ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അർദ്ധ പ്രദക്ഷിണം എന്നതിന്റെ ശാസ്ത്രം



അർദ്ധ പ്രദക്ഷിണം എന്നതിന്റെ ശാസ്ത്രം

ശിവ ക്ഷേത്രങ്ങളിൽ ഓവ് മുറിച്ചു കടക്കരുത് (അർദ്ധ പ്രദക്ഷിണം) എന്നതിന്റെ ശാസ്ത്രം !
ക്ഷേത്രത്തെ ഒരു യജ്ഞശാലയായി ആണ് സങ്കല്പിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ യജ്ഞ ശാലയിലേക്ക് തന്നെ ഇതിനുത്തരത്തിനും നോക്കേണ്ടി വരും. അതിരാത്രം അഥവാ അഗ്നി എന്ന യജ്ഞ വിശേഷത്തില്‍ അഞ്ഞൂറില്‍ അധികം വിവിധാകൃതിയിലുള്ള ഇഷ്ടികകള്‍ ഉപയോഗിച്ച് ഒന്നിന് മീതെ ഒന്നായി അഞ്ചു തട്ടുള്ള ഗരുഡ ചിതി നിര്‍മിക്കുന്ന ചടങ്ങുണ്ട്. ഋതിക്കുകളില്‍ പ്രമുഖനായ അധര്യുവിനാണ് മന്ത്രപൂര്‍വമായി പടവിന്റെ ചുമതല. അഞ്ചു ദിവസം കൊണ്ടേ പണി തീരുകയുള്ളൂ. പടവിനു കുറ്റിയടിച്ചാല്‍ പിന്നെ പടുക്കാനുള്ള സ്ഥലത്തിനു ക്ഷേത്രം എന്നാണു പേര് (ഇതില്‍ നിന്നാണ് ദേവാലയത്തിന് ക്ഷേത്രം എന്ന സംജ്ഞ വന്നത്). സ്ഥലം അതിരിട്ടു തിരിക്കുന്നത് മുതല്‍ക്കു അധ്വര്യുവിന്റെ നടത്തം മുഴുവന്‍ സവ്യാപസവ്യ ശൈലിയില്‍ ആണ് എന്നറിയുക. (സവ്യം = പ്രദക്ഷിണം, അപസവ്യ = അപ്രദക്ഷിണം) ഈ പടവിന്റെ മുകള്‍ തട്ടിലെ ഒത്ത നടുക്കുള്ള സ്വയമാതൃണ്ണ എന്ന ഇഷ്ടികമേല്‍ യജുര്‍ വേദാന്തര്‍ഗ്ഗതമായ ശ്രീരുദ്ര സൂക്ത മന്ത്രം ജപിച്ചു കൊണ്ട് ആട്ടിന്‍ പാല്‍ അഭിഷേകം ചെയ്യും. (ഈ ചടങ്ങില്‍ നിന്നുണ്ടായതാണ് രുദ്രന്റെ ശാന്ത സ്വരൂപമായ ശിവന്റെ അഭിഷേക പ്രിയത്വം എന്ന് വേണം കരുതാന്‍). ഒരു വിശദീകരണത്തിനു കൂടി ഇവിടെ സാംഗത്യം ഉണ്ട്. ക്ഷേത്രാരാധനയുടെ ആരംഭ ദിശയില്‍ ശിവ ക്ഷേത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് സാവയവാരധനയില്‍ ആഭിമുഖ്യം വന്നപ്പോള്‍ മാത്രമാണ് വിഷ്ണ്വാദികളായ ഇതരമൂര്‍ത്തികള്‍ക്കും ക്ഷേത്രങ്ങളില്‍ സ്ഥാനം ലഭിച്ചത്. തുടക്കത്തില്‍ എല്ലാം ക്ഷേത്രങ്ങളിലും സവ്യാസപസവ്യ രീതി നില നിന്നിരിക്കണം. പിന്നീടു അതിനെ പരിത്യജിച്ചതായിരിക്കണം. ഇങ്ങനെ ശിവ ക്ഷേത്രത്തില്‍ തിരുമുറ്റത്തു കൂടി സവ്യാപസവ്യ പ്രദക്ഷിണം നടത്തുമ്പോള്‍ ചിലര്‍ വടക്ക് ഭാഗത്തുള്ള സോമനും വൈശ്രവനനും ബലി തൂവുന്ന ബലിക്കല്ലുകള്‍ക്ക് പ്രദക്ഷിണമായി അപ്രദിക്ഷിനത്തിലെക്ക് കടക്കുന്നത്‌ കാണാം. അത് തെറ്റാണ്. ദേവനും ബാലിക്കല്ലിനുമിടയില്‍, ഗുരുവിനും ശിഷ്യനുമിടയില്‍, ഭാര്യക്കും ഭര്‍ത്തവിനുമിടയില്‍ മുറിഞ്ഞു കടക്കരുത് എന്ന് ശാസ്ത്രം പറയുന്നു.
