ഒയിമ്യാകോണ്‍
ലോകത്തെ ഏറ്റവും തണുപ്പുള്ള, മനുഷ്യജീവിതമുള്ള സ്ഥലം ഏതാണെന്ന് ചോദിച്ചാൽ റഷ്യയിലെ ‘ഒയിമ്യാകോണ്‍’ എന്ന ഒറ്റ ഉത്തരമേ ഉണ്ടാകു . റഷ്യയിലെ സാഖാ റിപ്പബ്ലിക് എന്ന ജില്ലയിലെ ഒരു ഗ്രാമമാണ് ഒയിമ്യാകോണ്‍. മൈനസ് 71 ഡിഗ്രീ സെല്‍ഷ്യസ് ആണ് ഇവിടുത്തെ തണുപ്പ്.
ഇതിൽ അല്പം ഏറ്റക്കുറച്ചിലുകൾ വരുമെന്നല്ലാതെ തണുപ്പിന്റെ അളവിന് വലിയ മാറ്റമൊന്നും ഉണ്ടാകാറില്ല . അതുകൊണ്ട് തന്നെയാണ് ലോകത്തെ അല്ലെങ്കിൽ ഭൂമിയിൽ വയ്ച്ച് ഏറ്റവും തണുപ്പുള്ള സ്ഥലമായി ”ഒയിമ്യാകോണ്‍’ അറിയപ്പെടാനുള്ള കാരണവും.
ഈ കൊടും തണുപ്പിൽ ജീവിക്കുന്നവരുടെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കു നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ് . സാധാരണയായി നമ്മളൊക്കെ മഴക്കാലത്തും തണുപ്പുള്ള സമയങ്ങളിലും മറ്റും പുറത്തിറങ്ങാൻ കഴിയാതെ വിഷമിക്കാറുണ്ട് കൂട്ടത്തിൽ അല്പം മടിയും തോന്നാറില്ലേ. പക്ഷെ ജീവിതകാലം മുഴുവൻ തണുപ്പിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഒയിമ്യാകോണ്‍ ഗ്രാമ നിവാസികൾക്ക് നമ്മളെ പോലെ തണുപ്പ് മാറട്ടെന്നു കരുതി മടികാണിച്ച് കാത്തിരിക്കാൻ കഴിയില്ലല്ലോ.
എല്ലായ്പോഴും ഗ്രാമം തണുപ്പിനുള്ളിൽ പുതഞ്ഞിരിക്കും. എന്നാൽ ഈ കൊടും തണുപ്പിലും ഇവിടുത്തെ ജലം തണുത്തുറയ്ക്കാറില്ലെന്നത് അത്ഭുതമാണ് . ഒയിമ്യാകോണ്‍ എന്ന വാക്കിന് സൈബീരിയന്‍ ഭാഷയില്‍ ഉള്ള അര്‍ത്ഥം ഒരിക്കലും തണുത്തുറക്കാത്ത ജലം എന്നതാണ് .
ഇത്രയും കേൾക്കുമ്പോൾ തന്നെ ഇവുടുത്തെ ജനങ്ങൾ എങ്ങിനെ ജീവിക്കുന്നുവെന്ന് അറിയാനുള്ള ആഗ്രഹം ഉണ്ടായിക്കാണും. ദിവസേന തണുപ്പിനോട് പൊരുതി ജീവിക്കാൻ കഷ്ട്ടപെടുകയും അതിനായി നിരവധി മാർഗങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ച്ചെയുന്ന ജനങ്ങളെയുമാണ് അറിയാൻ കഴിയുന്നത് .
മഞ്ഞുകൊണ്ട് മൂടപ്പെട്ട ഒയിമ്യാകോണ്‍ എന്ന കൊച്ച് ഗ്രാമത്തിന്റെ കൂടുതൽ വിശേഷങ്ങളും ചിത്രങ്ങളും നമുക്ക് ഇവിടെ കാണാം . ഒരു പക്ഷെ ഇത് വായിച്ചു കഴിയുമ്പോൾ വായനക്കാരനും ഒയിമ്യാകോണ്‍ ഗ്രാമത്തിൽ എത്തി പെട്ടപോലെ തണുപ്പ് അനുഭവപ്പെടുന്നതായുള്ള തോന്നലുണ്ടാകാം .
പകലിനെക്കാൾ രാത്രിയാണ് ഇവിടെ കൂടുതൽ എന്ന് പറയുന്നതാകും ശരി . 21 മണിക്കൂറോളം രാത്രി നിലനില്‍ക്കുന്ന അവസ്ഥയുള്ള ഇവിടെ തണുപ്പ് കാലത്ത് മൈനസ് 67 ഡിഗ്രീ സെല്‍ഷ്യസ് വരെ ടെമ്പറെച്ചര്‍ വരെ താഴാറുണ്ട്. ആര്‍ടിക് സര്‍ക്കിളില്‍ നിന്നും കേവലം ചില മൈലുകള്‍ മാത്രം അകലെ കിടക്കുന്ന ഈ പ്രദേശത്തിന്റെ അപൂര്‍വ്വ ചിത്രങ്ങൾ ഇവിടെ പകർത്തിയിരിക്കുന്നത് അമോസ് ചാപ്പല്‍ എന്ന ന്യൂസിലാന്‍ഡ് ഫോട്ടോഗ്രാഫര്‍ ആണ് .
