ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചിറക്കടവ്‌ ശ്രീ മഹാദേവക്ഷേത്രം



ചിറക്കടവ്‌ ശ്രീ മഹാദേവക്ഷേത്രം
ചിറക്കടവ്‌ ശ്രീ മഹാദേവക്ഷേത്രം
ചിറക്കടവ് മഹാദേവക്ഷേത്രം, കിഴക്കേനട
ചിറക്കടവ് മഹാദേവക്ഷേത്രം, കിഴക്കേനട
ചിറക്കടവ്‌ ശ്രീ മഹാദേവക്ഷേത്രം
ചിറക്കടവ്‌ ശ്രീ മഹാദേവക്ഷേത്രം

കോട്ടയം ജില്ലയിലെ പൊൻകുന്നത്തിനു സമീപമുള്ള ചിറക്കടവിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ്‌ ചിറക്കടവ്‌ ശ്രീ മഹാദേവക്ഷേത്രം
ചരിത്രം
പടിഞ്ഞാറേ നട
ആൾവാർ വംശാധിപത്യകാലത്ത്‌ ചന്ദ്രശേഖര ആൾവാർ എന്ന രാജാവാണ്‌ ക്ഷേത്രം നിർമ്മിച്ചതെന്നു കരുതപ്പെടുന്നു. അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവ്‌ ആൾവാർ വംശത്തെ തുരത്തി ചിറക്കടവിനെ അധീനതയിലാക്കി. പിന്നീട് മാർത്താണ്ഡവർമ്മ മഹാരാജാവ്‌ ചെമ്പകശ്ശേരി രാജാവിനെ പരാജയപ്പെടുത്തി തിരുവിതാംകൂറിന്റെ ഭാഗമാക്കി. ചെമ്പകശ്ശേരി രാജാവിന്റെ അധീനതയിലായിരുന്ന ഈ പ്രദേശത്തെ കീഴ്പ്പെടുത്തുവാൻ മാർത്താണ്ഡവർമ്മയ്‌ക്ക്‌ സഹായം നൽകിയത്‌ ചെങ്ങന്നൂർ വഞ്ഞിപ്പുഴ തമ്പുരാനാണ്‌. പ്രത്യുപകാരമായി ചിറക്കടവ്‌ചെറുവള്ളിപെരുവന്താനംഎന്നീ മൂന്നുദേശങ്ങൾ കരമൊഴിവായി വഞ്ഞിപ്പുഴ തമ്പുരാന്‌ ലഭിച്ചു. പിന്നീട്‌ 1956-ൽ ഐക്യകേരളപ്പിറവിയോടെ നാടുവാഴിത്തം ഇല്ലാതാകുകയും അവകാശങ്ങൾ പൂർണ്ണമായും സർക്കാരിൽ വന്നു ചേരുകയും ചെയ്തു. 1961 ജൂലൈയിൽ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വംബോർഡിന്‌ കൈമാറി. ദേവസ്വംബോർഡിന്റെ മഹാക്ഷേത്രങ്ങളിലൊന്നാണ്‌ ചിറക്കടവ്‌ മഹാദേവക്ഷേത്രം.ഐതിഹ്യം

