ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഭർത്താവിന് ഭാര്യയിൽ ജനിക്കുന്ന പുരുഷസന്താനമാണ് പുത്രൻ.




പുത്രൻ
ഭർത്താവിന് ഭാര്യയിൽ ജനിക്കുന്ന പുരുഷസന്താനമാണ് പുത്രൻ.  പുനാതി പിത്രദീൻ, പിത്രൻ പാതി, പും നാമനരകത്രാതാ എന്നിങ്ങനെയുള്ള പദവ്യുത്പത്തികൊണ്ട് പിത്രാദികളെ പവിത്രമാക്കുന്നവൻ , അവരെ പരിപാലിക്കുന്നവൻ, പും അഥവാ പുത്  എന്ന നരകത്തിൽ നിന്നും രക്ഷിക്കുന്നവൻ എന്ന അർത്ഥങ്ങളൊക്കെ പുത്രശബ്ദത്തിന് ലഭിക്കുന്നു. 
"പും നാമ്നോ നരകാദ്യസ്മാത്  
ത്രായതേ പിതരം സുതഃ  
തസ്മാത് പുത്ര ഇതി  പ്രോക്തഃ  
സ്വയമേവ  സ്വയംഭുവാ" 
എന്ന മനു വാക്യവും പുത്രശബ്ദത്തെ വ്യാഖ്യാനിക്കുന്നു.   ജീവിച്ചിരിക്കുമ്പോൾ തന്നെ മാതാപിതാക്കളെ  വേണ്ടപോലെ സംരക്ഷിച്ച് ദുഃഖങ്ങളിൽ നിന്ന് രക്ഷിക്കുക ധർമ്മമാണെന്ന് രാമായണാദിഗ്രന്ഥങ്ങളും ഉദ്ബോധിപ്പിക്കുന്നു.   
സ്മൃതികളിൽ പുത്രന്മാർ   പ്രധാനമായും പന്ത്രണ്ടുതരത്തിലുണ്ടെന്ന് വിവരിച്ചിട്ടുണ്ട്.    
1 -  ഔരസൻ -  സവർണ്ണയായ ഭാര്യയിൽ ഭർത്താവിനു പിറന്നവൻ , ഉരസ്സിൽ നിന്ന് ജനിച്ചവൻ എന്നർത്ഥം. ഉരസ്യൻ എന്നും പുത്രനെ പറയാറുണ്ട്. സ്വകുലത്തിൽ നിന്ന് വിവാഹം കഴിച്ച്   അവളിൽ പിറക്കുന്ന മകനാണിത്.  
2- ക്ഷേത്രജൻ :-   പുത്രോത്പാദനത്തിന് കഴിവില്ലാത്തവരുടെ ഭാര്യമാരിലും, കുടുംബത്തിന്റെ നിൽനിൽപിന് സന്തതികളില്ലാതെ വിധവകളായിത്തീർന്നവരിലും ഭർത്തസഹോദരനും മറ്റും വിധിപ്രകാരം   ജനിപ്പിക്കുന്ന പുത്രനാണ് ക്ഷേത്രജൻ. 
3 - ദത്തൻ:-  മാതാപിതാക്കൾ സന്തോഷത്തോടെ സന്താനസൗഭാഗ്യമില്ലാത്തവർക്ക് ' ഈ ദാനപുത്രൻ നിനക്ക് സ്വന്തമാകുന്നു' എന്നു പറഞ്ഞ് ദാനം ചെയ്യുന്ന പുത്രൻ. 
4 - കൃതിമപുത്രൻ :-    സന്താനങ്ങളില്ലാതെ മരിച്ച ആളിന് ബലിയിടാൻ സ്വകുലത്തിൽ നിന്ന് സ്വീകരിക്കുന്ന പുത്രൻ.
