ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നരകം ഭൂമിക്കടിയിലോ.



നരകം ഭൂമിക്കടിയിലോ... ?
കോലാ ബോർ ഗർത്തത്തിലെ നിഗൂഢതകൾ...
2006 ൽ ആണ് ആർട്ടിക്കയിലെ ലെ മർമമൻസിനു സമീപം സാപോളിനണി സ്റ്റേഷനിൽ Kola bore-hole പദ്ധതി അതിന്റെ ഇരുപത്തഞ്ചാം വാർഷികം ആചരിച്ചത്. എന്താണ് Kola bore-hole project .....? ആധുനിക ലോകത്തിനു കഴിയുന്നതിന്‍റെ പരമാവദി ഭൂമിയുടെ ആവരണത്തിലേക്ക് എത്രത്തോളം ആഴത്തിൽ കുഴി കുത്താന്‍ കഴിയുമോ അത്രത്തോളം ആഴത്തില്‍ കുഴി കുത്തുക എന്ന ലക്ഷ്യത്തോടെ പഴയ സോവിയറ്റ് യൂണിയൻ പിച്ചൻസ്കി ജില്ലയിലുള്ള കോല പെനിൻസുലയിൽ 1970 മെയ് 24 നു തുടങ്ങിയ പദ്ധതിയാണിത് . ഇപ്പോഴും ഭൂമിയുടെ ഏറ്റവും ആഴത്തിലുള്ള കൃത്രിമ പോയിന്റാണ് 1983 ൽ 12 കിലോമീറ്റർ ആഴത്തിൽ എത്തിയ ഈ പദ്ധതി പിന്നീടുള്ള പത്ത് വർഷത്തില്‍ വെറും 262 മീറ്റര്‍ മാത്രമേ പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞുള്ളൂ. 1995 ല്‍ മൊത്തം ആഴം 12,262 മീറ്റർ (40,230 അടി) എത്തിയപ്പോള്‍ അപ്രതീക്ഷിതമായി ഈ പദ്ധതി നിര്‍ത്തിവച്ചു. നാലു കിലോമീറ്റർ ആഴത്തിൽ ഒലീസ മൈക്രോ-ജീവികളുടെ ഫോസിലുകള്‍ കണ്ടെത്തിയതാണ് ആദ്യം ശാസ്ത്രജ്ഞന്മാരേ അത്ഭുതപ്പെടുതിയത് , പിന്നീട്, എല്ലാ പാഠപുസ്തക പ്രവചനങ്ങളും തെറ്റാണെന്ന് അവർ മനസ്സിലാക്കി. കുഴി നീണ്ടു പോകുമ്പോള്‍ ഗ്രാനൈടിനു പ്രവചിച്ചതിനേക്കാളും വളരെ ചൂടുണ്ടായിരുന്നു. പത്തു കിലോമീറ്റർ ആഴത്തിൽ ശാസ്ത്രജ്ഞന്മാർ സ്വർണ്ണവും രത്നങ്ങളും അടങ്ങിയ നിക്ഷേപങ്ങൾ കണ്ടെത്തി. പന്ത്രണ്ട് കിലോമീറ്റർ ആഴത്തിൽ താപനില പ്രവചിക്കാനാകുന്നതിനേക്കാൾ വളരെ അതികം ചൂടുണ്ടായിരുന്നു, 220 ഡിഗ്രി സെൽഷ്യസ്, അവിടെ പ്രതീക്ഷിച്ചതിലും കൂടിയ അളവിലുള്ള റേഡിയേഷൻ ഉണ്ടായിരുന്നു, അത് അവരുടെ ഡസൻകണക്കിന് ടൈറ്റാനിയം ഡ്രില്ലുകളെ നശിപ്പിച്ചു. ഭൂമിയിലെ ആഴങ്ങളിൽ നിന്ന് ഉത്ഭവിച്ച പദാർത്ഥങ്ങളെ പരിശോധിക്കുന്ന കോലയിലെ ഗവേഷണകേന്ദ്രത്തിൽ അന്ന് അഞ്ചു ശാസ്ത്രജ്ഞർമാത്രമാണ് ഉണ്ടായിരുന്നത്.
