ഇന്ന് മനസിലാക്കിയ രണ്ടു വ്യെത്യസ്ത ജീവികൾ
കടപ്പാട് ഗൂഗിൾ ആണ്
കടപ്പാട് ഗൂഗിൾ ആണ്
ഒകാപി [Okapi]
ഒറ്റനോട്ടത്തിൽ വലിയൊരു മാൻ .. ഒന്നുകൂടി നോക്കിയാൽ ഒരു സീബ്ര .. സൂക്ഷിച്ച് നോക്കിയാൽ ഒരു ജിറാഫ്.. മറ്റാരുമല്ല ആഫ്രിക്കയിലെ കോംഗോ മഴക്കാടുകളിൽ കാണപ്പെടുന്ന ഒകാപി എന്ന് വിളിക്കുന്ന ജിറാഫിന്റെ കുടുംബത്തിലുളള ജീവിയുടെ വിശേഷങ്ങളാണിവ . ആമസോൺ കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും വലിയ മഴക്കാടുകളുളളത് കോംഗോയിലാണ് . ശാസ്ത്രീയ നാമം Okapia johnstoni ഒകാപികൾ പൊതുവേ ജനവാസ കേന്ദ്രങ്ങളിലേക്ക് വരാറില്ല നിബിഡമായ കാടിന്റെ ഉൾപ്രദേശങ്ങളാണ് ഇവയുടെ ആവാസകേന്ദ്രം . നീളമേറിയ കഴുത്ത് ചെവി , പിന്നിലും കാലിലും സീബ്രയുടെ വരകൾ നീളമേറിയ നാവ് ഇതൊക്കെയാണ് ഒകാപിയുടെ പ്രത്യേകതകൾ . ഉയരത്തിലുളള പച്ചിലകൾ നാവ് കൊണ്ട് തിന്നാൻ ഏറെ സഹായിയാണ് നീളമുളള ഇവയുടെ നാവ് . 2 മീറ്റർ ഉയരവും 200 മുതൽ 300 കിലോ വരെ ഭാരവും കാണും ഒകാപിക്ക് . ഇങ്ങനെയൊരു ജീവിയെക്കുറിച്ച് ഈ അടുത്ത കാലത്താണ് നമുക്ക് അറിവ് ലഭിച്ചത് ബ്രിട്ടീഷ് ജന്തുശാസ്ത്രഞ്ജനായ 'റേയ് ലങ്കസ്റ്ററാണ് ' 1901ൽ ഈ ജീവിയെ പുറംലോകത്തിന് പരിചയപ്പെടുത്തിയത് . ഒകാപിയുടെ ശത്രുക്കൾ നമ്മൾ മനുഷ്യരാണ് .. കോംഗോയുടെ ഉൾക്കാടുകളിൽ സ്ഥിരമായി മനുഷ്യരാൽ വേട്ടയാടപ്പെടുന്ന ഒരു പാവം സാധു മൃഗമാണ് ഒകാപി . അതുകൊണ്ട് തന്നെ വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗമാണിത് . കോംഗോ ഭരണകൂടം ഇവക്ക് സംരക്ഷണം ഏർപ്പെടുത്തുന്നുണ്ടെങ്കിലും ചില ആദിവാസികളാലും , വിമത സേനകളാലും ദിവസവും കൊല്ലപ്പെടുന്നുണ്ട് ഈ അപൂർവ്വ ജീവി . ആഫ്രിക്ക എന്നാൽ ഒരുപാട് ജീവജാലങ്ങളുടെ വംശനാശത്തിന് സാക്ഷ്യം വഹിച്ച മണ്ണാണ് .. വരും തലമുറക്ക് ഒകാപി എന്ന ജീവി ചിത്രങ്ങളിലൂടെ മാത്രം പഠിക്കാനുളള ജീവിവർഗ്ഗമാകാതിരിക്കാൻ നമുക്ക് ശ്രമിക്കാം .
ലിംഗനാഗം (Penis snake )
തമിഴ്നാട്ടില ്പുരുഷന്മാര്ക്ക് നാഗലിംഗം എന്ന പേര് സാധാരണമാണ്.എന്നാല് ബ്രസീലിലെ ആമസോണ് പരിസരത്തുനിന്ന് ലിംഗനാഗത്തെ കണ്ടെത്തി.വംശനാശം നേരിട്ടു എന്ന് കരുതിയ ജീവിയാണ് ലിംഗനാഗം.നൂറ് വര്ഷങ്ങള്ക്കു മുന്പുള്ള ചില ശാസ്ത്ര രേഖകളില് ഈ ജീവിയെപ്പറ്റി പരാമര്ശിച്ചിരുന്നു.ആസ്റ്റ്റിയയിലെ വിയന്ന മ്യൂസിയത്തില് ലിംഗനാഗത്തിന്റെ മാതൃക സൂക്ഷിച്ചിട്ടുണ്ട്.2011 ല് ബ്രസീലിലെ ആമസോണ് നദിക്ക് കുറുകെ പുതിയ ഒരു പാലം പണി നടക്കുമ്പോള് ആണ്ജീവനക്കാര് നദിയില് വിചിത്രമായ ഒരു ജീവിയെ കണ്ടത്.വിശദമായ പരിശോധനയില് ആണ് അത് ലിംഗനാഗം ആണെന്ന് മനസ്സില് ആയത്.ഈ ജീവിക്ക് പല പേരുകളും ഉണ്ട്.പക്ഷെ പുരുഷന്റെ ലൈംഗീകാവയവത്തോട് സാമ്യം ഉള്ളതിനാല് മാധ്യമങ്ങള് ആണ് ഈ ജീവിക്ക് പീനിസ് സ്നേക്ക് എന്ന് പേരിട്ടത്.ലിംഗനാഗം പാമ്പ് വര്ഗ്ഗത്തില് ഉള്പ്പെടുന്നില്ല.ഇവക്കു തവളയോടും,സാല്മാണ്ടെര് എന്നി ജീവികളോടുമാണ് സാമ്യം. .ഉഭയജീവിയാണ് ലിംഗനാഗം,ഉഷ്ണമേഖലാ പ്രദേശങ്ങളില് മണ്ണ് തുരന്നു അതില് കഴിഞ്ഞുകൂടുന്ന ജീവികൂടിയാണ് ലിംഗനാഗം ശ്വാസകോശം ഇല്ലാത്ത ഈ ജീവികള് ശ്വസിക്കുന്നത് തൊലിയില് കൂടിയാണ്.ചെറിയ മത്സ്യങ്ങളും, തവളകളും ഒക്കെയാണ് ഇവയുടെ ആഹാരം.ആമസോണ് നദിയില് നിന്ന് ആറു ലിംഗനാഗങ്ങളെയാണ് കണ്ടെടുത്തത്.രണ്ടെണ്ണത്തിനെ നദിയിലേക്ക് തന്നെ പറഞ്ഞയച്ചു..ഒരെണ്ണം ചത്തു പോയി.ബാക്കിയുള്ള രണ്ടു നാഗങ്ങളെയാണ് ഇപ്പോള് വിശദമായി പഠിക്കാന് ഉപയോഗിക്കുന്നത്.ലിംഗനാഗങ്ങളുടെ എണ്ണം വളരെ പരിമിതമായതിനാല് ഇവയെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് അറിയാന് ബുദ്ധിമുട്ട് ഉണ്ടെന്ന് ഈ ജീവിയെപ്പറ്റി പഠിക്കുന്നവര് പറയുന്നു
കടപ്പാട് ഗൂഗിൾ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