കാട്ടുപുത്തൂർ ശിവക്ഷേത്രം മലപ്പുറം ജില്ലയിൽ (കേരളം, ഇന്ത്യ)പെരിന്തൽമണ്ണ താലൂക്കിൽ എടപ്പറ്റ വില്ലേജിൽ
കാട്ടുപുത്തൂർ ശിവക്ഷേത്രം
മലപ്പുറം ജില്ലയിൽ (കേരളം, ഇന്ത്യ)പെരിന്തൽമണ്ണ താലൂക്കിൽ എടപ്പറ്റ വില്ലേജിൽ പാതിരിക്കോട് ദേശത്ത് പുളിയന്തോടിന്റെ കിഴക്കെ കരയിൽ പടിഞ്ഞാറഭിമുഖമായി സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് കാട്ടുപുത്തൂർ ശിവക്ഷേത്രം. ചിരപുരാതനമായ ഈ ക്ഷേത്രത്തിൽ കിരാതസങ്കൽപത്തിൽശിവനും, സുദർശന സങ്കൽപത്തിൽ ചതുർബാഹുവായി വിഷ്ണുവും,കാളീസങ്കൽപത്തിൽ ശക്തിയും, പ്രഭാസത്യകസമേത അയ്യപ്പനും,ഗണപതിയും പ്രധാനപ്രതിഷ്ഠകളാണ്. ശിവപ്രതിഷ്ഠ സ്വയംഭൂവാണെന്നു വിശ്വസിക്കപ്പെടുന്നു. ശിവനും വിഷ്ണുവും സപരിവാരം ഒരേ ചുറ്റമ്പലത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണിത്. പടയോട്ടങ്ങളുടേയും കെടുകാര്യസ്ഥതകളുടേയും കയ്യേറ്റങ്ങളുടേയും പരിണതഫലമായി പൂർവ്വികമായി സമ്പന്നമായിരുന്ന ഈ ക്ഷേത്രം ഇന്ന് ജീർണ്ണാവസ്ഥയിലാണുള്ളത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