ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പരിണാമ സിദ്ധാന്തം

മരണം മറ്റൊരു ലോകത്തിലേക്കുള്ള വാതിൽ ???
മസ്തിക്ഷ്കമരണം..അതായത് തലച്ചോർ പ്രവർത്തനം നിർത്തുമ്പോഴാണ് ഒരു വ്യക്തി വൈദ്യശാസ്ത്രപരമായി മരിച്ചു എന്ന് കരുതുന്നത്..എന്നാൽ മരണം എന്ന അവസ്ഥ ഇന്നും ഏതാണ്ട് പൂർണ്ണമായും ഒരു ദുരൂഹതയാണ്.അതിലേയ്ക്ക് അല്പമെങ്കിലും വെളിച്ചം വീശിയിട്ടുള്ളത് മരിച്ചു തിരിച്ചുവന്നവരിൽ നിന്നാണ്.ലോകത്ത് ഇത്തരം നൂറോളം കേസുകൾ കേരളത്തിലുൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്...അതിശയകരമായ സംഭവം എന്താണെന്ന് വച്ചാൽ എല്ലാവർക്കും ഒരേ രീതിയിലുള്ള അനുഭവങ്ങളാണ് നേരിട്ടത്.
1983ൽ കാലിഫോർണിയയിൽ വച്ച് ഒരു വാഹനാപകടത്തിൽ പെട്ട് ജെസീക്ക എന്ന യുവതി മാരകമായ പരിക്കുകളോടെ കോമ സ്റ്റേജിലായി..അപ്പോളവൾക്ക് അഞ്ജാതമായൊരു അനുഭവം തോന്നി.ശരീരത്തിന്റെ കെട്ടുപാടുകളിൽ നിന്ന് സ്വതന്ത്രമായത് പോലുള്ള ഒരു അനുഭവം.
മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നു..ഇടയിലായി വീഡിയോയിലെന്ന പോലെ തന്റെ കഴിഞ്ഞകാലജീവിതം അവൽ കണ്ടു.. അവസാനം ഒരു ഇരുണ്ട തുരങ്കത്തിലേക്ക് എത്തി.ഒരു ചുഴിയിലേക്കെന്ന പോലെ അവളെ ആ തുരങ്കം ആകർഷിച്ചു...പക്ഷേ പെട്ടെന്ന് അവൾ പുറന്തള്ളപ്പെട്ടു..അവൾ കോമയിൽ നിന്ന് ഞെട്ടിയുണർന്നു.
ഇവിടെ പരാമർശിക്കേണ്ടത് ഒരു ടിബറ്റൻ മതവിശ്വാസമാണ്..അത് പ്രകാരം മരണപ്പെട്ട ആത്മാവ് ഒരു തുരങ്കത്തിൽ എത്തുന്നു..ശസ്ത്രീയമായിപ്പറഞ്ഞാൽ ആത്മാവ് എന്ന ഹൈപ്പർ ഡൈമൻഷൻ എനർജ്ജി ഒരു വേം ഹോളിൽ..അഥവാ ഒരു ഇന്റർ ഡൈമെൻഷണൽ ( Inter dimensional ) ഗേറ്റ് വേയിൽ എത്തുന്നു...അതിലൂടെ സഞ്ചരിച്ച് മറ്റൊരു ലോകത്തേക്കും...ഇനി ഈ യാത്ര വിജയിച്ചില്ലെങ്കിൽ ഈ ആത്മാവ് വീണ്ടും യുക്തമായ മറ്റൊരു ശരീരത്തിൽ ജന്മമെടുക്കും എന്നും ടിബറ്റൻ വിശ്വാസത്തിൽ പറയുന്നുണ്ട്..
ഒരു പക്ഷേ ശാശ്വതമായത് മറ്റൊരു ലോകമാകാം..നമ്മൾ മറ്റൊരു ലോകത്തേക്ക്, മറ്റൊരു ഡയംമൻഷനിലുള്ള ആവാസവ്യവസ്ഥിതിയിലേക്ക് ജനിക്കാനുള്ള തയ്യാറെടുപ്പാകാം മനുഷ്യജന്മം.
ഹിന്ദുപുരാണങ്ങളിലെ മോക്ഷത്തെ ഒക്കെ ശാസ്ത്രീയമായി നിർവചിച്ചാൽ ഈ നിഗമനത്തിൽ എത്തിച്ചേരും..
(കടപ്പാട്...pony boy blog)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...