ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വിമാനശാസ്ത്രം



വിമാനശാസ്ത്രം

ചോദ്യവും ഉത്തരവും
വിമാനം റൈറ്റ് സഹോദരന്മാർ കണ്ടു പിടിച്ചതല്ലെന്നും, ഭാരതീയർ ആണ് വിമാനം ആദ്യമായി പറത്തിയതെന്നും ഒരു പോസ്റ്റ് കണ്ടു. അത് ശരിയാകാൻ സാദ്ധ്യത ഉണ്ടോ?
            
മറുപടി
താങ്കൾ ആദ്യം ഒരു ഋഗ്വേദം വാങ്ങി വായിച്ചു പഠിക്കുക എന്നിട്ട് ഞാൻ പറയുന്ന കാര്യങ്ങളുമായി തട്ടിച്ചു നോക്കുക അപ്പോൾ സത്യം താങ്കൾക്ക് മനസ്സിലാകും
ശ്രീ  ആചാര്യ എം ആർ രാജേഷിന്റെ  വിമാനശാസ്ത്രം വേദങ്ങളിൽ എന്ന കൃതി വൈമാനിക ശാസ്ത്രത്തെക്കുറിച്ച് നമുക്ക് പല അറിവുകളും തരുന്നു. മനുഷ്യ ചരിത്രത്തിലെ ആദിമ ഗ്രന്ഥമായ ഋഗ്വേദത്തിൽ പലതരത്തിലുള്ള ഗതാഗത ഉപാധികളെ കുറിച്ച് പരാമർശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
1. ജലയാനം
വെള്ളത്തിലും ,വായുവിലും സഞ്ചരിക്കുന്ന വാഹനം
(ഋഗ്വേദം-6.58.3)
2. കാര
വെള്ളത്തിലും കരയിലും സഞ്ചരിക്കുന്ന വാഹനം
(ഋഗ്വേദം-9.14.1)
3. ത്രിതല
മൂന്ന് നിലകളിലുള്ള വാഹനം
(ഋഗ്വേദം-3.14.1)
4. ത്രിചക്രരഥ
മൂന്ന് ചക്രങ്ങളുള്ള വായുവിൽ സഞ്ചരിക്കുന്ന വാഹനം
(ഋഗ്വേദം-4.36.1)
5  വായുരഥ
കാറ്റിന്റേയും ,വിവിധവാതകങ്ങളുടേയും സഹായത്താൽ ചലിക്കുന്ന വാഹനം
(ഋഗ്വേദം  5.41.6)
6. വിദ്യുത്രഥം
വൈദ്യുതിയുടെ  സഹായത്താൽ. പ്രവർത്തിക്കുന്ന വാഹനം
(ഋഗ്വേദം  3.14.1)
സമുദ്രം കടക്കാൻ ഉപയോഗിക്കുന്ന രഥങ്ങൾ അഥവാ കപ്പലുകൾ ഉണ്ടാക്കുന്ന പണിക്കാരനെ രാജ്യധര എന്ന് പറയുന്നു. ആയിരത്തോളം ആളുകളെ ഒരേ സമയം വഹിച്ചു കൊണ്ട് പോകാൻ കഴിവുള്ള വിമാനം നിർമ്മിക്കുന്നവനെ  പ്രാണധര എന്നും വിളിച്ചിരുന്നു എന്ന്  കഥാസരിത്സാഗരത്തിൽ കാണുന്നു. ഈ വാഹനങ്ങൾക്ക്  ചിന്തയേക്കാൾ വേഗത്തിൽ സഞ്ചരിക്കാനുള്ള കഴിവുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.
അനശ്വോ ജാതോ അനഭീശുരുക്ഥ്യോ
രഥസ്ത്രിചക്രഃപരി വർത്തതേ രജഃ
മഹത്തദ്വോ ദേവ്യസ്യ പ്രവാചനം ദ്യാമൃഭവഃ
പൃഥിവീം യച്ച പുഷ്യഥ.
(ഋഗ്വേദം)
അർത്ഥം :-
നിങ്ങൾ അഗ്നി കൊണ്ടും ജലം കൊണ്ടും ചലിപ്പിക്കുന്ന വിമാനങ്ങളിൽ ഭൂമിയിലും ,വെള്ളത്തിലും ,ആകാശത്തിലും സഞ്ചരിച്ച് എെശ്വര്യങ്ങളെ നേടി പൂർണ്ണ സുഖത്തെ അനുഭവിക്കുന്നവരാകട്ടെ!
പ്രസിദ്ധ ഗവേഷകനായ  ഡോ-വ്യാഷേസ്ളാവ് സെയ്റ്റ്സേവ്പറഞ്ഞത് ഇങ്ങിനെയാണ് ഭാരതീയ വൈദിക സാഹിത്യത്തിൽ പറക്കാൻ കഴിവുള്ള യന്ത്രങ്ങളെ കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്. വിമാനം എന്നാണ് അത്തരം യന്ത്രങ്ങളെ പോതുവായി പറഞ്ഞിരുന്നത്. ഭാരതീയ ഇതിഹാസങ്ങളായ രാമായണത്തിലും, മഹാഭാരതത്തിലും ഇത്തരം വിമാനങ്ങളെകുറിച്ച് പറയുന്നുണ്ട്. ക്ഷണനേരം കൊണ്ട് ചീറിപ്പൊങ്ങി ആകാശത്തിൽ ഒരു ധൂമകേതുവിനെപ്പോലെ അപ്രത്യക്ഷമാകുന്ന രണ്ട് നിലകളോട് കൂടിയ അനേകം ജനാലകളുള്ള ദിവ്യ രഥങ്ങളെക്കുറിച്ച് രാമായണത്തിലും സൂര്യ നക്ഷത്രാദി മണ്ഡലങ്ങളിലേക്ക് പറക്കുവാൻ കഴിവുള്ള വ്യോമയാനങ്ങളെക്കുറിച്ച് മഹാഭാരതത്തിലും മറ്റു പല സംസ്കൃത ഗ്രന്ഥങ്ങളിലും പറയുന്നുണ്ട്
തിയോ സഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളാണ് കേണൽ ഹെന്റി എസ് ഓൾക്കോട്ട് '  അദ്ദേഹം പറയുന്നു.....
പൗരാണിക ഭാരതീയർക്ക് വ്യോമയാനങ്ങൾ നിയന്ത്രിക്കാനും അതിലിരുന്ന് യുദ്ധം ചെയ്യാനും കഴിവുണ്ടായിരുന്നു.
സാല്യൻ വായുവിൽ നിന്നു കൊണ്ട് ദ്വാരകയെ ആക്രമിച്ചത് കെട്ടുകഥയല്ല എന്ന് സാരം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