ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

.കാശി



കാശി
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രം.
ഗംഗയുടെപടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ദ്വാദശ ജ്യോതിർലിംഗങ്ങളിൽ പ്രമുഖസ്ഥാനമുണ്ട്. ശിവൻ ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ഈ ക്ഷേത്രം ഹിന്ദുത്വവുമായും,  ശിവപുരാണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും കാശിയിലേക്ക് ജനങ്ങള്‍ വന്നെത്താറുണ്ട്. ആയിരമായിരം കൊല്ലങ്ങളായി ഈ പതിവ് തുടങ്ങിയിട്ട്. ഗൌതമ ബുദ്ധന്‍ തന്റെ ആദ്യത്തെ ധര്‍മപ്രഭാഷണം നടത്തിയത് ഇവിടെയാണ്. ഗൌതമ ബുദ്ധനുശേഷം നിരവധി ചൈനക്കാര്‍ കാശിയിലെത്തി. കാശിയില്‍ നിന്നും പൊഴിഞ്ഞുവീണ ജ്ഞാനത്തിന്റെ ചെറിയൊരു തുള്ളിയാണ് നളന്ദ സര്‍വകലാശാല – ലോകത്തിലെ ഏറ്റവും ആദ്യത്തെ സര്‍വകലാശാല. വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം ഒരു മഹാസ്ഥാപനം. അതി പ്രശസ്തരായ പല ശാസ്ത്രജ്ഞന്മാരും – ആര്യഭട്ടനെപ്പോലെയുള്ളവര്‍ – ഈ പ്രദേശങ്ങളില്‍ ജനിച്ചുവളര്‍ന്നവരാണ്. അവര്‍ക്കെല്ലാം ജന്മം നല്‍കിയത് കാശിയാണ്, ഒരിക്കലും ക്ഷയിക്കാത്ത അവിടത്തെ സംസ്കാരമാണ്.
പ്രപഞ്ചത്തിന്റെ രഹസ്യമെന്താണെന്ന് യോഗികള്‍ കണ്ടെത്തി, അതിന്റെ ശക്തിയായ പ്രകൃതം അവര്‍ മനസ്സിലാക്കി. അത് സ്വയം പരിണമിക്കുന്നു, വളര്‍ന്നു വരുന്നു. അതിന്റെ പരിണാമ സാദ്ധ്യതകള്‍ അനന്തമാണ്‌. ഇതെല്ലാം മനസ്സിലാക്കിയ പൂര്‍വികരില്‍ ഒരുള്‍പ്രേരണ – തങ്ങള്‍ക്കും ഇതുപോലെ ഒരു പ്രപഞ്ചം സൃഷ്ടിക്കണം. കാശിയില്‍ അവര്‍ വിശേഷപ്പെട്ട ഒരു ഉപകരണം സ്ഥാപിച്ചു, ഒരു നഗരത്തിന്‍റെ ആകാരത്തില്‍. വൃഷ്ടിയും സമഷ്ടിയുമായി യോജിപ്പിക്കാനുള്ള കഴിവ് അതിനുണ്ടായിരുന്നു. പ്രപഞ്ച സത്യവുമായി ഒന്നു ചേരാനുള്ള അതിശയകരമായ കഴിവ് ചെറിയ കാശി എന്ന ഈ ഉപകരണത്തിനുണ്ടായിരുന്നു. വിശ്വപ്രകൃതിയുമായി ലയനം പ്രാപിക്കുമ്പോള്‍ ഉണ്ടാകുന്ന ആനന്ദവും നിര്‍വൃതിയും സൗന്ദര്യവും അതിനറിയാനാകുമായിരുന്നു. ക്ഷേത്ര ഗണിതമനുസരിച്ച്, സമഷ്ടിയും വൃഷ്ടിയും തമ്മില്‍ എങ്ങനെ ഒന്നുചേരാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കാശി. ഇങ്ങനെയുള്ള ധാരാളം ഉപകരണങ്ങള്‍ ഈ നാട്ടിലുണ്ട്. എങ്കിലും കാശി പോലെയുള്ള ഒരു നഗരം സൃഷ്ടിക്കുക – ഒരു ഭ്രാന്തന്‍ മോഹം തന്നെ, എന്നിട്ടും അവരത് ചെയ്തു, ആയിരമായിരം ആണ്ടുകള്‍ക്ക് മുമ്പ്. മനുഷ്യ ശരീരത്തില്‍ 72,000 നാഡികള്‍ ഉണ്ട്, കാശിയില്‍ 72,000 ക്ഷേത്രങ്ങളും.
