ശാപം കിട്ടിയ ചാവക്കാടിന്റെ പേരിനു പിന്നിൽ..... !!!!
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തീരപ്രദേശത്തോട് ചേർന്നു നില്ക്കുന്ന ഒരു പട്ടണമാണ് ചാവക്കാട് .ശാപക്കാട് എന്ന പേരിൽ നിന്നാണ് ചാവക്കാട് എന്ന പേരുവന്നത് എന്നു വിശ്വസിക്കുന്നു. കേരളത്തിൽ വന്ന തോമാസ്ലീഹാ ചാവക്കാട്ടിലെത്തി പല നമ്പൂതിരിമാരെയും ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്യുകയും ഒരു ക്ഷേത്രത്തെ ക്രിസ്തീയ ദേവാലയം ആക്കുകയും ചെയ്തു. നമ്പൂതിരിമാർ ഇതിനെ ഒരു ശാപമായി കരുതി, സ്ഥലത്തിനു ശാപക്കാട് എന്ന നാമം കൊടുത്തു. ഇത് പിന്നീട് ലോപിച്ച് ചാവക്കാടായി.ചാവക്കാട് എന്ന പേരിനു പിന്നിലുള്ള ചരിത്രം ഇതാണത്രെ:
തോമസ്ശ്ലീഹാ കപ്പലിറങ്ങിയത് ചാവക്കാടിന്റെ അയൽപ്രദേശമായ കൊടുങ്ങല്ലൂർ ആണെന്നാണ് കരുതിവരുന്നത്. ഇതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ ജനങ്ങളെ അസംതൃപ്തരാക്കുകയും അവർ ശപിച്ചുകൊണ്ട് ഈ നാട് വിട്ടോടുകയും ചെയ്തു.
ചേവൽ മരങ്ങൾ സമൃദ്ധമായി ഉണ്ടായിരുന്നത് കൊണ്ടാണ് ഈ പേരിനു കാരണമെന്ന മറ്റൊരു വിശ്വാസവും നില നിൽക്കുന്നു.

അക്കാലത്ത് ചാവക്കാട് ഒരു പ്രധാന വാണിജ്യ വ്യാപാര കേന്ദ്രമായിരുന്നു. പായകൾ കെട്ടി കാറ്റിന്റെ വേഗത്തിനനുസരിച്ച് കഴുക്കോൽ കൊണ്ട് കുത്തിപ്പായുന്ന വഞ്ചിക്കടവിലെ കമ്പനി വള്ളങ്ങൾ....വഞ്ചികളിൽ നിന്നുയരുന്ന കുഴലൂത്തുകൾ....ചരക്ക് വള്ളങ്ങൾ കാത്ത് അരിയങ്ങാടിയിൽ നീണ്ട കാളവണ്ടികളുടെ നിര...ചാവക്കാടിന്റെ പ്രതാപമായിരുന്നു വഞ്ചിക്കടവും അരിയങ്ങാടിയും. 45 വർഷം മുമ്പ് വരെ മധ്യകേരളത്തിന്റെ പ്രധാന വാണിജ്ജ്യകേന്ദ്രമായിരുന്നു വഞ്ചിക്കടവ്. ഇവിടെ കൊച്ചി, മട്ടാഞ്ചേരി, മാഞ്ഞാലി, കണക്കൻകടവ്, പൊന്നാനി ഭാഗങ്ങളിൽ നിന്നെല്ലാം കമ്പനി വഞ്ചികൾ എന്നറിയപ്പെട്ടിരുന്ന കെട്ടുവള്ളങ്ങളിൽ നിറയെ ചരക്കുകൾ എത്തിയിരുന്നു. മുള, കവുങ്ങ്, കെട്ടിടനിർമ്മാണ വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, ചട്ടി, കലം, അണ്ടി,,നെയ്യ് തുടങ്ങി എല്ലാമെല്ലാം വഞ്ചിക്കടവ് വഴിയായിരുന്നു ഇറക്കുമതി. കയർ നിർമ്മാണ യൂണിറ്റുകൾ സജീവമായിരുന്ന ആ കാലഘട്ടത്തിൽ ഇത്തരം വഞ്ചികളിലാണ് ഇവ കയറ്റി വിടുന്നത്. ചാവക്കാടും പരിസര പ്രദേശങ്ങളിലേക്കുമുള്ള ചരക്കുകൾ വഞ്ചിക്കടവത്തെത്തും. കാളവണ്ടികളിൽ ചരക്ക് കയറ്റികൊണ്ടുപോകുന്നതും കമ്പനി വഞ്ചികളിൽ ചരക്ക് അയക്കുന്നതുമെല്ലാം ഇന്നും പഴമക്കാരുടെ മനസ്സിൽ നിറം മങ്ങാത്ത ഓർമ്മകളാണ്. ഗതകാല പ്രൗഢി വിളിച്ചോതി അരനൂറ്റാണ്ട് പഴക്കമുള്ള ചുങ്കപ്പുര ഇന്ന് നഗരസഭയുടെ അധീനതയിലാണ്.
