കുന്നത്തൂർ പാടി മുത്തപ്പന്റെ ആരൂഢമായ കഥ
പയ്യാവൂരിലെ എരുവശ്ശി ഗ്രാമത്തിൽ പുരാതനകാലത്ത് അയ്യങ്കര(അഞ്ചരമന) എന്നൊരു തീയ്യരാജവംശത്തിന്റെ അരമന ഉണ്ടായിരുന്നു. നാടുവാഴിക്ക് കുട്ടികൾ ഇല്ലായിരുന്നു ശിവന് ബലിയായി അവർ പലതും അർപ്പിച്ചു. ഒരുദിവസം സ്വപ്നത്തിൽ അഞ്ചരമനയ്ക്കൽ മന്നനാർ വാഴുന്നവരുടെ പത്നിയായ പാടിക്കുറ്റിയമ്മ ശിവനെ കണ്ടു അയ്യങ്കര വാഴും മന്നനാരുടെ ഭാര്യ പാടികുറ്റി ശിവഭക്തയായിരുന്നു പാടിക്കുറ്റിയമ്മ തിരുവൻകടവ് എന്ന പുഴക്കടവിൽ കുളിക്കുമ്പോൾ ഒരു കുഞ്ഞ് വട്ടത്തോണിയിൽ ഒഴുകി വരുന്നത് കണ്ടു. ആ കുഞ്ഞിനെ അവർ കു ട്ടിയെയെടുത്തു. ഇടതുമുല താങ്ങി വലതുമുലപ്പാല് കൊടുത്തുവെന്നാണ് പറയുന്നത്. എല്ലാരും കൂടി ഇല്ലത്തേക്ക് കൊണ്ടുപോയി. പാലും പഴവും കൊടുത്ത് ഈ കുട്ടിയെ വളർത്തി. ഈ കുട്ടി കോഴിയേയും മറ്റും കൊന്ന് പിടിച്ചുകൊണ്ട് വന്ന് കൊന്ന് മണം ഈ ഇല്ലത്ത് കേൾപ്പിക്കാൻ തുടങ്ങി. ഇല്ലത്ത് ഇതൊന്നും പറ്റില്ലല്ലോ. അയ്യങ്കര നായനാർ ഒരിക്കൽ ഇല്ലത്തമ്മയോട് 'കണ്ടുകിട്ടിയ മകൻ നിമിത്തം ഈ ഇല്ലത്ത് നിന്നൂടാത്തെ അവസ്ഥയാണല്ലോ വന്നത്. കേക്കാത്തെ മണം വരെ ഞാൻ കേട്ടുതുടങ്ങി...ഇന്നിയിപ്പം ഈ ഇല്ലത്തിത് എന്നാ ചെയ്യുക...' ഇതും കേട്ടോണ്ടാണ് ഇവര് വരുന്നത്. 'എന്തു പറഞ്ഞമ്മേ അയ്യങ്കര' എന്ന് ചോദിച്ചു... 'ഒന്നും പറഞ്ഞില്ല മോനേ.' എന്ന് അമ്മ പറഞ്ഞു. 'അമ്മയോ കേട്ടില്ലെങ്കിൽ ഞാൻ ഒരു ചെവിയാലേ കേട്ടു. ഇനി ഞാനിവിടെ നിൽക്കില്ല എനിക്ക് മലനാട് വരെ സഞ്ചരിക്കണ'മെന്ന് പറഞ്ഞു ഇല്ലത്തേക്ക് കൊണ്ടുവന്ന പാലും പഴവുമെല്ലാം തച്ചുതകർത്തു. ചങ്ങാതിവേണ്ടേയെന്ന് അമ്മ ചോദിച്ചപ്പോൾ നാലോളം ചെന്നാൽ രണ്ടോളം പുലിക്കിടാവ് (പുലിയെ) ചങ്ങാതിയായികിട്ടുമെന്ന് പറഞ്ഞു. ആയുധമായി വില്ലും ചുരികേയുമായാണ് പിന്നെ മലനാട് വരെ സഞ്ചരിക്കുന്നത്. അന്ന് തൃക്കണ്ണായിരുന്നു... ആളുകൾ പേടിക്കുമെന്ന് കരുതി പൊയ്ക്കണ്ണ് തൊഴുതെടുത്ത് വാങ്ങിച്ചു. അവിടെ മൊഴുക്കുവെല്ലി എന്നൊരു സ്ഥലമുണ്ട്. മൊഴുക്കുവെല്ലി കോട്ട. അവിടെ നിന്ന് നാലു പാടും നോക്കിയ ശേഷമാണ് എകർണ്ണൂർ മന കനകഭൂമി, കുന്നത്തൂർ പാടി കണ്ട് കൊതിച്ചു. അങ്ങനെയാണ് കുന്നത്തൂർ പാടിയിൽ വന്നതത്രെ.
ഒരു ദിവസം കുട്ടി അവന്റെ മാതാപിതാക്കളുടെ അടുത്തെത്തി അമ്പും വില്ലുമെടുത്ത് തീക്കണ്ണുകളോടെ തന്റെ വിശ്വരൂപം കാണിച്ചു. മാതാപിതാക്കൾക്ക് ഇത് ഒരു സാധാരണ കുട്ടി അല്ലെന്നും ദൈവമാണെന്നും മനസ്സിലായി. അവർ അവന്റെ മുൻപിൽ സാഷ്ടാംഗം നമസ്കരിച്ചു. കുട്ടി അവരെ അനുഗ്രഹിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