നഗരം നിര്‍മ്മിച്ചിരിക്കുന്നത് ഊക്കനൊരു മനുഷ്യശരീരത്തിന്റെ മാതൃകയിലാണ്; അതി ബൃഹത്തായ പ്രപഞ്ച തത്വവുമായി കൂട്ടിയിണക്കും വിധം. അങ്ങനെയാണ് “കാശിയില്‍ ചെന്നാല്‍ എല്ലാമായി” എന്ന വിശ്വാസം വേരുറച്ചത്. കാശിയില്‍ ചെന്നാല്‍ ആര്‍ക്കും വിട്ടുപോകാന്‍ തോന്നില്ല, കാരണം അവിടെ നിങ്ങള്‍ ബന്ധപ്പെടുന്നത് വിശ്വപ്രകൃതിയുമായാണ്. അങ്ങനെയുള്ള ഒരു സ്ഥലം വിട്ടുപോകാന്‍ ആര്‍ക്കാണാവുക?
ശിവന്റെ വാസസ്ഥാനമായിരുന്നു കാശി എന്നു പുരാണകഥ. ഭഗവാന്റെ ശീതകാല വസതിയായിരുന്നു കാശി. കഥയില്‍ പറയുന്നത് ശിവന്‍ വളരെ പേരെ കാശിയിലെക്ക് അയച്ചു എന്നാണ്. ആരും മടങ്ങി വന്നില്ലപോലും. അത്രക്കും ആശ്ചര്യമായിരുന്നു ആ നഗരം. ഒരുപക്ഷെ യഥാര്‍ത്ഥത്തില്‍ നടന്നത്, കാശി നഗരം നിര്‍മിക്കാന്‍ ശിവന്‍ വളരെയധികം പേരെ അങ്ങോട്ട്‌ അയച്ചു എന്നാകാം. നഗരം പൂര്‍ത്തിയാക്കാന്‍ അവര്‍ വളരെയധികം കാലം എടുത്തിട്ടുണ്ടാകാം. നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ ശിവന്‍ നേരിട്ടുചെന്ന് കണ്ടു. അദ്ദേഹത്തിനു ആ പുതിയ നഗരം തികച്ചും ബോധിച്ചു, അവിടെ താമസമാക്കുകയും ചെയ്തു.
കാശി വിശ്വനാഥക്ഷേത്രം നിരവധി തവണ തകർക്കുകയും ഉയർന്നു വരികയും ചെയ്തിട്ടുണ്ട്. 1194ൽ തന്റെ പടയോട്ടകാലത്ത് മുഹമ്മദ് ഗോറി തകർത്തു ഭവ്യക്ഷേത്ര നിർമ്മാണം നടക്കവേ കുത്തബുദ്ദീൻ ഐബക് ക്ഷേത്രം വീണ്ടും തകർത്തു. 1494ൽ സിക്കന്തർ ലോധി ക്ഷേത്രം തകർത്തെന്നു മാത്രമല്ല തൽസ്ഥാനത്ത് ക്ഷേത്രനിർമ്മാണം നിരോധിക്കുകയും ചെയ്തു. നാടാകെ കൊടും വരൾച്ച കൊണ്ട് ഭയന്ന ചക്രവർത്തി നാരായനഭട്ടപണ്ഡിതന്റെ ഇംഗിതത്തിനു വഴങ്ങി മഴ പെയ്യിച്ചാൽ നിരോധനം നീക്കാമെന്നു സമ്മതിച്ചു. 1669ൽ ഔറംഗസേബ് ക്ഷേത്രം തകർത്ത് തൽസ്ഥാനത്ത് പള്ളി പണിതു. 1780ൽ റാണി അഹല്യ ക്ഷേത്രം വീണ്ടും പണിതു. 1835ൽ പഞ്ചാബിലെ രഞ്ജിത് സിങ്ങ് മഹാരാജാവ് ക്ഷേത്രകമാനം 1000 കിലോ സ്വർണ്ണം പൂശുകയുണ്ടായി...