5 -  ഗൂഢോത്പന്നൻ:-   ഭർത്തൃഗ്രഹത്തിൽ താമസിക്കുന്ന ഭാര്യയിൽ അന്യപുരുഷന് ജനിക്കുന്ന പുത്രൻ.  ഈ പുത്രനെ ജരാപുത്രൻ എന്നും പറയുന്നു. 
6 - അപവിദ്ധൻ :-   മാതാപിതാക്കൾ രണ്ടുപേരും കൂടിയോ ഒരാൾ തനിച്ചോ ഒരു പുത്രനെ ഉപേക്ഷിച്ചാൽ  മറ്റൊരാൾ എടുത്തുവളർത്തുന്ന പുത്രൻ. 
7 - സഹോഡജൻ :-  ഗർഭിണിയായ സ്ത്രിയെ വിവഹം കഴിക്കുന്ന ആളിന് അവളിലുണ്ടാകുന്ന പുത്രൻ ഗർഭത്തോടു കൂടി വിവാഹം ചെയ്യപ്പെട്ടവനിൽ ജനിച്ചവൻ എന്നർത്ഥം. 
8 - ക്രീതൻ :-  അപുത്രനായ ഒരാൾ വിലകൊടുത്തു വാങ്ങുന്ന പുത്രൻ.
9 - പൗനർഭവൻ :-  പുനർവിവാഹിതക്ക് പിറന്നവൻ. ഒരു സ്ത്രീ ഭർത്താവ് മരിച്ചശേഷമോ,  ഭർത്താവ് ഉപേക്ഷിച്ച ശേഷമോ  മറ്റൊരുത്തനെ സ്വീകരിച്ച് ജനിക്കുന്ന പുത്രൻ.   
10 -  സ്വയം ദത്തൻ :-   മാതാപിതാക്കൾ മരിച്ചതോ, അവരാൽ ഉപേക്ഷിക്കപ്പെട്ടതോ ആയ കുട്ടി മറ്റൊരാളിന്റെ രക്ഷാകർത്തൃത്വം സ്വയം സ്വീകരിക്കുകയാണെങ്കിൽ അവൻ സ്വയം ദത്തപുത്രനാണ്.   
11 - പാരശവൻ :-  ബ്രാഹ്മണന് ശൂദ്രസ്ത്രീയിൽ ജനിച്ചവൻ ശൗദ്രൻ എന്ന പേരിലും ഈ പുത്രൻ അറിയപ്പെടുന്നു. 
12 - കാനീനപുത്രൻ :-  അവിവാഹിതക്ക് പിറക്കുന്ന പുത്രൻ.   
ഈ പന്ത്രണ്ട് പുത്രന്മാർക്ക് പുറമേ  പുത്രകാപുത്രൻ എന്ന ഒരു പുത്രവിഭാഗം കൂടിയുണ്ട്.  
13 -  പുത്രകാപുത്രൻ :-  കന്യാദാനസമയത്ത് ആൺകുട്ടികളില്ലാത്ത പിതാവ് മകളുടെ ആദ്യപുത്രനെ തനിക്ക് നൽകണമെന്ന് ജാമാതവിനോട് നിർദ്ദേശിക്കുന്നു.  അങ്ങനെ ലഭിക്കുന്ന പുത്രനാണ് പുത്രകാപുത്രൻ.      
ഈ പുത്രന്മാരിൽ കാനീനപുതന്മാരാണ് വ്യാസഭഗവാനും, കർണ്ണനും എന്നാൽ  രാവണന്റെ പ്രഥമപുത്രനായി അറിയപ്പെടുന്ന മേഘനാഥനും കാനീനപുത്രനാണ്.
കാനീനൻ ;-    അവിവാഹിതക്ക് പിറക്കുന്ന പുത്രൻ
കാനീനൻ, രാവണി,  മേഘനാഥൻ, ഇന്ദ്രജിത്ത് എന്നിപേരുകളിൽ പ്രസിദ്ധനായ ഇദ്ദേഹം  കനീനപുതനായതെങ്ങനെ എന്ന് കമ്പരാമായണം വിശദമാക്കുന്നു.   
