മാളികപ്പുറം ദേവീക്ഷേത്രം, ശബരിമല
ശബരിമല അയ്യപ്പക്ഷേത്രത്തിന് തൊട്ടടുത്താണ് മാളികപ്പുറം ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത്. മനോഹരമായ അന്തരീക്ഷവും പ്രകൃതിക്കാഴ്ചകളുമാണ് മാളികപ്പുറം ദേവീക്ഷേത്രത്തിന്റെ പ്രത്യേകത. അയ്യപ്പക്ഷേത്രത്തോട് ചേര്‍ന്നുള്ള ഐതിഹ്യത്താല്‍ പ്രസിദ്ധമാണ് മാളികപ്പുറം ദേവീക്ഷേത്രം. അയ്യപ്പനാല്‍ കൊലചെയ്യപ്പെട്ട മഹിഷിലയില്‍ നിന്നും സുന്ദരിയായ ഒരു സ്ത്രീരൂപം പ്രത്യക്ഷപ്പെടുകയും അയ്യപ്പനോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു എന്നാണ് ഐതിഹ്യം. എന്നാല്‍ നിത്യബ്രഹ്മചാരിയായി ശപഥമെടുത്ത അയ്യപ്പന്‍ ആ അഭ്യര്‍ത്ഥന നിരസിക്കുകയും തൊട്ടടുത്ത് ഒരു കോവിലുണ്ടാക്കി മാളികപ്പുറത്തമ്മയായി പ്രതിഷ്ഠിക്കുകയും ചെയ്തു. കന്നി അയ്യപ്പന്മാര്‍ സന്ദര്‍ശിക്കാത്ത വര്‍ഷം വന്നാല്‍ അയ്യപ്പന്‍ മളികപ്പുറത്തമ്മയെ വിവാഹം കഴിക്കും എന്നാണ് വിശ്വാസം. ഭഗവതിസേവയാണ് ഇവിടത്തെ പ്രധാന വഴിപാട്. പൊട്ട്, പട്ടുടയാട, വള, കണ്‍മഷി തുടങ്ങിയ സാധനങ്ങളും ഭക്തര്‍ വഴിപാടായി ഇവിടെ സമര്‍പ്പിക്കുന്നു. തേങ്ങയുരുട്ടലാണ് മാളികപ്പുറം ദേവീക്ഷേത്രത്തിലെ മറ്റൊരു പ്രധാന കര്‍മം.
സ്വാമി ശരണം : പൊന്നു പതിനെട്ടാം പടി ശരണമെന്റയ്യപ്പാ
പതിനെട്ടു പടികൾ : 18 പടികള്‍, 18 മലകളെയും പ്രതിനിധാനം ചെയ്യുന്നു.
പതിനെട്ടു പടികൾ : 18 പടികള്‍, 18 മലകളെയും പ്രതിനിധാനം ചെയ്യുന്നു.
1. പൊന്നമ്പലമേട് മല
2. ഗരുഡന്‍ മല
3. നാഗമല
4. സുന്ദരമല
5. ചിറ്റമ്പലമല
6. ഖല്‍ഗിമല
7. മാതഗം മല
8. മൈലാട്ടും മല
9. ശ്രീപാദമല
10. ദേവര്‍മല
11. നിലയ്ക്കല്‍ മല
12. തലപ്പാറ മല
13. നീലിമല
14. കരിമല
15. പുതുശ്ശേരി മല
16. കാളകെട്ടിമല
17. ഇഞ്ചിപ്പാറമല
18. ശബരിമല
2. ഗരുഡന്‍ മല
3. നാഗമല
4. സുന്ദരമല
5. ചിറ്റമ്പലമല
6. ഖല്‍ഗിമല
7. മാതഗം മല
8. മൈലാട്ടും മല
9. ശ്രീപാദമല
10. ദേവര്‍മല
11. നിലയ്ക്കല്‍ മല
12. തലപ്പാറ മല
13. നീലിമല
14. കരിമല
15. പുതുശ്ശേരി മല
16. കാളകെട്ടിമല
17. ഇഞ്ചിപ്പാറമല
18. ശബരിമല
ഒരു സാധാരണ വിശ്വാസിക്ക് നടന്നു കയറാൻ അസാദ്ധ്യമായ ഈ മലകളെ ആരാധിക്കാൻ അവനു അവസരമൊരുക്കുന്നതാണ് പതിനെട്ടാംപടിയെന്നു പറയുന്നു.
അതല്ല, മോക്ഷ പ്രാപ്തിക്കുമുമ്പ് മനുഷ്യന് പിന്നിടേണ്ട പതിനെട്ടു ഘട്ടങ്ങളെ സൂചിപ്പിക്കുന്നതാണെന്നും പറയുന്നു.
അതനുസരിച്ച് ആദ്യത്തെ 5 പടികൾ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു
(കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക്) അടുത്ത 8 പടികൾ അഷ്ടരാഗങ്ങളെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ എന്നിവയെ പ്രതിനിധീകരിക്കുന്നു.
അടുത്ത 3 പടികൾ സത്വഗുണം, രജോഗുണം, തമോഗുണം എന്നീ ത്രിഗുണങ്ങളെ പ്രതിനിധീകരിക്കുന്നു. അവസാനം വരുന്ന 17, 18 പടികൾ വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു.
ഈ പുണ്യ പാപങ്ങളെ സ്വീകരിച്ചും തിരസ്‌കരിച്ചും മാത്രമേ ഒരുവന് ഈ ലോകമാകുന്ന ‘മായ’യില് നിന്ന് മോചനം നേടാനാവൂ.
മാത്രമല്ല 18 എന്ന അക്കത്തിന് വലിയ പ്രാധാന്യമുണ്ട്. ഭഗവദ്ഗീതയില് 18 അധ്യായങ്ങളാണുള്ളത്. കുരുക്ഷേത്രയുദ്ധം 18 ദിവസം നീണ്ടുനിന്നു. പുരാണങ്ങൾ 18 ആണ്. നാലു വേദങ്ങളും എട്ടു ശാസ്ത്രങ്ങളുംഅഞ്ചു ഇന്ദ്രിയങ്ങളും മൂന്നു ദേവതകളും ചേർന്നാലും 18. കളരിയിൽ 18 അടവ്. സംഗീതത്തിലും 18 അടിസ്ഥാന ഉപകരണങ്ങളാണുള്ളത്. അങ്ങനെ ഈ പ്രപഞ്ചത്തിന്റെതന്നെ ആത്മാവ് തേടുന്ന വഴിയാണ് പതിനെട്ടു പടികള്.
ശബരിമലയിൽ ഏറ്റവും പവിത്രമായ ഒന്നാണ് പടിപൂജ.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