ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പറയകാട്നാലുകുളങ്ങര ദേവി ക്ഷേത്രം
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പറയകാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് നാലുകുളങ്ങര ദേവി ക്ഷേത്രം. വർഷങ്ങൾക്കുമുമ്പ് ഗോവ ഭരിച്ചിരുന്നത് പോർട്ട്ഗീസുകാരായിരുന്നു. അന്ന് അവരുടെ പീഠനങ്ങളെ ഭയന്ന് ഒരു കൂട്ടം ഗൗഡസാരസ്വത ബ്രഹ്മണർ ദക്ഷിണേന്ത്യയിലേക്ക് കുടിയേറി.അവർ തമിഴ്‌നാട്, കേരളം എന്നീ പ്രദേശങ്ങളിൽ എത്തുകയും താമസം ആരംഭിക്കുകയും ചെയ്തു. അതിൽ ഒരു കൂട്ടം ആൾക്കാർ പൊന്നാംവെളി, പറയകാട്, അർത്തികുളങ്ങര, പാട്ടുകുളങ്ങര എന്നീ ഭാഗങ്ങളിൽ സ്ഥിരതാമസമാക്കി. അവരുടെ ആരാധന മൂർത്തിയായിരുന്നു ഭദ്രകാളി. അവർ ഭദ്രകാളിയുടെ ക്ഷേത്രം നിർമ്മിക്കുകയും ആരാധിച്ചുവരുകയും ചെയ്തിരുന്നു. പൊന്നാം വെളിയിൽ ഗോദകുളങ്ങര ക്ഷേത്രവും തിരുമലഭാഗത്ത് അർത്തികുളങ്ങര ക്ഷേത്രവും പാട്ടുകുളങ്ങരയിൽ പാട്ടുകുളങ്ങര ദേവീ ക്ഷേത്രവും പറയകാട്ടിൽ നാലുകുളങ്ങര ക്ഷേത്രവും ഉണ്ടായി.തുടർന്ന് വർഷങ്ങൾക്കു ശേഷം രാജാ കേശവദാസന്റെ ഉത്തരവ് പ്രകാരം ക്ഷേത്രങ്ങൾ ആ നാട്ടിലുള്ള വിവിധ സമുദായക്കാർക്ക് വിട്ട് നൽകി. അങ്ങനെ പറയകാട് നാലുകുളങ്ങര ക്ഷേത്രം ഈഴവ സമുദായത്തിന് ലഭിച്ചുവെന്ന് ഐതീഹ്യം. ഈ പറഞ്ഞ നാല് ക്ഷേത്രങ്ങളിലേയും ദേവിമാർ സഹോദരിമാരായിരുന്നുവെന്നും അവർ നാലുപേരും നാലുകുളങ്ങരയിൽവച്ചാണ് പരസപരം കണ്ടിരുന്നതെന്നും പറയപ്പെടുന്നു. അതുകൊണ്ടാണ് ടി ക്ഷേത്രത്തിന് നാലുകുളങ്ങര എന്നു പേരു ലഭിച്ചതെന്നും പറയുന്നു.
മകരമാസത്തിലെ മകവും പൂരവും ആണ് ഇവിടുത്തെ ഉത്സവം. ക്ഷേത്രോത്സവം രണ്ട് ചേരുവാരങ്ങളായാണ് നടത്തുന്നത്. വടക്കെ ചേരുവാരവും തെക്കേചേരുവാരവും. വളരെ വാശിയേറിയ മത്സരമായിരിക്കം ഇരുക്കൂട്ടരും തമ്മിൽ ഉണ്ടാവുക.
9 ദിവസത്തെ ഉത്സവമാണ് ഉള്ളത്. പള്ളിവേട്ട മഹോത്സവവും പൂരം ആറാട്ട് മഹോത്സവും ആണ് അവസാനത്തെ ഉത്സവം. ഇത് ഓരോ കൊല്ലവും മാറിമാറിയായിരിക്കും ചേരുവാരക്കാർ ഏറ്റെടുക്കുക. തെക്കേചേരുവാരത്തിന് പൂരമാണെങ്കിൽ വടക്കേചേരുവാരത്തിന് പള്ളിവേട്ടമഹോത്സവം ആയിരിക്കും.
ഉത്സവത്തിന്റെ 8 -ാം ദിവസമായ മകം ദിവത്തിലെ വളരെ വിശിഷ്ടമായ ഒരു ചടങ്ങാണ് മകംദർശനം. ഈ ദിവസത്തിൽ ദേവിയുടെ അനുഗ്രാശിസുകൾ ലഭിക്കുവാൻ പതിനായിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. ഈ ദിവസം നമ്മൾ എന്ത് ആഗ്രഹിച്ചാലും അത് ദേവി നടത്തിതരും എന്ന് വിശ്വസിക്കുന്നു.
പൂരം ആറാട്ട് മഹോത്സവത്തിലെ പ്രധാന പ്രത്യേകത പൂരം തുള്ളലാണ്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുവേണ്ടിയുള്ള വഴിപാടാണ് പൂരം ഇടി. ക്ഷേത്രത്തിന് തെക്കുവശത്തുള്ള യക്ഷിയമ്പലത്തിന്റെ മുന്നിൽ വരച്ച ദേവിയുടെ കളം വരച്ചാണ് പൂരം ഇടി തുടങ്ങുന്നത്. ദേവിയുടെ പ്രതിരൂപമായ വെളിച്ചപ്പാട് വന്ന് പൂരംഇടി നടത്തുന്ന കുട്ടികൾക്ക് അനുഗ്രഹവും അവർക്ക് ഉരലിൽ ഇടിച്ച മഞ്ഞളും നൽകുകയും മുഖത്ത് തേക്കുകയും ചെയ്യുന്നു. പൂരം ഇടി കഴിഞ്ഞ കുട്ടികൾ ക്ഷേത്രക്കുളത്തിൽ വന്ന് മുഖവും കഴുകി വേണം മടങ്ങുവാൻ. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ഭദ്രകാളിയാണ്. കൂടാതെ ഉപദേവതകളായി സരസ്വതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഗണപതി, ശിവൻ തുടങ്ങിയ ദേവതകൾ കുടികൊള്ളുന്നു.
ഇവിടുത്തെ മറ്റൊരു പ്രത്യേകത ശ്രീനാരായണഗുരു ഈ ക്ഷേത്രം സന്ദർശിച്ചു എന്നുള്ളതാണ്.[അവലംബം ആവശ്യമാണ്] അതുപോലെ തന്നെ ഇവിടുത്തെ ശ്രീനാരായണഗുരുവിന്റെ പ്രതിമ വളരെ പ്രസിദ്ധമാണ്.ഇവിടെ എസ്എൻഡിപി ബ്രാഞ്ച് യോഗങ്ങളാണ് ഉള്ളത് 634-വടക്ക്, 4365-തെക്ക് നമ്പർ എസ്എൻഡിപിയോഗങ്ങളാണ് അവ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