തൃശ്ശൂർ ജില്ലയിലെ കണ്ടാണശ്ശേരി,അരിയന്നൂർ ഗ്രാമത്തിൽശ്രീ ഹരികന്യകാദേവി ക്ഷേത്രം
കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിൽ അരിയന്നൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ ഹരികന്യകാദേവി ക്ഷേത്രം. മഹാവിഷ്ണുവിന്റെ ഏക സ്ത്രീ അവതാരമായ മോഹിനിയാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. തന്മൂലമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് 'ഹരികന്യക' എന്ന പേര് വന്നത് (ഹരി - വിഷ്ണുവിന്റെ അപരനാമം; കന്യക - സ്ത്രീ). ഭാരതത്തിൽ മോഹിനീപ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് ഇത്. അതിനാൽ തന്നെ ക്ഷേത്രം സവിശേഷ ശ്രദ്ധയർഹിയ്ക്കുന്നു. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ശിവൻ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്ക് പ്രതിഷ്ഠകളുണ്ട്. പെരുന്തച്ചനാണ്ഈ ക്ഷേത്രം പണിതതെന്ന് വിശ്വസിച്ചുവരുന്നു. കൊച്ചിൻ ദേവസ്വം ബോർഡും ഭാരതീയ പുരാവസ്തു സർവ്വേയുമാണ്ക്ഷേത്രഭരണം നടത്തിവരുന്നത്. ക്ഷേത്രനഗരമായ ഗുരുവായൂരിൽനിന്ന് 5 കിലോമീറ്റർ കിഴക്കുമാറി തൃശ്ശൂരിലേയ്ക്കുള്ളവഴിയിലാണ് കേരളത്തിലെ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിലൊന്നായശ്രീ ഹരികന്യകാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഐതിഹ്യം
ക്ഷേത്രത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് കാര്യമായ ഐതിഹ്യകഥകളൊന്നും തന്നെയില്ല. കേരളത്തിലെ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിലൊന്നായതിനാൽ ഇവിടെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്ന് വിശ്വസിച്ചുവരുന്നു.
ക്ഷേത്രനിർമ്മിതി
ക്ഷേത്രപരിസരവും മതിലകവും
തൃശ്ശൂർ-ചൂണ്ടൽ-ചൊവ്വല്ലൂർപ്പടി-ഗുരുവായൂർ റൂട്ടിൽ തൃശ്ശൂരിൽ നിന്ന് 21 കിലോമീറ്റർ വടക്കുപടിഞ്ഞാറും ഗുരുവായൂരിൽ നിന്ന് 5 കിലോമീറ്റർ കിഴക്കും കുന്നംകുളത്തുനിന്ന് 8 കിലോമീറ്റർ തെക്കും മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന വഴിയിൽ നിന്ന് ഇടത്തോട്ടുമാറി ഒരു ചെറിയ കുന്നിന്റെ മുകളിലാണ് ക്ഷേത്രം. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ സംസ്ഥാനപാതയായ ചൂണ്ടൽ-ഗുരുവായൂർ പാത ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുകൂടെ കടന്നുപോകുന്നു. കേരളത്തിലെ ഏറ്റവും പ്രസിദ്ധ കലാലയങ്ങളിലൊന്നായ ശ്രീകൃഷ്ണ കോളേജ്, അരിയന്നൂർ പോസ്റ്റ് ഓഫീസ്, ഏതാനും കടകൾ തുടങ്ങിയവ ക്ഷേത്രത്തിന്റെ സമീപപ്രദേശങ്ങളിലുണ്ട്. ഇവയൊഴിച്ചുനിർത്തിയാൽ ഗ്രാമീണത്തനിമയാണ് എല്ലായിടത്തും.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