ചോരചുവപ്പ്,
എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ചോരയുടെ ചുവപ്പിന് കാരണം ഹീമോഗ്ലോബിനാണെന്ന്. എന്നാൽ ഹിമോഗ്ലോബിന് എങ്ങനെയാണ് ചുവപ്പ് വരുന്നത്?
ഒരു ഹീമോഗ്ലോബിൻ തന്മാത്രയിൽ ഹീം എന്ന വർണ വസ്തുവും ഗ്ലോബിൻ എന്ന മാംസ്യഘടകവും തമ്മിൽ ചേർന്നിരിക്കുകയാണ്. ഏകദേശം 120 ദിവസം ആയുസുള്ള ചുവന്ന രക്താണുക്കളുടെ അന്ത്യസമയത്ത് ഹീമോഗ്ലോബിൻ വിഘടിച്ച് ഹീമും ഗ്ലോബിനുമായി മാറുന്നു. ഒരു ഹീമോഗ്ലോബിൻ നാല് ഓക്സിജൻ തന്മാത്രകളെയാണ് വഹിക്കുന്നത്. ഒരാളുടെ ശരീരത്തിൽ ആകെയുള്ള 4.5 ഗ്രാം ഇരുമ്പിന്റെ 70% വും ഹീമോഗ്ലോബിനിന്റെ ഭാഗമായാണ് സ്ഥിതി ചെയ്യുന്നത് .ചുവപ്പിന്റെ പ്രധാന കാരണവും ഇതുതന്നെ.ഇരുമ്പിന്റെ ആറ്റം ശ്വാസകോശത്തിൽ നിന്ന് ഓക്സിജനെ പിടിച്ചു വെയ്ക്കുന്നതോടെ അവയുടെ നിറം കടും ചുവപ്പായിരിക്കും. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓക്സിജനെ ഇറക്കി തിരിച്ചു വരുന്ന രക്തത്തിന് ഇരുണ്ട ചുവപ്പായിരിക്കും. ഒരു ഗ്രാം ഹീമോഗ്ലോബിനിൽ 3.4 mg ഇരുമ്പ് അടങ്ങിയിരിക്കുന്നു. ഒരു ദിവസം ഒരു mg ഇരുമ്പെങ്കിലും ഭക്ഷണം വഴി ശരീരത്തിൽ എത്തേണ്ടതുണ്ട്. എന്നാൽ കഴിക്കുന്ന ആഹാരത്തിലെ ഇരുമ്പിന്റെ 10% മാത്രമേ ശരീരം എടുക്കുകയുള്ളൂ. അതായത് വേണ്ട അളവിന്റെ പത്തിരട്ടി കഴിക്കണമെന്നർത്ഥം. സ്ത്രീകൾക്കാണെങ്കിൽ ഓരോ ആർത്തവത്തിലും ഏതാണ്ട് 80 ml യോളം രക്തം നഷ്ടമാകുന്നതിനാൽ 2.3 mg ഇരുമ്പ് ഒരു ദിവസം വേണ്ടിവരും. ഗർഭിണിയാകുമ്പോൾ 3.4 മുതൽ 4.5 നും ഇടയ്ക്കായി ആവശ്യം അധികമാവും. ഇരുമ്പ് പച്ചക്കറികളിൽ ഇലക്കറികളിലാണ് കൂടുതൽ 100 g ചുവന്ന ചീരയിൽ മാത്രം ഏകദേശം 2.3 mg ഇരുമ്പുണ്ട്. ധാന്യകങ്ങളിൽ ഇരുമ്പുണ്ടെങ്കിലും അവയിലെ ഫൈറ്റിക് ആസിഡ് ആഗിരണം തടസപ്പെടുത്തും. പൊതുവേ സസ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഇരുമ്പിനേക്കാൾ ശാരീരിക ലഭ്യത കൂടുതൽ മാംസഭക്ഷണത്തിലാണ്. കരളും മജ്ജയുമൊക്കെ ഇരുമ്പിന്റെ അംശം കൂടുതലുള്ള ഭാഗങ്ങളാണ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