ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം




പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
കണ്ണൂര്‍ ജില്ലയുടെ വടക്കേ അറ്റത്ത് പയ്യന്നൂര്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രം. പയ്യന്നൂര്‍ നഗരത്തിന്റെ ഒത്ത നടുക്ക് പെരുമ്പപ്പുഴയുടെ തീരത്താണ് ഈ ക്ഷേത്രം
പ്രതിഷ്ഠ
രണ്ടുനിലകളുള്ള ശ്രീകോവില്‍ ഗജപൃഷ്ഠ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. പ്രധാനമൂര്‍ത്തിയായ സുബ്രഹ്മണ്യന്‍ താരകാസുരനെ നിഗ്രഹിച്ചശേഷമുള്ള ഭാവത്തില്‍ കിഴക്കോട്ട് ദര്‍ശനമായി കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു
ഉപദേവതകള്‍
ഗണപതി, ഭൂതത്താന്‍ ഭഗവതി, ശാസ്താവ്, പരശുരാമന്‍ എന്നി ദേവതകളെയും ഇവിടെ ആരാധിക്കുന്നു. ക്ഷേത്രസമീപത്തുതന്നെ ഒരു സര്‍പ്പക്കാവുമുണ്ട്.
ഐതിഹ്യം
ഐതിഹ്യമനുസരിച്ച് പരശുരാമന്‍ മഴുവെറിഞ്ഞു സിന്ധു സമുദ്രത്തില്‍ നിന്നും വീണ്ടെടുത്ത കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെയുള്ള കര 64 ഗ്രാമങ്ങളായി വിഭജിച്ചു. 32 മലയാള ഗ്രാമങ്ങളും 32 തുളു ഗ്രാമങ്ങളും. അവസാന മലയാള ഗ്രാമം പയ്യന്നൂര്‍ ആയിരുന്നു. ശ്രീ സുബ്രമണ്യസ്വാമിക്ഷേത്രമായിരുന്നു പയ്യന്നുരിന്റെ ഗ്രാമക്ഷേത്രം. തുളുവന്നൂര്‍ ആയിരുന്നു തൊട്ടടുത്ത തുളുഗ്രാമം.
ചരിത്രം
പരശുരാമനാണ് പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത്. ബ്രഹ്മ പരാണത്തില്‍ ഗര്‍ഗ്ഗമുനി വനവാസക്കാലത്ത് പാണ്ഡവരോട് കേരളത്തെ പറ്റി പറയുമ്പോള്‍, ഈ ക്ഷേത്രത്തെയും പയ്യന്നൂരിനെയും കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.പയ്യന്നൂരിന്റെ ചരിത്രവുമായി ഈ ക്ഷേത്രം ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. പയ്യന്റെ ഊര് എന്ന അര്‍ത്ഥത്തിലാണ് നഗരത്തിനു ഈ പേരു വന്നത്. സുബ്രഹ്മണ്യനെ പയ്യന് എന്നും വിശേഷിപ്പിക്കാറുണ്ട്
ക്ഷേത്രം രണ്ട് പ്രാവശ്യം നശിപ്പിക്കപ്പെട്ടിട്ടുണ്ട്, ഒരിക്കല്‍ അഗ്‌നി ബാധ മൂലവും മറ്റൊരിക്കല്‍
59745‬: ടിപ്പു സുല്‍ത്താന്റെ ആക്രമണത്തിലും. ഇന്ന് കാണുന്ന തരത്തില്‍ ക്ഷേത്രം പുനരുധീകരിച്ചത് കൊല്ലവര്‍ഷം 965ലാണ്.
പ്രത്യേകതകള്‍
കാവിവസ്ത്രം ധരിച്ച സന്യാസിമാര്‍ക്കും ക്ഷത്രിയര്‍ക്കും ക്ഷേത്രത്തിനകത്ത് പ്രവേശനമില്ല. ഇവിടെ കൊടിമരമോ കൊടിയേറ്റമോ ഇല്ല എന്നതും ശ്രദ്ധേയമാണ്. ക്ഷേത്രാങ്ങനതിലുള്ള ഇലഞ്ഞി മരം എല്ലായ്‌പ്പോഴും പൂക്കാരുന്റെങ്കിലും ഒരിക്കലും കായ്ക്കാറില്ല.
വഴിപാടുകള്‍
തണ്ണീരമൃതമാണ് പ്രധാന വഴിപാട്
പരശുരാമന്‍
നിത്യവും രാവിലെ പയ്യന്നൂര്‍ പെരുമാളിന് മുമ്പില്‍,നെയ്യമൃത് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നത് ശീലമാക്കിയ പരിസരവാസികള്‍.പരശുരാമന് നെയ് വിളക്ക് കഴിപ്പിച്ച് മനമുരുകി പ്രാര്‍ത്ഥിക്കുന്ന ഭക്തജനങ്ങല്‍.