പുരാതന നഗരത്തിന്റെ എത്രത്തോളം ഭാഗങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്? അത് വലിയൊരു ചോദ്യമാണ്. ഏതായാലും പൂര്‍ണമായി നഷ്ടപ്പെട്ടു എന്നു പറയാന്‍ വയ്യ. കുറച്ച് എന്തൊക്കയോ ഇപ്പോഴും ബാക്കി നില്‍ക്കുന്നുണ്ട്. നമ്മുടെ ഭാഗ്യദോഷം, കാശിയുടെ സുവര്‍ണകാലഘട്ടത്തില്‍ ആ അപൂര്‍വ പ്രഭാവം കാണാന്‍ നമ്മളാരും ഉണ്ടായിരുന്നില്ലല്ലോ. ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍നിന്നും ജനങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരുന്നു ആ മഹാനഗരം. എന്തായിരിക്കണം ആ കാലത്തെ അതിന്റെ സ്ഥിതി… നമുക്ക് സങ്കല്പിക്കാന്‍ പോലും ആവില്ല.
ആ കാലം നമ്മള്‍ കടന്നു വന്നിരിക്കുന്നു. ഇനിയത്തെ ചോദ്യം ഇതുപോലെ ഭാവിയും നമ്മള്‍ അതിജീവിക്കുമോ എന്നാണ്. നമ്മള്‍ എന്ന്‍ ഞാന്‍ പറയുന്നത് പ്രത്യേകിച്ച് ഒരു മതവിഭാഗത്തെ ഉദ്ദേശിച്ചുകൊണ്ടല്ല, ഞാന്‍ ഉദ്ദേശിക്കുന്നത് ഈ ഭൂമിയിലെ മുഴുവന്‍ ജനങ്ങളെയും ആണ്. ജീവിതത്തെ അതിന്‍റെ മട്ടില്‍ സ്വീകരിക്കാന്‍ തയ്യാറുള്ളവര്‍, അവനവന്‍റെ അഭിപ്രായങ്ങളെ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാത്തവര്‍. ലോകത്തിനാവശ്യം സിദ്ധാന്തങ്ങളോ, തത്വ ശാസ്ത്രങ്ങളോ, വിസ്വാസപ്രമാണങ്ങളോ അല്ല. അതിനാവശ്യം നമ്മള്‍ ഇപ്പോള്‍ പറയുന്ന ‘അതിനപ്പുറത്തുള്ളത്’ കാണുവാനുള്ള കഴിവാണ്. അതുകൊണ്ട് മാത്രമേ മനുഷ്യന് മനസ്സിലാക്കാനാവൂ, അങ്ങനെ മാത്രമേ മനുഷ്യന്റെ ബോധം വികസിക്കൂ. മനുഷ്യ സമൂഹത്തില്‍ ഇതുവരെയുണ്ടായിട്ടുള്ള ഇടുങ്ങിയ വിഭജനങ്ങള്‍ക്കപ്പുറത്തേക്ക് കടന്ന്‍ അവന്റെ ബോധം കൂടുതല്‍ വികാസം പ്രാപിക്കണമെങ്കില്‍ അവന്റെ മുന്നിലുള്ളത് ഇങ്ങനെയൊരു വഴി മാത്രമാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...