ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്ത്അഞ്ചുമൂർത്തിമംഗലം


പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്ത്അഞ്ചുമൂർത്തിമംഗലം 


കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്ത്അഞ്ചുമൂർത്തിമംഗലം ദേശത്ത് സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് അഞ്ചുമൂർത്തി മംഗലം മഹാദേവക്ഷേത്രം108 ശിവക്ഷേത്രങ്ങളിൽ പറയുന്ന രണ്ടു അഞ്ചുമൂർത്തി ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ഒന്നാമത്തെ അഞ്ചുമൂർത്തിക്ഷേത്രം നൂറ്റെട്ട് ശിവാലയങ്ങളിൽ തിരുമിറ്റക്കോട്എന്നും രണ്ടാമത്തെ ഈ ക്ഷേത്രത്തിനെ മംഗലം എന്നും കാണിച്ചിരിക്കുന്നു. [1]. അഞ്ചുമൂർത്തിമംഗലം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വൈഷ്ണവാശഭൂതനായ പരശുരാമനാണന്നു വിശ്വസിക്കുന്നു[1].
അഞ്ചുമൂർത്തിമംഗലം മഹാദേവക്ഷേത്രം
ഇവിടെ ശിവപ്രതിഷ്ഠാ സദാശിവരൂപത്തിൽ സങ്കല്പിച്ചാണ് പൂജാധികാര്യങ്ങൾ നടത്തുന്നത്. പരമശിവനൊപ്പം തന്നെ സുദർശനമൂർത്തിയ്ക്കും, മഹാവിഷ്ണുവിനും, പാർവ്വതീദേവിയ്ക്കും ഗണപതിയ്ക്കും തുല്യപ്രാധാന്യമുള്ള ഒരു ക്ഷേത്രമാണിത്. തന്മൂലം ശിവരാത്രിയ്കൊപ്പംതന്നെ അഷ്ടമിരോഹിണിയ്ക്കും, നരസിംഹജയന്തിയ്ക്കും, വിനായചതുർത്ഥിയ്ക്കും, നവരാത്രിയ്ക്കും ഒന്നുപോലെതന്നെ ഇവിടെ പൂജാദിഘോഷങ്ങൾ നടത്തപ്പെടുന്നു. ദേശത്ത് ഒരിടത്തുതന്നെ അഞ്ചുപ്രതിഷ്ഠാമൂർത്തികൾ കുടികൊള്ളുന്നതിനാൽ ദേശത്തിനും അഞ്ചുമൂർത്തീമംഗലം എന്ന് നാമകരണം ഉണ്ടായി എന്നു കരുതുന്നു.
ചരിത്രം
അധികം ചരിത്രതാളുകളിൽ ഒന്നും തന്നെ ഇടം നേടാൻ ഈ ശിവക്ഷേത്രത്തിനു കഴിഞ്ഞിട്ടില്ല. ക്ഷേത്രത്തെക്കുറിച്ചുള്ള ചരിത്ര രേഖകൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. എങ്കിലും കൊല്ലംകോട്ട് രാജവംശത്തിന്റെ സുവർണ്ണകാലത്താണ് ക്ഷേത്ര നിർമ്മാണം നടന്നത് എന്നു വിശ്വസിക്കുന്നു.

ഐതിഹ്യം

പരശുരാമ പ്രതിഷ്ഠിതമാണ് ശിവപ്രതിഷ്ഠ.

പ്രധാന പ്രതിഷ്ഠകൾ

പൂജാവിധികളും വിശേഷങ്ങളും

നിത്യേന മൂന്നു പൂജകൾ ശിവക്ഷേത്രത്തിലും, വിഷ്ണുക്ഷേത്രത്തിലും, സുദർശനമൂർത്തിനടയിലും നടക്കുന്നു.

ശിവരാത്രി

മഹാശിവരാത്രി; ഫാൽഗുന മാസത്തിലെ (കുംഭമാസം) കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുകയും ശിവലിംഗത്തിൽ രാത്രിയിൽ പ്രത്യേകം അഭിഷേകപൂജകൾ നടത്തുകയും, അത് ദർശിക്കുവാനും തേവരുടെ അനുഗ്രഹം കൈകൊള്ളാനായി ധാരാളം ഭക്തർ ക്ഷേത്ര മതിൽക്കകത്ത് ഒത്തുകൂടുന്നു.

അഷ്ടമിരോഹിണി

ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന ദിവസമാണിത് . ശ്രീകൃഷ്ണന്റെ ജന്മദിനമായതിനാൽ അന്നേ ദിവസം വിഷ്ണു ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ചടങ്ങുകളുമുണ്ടാവും. അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി വരെ കീർത്തനം ചൊല്ലലും വ്രതാനുഷ്ഠാനവുമായി ഭക്തർ അമ്പലത്തിൽ കഴിച്ചു കൂട്ടുന്നു.

നവരാത്രി

നരസിംഹ ജയന്തി

മഹാവിഷ്ണുവിൻറെ നാലാമത്തെ അവതാരമാണ് നരസിംഹമൂർത്തി. വൈശാഖമാസത്തിലെ ശുക്ലപക്ഷചതുർദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്. അസുരരാജാവായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനാണ് ഭഗവാൻ നരസിംഹമായി അവതരിച്ചത്. വിഷ്ണുക്ഷേത്രത്തിലും നരസിംഹജയന്തി വിശേഷപ്പെട്ട ദിവസമായി ആഘോഷിക്കുന്നു

ക്ഷേത്രത്തിൽ എത്തിചേരാൻ

തൃശ്ശൂർ - പാലക്കാട് റൂട്ടിൽ വടക്കഞ്ചേരിയ്ക്കും ആലത്തൂരിനും ഇടയ്ക്കായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...