ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നാരായണബലി



നാരായണബലി
21 തലമുറയുടെ അംശമാണ് ഒരു മനുഷ്യശരീരം. നാരായണബലി നടത്തിയാൽ അവർക്കെല്ലാം മോക്ഷപ്രാപ്തി ലഭിക്കും. ഇതിനു പുറമെ 21 തലമുറയുടെ ഗുരുനാഥന്മാരെയും ആവാഹിച്ചു നാരായണബലി നടത്തുന്നു.
അപമൃത്യുവിനിരയായവർക്കു വേണ്ടിയാണ് പലപ്പോഴും നാരായണബലി നടത്തുന്നത്…
മനുഷ്യശരീരത്തിൽ 10 പ്രാണനുണ്ട്. ഇവയ്ക്കോരോന്നിനും ഓരോ കർമവുമുണ്ട്. ഇവ ഒരുമിക്കുമ്പോഴാണ് മനുഷ്യൻ ജീവിക്കുന്നത്.അവയിൽ പ്രധാനമായ പഞ്ചപ്രാണൻ (പ്രാണ, അപാന, ഉദാന, സമാന, വ്യാന) ചേർന്നതാണ് സൂക്ഷ്മശരീരം. ശരീരം മരിക്കുമ്പോൾ ജീവൻ സ്ഥൂല ശരീരത്തെവിട്ട് സൂക്ഷ്മ ശരീരമവലംബിച്ച് പ്രേതാവസ്ഥയെ പ്രാപിക്കുന്നു. ആ അവസ്ഥയിൽ ജീവന് സ്ഥൂല ശരീരമില്ലെങ്കിലും ഗൃഹാദികളിലും ബന്ധുജനങ്ങളിലും മറ്റുമുള്ള കർമബന്ധങ്ങൾ വിട്ടൊഴിയുന്നില്ല എന്നാണ് സങ്കൽപം. അവരുടെ കർമവാസനകളും നിലനിൽക്കുന്നു.അപ്പോൾ ജീവിച്ചിരിക്കുന്നവരിൽനിന്ന് ആത്മാക്കൾ പലതും പ്രതീക്ഷിക്കുന്നു
സൂക്ഷ്മശരീരമാകയാൽ അതിനു സ്ഥൂലശശരീരികളുടെ മേൽ നിഗ്രഹാനുഗ്രഹ ശക്തിയുണ്ട്.മരിച്ചവന്റെ ശരീരം കർമം ചെയ്യുന്നവരുടെ കർമത്തെ ആശ്രയിച്ചു ചലിക്കുന്നെന്നാണ് പ്രമാണം.
കർമാധികാരികളായ പിൻമുറക്കാർ യഥാവിധി ചെയ്യുന്ന കർമങ്ങൾ കൊണ്ടാണ് ആത്മാക്കൾക്കു മേൽഗതി ഉണ്ടാകുന്നത്.
മരിച്ചുപോയ പിതൃക്കൾക്ക് അവരുടെ പുണ്യമനുസരിച്ച് നിഗ്രഹാനുഗ്രഹ ശക്തിയുണ്ടെങ്കിലും സ്വയം കർമം ചെയ്യാനുള്ള സ്ഥൂലശരീരമില്ല. അതിനാൽ അവരുടെ ജീവകലകൾ വഹിക്കുന്ന ആത്മസ്വരൂപികളായ മക്കൾ സുകൃതകർമങ്ങൾ ചെയ്ത് അവരിലേക്ക് എത്തിക്കുന്നു
മനുഷ്യശരീരത്തിൽനിന്ന് ഒൻപതു പ്രാണൻ വിട്ടു പോകുമ്പോഴാണ് മരണമുണ്ടാകുന്നത്. ബാക്കിയുള്ള ഒരു പ്രാണൻ- ധനജ്ഞയനെന്നു പേരുള്ളത്- ശരീരം വിട്ടു പോകുന്നില്ല. അതിനെ ബഹുമാനിച്ചു കൊണ്ടാണ് നമ്മൾ മരിച്ച ശരീരത്തെത്തെ ദഹിപ്പിക്കുന്നത്.
ശരീരം ദഹിക്കുമ്പോൾ പൊക്കിൾ കൊടിയിലൂടെ പുറത്തുകടക്കുന്ന പ്രാണൻ അന്തരീക്ഷത്തിൽത്തന്നെ നിൽക്കും. ഈ പ്രാണൻ ചെയ്ത നന്മയും തിന്മയും അന്തരീക്ഷത്തിലുണ്ടാവും. ഇതാണ് ആത്മാവിന്റെ സാമീപ്യമായി അനുഭവപ്പെടുന്നത്.
പരേതാത്മാക്കളെ സാക്ഷി നിർത്തി സ്വത്തുതർക്കം നടത്തുന്നതും പിതൃദോഷത്തിനു കാരണമാകും.
ആഗ്രഹപൂർത്തീകരണം സാധിക്കാതെ മരിക്കുന്നതും ജീവിച്ചിരിക്കുന്നവരുടെ ദ്രോഹം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുന്നതും വലിയതരം പിതൃദോഷമുണ്ടാക്കും. പണച്ചെലവ് ഒഴിവാക്കാൻ പരേതാത്മാവിന് ശ്രാദ്ധം നടത്താതിരിക്കുന്നതും പിതൃദോഷത്തിനു കാരണമാകും
ഈ ക്രിയ ചെയ്തില്ലെങ്കിൽ പരേതാത്മാക്കൾ കോപാകുലരാകുകയും പൈശാചിക ഭാവത്തിലായി ജീവിച്ചിരിക്കുന്നവരെ ശല്യ…ചെയ്യുകയും ചെയ്യും. ഇത് സന്താനപരമ്പരകളെ ബാധിക്കുന്നു.
കുടുംബത്തിൽ സന്താനമില്ലാത്ത അവസ്ഥ, സന്താനത്തിനു മനോവൈകല്യവും മഹാരോഗങ്ങളും, കുടുംബഐശ്വര്യക്ഷയം തുടങ്ങിയവ സംഭവിക്കാം
മരിച്ച ആത്മാവിനു മോക്ഷം നൽകേണ്ടത് വിഷ്ണുവാണ്. അതുകൊണ്ട് വിഷ്ണുവിന്റെ പ്രധാന ക്ഷേത്രങ്ങളിൽ ബലിയിടുന്നതാണ് ഉത്തമം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...