ഒരു കൂറ്റൻ കൂവളച്ചുവട്ടിൽ സ്വയംഭൂവായി അവതരിച്ചതാണ്‌ ഈ ക്ഷേത്രത്തിലെ ശിവലിംഗവിഗ്രഹം എന്ന് വിശ്വസിക്കപ്പെടുന്നു. കുറ്റിക്കാടുകൾക്കിടയിൽ വേറിട്ടുനിന്ന വില്വമരച്ചുവട്ടിൽ കൂവ പറിക്കുന്നതിനായി പാര കൊണ്ട്‌ മണ്ണിൽ കുത്തിയപ്പോൾ രക്തം പൊടിയുകയും ഇതു കണ്ടു ഭയന്ന സ്‌ത്രീയുടെ നിലവിളികേട്ട്‌ സമീപത്ത്‌ കാലിമേച്ചുകൊണ്ടിരുന്ന ആളുകൾ ഓടിക്കൂടി. രക്തസ്രാവം കണ്ട ഭാഗത്തെ മണ്ണ്‌ നീക്കിയപ്പോൾ ശിവലിംഗം കണ്ടെത്തിയെന്നാണ്‌ ഐതിഹ്യം. ഈ കൂവളച്ചുവട്ടിൽ ഒരു മഹർഷി വസിച്ചിരുന്നു. കൂവളച്ചുവട്ടിൽ വസിച്ചിരുന്നതുകൊണ്ട്‌ കൂവമഹർഷി എന്ന അപരനാമത്തിൽ പിന്നീട്‌ ഈ മഹർഷി വിഖ്യാതനായതായി കരുതപ്പെടുന്നു.

ദിവസേനയുള്ള പൂജാദികർമ്മങ്ങൾ

ദിവസേന അഞ്ചുപൂജകളാണ്‌ ഈ ക്ഷേത്രത്തിലുള്ളത്‌. സാധാരണ രാവിലെ അഞ്ചുമണിക്ക്‌ നട തുറക്കും. ആദ്യം നിർമ്മാല്യദർശനം. അതിനുശേഷം ഗണപതിഹോമം. അഭിഷേകത്തിനുശേഷം അവൽ, മലർ, ത്രിമധുരം എന്നിവ നിവേദിക്കുന്നു. ആറരയ്‌ക്ക്‌ ഉഷഃപൂജ, ഏഴുമണിക്ക്‌ എതൃത്തപൂജ. ഏഴേകാൽമണിയോടുകൂടി എതൃത്തശീവേലി. എട്ടുമണിക്ക്‌ പന്തീരടിപൂജ, ഒമ്പതരമണിക്ക്‌ നവകപൂജ, പത്തുമണിയോടെ നവകാഭിഷേകം, നവകാഭിഷേകസമയത്ത്‌ വഴിപാടായി ജലധാര, ക്ഷീരധാര, കരിക്കഭിഷേകം, 108 കലശം ഇവ നടത്താറുണ്ട്‌. പത്തരമണിക്ക്‌ ഉച്ചപൂജ. ശേഷം ഉച്ചശീവേലി. പതിനൊന്നുമണിക്ക്‌ ക്ഷേത്രനട അടയ്‌ക്കും. വൈകിട്ട്‌ അഞ്ചുമണിക്ക്‌ നട തുറക്കും. അസ്‌തമനസമയത്ത്‌ ദീപാരാധന, ഏഴേമുക്കാലിന്‌ അത്താഴപൂജ, അത്താഴശീവേലി. എട്ടുമണിക്ക്‌ നട അടയ്‌ക്കും.

വന്ദനശ്ലോകം

നാലു കൈകളിൽ മഴു, മാൻ, അഭയം, വരദം എന്നിവ ധരിച്ചിരിക്കുന്നവനും പ്രസന്നമായ മുഖത്തോടുകൂടിയവനും എല്ലാവിധ അലങ്കാരങ്ങളെക്കൊണ്ടുശോഭിക്കുന്നവനും താമരപ്പൂവിലിരിക്കുന്നവനും പുലിത്തോലുടുത്തവനും മുത്തിന്റെ പൊടി അമൃതരസത്തിൽ കുഴച്ചുണ്ടാക്കിയ പർവ്വതം പോലെ വിളങ്ങുന്നവനും അഞ്ചുമുഖങ്ങളോടുകൂടിയവനും മൂന്നുകണ്ണുള്ളവനും കിരീടാഗ്രത്തിൽ ചന്ദ്രക്കല ധരിച്ച ഉന്നിമ്രമായ ശിരസോടുകൂടിയവനുമായ ശ്രീമഹാദേവനെ ഞാൻ വന്ദിക്കുന്നു.

