ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഉപനിഷതകഥകൾ - 2 മരിച്ചിട്ടും മരിക്കാത്തവൻ





ഉപനിഷതകഥകൾ - 2
മരിച്ചിട്ടും മരിക്കാത്തവൻ
വാജശ്രവസ് എന്ന ബ്രാഹ്മണന്റെ മകനാണ് നചികേതസ്സ്, എല്ലാകാര്യങ്ങളിലും മിടുമിടുക്കൻ അവന്റ അച്ഛൻ ആകട്ടെ പേരുകേട്ട പിശുക്കൻ. ധനം ചിലവാക്കുന്നതിലോ ദാനം കൊടുക്കന്നതിലോ തീരാ താല്പര്യമില്ല. എങ്കിലും തനിക്കു പേരും പെരുമയൊക്കെ വേണം എന്ന് മോഹം ഉണ്ട്. ദുർമോഹം അല്ലാതെ എന്ത് പറയാൻ.
ഒരിക്കൽ നചികേതസ്സിന്റ അച്ഛൻ നാട്ടിൽ പേര് എടുക്കാൻ വേണ്ടി ഒരു യാഗം നടത്തി. വിശ്വജിത് എന്ന യാഗം തന്നെയാകട്ടെ എന്ന് വിചാരിച്ചു. യാഗത്തിന്റ ഫലം ലഭിക്കണം എങ്കിൽ ലോഭം ഇല്ലാതെ ദാനതികർമ്മങ്ങൾ നടത്തണം. ഈ യാഗത്തിന് ഒരു പ്രതേകത ഉണ്ട് യാഗം ചെയ്യുന്നയാൾ തന്റ സകല സമ്പത്തും അന്യർക്ക് ദാനം ചെയ്യണം. പിശുക്കനായ വാജശ്രവസ് അത് ചെയ്യാൻ തയ്യാറായില്ല. അതിനു പകരം ഒരു ഉപായം കണ്ടു പിടിച്ചു. തന്റ വിലപിടിപ്പുള്ള സമ്പത്തു മുഴുവൻ ബന്ധു ഗൃഹങ്ങളിക്ക് മാറ്റി. എന്നിട്ടു കുറ എല്ലും തോലുമായ കുറേ പഴുക്കളെ യാഗശാലയിൽ കൊണ്ട് ചെന്ന് കെട്ടി ഇട്ടു.
തന്റ പിതാവിന്റ അധർമ പ്രവൃത്തിയിൽ നചികേതസ്സിന് വല്ലാത്ത ദുഃഖം ഉണ്ടാക്കി. അച്ഛൻ ചെയ്യാൻ പോകുന്നത് കടുത്ത അപരാധം ആണ് ഇതുവഴി വലിയ പാപം അനുഭവിക്കേണ്ടി വരും. പാപത്തിന്റ ഫലം നരകവാസം ആണ്. പിതാവിനെ നരകത്തിൽ നിന്നും രക്ഷിക്കേണ്ടത് പുത്രൻറ്റ കടമയാണ്. എങ്ങനെ അച്ഛനെ ഇതിൽ നിന്നും രക്ഷിക്കും?
യാഗത്തിൽ പങ്കു കൊള്ളാൻ ധാരാളം അതിഥികൾ എത്തീട്ടുണ്ട് വലിയ തിരക്ക് തന്നെ. നചികേതസ്സ് ഈ തിരക്കിൽ ഒന്നും പെടാതെ അവന്റ ശ്രദ്ധ അച്ഛൻ ചെയ്യുന്ന പ്രവർത്തങ്ങളിൽ ആയിരുന്നു. ഒടുക്കം അച്ഛനോട് അവൻ ചോദിച്ചു?
അച്ഛാ അങ്ങ് എന്ന ആർക്കു ആണ് ദാനം ചെയ്യന്നത്.