തികച്ചും നമ്മെ അത്ഭുതപെടുത്തുന്ന ഈ ഗ്രാമത്തിലെ ജീവിതം ചിത്രീകരിക്കുവാന്‍ അവിടുത്തെ തണുപ്പിനെ അവഗണിച്ചുകൊണ്ട് വളരെ കഷ്ട്ടപാടുകൾ സഹിച്ചു ചാപ്പല്‍ അവിടെ പോയി ഈ ചിത്രങ്ങള്‍ പകർത്തുകയായിരുന്നു.
ഒയിമ്യാകോണ്‍ ഗ്രാമത്തിൽ എത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഏറ്റവും അടുത്തുള്ള പ്രമുഖ സിറ്റി കിടക്കുന്നത് ഏതാണ്ട് അഞ്ഞൂറോളം മൈല്‍ അകലെയാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത് . മോസ്ക്കോയില്‍ നിന്നും 7 മണിക്കൂറോളം വിമാനത്തില്‍ സഞ്ചരിച്ച് 500 മൈല്‍ അകലെ കിടക്കുന്ന ടൌണില്‍ എത്തിയ ചാപ്പല്‍ അവിടെ നിന്നും ഒരു വാന്‍ പിടിച്ചു വീണ്ടും യാത്ര തുടര്‍ന്ന് മറ്റൊരു സ്ഥലത്തെത്തി.
അവിടെ നിന്നും രണ്ടു ദിവസത്തിനു ശേഷമാണ് അദ്ദേഹം ഒയിമ്യാകോണിൽ എത്തുന്നത്. ആദ്യത്തെ ഏതാനും ദിവസങ്ങള്‍ തെരുവിലൂടെ നടക്കുമ്പോള്‍ തന്നെ താന്‍ ശാരീരികമായി തളര്‍ന്നതായി അദ്ദേഹം പറയുന്നു . ആ സാഹചര്യത്തിൽ താൻ അഭിമുഖീകരിക്കേണ്ടി വന്ന അവസ്ഥകൾ വളരെ അത്ഭുതമുളവാക്കിയതായി ചാപ്പൽ പറയുന്നു .
ചില സമയങ്ങളില്‍ തന്റെ ഉമിനീര്‍ ഐസായി പോയിരുന്നതാണ് അദ്ധേഹത്തെ അത്ഭുതപ്പെടുത്തിയ ഒരു സംഭവം. അത് തന്റെ ചുണ്ടുകളെ കുത്തി വേദനിപ്പിച്ചു. അത് പോലെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതുപോലും വളരെ പ്രയാസകരമായിരുന്നു .
ഇവിടുത്തെ ആളുകൾ വാഹനങ്ങള്‍ ഓഫ് ചെയ്യാറില്ല എപ്പോഴും സ്റ്റാര്‍ട്ട് ചെയ്തു ഇടും കാരണം ഒരിക്കല്‍ ഓഫായാല്‍ പിന്നെ അത് വീണ്ടും സ്റ്റാര്‍ട്ട് ആക്കുവാന്‍ ഈ തണുപ്പോന്നു കുറഞ്ഞു കിട്ടണം ഇല്ലെങ്കിൽ കൊടും തണുപ്പിന്റെ കാലം കഴിയണം . ശരിക്കും പറഞ്ഞാല്‍ തണുപ്പിനോട് ദിവസവും മല്ലിട്ട്കൊണ്ടിരിക്കുന്ന ജീവിതമാണ് ഇവിടങ്ങളില്‍ കാണാന്‍ സാധിക്കുക.
ഇനി ആരെങ്കിലും മരണപെട്ടാലുള്ള അവസ്ഥ അതിലും കഷ്ടമാണ് , ശരീരം മറവു ചെയ്യുവാന്‍ മൂന്ന് ദിവസമെങ്കിലും വേണ്ടി വരും . കുഴിക്കേണ്ട സ്ഥലം കല്കരി ഇട്ടു കത്തിച്ചു ചൂടാക്കി എടുത്തിട്ട് വേണം കുഴി വെട്ടാൻ.
ജനുവരിയിൽ ഇവിടെ -50 ഡിഗ്രീ സെല്‍ഷ്യസ് തണുപ്പാണ് ഉണ്ടാകാറുള്ളത്. ഇവിടെ ഏകദേശം 500ലധികം ആളുകൾ ജീവിക്കുന്നുണ്ട് . കഠിനമായ തണുപ്പുണ്ടാകുന്ന സമയത്ത് ഇവിടുള്ള സ്കൂളുകൾക്ക് അവധി നല്കാറുണ്ട് .
