ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മഹാരാഷ്ട്രയിലെ ശനി ഷിൻഗ്നാപൂർ ക്ഷേത്രം.


മഹാരാഷ്ട്രയിലെ ശനി ഷിൻഗ്നാപൂർ ക്ഷേത്രം.

ബന്ധനങ്ങൾ ഇല്ലാത്ത ഊരിലേക്ക്...
400 ൽ പരം വർഷത്തേ
വിശ്വാസങ്ങളിലേക്ക്....
മഹാരാഷ്ട്രയിലെ ശനി ഷിൻഗ്നാപൂർ ക്ഷേത്രം... ശനിശ്വരന്റെ
കല്ലിൽ പ്രതിഷ്ഠിച്ച സ്വയംഭൂവ് വിഗ്രഹത്തിന്റെ കഥകൾ തലമുറകളായി വാമോഴിയായി കൈമാറപ്പെട്ടതുള്ളതകുന്നു.
ആ കഥ ഇങ്ങനെ" - ആടിനെ മേച്ചിരുന്ന ആട്ടിടയന്റെ കൈയിലുണ്ടായരുന്ന കുർത്ത ഒരു ദണ്ഡിനാൽ ഒരു കല്ലിൽ തട്ടിയപ്പോൾ അതിൽ നിന്നും രക്തം ഒഴുകാൻ തുടങ്ങി... ഭയന്നോടിയ ഇടയൻ നാട്ടുകാരോട് പറയുകയും ആ നാട് മുഴുവൻ ഈ മഹാത്ഭുതം കാണാൻ ഒത്ത് കൂടുകയും ' ചെയ്തു.. അന്ന് രാത്രി ഭഗവാൻ ശനീശ്വരൻ കൂട്ടത്തിലെ ഭക്തനായ ഒരു ഇടയന്റെ സ്വപ്നത്തിൽ പ്രത്യക്ഷപെടുകയും .താൻ ശനിശ്വരൻ ആണെന്നും അത് തന്റെ സ്വയംഭൂ വിഗ്രഹമാണെന്നും.. തനിക്കായ് മേൽക്കൂരയില്ലാത്ത ഒരു ക്ഷേത്രം പണിയണെമെന്നും അനന്തമായ ആകാശത്തിന് കീഴിൽ തനിക്ക് ഇരിക്കണമെന്നും മുടക്കം വരാതെ നിത്യപൂജയും.. ശനിയഴ്ച്ചകളിൽ
തൈലാഭിഷേകവും ചെയ്യണമെന്നും ആവശ്യപെടുകയും ചെയ്തു .. പകരം ഈ ഗ്രാമം മുഴുവൻ ഞാൻ കൊള്ളക്കാരിൽ നിന്നും മോഷ്ട്ടക്കളിൽ നിന്നും സംരക്ഷണം നൽകാം എന്നും ഉറപ്പ് നൽകി.
ഇന്ന് നമുക്ക് അത് കാണാൻ കഴിയും...
ക്ഷേത്രത്തിന് ഭിത്തിയോ,മതിലോ ഒന്നുമില്ല.പരിസര പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകൾക്ക് പൂട്ടില്ല,അടിച്ചുറപ്പുള്ള വീടുകൾ വളരെ കുറവാണ്. എന്തെങ്കിലും മോഷണം പോയാൽ അതിനുള്ള പണി ശനി ദേവൻ കൊടുക്കുമെന്നാണ് ഭകതരുടെ വിശ്വാസം.ഇവിടെത്തെ പോസ്റ്റ് ഓഫീസിനുപോലും വാതിലുകൾ ഇല്ല എന്നാണ് കേട്ടത്.. 2010 കാലയളവിൽ വരെ ഇവിടെ മേഷണം റിപ്പോർട്ട് ചെയ്തിരുന്നില്ല..
2011 ൽ ആണ് ഇവിടെ ആദ്യത്തെ മേഷണം റിപ്പോർട്ട് ചെയ്തത് ആവർഷം തന്നെ അടുത്തതും റിപ്പോർട്ട് ചെയ്തു...മേഷണത്തിന് ശ്രമിക്കുന്നവർ ചോര ചർദ്ധിച്ച് മരിക്കുകയോ.. മാറാവ്യാതികൾക്ക് അടിമപെടുകയോ ചെയ്യുന്നത് കൊണ്ട് ആരും അതിന് മുതിരാറില്ല എന്നാതാണ് വിശ്വാസം...400 വര്‍ഷം പഴക്കമുള്ള ശനി ക്ഷേത്രത്തിന്‍റെ പഴക്കമുള ആചാരത്തിന് വിട നൽകി ഈ അടുത്ത് കാലത്ത് ക്ഷേത്രം മാധ്യമ ശ്രദ്ധ നേടിയിരുന്നു.. സ്ത്രീകൾക്കുള്ള പ്രവേശനം നൽകി ആയിരുന്നു... ആ ചരിത്ര നിമിഷങ്ങൾ ഉണ്ടായത്.. ക്ഷേത്രത്തിന്‍റെ ശ്രീകോവിലിലായിരുന്നു സ്ത്രീകൾ പ്രവേശനം നടത്തി ആരാധന തുടങ്ങിയത്. സ്ത്രീകളുടെ വിലക്ക് നീക്കി നിമിഷങ്ങൾകൊണ്ട് തന്നെ ശ്രീകോവിലിലേക്ക് സ്ത്രീകളോടുകയായിരുന്നു. ക്ഷേത്ത്രത്തിന്‍റെ നിയന്ത്രണം ഒരു ദിവസത്തേക്കായിരുന്നു ക്ഷേത്ര അധികൃതർ മാറ്റിയത്.
മഹാരാഷ്ട്രയിലുള്ള ഹിന്ദു കലണ്ടറിന് അനുസരിച്ചുള്ള നവവത്സര ദിനമായ ഗുഡി പാഡ്വ ദിവസങ്ങളിൽ ശ്രീകോവിലിൽ എല്ലാവർക്കും കയറാമെന്ന നിയമം വച്ചു. ഭക്തർക്ക്‌ വിലക്കുണ്ടായിരുന്ന ശ്രീകോവിലിൽ പുരുഷന്മാർ പ്രവേശിച്ചു എന്ന കാരണത്താൽ എല്ലാവർക്കും പ്രവേശിക്കണം എന്ന വാദമാണ് നിയമഗതിക്ക് മാറ്റം സംഭവിച്ചത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...