അച്ഛൻ കേട്ടതായി ഭാവിച്ചില്ല. കുട്ടികൾക്ക് ഓരോന്ന് ചോദിയ്ക്കാൻ കണ്ട നേരം, അച്ഛൻ തന്നെ ശ്രദ്ദിക്കുന്നില്ല എന്ന് കണ്ടിട്ട് അവൻ വീണ്ടും വീണ്ടും ചോദിച്ചു. അച്ഛന് ദേഷ്യത്തെ വന്നു അദ്ദേഹം ദേഷ്യത്തോടെ മകനോട് പറഞ്ഞു,
നിന്നെ ഞാൻ യമന് കൊടുക്കും.
തന്റ അച്ഛൻറെ ശിഷ്യയാന്മാരുടെ കൂട്ടത്തിൽ തൻ ഒരിക്കലും അധമനയിട്ടു പെരുമറിട്ടു ഇല്ല. എന്നിട്ടും എന്ന യമന് കൊടുക്കണം എന്ന് പറയുന്നു. എന്നെ കൊണ്ട് യമന് എന്ത് ആണ് പ്രയോജനം. ഏതായാലും അച്ഛൻ എന്ന യമന് ദാനം കൊടുത്തു അത് കൊണ്ട് യമന്റ അടുത്ത് തന്നെ പോകാം.
അങ്ങനെ നിശ്ചയിച്ചുറച്ച നചികേതസ്സ് യമലോകത്തേക്കു തയാറായി. അവൻ അച്ഛനോട് യാത്ര അനുമതി ചോദിച്ചു.
[ദാനമായി നൽകുന്ന വസ്തുക്കൾ ഏറ്റവും നല്ലത് ആയിരിക്കണം മോശമായ സാധനങ്ങൾ ആർക്കും ദാനമായി നൽകരുത്. ദാനം സ്വീകരിക്കുന്നവന് അത് കൊണ്ട് പ്രയോജനം ഉണ്ടായിരിക്കണം. നമ്മക്ക്‌ ഇഷ്ടമുള്ളതിനെ മാത്രമേ ദാനം ചെയ്യാവൂ. നമ്മക്ക് വേണ്ടത് മറ്റു ഒരാൾക്ക് നൽകുന്നത് ദാനം അല്ല. പ്രയോജനം ഇല്ലാത്തതു കൊടുക്കുന്നത് പാപം ആണ്.]
അങ്ങനെ യമലോകെത്തെക്കു യാത്രയാക്കാൻ നചികേതസ്സു അച്ഛനോട് യാത്രാനുമതി ചോദിച്ചു. തന്റെ അവിവേകയും കോപവും അശ്രദ്ധയും കൊണ്ട് തനിക്കു മകനെ നഷ്ടപ്പെടാൻ പോകുന്നത് അറിഞ്ഞ ആ അച്ഛൻ സങ്കടപ്പെട്ടു. നചികേതസ്സു അച്ഛനെ അശ്വിപ്പിച്ചു.
അച്ഛാ സങ്കടപെടരുത്, ഇതിൽ വിഷമിക്കാൻ ഒന്നും ഇല്ല, ലോകത്തിൽ ഉണ്ടായതുമെല്ലാം നശിക്കുക തന്നെ ചെയ്യും. മനുഷ്യരും സസ്സ്യങ്ങളെ പോലെ ഒരിക്കൽ നശിക്കും. എല്ലാവര്ക്കും ഇത് ബാധകമാണ് ആയതിനാൽ അങ്ങ് ഒട്ടും വിഷമിക്കണ്ട. നമ്മുടെ പൂർവ്വികർ സത്യനിഷ്ഠ പാലിച്ചിരുന്നു. വാക്ക് പാലിക്കാതെ ഇരിക്കുന്നത് അധർമ്മമാണ്. നമ്മുടെ പാരമ്പര്യത്തിന് കളങ്കം വരുത്തിക്കൂടാ അത് കൊണ്ട് ഞാൻ യമലോകെത്തെക്കു പോകുന്നു.
