മുന്‍കാലത്ത് ‘മതിലകത്ത്’ തൃക്കണാമതിലകം മഹാശിവക്ഷേത്രം എന്ന ക്ഷേത്രം ഉണ്ടായിരുന്നു. ഏഴ് ചുറ്റുമതിലും ഏഴ്‌ഗോപുരവും 18 അടിഉയരമുള്ള ഒരു ശിവലിംഗവുമായി സപ്ത പ്രാകാരമായ കേരളത്തിലെ അതിപുരാതനമായ ഒരുമഹാക്ഷേത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. കൊടുങ്ങല്ലൂരിനും വടക്കുള്ള ഈ മഹാശിവക്ഷേത്രം പ്രസിദ്ധമായ ഗുരുവായൂര്‍ക്ഷേത്രവും കൂടല്‍മാണിക്യക്ഷേത്രവും ഇതിന്റെ കീഴേടമായിരുന്നവത്രേ.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയില്ലാതെ വന്നപ്പോള്‍ ഈ ക്ഷേത്രത്തില്‍നിന്ന് ആനകള്‍ ഓടിവന്നത് മുതല്‍ക്കാണല്ലോ. ഗുരുവായൂരിലെ ആനയോട്ടം എന്ന ചടങ്ങ് ഉണ്ടായത്. 600ല്‍പരം കൊല്ലങ്ങള്‍ക്ക് മുമ്പ് ഡച്ചുകാര്‍ ഇവിടുത്തെ ക്ഷേത്രം നശിപ്പിക്കപ്പെട്ടു എന്നാണ് കേട്ടറിവ്. അവിടെ ഉണ്ടായിരുന്ന ശിവലിംഗം കൊച്ചിക്കായലില്‍ തള്ളിയെന്നും പറയപ്പെടുന്നു. പ്രസ്തുത ശിവലിംഗം ഇന്ന് മട്ടാഞ്ചേരിയില്‍ തിരുമല ക്ഷേത്രത്തിന്റെ സമീപത്തെ ഉദ്യാനേശ്വരക്ഷേത്രത്തില്‍ ഇന്നും പൂജചെയ്തു വരുന്നു.
ഏകദേശം 300ല്‍ പരം കൊല്ലങ്ങള്‍ക്ക് മുമ്പ് കൊച്ചി മഹാരാജാവ് പരിവാര സമേതം മട്ടാഞ്ചേരിയില്‍നിന്ന് വഞ്ചിമാര്‍ഗം ഗുരുവായൂര്‍ ദര്‍ശനത്തിന് പുറപ്പെട്ടു. മതിലകം വഴിയായിരുന്നു യാത്ര. ആസമയത്ത് സൂര്യാസ്തമയമായി. സന്ധ്യാവന്ദനത്തിനായി വഞ്ചി കരക്കടുപ്പിച്ച് എല്ലാവരും കരയിലേയ്ക്ക് കയറി. കുളിയൂം സന്ദ്യാവന്ദനവും കഴിഞ്ഞ് യാത്രക്കൊരുങ്ങുന്നനേരം മഹാരാജാവിന് ചുറ്റും ഫണംവിടര്‍ത്തി അനേകം സര്‍പ്പങ്ങള്‍ നിരന്നു.
ഈ കാഴ്ചകണ്ട് ഒന്നിച്ച് ആയാത്രയില്‍ ഉണ്ടായിരുന്നവര്‍ ആകെ പരിഭ്രമിച്ചു. കൂടെ വന്നിരുന്ന ജ്യോത്സ്യന്‍ സര്‍പ്പങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ കാരണം കണ്ടെത്തികയുണ്ടായി.
ഈപ്രദേശത്ത് ശക്തമായ ശിവസാന്നിദ്ധ്യം കാണുന്നു. അവിടെയായിരുന്നു തൃക്കണാമതിലകം നിലനിന്നിരുന്നസ്ഥലം.
ഈപ്രദേശത്ത് ശക്തമായ ശിവസാന്നിദ്ധ്യം കാണുന്നു. അവിടെയായിരുന്നു തൃക്കണാമതിലകം നിലനിന്നിരുന്നസ്ഥലം.
ക്ഷേത്രത്തിന്റെ അവശിഷ്ടംപോലുമില്ലെങ്കിലും അവിടെ ശിവസാന്നിദ്ധ്യം പൂര്‍ണ്ണതോതില്‍ നിലനില്‍ക്കുന്നു. അതിനാല്‍ ഇവിടെത്തന്നെ ഒരുശിവക്ഷേത്രം നിര്‍മ്മിക്കാന്‍ നിശ്ചയിച്ചാല്‍ സര്‍പ്പങ്ങളെല്ലാം അകന്നുപോകുന്നതായും പ്രശ്‌നവശാല്‍ തെളിഞ്ഞു.
രാജാവ് അതുപ്രകാരം നേര്‍ച്ച നേര്‍ന്നു. കര്‍മ്മാദികള്‍ കഴിഞ്ഞ് ഗുരുവായൂര്‍ക്ക് എല്ലാവരും യാത്ര തുടങ്ങുകയായിരുന്നു.
രാജാവ് അതുപ്രകാരം നേര്‍ച്ച നേര്‍ന്നു. കര്‍മ്മാദികള്‍ കഴിഞ്ഞ് ഗുരുവായൂര്‍ക്ക് എല്ലാവരും യാത്ര തുടങ്ങുകയായിരുന്നു.
സന്ധ്യാവന്ദനത്തിന് കൃത്യമായി യാത്ര നിര്‍ത്തിയതിന്നാലാണ് ഈ മാഹാസംഭവംകണ്ടെത്തിയത്. ക്ഷത്രിയര്‍ക്കും ബ്രാഹ്മണര്‍ക്കും നിര്‍ബന്ധമാണ് പ്രാതസന്ധ്യയ്ക്കും സായംസന്ധ്യയ്ക്കും സന്ധ്യാവന്ദനം. അങ്ങനെയായിരുന്നു ആ മഹാക്ഷേത്രത്തിന് ആധാരശിലയായത്. യാത്രാദികള്‍ക്ക് ശേഷം കൊട്ടാരത്തില്‍ തിരിച്ചെത്തി ആദ്യംതന്നെ തൃപ്പേക്കുളത്ത് ശിവക്ഷേത്രത്തിനുള്ള പണിക്ക് വേണ്ടപ്പെട്ടവരെ ശട്ടംകെട്ടുകയായിരുന്നവതത്രേ..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