ഭൂമിക്ക് ചുറ്റുമുള്ള ലോകമെമ്പാടുമുള്ള ഏതാണ്ട് എല്ലാ പ്രോജക്ടുകളും മൂന്നു കിലോമീറ്റർ ആഴത്തിൽ എത്തിയ ശേഷം നിർത്തിവെക്കപ്പെട്ടിട്ടുണ്ട്. അമേരിക്കക്കാർ, ജർമ്മൻകാർ, ജപ്പാനീസ് എന്നിവർ 600-ഓളം ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അവർ 'ശപിക്കപ്പെട്ട ആഴത്തിൽ' എന്നറിയപ്പെടുന്ന സ്ഥാനത്ത് എത്തിച്ചേർന്നപ്പോൾ വിചിത്രമായ കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങി. ചിലപ്പോഴെല്ലാം അവിശ്വസനീയമായ രീതിയില്‍ ഡ്രില്ലുകള്‍ കത്തിക്കളഞ്ഞു, ചിലപ്പോൾ അവ അദൃശ്യനായ ശക്തികളാൽ വലിച്ചുപിടിക്കുകയും അപ്രത്യക്ഷമാവുകയും ചെയ്തു. ലോകമെമ്പാടുമായി മൂന്നുകിലോമീറ്ററിന്നു മുകളിലുള്ള കുഴികള്‍ അഞ്ചെണ്ണം മാത്രമേ നടന്നിരുന്നുള്ളൂ, ഇതിൽ നാലും സോവിയറ്റ് അംഗങ്ങളായിരുന്നു. എണ്ണക്കും വാതക നിക്ഷേപത്തിനും വേണ്ടിയായിരുന്നു എല്ലാ കുഴികളും, പക്ഷേ കോല ദ്വാരം മാത്രം ഏഴ് കിലോമീറ്റർ ആഴത്തിൽ പോയി. ആ ആഴത്തിൽ ഭൂമിയിലെ സാധനങ്ങളുടെ സാമ്പിളുകൾ ശേഖരിക്കാൻ എഴുപതു മണിക്കൂർ എടുത്തു. താപനില, വികിരണം, ശബ്ദത്തെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയുടെ ഡാറ്റാ ഉപരിതലത്തിലെത്താൻ ഒരു മിനിറ്റ് വേണ്ടിവന്നു.
കോലയുടെ അഗാധഗര്‍ത്തം പത്ത് കിലോമീറ്റർ ആഴത്തിൽ എത്തിയപ്പോള്‍ ടൈറ്റാനിയംഡ്രില്‍ രണ്ടു തവണ ഉരുകി (ടൈറ്റാനിയത്തിന്റെ മേല്‍ടിംഗ് പോയിന്റ്‌1,650 °C കൂടുതല്‍ ആണ്). പല തവണകളായി ഡ്രിൽ താഴേക്ക് വലിച്ചിഴക്കപ്പെടുകയോ ഒടിഞ്ഞുപോകുകയോ ചെയ്തിട്ടുണ്ട് അതൊന്നും എന്തുകൊണ്ടാണെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല, പല പ്രവചിക്കാന്‍ കഴിയാത്ത കാര്യങ്ങളും ആ സമയത്ത് നടന്നിരുന്നു . 1994 ൽ, ഗര്‍ത്തം പതിമൂന്നു കിലോമീറ്റർ ആഴത്തിൽ എത്തിച്ചേർന്നപ്പോള്‍ Kola bore-hole പ്രോജക്ട് മാനേജർ ഡോ. അസ്സാസോവ് പറഞ്ഞു 'ഞങ്ങൾ ശേഖരിച്ച വിവരങ്ങൾ വളരെ ആശ്ചര്യകരമാണ് ' അവിടെ ഞങ്ങൾ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ അതിയായി ഭയപ്പെടുന്നു,'
ഭൂമിയിലെ കേന്ദ്രത്തിൽ കണ്ടെത്തിയ ഉയർന്ന താപനിലയാണ് ആദ്യത്തെ അത്ഭുതം. 1,100 ഡിഗ്രി സെൽഷ്യസ് അല്ലെങ്കിൽ 2,000 ഡിഗ്രി ഫാരൻഹീറ്റാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്, അസെസോവ് ചൂണ്ടിക്കാട്ടി 'ഇത് ഞങ്ങൾ പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണ്. ഒരു തീപ്പൊരി വീണ് ഭൂമിക്കടിയിൽ ക്രൂരമായി നടക്കുന്നത് പോലെയാണ്.
