ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തമിഴ്‌നാട്ടിലെ വെല്ലൂരിനടുത്ത് ശ്രീപുരത്ത്മഹാലക്ഷ്മി സ്വർണ്ണ ക്ഷേത്രം

മഹാലക്ഷ്മി സ്വർണ്ണ ക്ഷേത്രം
ഇന്നേവരെ നമ്മുടെ കേട്ടുകേൾവിയിൽ സുവർണ്ണ ക്ഷേത്രംഎന്നാൽ പല കാരണങ്ങൾ കൊണ്ടും പ്രസിദ്ധിയും കുപ്രസിദ്ധിയും നേടിയ പഞാബിലെ ഗുരു ദർബാർ സാഹിബ് അമൃതസർ സുവർണ്ണ ക്ഷേത്രം ആയിരുന്നു. എന്നാൽ ഇനി മുതൽ ആ പട്ടികയിലേക്ക് പരിശുദ്ധ പദവിയോടെ ഒരു ഹൈന്ദവക്ഷേത്രം കൂടി . ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ വെല്ലൂരിനടുത്ത് ശ്രീപുരത്ത് പുതുതായി പണി കഴിപ്പിച്ചമഹാലക്ഷ്മി ക്ഷേത്രമാണ് ഐതിഹാസിക ഭാരതത്തിൽ ചരിത്രത്തിന്റെ ഭാഗമാകുവാൻ പോകുന്നത്. അമൃതസറിലെ സുവർണ്ണ ക്ഷേത്രത്തിൽ നിർമ്മാണത്തിനായി നാനൂറു കിലോഗ്രാം സ്വർണ്ണം ഉപയോഗിച്ചപ്പോൾ ഇവിടെ ഈ മഹാലക്ഷ്മി ക്ഷേത്രനിർമ്മാണത്തിന്റെ നിർമ്മാണത്തിനായി പതിനഞ്ചായിരം കിലോഗ്രാം സ്വർണ്ണമാണ് ഉപയോഗിച്ചിട്ടുള്ളത്. മൂന്നൂറു കോടിയിൽ പരം രൂപ ചിലവുട്ടു നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിൽ രാത്രികളിൽ പ്രകാശപൂരിതമായിരിക്കുമ്പോൾ സ്വർണ്ണത്തിന്റെ വെട്ടി തിളക്കം ഒന്ന് കാണേണ്ടുന്ന കാഴ്ചതന്നെയത്രേ . അകത്തും പുറത്തുമായി ഇത്രയേറെ മഞ്ഞ ലോഹം ഉപയോഗിക്കപ്പെട്ട ലോകത്തിലെ തന്നെ ആദ്യക്ഷേത്രമായിമാറിയിരിക്കുന്നു ശ്രീപുരത്തെ ഈ മഹാലക്ഷ്മി ക്ഷേത്രം.
പല കാരണങ്ങൾ കൊണ്ടും ചുരുങ്ങിയ കാലയളവിൽ തന്നെ വിശ്വഖ്യാതി നേടിയ ഈ മഹാലക്ഷ്മീ ക്ഷേത്രം ദക്ഷിണേന്ത്യയിലെ തന്നെ സുവർണ്ണ ക്ഷേത്രമായി അറിയപ്പെടുന്ന നാളുകളാണ് ഇനി വരാൻ പോകുന്നത്. തമിഴ്‌നാട്ടിൽ പ്രസിദ്ധമായ പല ക്ഷേത്രങ്ങളിൽ ദർശനത്തിനായി എത്തുന്ന ദേശ - വിദേശ ഭക്തർ ഇപ്പോൾ തങ്ങളുടെ കാര്യപരിപടികളിൽ ശ്രീപുരത്തെ ഈ മഹാലക്ഷ്മീ ക്ഷേത്രവും ഉൾപ്പെടുത്തുന്നു എന്നതാണ് വസ്തുത. ഓരോ ദിവസങ്ങളിലും ഒരു ലക്ഷത്തിൽ പരം ഭക്തർ ദർശനത്തിനായി ഇവിടെ എത്തുന്നുവെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
തമിഴ്‌നാട്ടിലെ വെല്ലൂരിന്റെ ഭാഗമായ കാട്ട്പാടി റയിൽവേ സ്റെഷനിൽ നിന്നും ഏകദേശം ഏഴു കിലോമീറ്റർ ദൂരത്തിൽ ആണ് ഈ പ്രസിദ്ധമായ സ്വർണ്ണ മഹാലക്ഷ്മി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2007 ആഗസ്റ്റ്‌ 24 ന് പൊതുജനങ്ങൾക്കായി തുറന്നു കൊണ്ടുത്ത ഈ വിശ്വഖ്യാതി നേടിയ ക്ഷേത്രം നിർമ്മിച്ചത് യുവ സന്യാസി ശക്തി അമ്മയാണ് . ഈ ക്ഷേത്ര നിർമ്മാണത്തോട് കൂടി തന്നെ അവിടെയുള്ള പ്രകൃതി രമണീയത കൂടി ഏറെ ശ്രദ്ധയോട് കൂടി പുനർസൃഷ്ടിക്കപ്പെട്ടിരിക്കുന്നുവന്നത് അവിടം സന്ദർശിക്കുന്ന ഭക്തർക്ക് തങ്ങളുടെ അനുഭവങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്നു. നൂറു ഏക്കറിൽ കൂടുതലായി പരന്നു കിടക്കുന്ന വൃത്താകൃതിയിലുള്ള ക്ഷേത്രപരിസരങ്ങൾ മുഴുവനും പച്ചപ്പിനാലും പൂച്ചെടികളാലും പൂക്കാളാലും നിറഞ്ഞ കാഴ്ചക്ക് നിബിഡമാണ്‌ . രാജ്യ സംസ്കൃതിയിൽ പരിപാവനമായ സ്ഥാനം നേടിയിടുള്ള എല്ലാ പ്രമുഖ നദികളിൽ നിന്നും ജലം ശേഖരിച്ച് "സർവ്വ തീർത്ഥം സരോവരം" ക്ഷേത്രാങ്കണത്തിൽ തന്നെ നിർമ്മിച്ചിരിക്കുന്നത് കാഴ്ചക്ക് ഏറെ കൗതുകം ഉളവാക്കും. ക്ഷേത്രം അതിരാവിലെ 4 മണി മുതൽ രാവിലെ 8 മണി വരെ അഭിഷേകത്തിനും
തുടർന്ന് രാത്രി 8 മണിവരെ ഭക്തർക്കായി ദർശനത്തിനും തുറന്നിരിക്കുന്നതായിരിക്കും . ക്ഷേത്രാചാര പ്രകാരം ഈ ക്ഷേത്രത്തിലും ലുങ്കി, ഷർട്ട് , നൈറ്റി , മിഡി , ബർമൂഡ തുടങ്ങിയവ ധരിച്ചു കൊണ്ട് ദർശനം അനുവദനീയമല്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...