ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തോട്ടക്കാരനും ഗോഹത്യാപാപവും




 തോട്ടക്കാരനും ഗോഹത്യാപാപവും
ഒരിക്കല്‍ ഒരു ബ്രാഹ്മണന്‍ മനോഹരമായ ഒരു പൂന്തോട്ടമുണ്ടാക്കി അതിനെ സംരക്ഷിച്ചുപോന്നു ..തന്റെ തോട്ടത്തിന്റെ മനോഹാരിതയെപ്പറ്റി അയാള്‍ക്ക് വലിയ അഭിമാനമായിരുന്നു...അവിടെ വരുന്ന സന്ദര്‍ശകര്‍ക്കെല്ലാം തോട്ടം ചുറ്റി നടന്ന് കാണിച്ചുകൊടുക്കുന്നതിലും ഓരോ ചെടിയപ്പറ്റി പറയുന്നതിലും അയാള്‍ക്ക് വലിയ സന്തോഷമായിരുന്നു..ഒരു ദിവസം ഒരു പശു ആ തോട്ടത്തില്‍ വന്ന് ,അയാള്‍ വളരെയധികം ലാളിച്ചു പോന്ന ഒരു ചെടി കടിച്ചു തിന്നാന്‍ തുടങ്ങി...ബ്രാഹ്മണന് വളരെയധികം ദേഷ്യം വന്നു ...നല്ല ഒരു വടി എടുത്ത് പശുവിനു ഒരടികൊടുത്തു...ആ അടി മര്‍മ്മത്തില്‍ കൊള്ളുകയും പശു ചത്ത്‌ വീഴുകയും ചെയ്തു...
ബ്രാഹ്മണന്‍ പശുവിനെ കൊന്നുവെന്ന വാര്‍ത്ത എല്ലായിടത്തും പരന്നു...അതൊരു മഹാപാപം ആണല്ലോ..അടുത്തദിവസം ഗോഹത്യാപാപം ബ്രാഹ്മണനെ ബാധിക്കുവാനായി എത്തി...ബ്രാഹ്മണന്‍ അല്‍പ നേരം ആലോചിച്ചതിനുശേഷം പറഞ്ഞു : 'ഞാനല്ല പശുവിനെ കൊന്നത് ..അതുകൊണ്ട് ഗോഹത്യാപാപത്തിനു ഞാന്‍ പാത്രമല്ല'..പിന്നെ ആരാണ് ഈ പശുവിനെ കൊന്നത് ? ഗോഹത്യാപാപം ചോദിച്ചു ...ബ്രാഹ്മണന്‍ പറഞ്ഞു ; 'നമ്മുടെ എല്ലാ ഇന്ദ്രിയങ്ങള്‍ക്കും അധിപതികളായ ഓരോ ദേവന്മാരുണ്ട് ,കയ്യിന്റെ അധിപന്‍ ഇന്ദ്രനാണ്‌ .അതിനാല്‍ ഇന്ദ്രനാണ്‌ കൈയ്യുകൊണ്ട് പശുവിനെ അടിച്ചതും കൊന്നതും ..പാപം ഇന്ദ്രനെയാണ് ബാധിക്കേണ്ടത് '...
ഗോഹത്യാപാപം ഇന്ദ്രന്റെ അടുത്തെത്തി വിവരം പറഞ്ഞു...