വാസ്തവത്തില്‍ ഓവല്ല, സോമ രേഖയാണ് പ്രശ്നം. ഭൂകാന്തം തന്നെ ആണ് സോമരേഖ. ത്രൈവര്‍ണ്ണികരുടെ (ശൂദ്രര്‍ ഒഴിച്ചുള്ള മൂന്ന് ജാതി) കുടിക്ക് നീര്‍വീഴ്ത്തലിലും (ഭക്ഷണത്തിനു മുന്നേ, ഇലയില്‍ ജലം വീഴ്ത്തി പ്രാര്‍ത്തിക്കുന്ന ആചാരം) ഹോമാകുന്ടത്തിന്റെ ചുറ്റുമുള്ള തലോടലിലും, വ്ലാകലിലും എല്ലാ ക്ഷേത്രങ്ങളിലും ഉള്ള വലിയ ബലിക്കല്ലിന്റെ ചുറ്റുമുള്ള ബലി തൂകലില്‍ എന്ന് വേണ്ട സവ്യാപസവ്യത്തിന്റെ പ്രായോഗിക ആചരണം സാര്‍വത്രികം തന്നെ ആണ്. ശുദ്ധി മുതലായ കര്‍മങ്ങളുടെ ഭാഗമയി ഗര്‍ഭ ഗൃഹത്തിനകത്തും പുറത്തും പ്രദക്ഷിണത്തിന്റെ വിഷയം വരുമ്പോള്‍ സവ്യാപാസവ രീതി തന്നെ എല്ലാ ക്ഷേത്രങ്ങളിലും നിര്‍വഹിക്കപ്പെടുന്നു. അറിവും പരിചയവും ഉള്ള അമ്പലവാസികള്‍ ആരും തന്നെ തിടപ്പള്ളിയിലെക്കോ ശ്രീലകത്തെക്കോ ആവശ്യമുള്ള വസ്തുക്കള്‍ കൊണ്ട് വരുമ്പോള്‍ പ്രതിഷ്ടാ മൂര്‍ത്തി ഏതായാലും ഓവ് മുറിച്ചു കടക്കാറുമില്ല. കേരളത്തിനു പുറത്തു സാമാന്യമായി മറ്റെവിടെയും സവ്യാപസവ്യമില്ലെങ്കിലും ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ ഇന്നും അതുണ്ട്. ഭൂമിയുടെ കാന്തദണ്ടത്തിന് (സോമ രേഖക്ക്) മുകളില്‍ ആയിട്ടാണ് സോമനാഥ ക്ഷേത്രം പ്രതിഷ്ടിചിട്ടുള്ളത്. ഒരു പക്ഷെ അക്കാരണം കൊണ്ടായിരിക്കാം, മറ്റുള്ള ശിവ ക്ഷേത്രങ്ങളില്‍ ഈ സമ്പ്രദായം ഇല്ലഞ്ഞിട്ടും, സോമനാഥ ക്ഷേത്രത്തില്‍ ഇക്കാര്യം ഇന്നും നിഷ്ഠയോടെ പരിപാലിച്ചു പോരുന്നത്.
ഇത്രയും ശിവക്ഷേത്ര പ്രദക്ഷിണത്തിന്റെ ശാസ്ത്രവും പ്രത്യേകതയും.
ഇനി പൊതുവെ പ്രദക്ഷിണം എന്നാൽ എന്താണെന്ന് നോക്കാം..
