ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മാര്‍ക്കണ്ഡേയനും വസിഷ്ഠനും ശാസ്താവും



മാര്‍ക്കണ്ഡേയനും വസിഷ്ഠനും ശാസ്താവും

കേരളത്തിലുള്ള പുരാതന ശാസ്താ ക്ഷേത്രങ്ങളില്‍ പലതും മഹര്‍ഷീശ്വരന്മാരാല്‍ പ്രതിഷ്ഠിക്കപ്പെട്ടതാണ്.
ശബരിമല, ആര്യങ്കാവ്, അച്ചന്‍കോവില്‍, കുളത്തൂപ്പുഴ, പാക്കില്‍ തുടങ്ങി നിരവധി ശാസ്താക്ഷേത്രങ്ങള്‍ പരശുരാമനുമായി ബന്ധപ്പെട്ടിരിക്കുന്നു. മാര്‍ക്കണ്ഡേയമഹര്‍ഷിയും വസിഷ്ഠമഹര്‍ഷിയും പ്രതിഷ്ഠ നടത്തിയതെന്നു വിശ്വസിക്കുന്ന രണ്ടുശാസ്താക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്.
16 വയസ്സുള്ള നിത്യ ബ്രഹ്മചാരിയായ ഋഷിയാണു മാര്‍ക്കണ്ഡേയന്‍. ശിവനെ ആരാധിച്ച് കാലനില്‍ നിന്നും മാര്‍ക്കണ്ഡേയന്‍ രക്ഷ നേടിയ കഥ പ്രസിദ്ധമാണല്ലോ. മഹാദേവനെ ആരാധിക്കുന്ന മാര്‍ക്കണ്ഡേയ മഹര്‍ഷിയുടെ സങ്കല്‍പ്പവും ശാസ്താ സങ്കല്‍പ്പവും ഒന്നുചേര്‍ന്ന അപൂര്‍വ്വദേവനാണു മാര്‍ക്കണ്ഡേയശാസ്താവ്.
തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമീ ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്ത്‌ വാഴപ്പള്ളിയില്‍ സ്ഥിതിചെയ്യുന്ന കല്ലമ്പള്ളി ക്ഷേത്രത്തിലാണു മാര്‍ക്കണ്ഡേയശാസ്താ പ്രതിഷ്ഠയുള്ളത്. വലതുകയ്യില്‍ ശിവലിംഗം ധരിച്ച് പട്ടബന്ധത്തോടെ ധ്യാനാസനത്തില്‍ ഇരുന്നു പ്രപഞ്ചശക്തിയെ മുഴുവനും നിയന്ത്രിക്കുന്നവനായി മാര്‍ക്കണ്ഡേയശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്നു.
ഗജവാഹനന്‍ എന്നുസങ്കല്‍പ്പം. ശ്രീകോവിലിനുള്ളില്‍ ശാസ്താപ്രതിഷ്ഠയ്ക്ക്‌ സമീപം ശിവലിംഗ പ്രതിഷ്ഠയുംകാണാം. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നിര്‍വഹിച്ചത് മാര്‍ക്കണ്ഡേയമഹര്‍ഷിതന്നെയാണ് എന്നാണു വിശ്വാസം. ശ്രീപദ്മനാഭസ്വാമീ ക്ഷേത്ര ശ്രീകോവിലില്‍ മാര്‍ക്കണ്ഡേയമഹര്‍ഷിയും അഗസ്ത്യമഹര്‍ഷിയും നിത്യാധിവാസംചെയ്യുന്നു എന്ന ഐതിഹ്യവും ഇതോടൊപ്പം സ്മരിക്കാം.
ദേവമേളയായ ആറാട്ടുപുഴ പൂരത്തിനു ആതിഥ്യംവഹിക്കുന്നത് ആറാട്ടുപുഴശാസ്താവാണ്. തൃപ്രയാര്‍ ശ്രീരാമനും ഊരകത്തമ്മതിരുവടിയും ചേര്‍പ്പ് ഭഗവതിയും മറ്റ്‌ ദേവീദേവന്മാരും ഒത്തുചേരുന്ന ഈ ദേവമേളയുടെ സംഘാടകന്‍ ആയ ആറാട്ടുപുഴശാസ്താവില്‍ ശ്രീരാമഗുരുവായ വസിഷ്ഠ മഹര്‍ഷിയുടെ ചൈതന്യവും ഉണ്ട് എന്നാണു വിശ്വാസം.
വസിഷ്ഠമഹര്‍ഷി പ്രതിഷ്ഠിച്ച വിഗ്രഹം എന്ന സങ്കല്‍പ്പം കൊണ്ടാവാം ഇത്. ഗുരുസന്നിധിയില്‍ ആണു ശ്രീരാമന്‍ പൂരത്തിനു നടുനായകത്വം വഹിക്കുന്നത് എന്നത്‌ രസാവഹമായ സങ്കല്‍പ്പമാണ്. പൂരം സമാപിച്ച് തിരിച്ചെഴുന്നള്ളുന്ന തൃപ്രയാര്‍തേവര്‍ ഗുരുവായ വസിഷ്ഠനോട്  എന്ന സങ്കല്‍പ്പത്തില്‍ ആറാട്ടുപുഴ ശാസ്താവിനോടു യാത്രചോദിക്കുന്ന ഒരു ചടങ്ങുണ്ട്. ഗുരുവിനെ വന്ദിക്കുമ്പോള്‍ ശിഷ്യന്‍ ബഹുമാനസൂചകമായി കിരീടം മാറ്റിവെക്കുന്നു എന്ന അര്‍ത്ഥത്തില്‍ തേവരുടെ തിടമ്പിലെ മകുടംമാറ്റിയാണു ചടങ്ങു നിര്‍വഹിക്കപ്പെടുന്നത്.
പ്രതിഷ്ഠിച്ച ഋഷിയും പ്രതിഷ്ഠിക്കപ്പെട്ട ദേവനും കൂടിച്ചേര്‍ന്ന ഇത്തരം സങ്കല്‍പ്പങ്ങള്‍ ഭക്തനും ഭഗവാനും ഒന്ന് എന്ന തത്വത്തെ ഓര്‍മിപ്പിക്കുകയാണു ചെയ്യുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...