വേലകളി

വഞ്ഞിപ്പുഴ തമ്പുരാൻ ചിറക്കടവ്‌, ചെറുവള്ളി, പെരുവന്താനം എന്നീക്ഷേത്രങ്ങളുടെ ആധിപത്യം വഹിച്ച്‌ ചിറക്കടവിൽ താമസമാക്കിയപ്പോൾ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി ഒരു നായർ പട്ടാളത്തെ രൂപവത്‌കരിക്കാൻ തീരുമാനിച്ചു. അന്നത്തെ നാട്ടുപ്രമാണികളായ കാമനാമഠം പണിക്കർ, മാലമല കൈമൾ എന്നിവരെ വിളിച്ചുകൂട്ടി സമർത്ഥൻമാരായ യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട്‌ ആയോധനവിദ്യ അഭ്യസിപ്പിച്ചു. കാലാന്തരത്തിൽ തമ്പുരാന്റെ പ്രതാപം കുറയുകയും സംഘത്തെ എന്തുചെയ്യണമെന്ന്‌ നാട്ടുപ്രമാണികളുമായി ആലോചിച്ച്‌ ക്ഷേത്രോത്സവത്തിന്‌ ചിറക്കടവ്‌ ശ്രീമഹാദേവന്റെ അംഗരക്ഷകരായി നിയോഗിക്കണമെന്ന്‌ തീരുമാനിക്കുകയും ചെയ്‌തു. പിന്നീട് സംഘത്തിന്റെ അംഗസംഖ്യ അനുസരിച്ച്‌ രണ്ടുഭാഗമായി തിരിച്ച്‌ ഇതൊരു ക്ഷേത്രകലയായി രൂപപ്പെടുത്താനും തീരുമാനിച്ചു. മാലമലകൈമളുടെ ഭാഗത്തിന്‌ തെക്കുംഭാഗം എന്നും കാമനമഠം പണിക്കരുടെ വിഭാഗത്തിന്‌ വടക്കുംഭാഗം എന്നും നാമകരണം ചെയ്‌തു. ഇന്ന്‌ ക്ഷേത്രത്തിലെ ഉത്സവത്തിന്‌ ഒരു പ്രധാന ചടങ്ങാണ്‌ വേലകളി. ആശാന്മാർ- എ.ആർ.കുട്ടപ്പൻനായർ, ഇരിയ്‌ക്കാട്ട്‌ (വടക്കുംഭാഗം), ഗോപാലകൃഷ്‌ണപിള്ള (അപ്പുആശാൻ) (തെക്കുംഭാഗം).

ക്ഷേത്രക്കുളം

ചിറക്കടവ് ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തായാണ് ക്ഷേത്രക്കുളം സ്ഥിതി ചെയ്യുന്നത്. വേനൽക്കാലത്ത് നാട്ടുകാരുടെ പ്രധാനപ്പെട്ട ഒരു ജല സ്രോതസ്സുമാണിത്. ഉത്സവനാളിൽ മഹാദേവന്റെ നീരാട്ട് ആറാട്ട്‌ കടവ്എന്ന് അറിയപ്പെടുന്ന കുളത്തിന്റെ മറപ്പുരയിലാണ്.

ചിറക്കടവ് നീലകണ്ഠൻ

ചിറക്കടവ് ദേവസ്വം വക ആനയാണ്‌ ചിറക്കടവ് തിരുനീലകണ്ഠൻ. ആക്രമണ സ്വഭാവമുള്ള ആനയെന്ന് പൊതുവേ അറിയപ്പെടുന്ന നീലകണ്ഠൻ, 2010 ഫെബ്രുവരി 24-നു, കോട്ടയം ജില്ലയിലെ പെരിങ്ങല്ലൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിനിടെ സ്വന്തം പാപ്പാനെ കൊലപ്പെടുത്തിയിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...