പ്രദക്ഷിണത്തെ രണ്ടു ഘട്ടമായ്‌ തിരിക്കാം. ചുറ്റമ്പലത്തില്‍ തിരുമുറ്റത്തു കൂടി ഉള്ളത്, പിന്നൊന്ന് പുറത്തു പ്രദക്ഷിണ വഴിയില്‍ കൂടിയുള്ളത്. ഇതില്‍ ആദ്യത്തേത് അകത്തെ ബലിവട്ടത്തിനു പുറത്തു കൂടി വേണമെന്ന് നിര്‍ബന്ധമാണ്‌. പുറത്തെത്, പുറത്തെ ബാലിവട്ടത്തിനു പുറത്തു കൂടിയും.
തിരുമുറ്റത്തു ഒരു പ്രദക്ഷിണമേ വേണ്ടൂ. പ്രതിഷ്ടാ മൂര്‍ത്തി ഏതായാലും കൂടുതല്‍ പ്രദക്ഷിണം ചെയ്യുന്നതിന് തടസവുമില്ല. എന്നാല്‍ പുറത്തെ സ്ഥിതി ഇതല്ല. അതിനു നിയമം ഉണ്ട്. എണ്ണത്തിലും പ്രദക്ഷിണത്തിലും.
പ്രദക്ഷിണ എണ്ണം:
ഏകം വിനയകെ കുര്യാല്‍ ദ്വേ സൂര്യേ ത്രിനി ശങ്കറെ
ചത്വാരി ദേവയാ വിഷ്ണു ച സപ്താശ്വത്തേ പ്രദക്ഷിണം
ആഗമ ശാസ്ത്ര വിധി പ്രകാരം പ്രദക്ഷിണത്തിന്റെ എണ്ണം ഗണപതിക്കൊന്നു, സൂര്യന് രണ്ടു, ശിവന് മൂന്നു, എല്ലാ ദേവിമാര്‍ക്കും വിഷ്ണുവിനും നാല്, അരയാലിനു ഏഴു എന്നിവ നിര്‍ബന്ധമാണ്‌. (അരയാലിനു ഉച്ച കഴിഞ്ഞാല്‍ പ്രദക്ഷിണം പാടില്ല എന്നാണു). ശാസ്താവ്, സുബ്രഹ്മണ്യന്‍, വെട്റെക്കാരന്‍, നാഗങ്ങള്‍ എന്നിവക്കെല്ലാം ശിവന്റെ പ്രദക്ഷിണം തന്നെ.
പ്രദക്ഷിണ നിയമം:
"ആസന്ന പ്രസവാ നാരി തൈലപുര്‍ണം യഥാ ഘടം വാഹന്തിശന കൈര്യാതി തഥാ കാര്യാല്‍ പ്രദക്ഷിണം " പ്രസവിക്കാറായ ഒരു സ്ത്രീയുടെ തലയില്‍ ഒരു കുടം എണ്ണ കുടി വച്ചാല്‍ എത്ര പദുക്കെ നടക്കുമോ അങ്ങിനെ വേണം പ്രദക്ഷിണം വയ്ക്കാന്‍ എന്ന് തന്ത്ര സമുച്ചയം പറയുന്നു.
പദാല്‍ പദാനുഗം ഗച്ചേല്‍ കരൌ ചലവിവര്‍ജ്ജിതെ സ്തുതിര്‍വ്വാഹി ഹൃദി ധ്യാനം ചതുരംഗം പ്രദക്ഷിണം.
പ്രദക്ഷിണത്തില്‍ നാലംഗങ്ങള്‍ ഉണ്ട്. അടിവച്ചടി വച്ച് പതുക്കെ നടക്കുകയെ പാടുള്ളൂ. കൈ വീഷരുത്. തൊഴുതു നടക്കണം. ചുണ്ടുകളില്‍ ഈശ്വര സ്തുതിയും, മനസ്സില്‍ ഈശ്വര ധ്യാനവും ഉണ്ടായിരിക്കണം.
ഇത്രയുമാണ് ക്ഷേത്ര പ്രദക്ഷിണത്തില്‍ ശ്രദ്ധിക്കേണ്ട പ്രാഥമിക കാര്യങ്ങള്‍.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...