അങ്ങനെ നചികേതസ്സു യമന്റ കൊട്ടാരത്തിൽ എത്തി. പക്ഷെ യമരാജൻ അവിടെ ഇല്ലായിരുന്നു. നല്ല തിരക്ക് ഉള്ള ദേവൻ അല്ലെ യമൻ. ദിവസസും എത്ര പേര് ആണ് മരിക്കുന്നത്. നചികേതസ്സു യമന്റ വരവും പ്രതീഷിച്ചു അവിടെ ഇരുന്നു. യമന്റ മന്ത്രിമാരും കിങ്കരന്മാരും വന്നു നോക്കി അത്ഭുതപ്പെട്ടു. കാരണം ഒരു കുഞ്ഞു ബ്രാഹ്മണകുമാരൻ യമനെ കാത്തുയിരിക്കുന്നു. എല്ലാവരും ഭയന്ന് വിറച്ചു ആണ് വരുന്നത്‌ ഈ കുമാരനാകട്ടെ ഒരു പേടിയും കൂടാതെ ഇരിക്കുന്നു. ഇത് കണ്ടു കിങ്കരന്മാർ കുമാരനെ സത്കരിക്കാൻ ക്ഷണിച്ചു. യമൻ അപ്പോൾ അവിടെ ഇല്ലാത്തതു കൊണ്ട് നചികേതസ്സു നിരാകരിച്ചു. ആദ്യം യമരാജൻ വരട്ടെ അത് കഴിഞ്ഞു മതി ബാക്കി എല്ലാം എന്ന് ആ കുമാരൻ പറഞ്ഞു.
അങ്ങനെ നചികേതസ്സു അവിടെ മൂന്ന് ദിവസം ജലപാനം പോലും ഇല്ലാതെ യമരാജന്റെ വരവും കാത്തു ഇരുന്നു. നാലാം ദിവസം യമരാജൻ വന്നു. യമരാജൻ നചികേതസ്സിനെ ആദരവോടു സ്വീകരിച്ചു ഭക്ഷണപാനീയങ്ങൾ നൽകി സൽക്കരിച്ചു. മൂന്നു ദിവസം എന്നെ കാത്തുനിന്ന നചികേതസ്സിൽ യമൻ സംപ്രീതൻ ആയി യമൻ പറഞ്ഞു.
എന്നെ കാണുന്നതിന് വേണ്ടി അങ്ങേക്ക് മൂന്ന് ദിവസം കാത്തുനിൽകേണ്ടി വന്നല്ലോ ഖേദകരം തന്നെ. അതുകൊണ്ടു പ്രായിശ്ചിതമായി ഓരോ ദിവസത്തിനും ഓരോന്നുവീതം അങ്ങേക്ക് ഇഷ്ടമുള്ള മൂന്ന് വരങ്ങൾ സ്വീകരിച്ചാലും.
അത് കേട്ട് നചികേതസ്സു ഒന്നാമത്തെ വരം ചോദിച്ചു.
"അല്ലയോ ധർമ്മരാജാവേ, ഞാൻ എന്റ അച്ഛനെ വിട്ടുപോന്നവനാണ് അതിൽ അതീവ ദുഖിതനായിരിക്കുന്നയാണ് അദ്ദേഹം. എന്നോട് ദേഷ്യം ഉണ്ടാകും. അദ്ദേഹം ദുഃഖം എല്ലാം മറന്നു സന്തുഷ്ടനായിരിക്കണം. അങ്ങയുടെ അടുത്ത് നിന്ന് മടങ്ങി ചെല്ലുന്ന എന്നെ അച്ഛൻ തിരിച്ചുഅറിയുകയം സന്തോഷപൂർവം സംസാരിക്കുകയും വേണം." ഇത് ആണ് ഞാൻ ഒന്നാമത്തെ വരമായി ആവശ്യപ്പെടുന്നത്.
അങ്ങനെയാവട്ടെ യമൻ ഒന്നാമത്തെ വരം നൽകി.