ഇന്ദ്രന്‍ വേഗം ഒരു വൃദ്ധബ്രാഹ്മണന്റെ വേഷമെടുത്ത് ആ തോട്ടത്തിലെത്തി..ബ്രാഹ്മണനെ കണ്ടു തോട്ടത്തിന്റെ മഹത്വത്തെപ്പറ്റി പുകഴ്ത്തിപ്പറഞ്ഞു ..ഇതാരുടെ തോട്ടമാണ് ? ..ആരാണ് ഇത്ര മനോഹരമായി ഈ ചെടികള്‍ വെച്ച് പിടിപ്പിച്ചത് ? എന്ന് ചോദിച്ചു ...സന്തുഷ്ടനായ ബ്രാഹ്മണന്‍ 'ഇതെല്ലാം ഞാന്‍ തന്നെ ചെയ്തതാണ് ..ഓരോ ചെടിയും കഷ്ടപ്പെട്ട് സമ്പാദിച്ചു കൊണ്ടുവന്ന് നട്ടുനനച്ചു ഉണ്ടാക്കിയതാണ് ' എന്ന് അഭിമാനത്തോടുകൂടി പറഞ്ഞു ..വൃദ്ധബ്രാഹ്മണനെയും കൂട്ടി തോട്ടം മുഴുവന്‍ കാണുവാനായി പുറപ്പെട്ടു..വൃദ്ധന്‍ തോട്ടത്തെപ്പറ്റി പുകഴ്ത്തി തോട്ടക്കാരനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു...അവസാനം അവര്‍ പശു ചത്തുകിടന്ന സ്ഥലത്തെത്തി ..അനിഷ്ടസംഭവം കണ്ട സ്തംഭിച്ചപോലെ വൃദ്ധബ്രാഹ്മണന്‍ ചോദിച്ചു ; 'അയ്യോ ! മഹാപാപം !ഇതാരാണ് ചെയ്തത് ? ' ...അല്പം പരിഭ്രമിച്ച ബ്രാഹ്മണന്‍ പറഞ്ഞു : 'അത് ഈ കയ്യിന്റെ ദേവതയായ ഇന്ദ്രന്റെ പണിയാണ് ' ..ഉടനെ വൃദ്ധന്റെ വേഷം കെട്ടിയ ഇന്ദ്രന്‍ പറഞ്ഞു : 'നല്ലത് കാണുമ്പോഴെല്ലാം അത് നിങ്ങള്‍ ചെയ്തതാണെന്ന് പറഞ്ഞ് അഭിമാനിക്കുന്നു...അത് ശരിയല്ല..തോട്ടം നനച്ചുണ്ടാക്കിയ കൈതന്നെയാണ് പശുവിനെ കൊന്നതും...അതുകൊണ്ട് ഗോഹത്യാപാപവും നിങ്ങള്ക്കുതന്നെയുള്ളതാണ് ..
ലോകത്തില്‍ നാം സാധാരണ കണ്ടുവരുന്ന ഒരു പതിവാണ് ഇത് ...സുഖവും സന്തോഷവും വരുമ്പോള്‍ അതെല്ലാം തന്റെ കഴിവ് കൊണ്ടാണെന്നഭിമാനിക്കുകയും ദുഖവും വിഷമവും വരുമ്പോള്‍ അതെല്ലാം മറ്റുള്ളവരുടെ ദോഷംകൊണ്ടാണെന്ന്‌ പറയുകയും ചെയ്യുന്നു...കുട്ടികള്‍ പരീക്ഷയില്‍ നല്ല മാര്‍ക്കോടുകൂടി വിജയിച്ചാല്‍ അവര്‍ നല്ലവണ്ണം പഠിച്ചതുകൊണ്ടാണ് ...പരീക്ഷയില്‍ പരാജയം സംഭവിക്കുമ്പോള്‍ അത് അധ്യാപകന്മാര്‍ ശരിക്കും പടിപ്പിക്കാത്തത് കൊണ്ടാണെന്നും പലതും അഭിപ്രായപ്പെടുന്നു...അത് ശരിയല്ല..നമുക്ക് ഉണ്ടാകുന്ന എല്ലാ അനുഭവങ്ങള്‍ക്കും നല്ലതിനും ചീത്തക്കും ഒരുപോലെ നാം തന്നെയാണ് ഉത്തരവാദികള്‍ ...നാം ചെയുന്ന കര്‍മ്മങ്ങളുടെ ഫലങ്ങളാണ് സുഖമായും ദുഖമായും ,നമ്മെ ബാധിക്കുന്നത്...രണ്ടുവിധ അനുഭവങ്ങളുടെയും ഉത്തരവാദിത്വം നാം സ്വയം ഏറ്റെടുക്കുവാന്‍ തയ്യാറാകണം..അതാണ്‌ ശരിയായ പൗരുഷം എന്ന് കാണിക്കുവാന്‍ ശ്രീരാമകൃഷ്ണന്‍ പറയാറുള്ള ഒരു കഥയാണിത്...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...