"അവസാനത്തെ കണ്ടെത്തൽ ഞങ്ങളുടെ ചെവികളെ ഞെട്ടിക്കുന്നതാണ്, അതിനാൽ തന്നെ പദ്ധതി തുടരാൻ ശാസ്ത്രജ്ഞന്മാർ ഭയപ്പെട്ടിരുന്നു. നമ്മൾ ആ അഗാത ഗര്‍ത്തത്തിലെ ചലനങ്ങളെ ശ്രദ്ധാപൂർവം മൈക്രോഫോണുകൾ കൊണ്ട് ശ്രവിക്കാൻ ശ്രമിച്ചു. വിചിന്തന വിദഗ്ധരായ ശാസ്ത്രജ്ഞന്മാരെ നടുക്കിക്കളയുന്ന ഒന്നായിരുന്നു ആ ശബ്ദങ്ങള്‍ . അത് ചിലപ്പോൾ ദുർബലമായിരുന്നെങ്കിലും ഞങ്ങളുടെ സ്വന്തം ഉപകരണങ്ങളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്ന ഉയർന്ന ശക്തിയുള്ള ശബ്ദമായിരുന്നു അത് "എന്ന് ഡോ. അസ്സാസോവ് വിശദീകരിച്ചു.
'എന്നാൽ ചില മാറ്റങ്ങൾ വരുത്തിയപ്പോൾ, ഭൂമിയിലെ അന്തർ ഭാഗത്തുനിന്നുള്ള ശബ്ദങ്ങളെ കൂടുതല്‍ മനസ്സിലാക്കാന്‍ പറ്റി. ഞങ്ങളുടെ സ്വന്തം കാതുകളിൽ ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. വേദനയിൽ അലറുന്ന ഒരു മനുഷ്യ ശബ്ദം ഞങ്ങൾ കേട്ടു.പക്ഷെ അത് ഒറ്റ മനുഷ്യന്റെ ആക്രോശങ്ങൾ ആയിരുന്നില്ല, അത് ദശലക്ഷക്കണക്കിന് മനുഷ്യരുടെ കരച്ചിയിരുന്നു!
ഞങ്ങള്‍ ആ ശബ്ദം തിരിച്ചറിഞ്ഞപ്പോള്‍ ആയിരക്കണക്കിന്...ഒരുപക്ഷേ ദശലക്ഷക്കണക്കിന്, ദുഖിതരായ ആത്മാക്കൾ കരയുന്ന പോലെയാണ്. ഈ ഭീകരമായ കണ്ടുപിടിത്തത്തിനുശേഷം ഏകദേശം പകുതി ശാസ്ത്രജ്ഞരും ഭയത്തോടെ ഈ പദ്ധതിയില്‍ നിന്നും പിന്മാറി "ഡോ. അസ്സാസോവ് കൂട്ടിച്ചേർത്തു.
തൊഴിലാളികള്‍ ജോലിചെയ്യാൻ വിസമ്മതിച്ചതിനാൽ ഈ പദ്ധതി 1992 ൽ നിര്‍ത്തിവെച്ചു ., “ഭൂതങ്ങൾ ഭൂമിയിൽ നിന്നു പുറത്തിറങ്ങുകയായിരുന്നു.” എന്നാണ് ആ ശബ്ദത്തെ കുറിച്ച് അവര്‍ പറഞ്ഞത്. ആഴത്തിൽ നിന്ന് വരുന്ന ശബ്ദങ്ങൾ ആക്രോശിക്കുന്നതും കരയുന്നതും പോലെയാണ് അത് ഞങ്ങളെ ഭീതിപ്പെടുത്തുന്നു എന്നാണ് അവിടത്തെ തൊഴിലാളികള്‍ പറഞ്ഞത് !...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...