ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വാരദേവതകള്‍ , തിഥിദേവതകള്‍ , നക്ഷത്രദേവതകള്‍



വാരദേവതകള്‍ , തിഥിദേവതകള്‍ , നക്ഷത്രദേവതകള്‍

വാരദേവതകള്‍ , തിഥിദേവതകള്‍ , നക്ഷത്രദേവതകള്‍
വാരദേവതകള്‍:-
👉 ഞായറാഴ്‌ചയുടെ അധിപന്‍ ശിവനാണ്‌.
👉 തിങ്കളാഴ്‌ചയുടെ ദേവത ദുര്‍ഗ്ഗയും.
👉 ചൊവ്വാഴ്‌ചയ്‌ക്ക് സുബ്രഹ്‌മണ്യനും,
👉 ബുധനാഴ്‌ചയ്‌ക്ക് വിഷ്‌ണുവും,
👉 വ്യാഴാഴ്‌ചയ്‌ക്ക് ബ്രഹ്‌മവും,
👉 വെള്ളിയാഴ്‌ചയ്‌ക്ക് ലക്ഷ്‌മിയും,
👉 ശനിയാഴ്‌ചയ്‌ക്ക് വൈശ്രവണനും ദേവതമാരാണ്‌.
തിഥിദേവതകള്‍:-
ശുക്ലപക്ഷത്തിലും (വെളുത്തപക്ഷം) കൃഷ്‌ണപക്ഷത്തിലും (കറുത്തപക്ഷം) ഉള്ള പ്രതിപദം മുതല്‍ ചതുര്‍ദ്ദശി വരെയുള്ള പതിന്നാലു തിഥികള്‍ക്കും ഉളള ദേവതമാരെ പറയുന്നു:
👉 പ്രതിപദം- അഗ്നി
👉 ദ്വിതീയ- ബ്രഹ്‌മാവ്‌
👉 തൃതീയ-പാര്‍വ്വതി
👉 ചതുര്‍ത്ഥി- ഗണപതി
👉 പഞ്ചമി-സര്‍പ്പം
👉 ഷഷ്‌ഠി- സുബ്രഹമണ്യന്‍
👉 സപ്‌തമി- സൂര്യന്‍
👉 അഷ്‌ടമി-ശിവന്‍
👉 നവമി-ദുര്‍ഗ്ഗ
👉 ദശമി- യമന്‍
👉 ഏകാദശി-വിശ്വദേവകള്‍
👉 ദ്വാദശി- വിഷ്‌ണു
👉 ത്രയോദശി- ഇന്ദ്രാണി
👉 ചതുര്‍ദ്ദശി- ഭദ്രകാളി
👉 പൗര്‍ണ്ണമിക്ക്‌-ചന്ദ്രനും, അമാവാസിക്ക്‌ പിതൃക്കളും ദേവതമാരാണ്‌.
നക്ഷത്രദേവതകള്‍:-
👉
അശ്വതി- അശ്വനിദേവത
👉 ഭരണി- യമന്‍
👉 കാര്‍ത്തിക- അഗ്നി
👉 രോഹിണി- ബ്രഹ്‌മാവ്‌
👉 മകയിരം- ചന്ദ്രന്‍
👉 തിരുവാതിര- ശിവന്‍
👉 പുണര്‍തം- അദിതി
👉 പൂയം- ബൃഹസ്‌പതി
👉 ആയില്യം- സര്‍പ്പം
👉 മകം- പിതൃക്കള്‍
👉 പൂരം- ആര്യമാ
👉 ഉത്രം- ഭഗന്‍
👉 ചിത്തിര- ത്വഷ്‌ടാവ്‌
👉 ചോതി- വായു
👉 വിശാഖം- ഇന്ദ്രാഗ്നി
👉 അനിഴം- മിത്രന്‍
👉 തൃക്കേട്ട- ഇന്ദ്രന്‍
👉 മൂലം- നിര്യതി
👉 പൂരാടം- ജലം
👉 ഉത്രാടം- വിശ്വദേവകള്‍
👉 തിരുവോണം- വിഷ്‌ണു
👉 അവിട്ടം- വസുക്കള്‍
👉 ചതയം- വരുണന്‍
👉 പൂരൂരുട്ടാതി- അജൈകപാത്‌
👉 അത്തം- ആദിത്യന്‍
👉 ഉത്രട്ടാതി- അഹിര്‍ബുദ്ധ്‌നി
👉 രേവതി- പൂഷാവ്‌
ഇങ്ങനെ 27 നക്ഷത്രങ്ങള്‍ക്കും ദേവതമാരെ കല്‌പിച്ചിരിക്കുന്നു. ഓരോ നാളുകാരും അവരവരുടെ ലഗ്ന-വാര-തിഥി-നക്ഷത്രദേവതകളെ ഭക്‌തിപൂര്‍വം ആരാധിക്കുന്നത്‌ കാര്യസാധ്യത്തിനും ആയുരാരോഗ്യ വര്‍ദ്ധനവിനും ഉത്തമമാണ്‌.
ഇഷ്‌ടകാര്യസാധ്യത്തിന്‌
ഓരോരുത്തരും അവര്‍ ജനിച്ച നക്ഷത്രത്തിലും അതിന്റെ അനുജന്മ നക്ഷത്രങ്ങളിലും അവയുടെ 2, 4, 6, 8, 9 നക്ഷത്രങ്ങളിലും പുലര്‍ച്ചെ സൂര്യോദയത്തിനു മുമ്പായി (വെളുപ്പിന്‌ കിളികള്‍ ഉണര്‍ന്നു ചിലയ്‌ക്കുന്ന സമയം) തങ്ങളുടെ ഇഷ്‌ടദേവതയെ വിളിച്ചു പ്രാര്‍ത്ഥിക്കുക.
പ്രാര്‍ത്ഥന തുടങ്ങും മുമ്പ്‌ കുളിച്ചു ശുദ്ധമായിട്ടോ, കാലും മുഖവും കഴുകി ശുദ്ധജലം മൂന്നുപ്രാവശ്യം ദേഹത്തു തളിച്ചിട്ടോ, മൂന്നുരൂപ നാണയം കൈയിലെടുത്ത്‌ ഇഷ്‌ടകാര്യം പറഞ്ഞു പ്രാര്‍ത്ഥിച്ചിട്ട്‌ ശരീരമാകെ (ശിരസ്‌ മുതല്‍ കാലിന്റെ തള്ളവിരല്‍ വരെ) മൂന്നുപ്രാവശ്യം ഉഴിഞ്ഞ്‌ നാണയം സൂക്ഷിച്ചുവയ്‌ക്കുക.
പിറ്റേദിവസം നിശ്‌ചിതസമയം പ്രാര്‍ത്ഥിക്കുമ്പോള്‍ ഏതെങ്കിലും ഒരു നാണയം (50 പൈസ, 1 രൂപ. അതില്‍ കൂടുതലുമാകാം) എടുത്തു പ്രാര്‍ത്ഥിച്ച്‌ ആദ്യദിവസത്തെ മൂന്നു രൂപയോടു ചേര്‍ത്തുവയ്‌ക്കുക. ഇങ്ങനെ 108 ദിവസം മുടങ്ങാതെ ചെയ്യുക. ഏതെങ്കിലും കാരണവശാല്‍ മുടങ്ങാനിടയായാല്‍ വീണ്ടും ഒന്നു മുതല്‍ തുടങ്ങിക്കൊള്ളുക. ഫലപ്രാപ്‌തി നിശ്‌ചയം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...