ചാവക്കാടിന് “കൂട്ടുങ്ങൽ“ എന്ന ഒരു പേരു കൂടെ ഉണ്ടായിരുന്നു.പഴയ കാലത്തെ പ്രധാന വാണിഭ മേഖലയായിരുന്നു “കൂട്ടുങ്ങൽ”.ഇതിനെ കൂട്ടുങ്ങൽ അങ്ങാടി എന്ന് വിളിച്ചിരുന്നവരും ഉണ്ട്.ചാവക്കാടും പരിസരപ്രദേശങ്ങളും "മിനിഗൾഫ് "എന്ന നാമത്തിലും അറിയപ്പെട്ടിരുന്നു.ഇവിടത്തെ ജനങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇന്ന് തൊഴിലെടുക്കുകയും,വിശ്രമജീവിതം നയിക്കുകയും ചെയ്യുന്നു.നൂറ്റാണ്ടുകൾക്ക് മുമ്പ് പുന്നത്തൂർ സ്വരൂപത്തിന്റെ കീഴിലായിരുന്ന ചാവക്കാട് ദേശം ഒട്ടേറെ വിദേശാക്രമങ്ങൾക്ക് വിധേയമായിട്ടുണ്ട്. 1717-ൽ ഡച്ച് പിടിച്ചെടുത്ത ചാവക്കാട് തുടർന്ന് 1776-ൽ മൈസൂർ പടക്കു മുന്നിലും കീഴടങ്ങി.1789 സെപ്റ്റംബർ 28-ന് മദ്രാസ് പ്രവശ്യയായ ബ്രിട്ടീഷ് മലബാറിനു കീഴിലായി ചാവക്കാട് ലയിച്ചു. 1918-ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിൽ രൂപമെടുത്ത ചാവക്കാട് യൂണിയനോടെ ഈ ദേശത്തിന് സ്വയഭരണവകാശം നിലവിൽ വന്നു. 1927-ൽ പഞ്ചായത്ത് ബോർഡ് ഒരു പുതിയ ഭരണ പ്രവർത്തനം ഇവിടെ അവതരിപ്പിക്കുകയുണ്ടായി. അന്നത്തെ കാലത്ത് സ്ഥിരമായി നികുതി അടച്ചിരുന്ന ജന്മികൾക്ക് മാത്രമെ തിരഞ്ഞെടുപ്പിൽ മൽസരിക്കാനും വോട്ട് ചെയ്യാനും ഇവിടെ അവകാശമുണ്ടായിരുന്നുള്ളു. ഇന്നത്തെപോലെ സമ്മതിദാനവകാശത്തിന് രഹസ്യ സ്വഭാവം അന്ന് ഉണ്ടായിരുന്നില്ല. 1953-ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് ഇന്നു കാണുന്ന രീതിയിലുള്ള സമ്മതിദാനവകാശ സ്വാതന്ത്ര്യം ഉണ്ടായത്. 1963-ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ചാവക്കാട് പഞ്ചായത്തിനെ പുന:രൂപപ്പെടുത്തിയതിന്റെ ഫലമായി ചാവക്കാടിന്റെ ഭാഗമായിരുന്ന ഗുരുവായൂർ പ്രവശ്യ വേർപ്പെടുകയും അടുത്ത പ്രദേശങ്ങളായ തെക്കൻ പാലയൂർ, പുന്ന, തിരുവത്ര, ബ്ലാങ്ങാട്, മണത്തല ഈ പഞ്ചായത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. 1978 ഒക്ടോബർ 1 ന് ചാവക്കാട് പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയായി ഉയർത്തി.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