പണ്ട് പാലാഴി മഥന സമയത്ത് പല നല്ല വസ്തുക്കളും അതിൽ നിന്നുയർന്നു വന്നു .  സുലേക്ഷണ എന്ന അതി സുന്ദരിയായ ഒരു യുവതിയും പാലാഴിയിൽ നിന്നും ഉത്ഭവിച്ചു.  അവൾ പാർവ്വതീദേവിയുടെ പരിചാരികായായിത്തീർന്നു.   
ഒരിക്കൽ കുളിക്കുവാൻ വേണ്ടി സരസ്സിലിറങ്ങിയ പാർവ്വതീ ദേവിക്ക് കോടിപുടവയെടുക്കുവാൻ അന്തപുരത്തിലേക്ക് ചെന്ന സുലേക്ഷണയെ കാമപരവശനായി പരമശിവൻ  ഒന്നു പരിഗ്രഹിച്ചു.  അവൾ വല്ലാതെ പരിഭ്രമിച്ച് ആശങ്കാകുലയായിത്തീർന്നു.   
അപ്പോൾ പരമശിവൻ അവളെ ആശ്വസിപ്പിച്ചു. നീ വിവാഹിതയായി ഭർത്തൃസംഗമമുണ്ടായതിനുശേഷമേ  ഇന്നു നടന്ന തേജോധാരണം  ഗർഭമായിത്തീരുകയുള്ളൂ.  അതു വരെ ആ ബീജം നിന്റെ  ഗർഭാപാത്രത്തിൽ ലയിച്ചുകിടക്കും.  യോഗ്യനായ ഒരു സന്തതിയെ നിനക്ക് ലഭിക്കും .  ശിവന്റെ വാക്കുകളാൽ ആശ്വസിച്ചെങ്കിലും  ഉള്ളിൽ  പരിഭ്രാന്തിയും ആശങ്കയും അവൾക്കുണ്ടായി അവളുടെ വിലക്ഷണമായ ഈ ഭാവം കണ്ട് ശ്രീപാർവ്വതീയ്ക്ക്സംശയം തോന്നി.  കാര്യം മനസ്സിലാക്കിയ ദേവി അവളെ ശപിച്ച് മണ്ഡൂകമാക്കി ആ സരസ്സിൽ തന്നെ തള്ളി. 
കുറെ കാലം കഴിഞ്ഞപ്പോൾ മായെനെന്ന അസുര ശില്പി തപസ്സ്കൊണ്ട് പരമശിവനെ പ്രസാദിപ്പിച്ച് വരമായി  ഒരു മകളെ തരണമെന്നെപേക്ഷിച്ചു. അദ്ദേഹം പാർവ്വതീ ദേവിയാൽ തവളയാക്കപ്പെട്ട   സുലേക്ഷനയെ സുന്ദരിയായ മണ്ഡോദരിയാക്കി മായന് പുത്രിയായി കൊടുത്തു.  രാവണൻ അവളെ  വിവാഹം കഴിച്ചു. വിവാഹൈതയായശേഷം ശിവപ്രസാദത്താൽ ബീജം പുഷ്ടിപ്പെട്ടു തേജശ്വിയായ ഒരു ബാലനെ പ്രസവിക്കുകയും ചെയ്തു.  
അങ്ങനെ ശിവബീജം ആവാഹിച്ച് , മണ്ഡൂകമായി തീർന്ന്,  മയപുത്രിയായ മണ്ഡോദരിയായി, രാവണപത്നിയായതിനു ശേഷം പ്രസവിച്ചുണ്ടായ പുത്രനാണ് മേഘനാദൻ. കന്യകയായിരിക്കുമ്പോൾ ശിവബീജം ഗർഭത്തിൽ സ്വീകരിച്ചതിനാൽ കാനീനൻ  - കന്യകാ പുത്രൻ - എന്ന പേർ രാവണിക്ക് (മേഘനാദന്) ലഭിച്ചു. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...