ഇനി രണ്ടാമത്തെ വരമായിട്ടു എന്ത് വേണം.
"അല്ലയോ ധർമ്മരാജാവേ, ഭൂമിയിലുള്ള ജീവിതം അപേക്ഷിച്ചു സ്വർഗജീവിതം വളരെ ശ്രഷ്ഠമാണ്. ഈ ലോകത്തിൽ ജീവികൾ പലതരത്തിലുള്ള കഷ്ടപ്പാടുകൾ അനുഭവിക്കുന്നു. വിശപ്പ്, ദാഹം, രോഗം, വാർദ്ധക്ക്യം, മരണം പല വിധ ദുരിതങ്ങൾ എന്നിങ്ങനെ ക്ലേശങ്ങൾ ലോകത്തു ഏറെയാണ്. ദുഃഖപൂര്ണമാണ് ഭൂമിയിലെ ജീവിതം. എന്നാൽ സ്വർഗത്തിൽ ഈ വിധ   ദുഃഖങ്ങൾ ഒന്നും തന്നെ ഇല്ല. എല്ലവരും അവിടെ സുഖം ആയി വസിക്കുന്നു. അങ്ങനെയുള്ള സ്വർഗത്തിൽ വസിക്കുവാൻ പ്രാപ്തരാക്കുന്ന യാഗങ്ങളും ഹോമങ്ങളും അനുഷ്ഠിക്കേണ്ട അഗ്നിവിദ്യ എനിക്ക് പറഞ്ഞു തന്നാലും."
"അങ്ങനെയാവട്ടെ". യമൻ അഗ്നിവിദ്യ പറഞ്ഞുകൊടുത്തു. അതിൽ നചികേതസ്സിന്റ ശ്രദ്ധയും, ശുഷ്കാന്തിയും, പഠനസാമർഥ്യവും കണ്ടറിഞ്ഞ യമധർമ്മരാജാവ് വളരെയധികം സന്തുഷ്ടനായി അരുൾചെയ്തു.
"കുട്ടി നിന്റ ബുദ്ധിവൈഭവം എന്നെ സന്തുഷ്ടനാക്കിയിരിക്കുന്നു. വിദ്യ അഭ്യസിക്കുന്ന കുട്ടികൾ നിന്നെ പോലെ വേണം. നിനക്ക് ഞാൻ പ്രേത്യകമായി ഒരു വരം കൂടി ഇതാ നൽകുന്നു. സ്വർഗപ്രാപ്പ്തിക്കുള്ള അഗ്നിവിദ്യ ഇന്ന് മുതൽ "നചികേതഗ്നി"  എന്നറിയപ്പെടും. വളരെ മനോഹരവും വിചിരിത്രവുമായ ഈ അപൂർവര്തനമാലയും നീ സ്വീകരിക്കുക. ഏതു എന്റ മറ്റു ഒരു സമ്മാനം ആണ്.
യമൻ തന്റെ വിശിഷ്ടമായ രത്‌നമാല നചികേതസ്സിനു സമ്മാനിച്ചു. "ഇനി മൂന്നാമത്തെ വരം ചോദിച്ചു കൊള്ളുക"
"പ്രഭോ, മനുഷ്യൻ മരിച്ചാൽ എന്തോ ഒന്ന് അവശേഷിക്കുന്നു ഉണ്ട് എന്ന് ചിലർ പറയുന്നു. ഒന്നും അവശേഷിക്കുന്നുഇല്ലെന്നു വേറെ ചിലർ. ഈ രണ്ടു അഭിപ്രായങ്ങളിൽ ഏതു ആണ് സത്യമായിട്ടു ഉള്ളത്? എന്റ ഈ സംശയത്തിന് ഒരു പരിഹാരം അങ്ങ് ഉപദേശിച്ചു തരണം. ഇതാണ് ഞാൻ ആഗ്രഹിക്കുന്ന മൂന്നാമത്തെ വരം.
