സൂര്യഭഗവാന്‍റെ നവഗ്രഹ ക്ഷേത്രം
സൂര്യനാര്‍ കോവില്‍: സൂര്യഭഗവാന്‍റെ നവഗ്രഹ ക്ഷേത്രം
തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലാണ് സൂര്യനാര്‍ കോവില്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം സൂര്യദേവന് സമര്‍പ്പിക്കപ്പെട്ടതാണ്. നവഗ്രഹക്ഷേത്രങ്ങളില്‍പ്പെട്ട ഒന്നാണിത്. സൂര്യഭഗവാന് സമര്‍പ്പിക്കപ്പെട്ട ശിവസൂര്യനാരായണ ക്ഷേത്രത്തിന്‍റെ സാന്നിധ്യത്താല്‍ ഇവിടം ഏറെ പ്രസിദ്ധമാണ്. മറ്റ് ഗ്രഹങ്ങളുടെ ആരാധനാകേന്ദ്രങ്ങളും ഇവിടെ കാണാം. ജ്യോതിഷസംബന്ധമായി ഏറെ പ്രസിദ്ധമാണ് ഈ ക്ഷേത്രം. തങ്ങളുടെ കഷ്ടതകള്‍ മാറാനും, സാമ്പത്തികോന്നതി നേടാനുമായി ഏറെ വിശ്വാസികള്‍ ഇവിടം സന്ദര്‍ശിക്കുന്നു.
ശിവസൂര്യനാരായണക്ഷേത്രം: ചരിത്രവും, വാസ്തുവും
പടിഞ്ഞാറോട്ട് ദര്‍ശനമുള്ള ഈ ക്ഷേത്രം ഗ്രഹങ്ങളില്‍ നിന്നുള്ള പരമാവധി കിരണങ്ങള്‍ ലഭിക്കാന്‍ ലക്ഷ്യമിട്ടുള്ള നിലയിലാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. 1100 എ.ഡി യില്‍ കുലോത്തുംഗ ചോളദേവന്‍റെ ഭരണകാലത്താണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. മുകളില്‍ മൂന്ന് ചക്രങ്ങളും അഞ്ച് മകുടങ്ങളുമുള്ള ഭീമാകാരമായ ഒരു സ്തൂപം ഇവിടെയുണ്ട്. സൂര്യതീര്‍ത്ഥം എന്ന പേരില്‍ ഒരു വിശുദ്ധജലമുള്ള കുളവും ഇവിടെയുണ്ട്. ഗുരുഭഗവാന്‍ സൂര്യദേവനെ ആരാധിക്കുന്ന ഒരു ചിത്രീകരണം ഇവിടെയുണ്ട്.
ഇവിടെ തിരുമംഗലക്കുടിയില്‍ ആദ്യം ശിവനെയും (പ്രാണനാദേശ്വരര്‍), പാര്‍വ്വതിയെയും(മംഗളാമ്പികൈ) ആരാധിക്കണമെന്ന് നിര്‍ബന്ധമാണ്. അതിന് ശേഷം സൂര്യനാരായണനെയും, നവഗ്രഹങ്ങളെയും ആരാധിക്കാം.
സൂര്യനാര്‍ കോവില്‍ പരിസരത്തെ കാഴ്ചകള്‍
തിരുമംഗലക്കുടിയിലെ പ്രാണനാഥേശ്വരര്‍ ക്ഷേത്രം, കാഞ്ചനൂരിലെ അഗ്നീശ്വരര്‍ സ്വാമി ക്ഷേത്രം(വേണുവിന് സമര്‍പ്പിക്കപ്പെട്ട നവഗ്രഹ ക്ഷേത്രം) എന്നിവയാണ് സൂര്യനാര്‍കോവിലിനടുത്തുള്ള കാഴ്ചകള്‍.
നവഗ്രഹക്ഷേത്രകാഴ്ചകള്‍
സൂര്യനാര്‍ കോവിലിന് അടുത്താണ് മറ്റ് എട്ട് നവഗ്രഹക്ഷേത്രങ്ങളും. മറ്റുള്ളവ പോണ്ടിച്ചേരി ( ശനി ഗ്രഹം), കാഞ്ചനൂര്‍ (ശുക്രന്‍), ആലങ്കുടി(വ്യാഴം), തിരുവെങ്കാട്(ബുധന്‍), വൈദീശ്വരന്‍ കോവില്‍ (ചൊവ്വ), തിരുനാഗേശ്വരം, കീഴ്പെരുമ്പള്ളം (സര്‍പ്പഗ്രഹങ്ങള്‍), തിങ്കളൂര്‍ (ചന്ദ്രന്‍) എന്നിവയാണ്.
സൂര്യനാര്‍ കോവിലില്‍ എങ്ങനെ എത്താം?
കുംഭകോണത്ത് നിന്ന് 15 കിലോമീറ്ററും, സ്വാമിമലൈയില്‍ നിന്ന് 21 കിലോമീറ്ററും ദൂരം ഇവിടേക്കുണ്ട്. മയിലാടുതുറൈയില്‍ നിന്ന് 20 കിലോമീറ്ററുണ്ട്. ആടുതുറൈയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