എന്ന് പറഞ്ഞാൽ തണുപ്പ് -50 ഡിഗ്രീ സെല്‍ഷ്യസില്‍ താഴെ ആയാല്‍ മാത്രം. കഠിനമായ തണുപ്പില്‍ അവർക്ക് പ്രിയം റസ്കി ചായി എന്ന് അവര്‍ വിളിക്കുന്ന റഷ്യന്‍ വോഡ്കയാണ് . ഇറച്ചി മാത്രമാണ് അവരുടെ ഭക്ഷണം. ഇത്രയും തണുപ്പില്‍ കൃഷി വളരില്ല എന്നത് തന്നെ അതിനു കാരണം. ബാത്ത്റൂമുകള്‍ മിക്കവാറും പുറം പ്രദേശങ്ങളിൽ ആയിരിക്കും. പൈപ്പ് തണുത്തുറഞ്ഞു പോകാതിരിക്കാന്‍ വേണ്ടിയാണ് അങ്ങിനെ ചെയ്യുന്നത് .ഡയമണ്ട് വ്യാപാരമാണ് ഇവരെ ശക്തമായി നില നിര്‍ത്തുന്നത്.
തണുപ്പുള്ളതുകൊണ്ട് തന്നെ തെരുവുകളിൽ അധികമാളുകൾ ഉണ്ടാകാറില്ല . ചാപ്പൽ പറയുന്നത് താനവിടെ പോകുമ്പോള്‍ കരുതിയത് അവിടത്തെ ജനങ്ങള്‍ തണുപ്പിനോട് ഇണങ്ങി യാതൊരു കൂസലുമില്ലാതെ തെരുവില്‍ ഉല്ലസിച്ചു ജീവിക്കുന്നവര്‍ ആയിരിക്കുമെന്നാണ് . എന്നാല്‍ തണുപ്പിനോട് ജാഗരൂകരായി പെരുമാറുന്ന ജനങ്ങളെയാണ് തനിക്കവിടെ കാണാന്‍ കഴിഞ്ഞതെന്ന് സ്മിത്ത്സോണിയന്‍ മാഗസിനോട് അദ്ദേഹം വെളിപ്പെടുത്തി.
ഒയിമ്യാകോണില്‍ നിന്നുമുള്ള ഈ ചിത്രങ്ങള്‍ കാണുമ്പോൾ തന്നെ നമുക്കറിയാം ചാപ്പല്‍ ഈ ചിത്രങ്ങളെടുക്കാൻ എത്രമാത്രം പ്രയാസപ്പെട്ടിട്ടുണ്ടാകുമെന്ന് . പ്രധാന കാരണം തണുപ്പത്ത് ക്യാമറ തണുത്തു പോകുന്നത് കൊണ്ടുള്ള ടെക്നിക്കല്‍ പ്രശ്നങ്ങളാണ് എന്നാൽ അത് മാത്രമായിരുന്നില്ല പൊതു ഇടങ്ങില്‍ കൂടുതല്‍ നേരം സംസാരിച്ചു നില്‍ക്കുവാന്‍ അവിടത്തെ ജനങ്ങള്‍ താല്പര്യം കാണിക്കാറില്ല . അത് കൊണ്ട് പലപ്പോഴും തന്നെ താനവിടെ ഒറ്റപ്പെട്ടു പോയതായി അദ്ദേഹം പറയുന്നു.
ആളുകള്‍ എല്ലാവരും കൂടുതൽ സമയവും വീട്ടിനുള്ളില്‍ ആയിരിക്കും. എന്നാല്‍ ഒരു അപരിചിതനെ വീട്ടിനുള്ളില്‍ കടത്താനും അവിടത്തെ ആളുകള്‍ തയ്യാറാകില്ല . ഒയിമ്യാകോണില്‍ എത്തും വരെ കണ്ടു മുട്ടിയ ആളുകള്‍ അത്ര നല്ലവരായിരുന്നില്ല. ചിലപ്പോള്‍ നല്ല സ്വഭാവവും ചിലപ്പോള്‍ ജീവന് തന്നെ ഭീഷണിയും ആയിരുന്നു അവര്‍. കുതിര രക്തവും മക്രോണിയുമാണ് അദ്ദേഹം അവർക്കൊപ്പം കഴിച്ചത്.
ഇത്തരം സാഹചര്യത്തെ വകവെയ്ക്കാതെ ചാപ്പല്‍ തന്റെ പ്രോജക്റ്റ് തുടര്‍ന്നത് കൊണ്ടാണ് നമുക്ക് ഈ ഗ്രാമത്തെ കുറിച്ചു അറിയാൻ സാധിച്ചത് .ഇത്രയും കഠിനമായ ഒരു ജോലി എന്തുകൊണ്ട് ഏറ്റെടുത്തെന്നു ആരെങ്കിലും ചാപ്പലിനോട് ചോദിച്ചാൽ ഒരേ ഒരുത്തരമേ അദ്ദേഹത്തിന് പറയാനുള്ളൂ – ഭൂമിയിലെ ഏറ്റവും തണുത്തുറഞ്ഞ ടൌണ്‍ എന്ന ടൈറ്റിലിന് പിറകില്‍ തന്റെ പേര് കൂടി ചേര്‍ക്കാന്‍ വേണ്ടി മാത്രം!

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