നചികേതസ്സിന്റ ചോദ്യം യമനെ വല്ലാതെ വിസ്മയിപ്പിച്ചു. ഒരു കുട്ടിയിൽ നിന്നും ഇത്തരമൊരു ആഗ്രഹം ആരും ഒട്ടുംതന്നെ പ്രതീക്ഷിക്കുക തന്നെയില്ല . മരണാന്തര രഹസ്യത്തെ കുറിച്ചുള്ള അവന്റ ജിജ്ഞാസ പ്രശംസനീയം തന്നെ. അറിയുവാനുള്ള യോഗ്യത ഇവന് ഉണ്ടോ? ഇത്രയും പരമവും രഹസ്യമായിരിക്കുന്ന സത്യങ്ങളെ കേട്ടാൽ ഇവന് മനസ്സിൽ ആകുമോ? എന്തായാലും ഒന്ന് പരീക്ഷിച്ചു തന്നെ നോക്കാം എന്ന് യമരാജൻ വിചാരിച്ചു.
നചികേതസ്സ്, നീ ഒരു കൊച്ചു കുട്ടി ആണ്. നിന്റ സംശയം അത്യന്ത്യം  സൂക്ഷ്മമാണ്. ദേവന്മാർക്ക് പോലും ഈ കാര്യത്തിൽ സംശയം തീർന്നിട്ട് ഇല്ല. നിന്നെ പോലെ ഉള്ള ഒരു കുട്ടിക്ക് എളുപ്പത്തിൽ മനസിലാക്കാവുന്ന കാര്യമല്ലത്. അത് കൊണ്ട് ഈ വരത്തെ ഉപേക്ഷിച്ചു വേറെ വരം ചോദിക്കു, തരാം.
യമന്റ വാഗ്ദാനം നചികേതസ്സിനെ തൃപ്‌തനാക്കിയില്ല.
"പ്രഭോ, ദേവന്മാർക്ക് പോലും ഈ വിഷയത്തിൽ സംശയം തീർന്നിട്ട് ഇല്ല എന്ന് അങ്ങ് പറഞ്ഞു. മനസിലാക്കാനും വളരെ ബുദ്ധിമുട്ടുതാനും, ഇക്കാര്യം പറഞ്ഞു തരുവാൻ അങ്ങയെ പോലെ സ്രേഷ്ടനായ വേറെ ഒരാളെ ഞാൻ കാണുന്നു ഇല്ല. മരണത്തിന്റ ദേവനായ അങ്ങ് അല്ലാതെ വേറെ ആര് ആണ് യോഗ്യൻ. ഈശ്വരാനുഗ്രഗത്താൽ എനിക്ക് കിട്ടിയിരിക്കുന്ന സന്ദർഭം ഞാൻ പാഴാക്കുക ഇല്ല. അത് കൊണ്ട് ഇത് ഒഴിച്ച് മറ്റൊരു വരവും എനിക്ക് ആവശ്യം ഇല്ല. ഇതും കൂടെ കേട്ടപ്പോൾ നചകേതസ്സിനെ പരീക്ഷിക്കുവാൻ യമരാജൻ തീരുമാനിച്ചു.
നചികേതസ്സേ, നിനക്ക് നൂറു വയസു വരെ ജീവിച്ചിരിക്കുന്ന പുത്രന്മാരെയും പൗത്രന്മാരെയും തരാം. ആയിരകണക്കിന് പശുക്കളെയും, കുതിരകളെയും, ആനകളെയും തരാം, സ്വർണം വെള്ളി തുടങ്ങി വിലയേറിയതു എന്തും നീ ചോദിച്ചു കൊള്ളുക. ഭൂമിയിൽ ഒരു സാമ്രാജ്യം വേണമെങ്കിൽ അതും അവശ്യ പെട്ടുകൊള്ളുക. ഇതുമെല്ലാം അനുഭവിക്കാൻ എത്രകാലം നീ ജീവിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്നവോ അത്രയും കാലം ജീവിക്കുക തന്നെ ചെയ്യുക.