ക്ഷത്രീയാന്തകനായ പരശുരാമ സ്വാമിയുടെ സാന്നിദ്ധ്യം കൊണ്ട് ഇവിടെ രാജകീയമായ ഒരു ആചരണവുമില്ല.ക്ഷേത്രത്തില്‍ ഒരു ഭരണാധികാരിക്കും ആ നിലയിലുള്‌ല പരിഗണന ഇല്ല.പെരുമാളെിന്റെ മുന്നില്‍,എല്ലാവരും തുല്യര്‍.ഉത്സവ കാലത്ത് ആനയും അമ്പാരിയും ഇല്ല.മുഖ്യപുരോഹിതന്‍ തന്റെ നെഞ്ചോട് ചേര്‍ത്ത് സ്വാമിയെ ശ്രീകോവിലില്‍ നിന്ന് പുറത്ത് കൊണ്ടുവരികയും തന്റെ ശിരസ്സില്‍, എഴുന്നള്ളിക്കുകയും ചെയ്യുന്നു.
ആരാധനാമഹോത്സം
ആണ്ടു തോറും വൃശ്ചിക സംക്രമദിനത്തിന്റെ കുളിര്‍കാറ്റോടെ ആരംഭിക്കുന്ന ആരാധന മഹോത്സവം വൃശ്ചികം 14 ന് സമാപിക്കുന്നു
പ്രധാന ഉത്സവങ്ങള്‍
ധനു മാസത്തിലെ ഷഷ്ടിയും, ധനുവിലെ എഴുന്നള്ളത്ത് ഉത്സവവും,പിന്നെ നിറ,പുത്തരി,ഉത്സവങ്ങളും ഓണം വിഷു എന്നിവയും പ്രധാന ഉത്സവങ്ങള്‍ ആണ്എഴുന്നെള്ളത്ത് അടുത്തുള്ള സോമേശ്വരി ക്ഷേത്രത്തില്‍ നിന്ന് അമ്മ മകനെ കാണാനായി വരുന്ന എഴുന്നള്‌ലത്ത് ഭക്തി സാന്ദ്രവും വികാര നിര്‍ഭരവുമാണ്.
പയ്യന്നൂര്‍ പവിത്ര മോതിരം
സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് പവിത്രമോതിരത്തിന്
പവിത്രമോതിരത്തിന്റെ നിര്‍മ്മാണ ചരിത്രം നിലകൊള്ളുന്നത്. ഹിന്ദുമതാചാരപ്രകാരം കര്‍മ്മങ്ങള്‍ ചെയ്യുന്ന സമയത്ത് ദര്‍ഭപ്പുല്ലുകൊണ്ട് കൈയ്യില്‍ ഉണ്ടാക്കി അണിയുന്ന മോതിരത്തിലുള്ള പവിത്രക്കെട്ട് തന്നെയാണ് പവിത്രമോതിരത്തിലും ഉള്ളത്. പവിത്രക്കെട്ട് ഭൂമിയില്‍ വീഴാന്‍ പാടില്ലെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ക്ഷേത്രത്തിലെ ശാന്തിക്കാരന് കൈയ്യിലെ ദര്‍ഭകൊണ്ടുള്ള പവിത്രക്കെട്ട് ഒരു ബാദ്ധ്യതയായി മാറുന്നു. ഈ അവസരത്തിലാണ് പവിത്രമോതിരം സ്വര്‍ണ്ണത്തില്‍ നിര്‍മ്മിക്കപ്പെടുന്നത്. വ്രതശുദ്ധികളെല്ലാം അനുഷ്ടിച്ച് 3 ദിവസത്തിലധികമെടുത്താണ് അതിസൂക്ഷ്മമായി മോതിരം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണശേഷം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ പൂജിച്ചതിനുശേഷമാണ് പവിത്ര മോതിരം ആവശ്യക്കാര്‍ക്ക് കൈമാറുന്നത്. മോതിരം ഉപയോഗിക്കുന്ന ആളും വ്രതശുദ്ധി അനുഷ്ഠിക്കണമെന്നുള്ളത് ഒരു നിഷ്‌ക്കര്‍ഷയാണ്.
ദര്‍ശന സമയം
രാവിലെ -4.00 am –12 pm
വൈകുന്നേരം 5.00 pm — 8. 00 pm
ക്ഷേത്രത്തിലേയ്ക്കുള്ള വഴി
അടുത്തപ്രധാന പട്ടണമായ പയ്യന്നൂരില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ ക്ഷേത്രം സ്ഥിതി ചെയ്യുന്നു .
അടുത്ത റെയില്‍വേ സ്‌റ്റേഷന്‍:പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ [2 km-]

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