"പ്രഭോ, ഇവ ഒന്നും എനിക്ക് ആവശ്യം ഇല്ല.
"എങ്കിൽ നീ ധാരാളം ധനവും ദീർഘയാസ്സും നേടുക. നിന്നെ വിശാലമായ ഒരു സാമ്രാജ്യത്തിന് ചക്രവർത്തിയാക്കാം. മനുഷ്യ ലോകത്തിൽ ലഭിക്കാത്ത സുഖസാമഗ്രികളും ദിവ്യ സുന്ദരിമാരെയും തരാം. മരണത്തെ പറ്റിയുള്ള സംശയം വെടിയുക. അതിനെ പറ്റി സംശയിക്കരുത്. അത്തരം ചോദ്യമോ വരാമോ ആവശ്യപ്പെടരുത്. ഏതൊരു ആഗ്രഹത്തെയും വിചാരമാത്രയിൽ ഇഷ്ടംപോലെ അനുഭവിക്കാൻ കഴിവുള്ളവനിക്കി നിന്നെ മാറ്റം."
ഇങ്ങനെ പലവിധത്തിൽ നചികേതസ്സിനെ പ്രലോഭിപ്പിക്കാൻ യമരാജൻ ശ്രമിച്ചു. എന്നിട്ടും നചികേതസ്സു അതിന്ഒന്നും വശപ്പെട്ടില്ല. അവൻ പറഞ്ഞു......
"അല്ലയോ ധർമ്മരാജാവേ, അങ്ങ് എനിക്ക് തരാം എന്ന് പറയുന്ന സുഖസാമിഗ്രികളെല്ലാം തന്നെ നാളേക്ക് നിലനില്പില്ലാത്തതു ആണ്. എല്ലാം നശിച്ചു പോകുന്നവയാണ്. അനുഭവിക്കുന്നകാലത്തു അവയെല്ലാം മനുഷ്യന്റെ ഇന്ദ്രിയങ്ങളുടെ ബലത്തെ നശിപ്പിക്കുന്നവയാണ്. എനിക്ക് ദീർഘായുസ്സു തരാമെന്നു അങ്ങ് പറയുന്നു. വിചിത്രം തന്നെ. അനന്തമായ കാലത്തെ അപേക്ഷിച്ചു നോക്കുമ്പോൾ ഏതൊരു ജീവിതവും അല്പകാലം മാത്രമേ ഉള്ളു. അങ്ങ് എനിക്ക് വാഗ്ദാനം ചെയ്ത കുതിരകളും, പശുക്കളും, സുന്ദരിമാരും, രഥങ്ങളും, ഗീതവുമൊക്കെ അങ്ങേക്ക് തന്നെ ഇരിക്കട്ടെ, പരാമമായിരിക്കുന്ന ആത്മതത്ത്വത്തെ എനിക്ക് ഉപദേശിച്ചു തന്നാലും. മനുഷ്യ ജീവിതത്തിലെ മരണാദിദുഖങ്ങളെ നശിപ്പിക്കുവാൻ അദ്ധ്യമിക വിദ്യക്ക് മാത്രമേ കഴിയുക ഉള്ളു. മറ്റൊരു വരം ഞാൻ ആഗ്രഹിക്കുന്നില്ല.
"നചികേതസ്സേ, നിന്റ മറ്റു എന്ത് ആഗ്രഹവും ഞാൻ സാധിച്ചു തരാം".
"പ്രഭോ, ഇത് അല്ലാതെ മറ്റൊരു വരം ഞാൻ ആഗ്രഹിക്കുന്നില്ല. ധനം കൊണ്ട് മനുഷ്യനെ തൃപ്തിപ്പെടുത്താൻ സാധിക്കുക ഇല്ല. വിഷയങ്ങളെ അനുഭവിക്കുന്നവർക്ക് അതിൽ നിന്നും വിരക്തിയും പ്രയാസം ആണ്. സകലദേവന്മാർക്കും ബഹുമാന്യൻ ആയ അങ്ങയെ കണ്ടതിൽ ഞാൻ ധന്യൻ ആണ്. അങ്ങയുടെ അനുഗ്രഹം കൊണ്ട് എനിക്ക് വേണമെങ്കിൽ ധനവും ജീവിതകാലവും വേണ്ടത്ര നേടാനാകും. എന്നാൽ എനിക്ക് ആവശ്യം ആയുസ്സിനും ദഹനത്തിനും ഉപരിയായ ആത്മജ്ഞാനം മാത്രമാണ്. പ്രഭോ ജാരമരണങ്ങളില്ലാത്തവരും അനുഗ്രഹശക്തിയോടു കൂടിയവരുമായ അങ്ങയെപോലെയുള്ളവരെ കണ്ടിട്ട്, പിന്നെ ഏതു എങ്കിലും ഒരു മനുഷ്യൻ ഭൂമിയിൽ വെച്ച് തന്നെ സാധിക്കുന്ന സ്വർണം, സ്ത്രീ, പാട്ട്, വാഹനം, ഭൂമി, മുതലായവ വരമായി സ്വീകരിക്കുമോ?. മൃത്യുദേവ, മനുഷ്യജീവിതത്തിൽ മഹത്തായ ഫലത്തെ പ്രദാനം ചെയ്യുന്ന പരലോകവിദ്യയെ പറ്റി എനിക്ക് പറഞ്ഞു തന്നാലും. ആ വിഷയത്തിലുള്ള എന്താ സംശയങ്ങൾ ഇല്ലാതെ ആക്കിയാലും".
നചികേതസ്സ് തന്റെ നിശ്ച്ചയത്തിൽ ഉറച്ചു നിന്ന്. എത്ര തന്നെ ശ്രമിച്ചാലും ആത്മവിദ്യ സമ്പാദിക്കാനുള്ള ലക്ഷ്യത്തിൽ നിന്നും നചികേതസ്സ് പിന്മാറുകയില്ലെന്നറിഞ്ഞ യമധർമ്മരാജാവ് അവനിൽ സന്തുഷ്ടനായിത്തീരുന്നു. പ്രലോഭനങ്ങളെയും പരീക്ഷണങ്ങളെയും അതിജീവിച്ച അവൻ അത്തംവിദ്യക്കു അധികാരിയെന്നു തെളിയിച്ചു. യമധർമ്മരാജാവ് അവന്റ സംശയങ്ങൾക്ക് മറുപടി നൽകി. ആത്മവിദ്യ പർകർന്നു നൽകി അനുഗ്രഹിച്ചു. ശരീരാദികളിൽ നിന്ന് വേർതിരിക്കുന്നതും എന്നാൽ എല്ലാവരുടെയും അന്തര്യാമി ആയിരിക്കുന്നതും ഒരിക്കലും നാശമില്ലാത്തതുമായ ആത്മാവിന്റ സ്വരൂപവും സത്യത്വവും  നചികേതസ്സ് മനസ്സിലാക്കി. ശരീരം നശിക്കുമ്പോളും ആത്മാവിന് നാശം ഇല്ല.  അവിനാശിയായ ആത്മാവ് അവശേഷിക്കുന്നു. ജീവന്മാരുടെ ലക്‌ഷ്യം ആ ആത്മാവിനെ സാക്ഷകരിക്കുകയുമാണ്. അതിനു ഗുരുക്കന്മാരുടെ ഉപദേശം അനുസരിച്ചു പ്രവർത്തിക്കണം . യമധർമ്മരാജാവിന്റ ഉപദേശപ്രകാരം ഏകാഗ്രമനസോടെ എല്ലാം ശ്രദ്ധയോടെ  അഭ്യസിച്ച നചികേതസ്സിനു ആത്മസാക്ഷാത്കാരം നേടാനായി. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