ശാർക്കരദേവി ക്ഷേത്രം | |
---|---|
ശാർക്കര ദേവീക്ഷേത്രം
| |
തിരുവനന്തപുരം ജില്ലയിലെ (കേരളം, ഇന്ത്യ) ചിറയിൻകീഴ് താലൂക്കിൽസ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശാർക്കര ദേവീക്ഷേത്രം. (Sarkaradevi Temple). ഇവിടത്തെ പ്രധാന പ്രതിഷ്ഠ ആദിപരാശക്തിയും ജഗദംബികയുമായ ശ്രീ ഭദ്രകാളി ആണ്. ചരിത്ര പ്രധാനമായ പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച ക്ഷേത്രമാണ് ഇത്. 1748 ൽ ഇവിടെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ പ്രസിദ്ധമായ കാളിയൂട്ട് ഉത്സവം ആദ്യമായി തുടങ്ങി. പ്രശസ്ത സിനിമാതാരമായിരുന്ന പ്രേം നസീർ ഇവിടെ ഒരിക്കൽ ആനയെ നടയിരുത്തിയത് വലിയ വാർത്താപ്രധാന്യം നേടിയിരുന്നു.
ഐതിഹ്യം
കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രധാന പാതയായ പെരുവഴിയിലാണ് ശാർക്കര ദേശം സ്ഥിതിചെയ്യുന്നത്. അതുവഴി കടന്നു പോകുന്ന വഴിയാത്രക്കാർക്കു വിശ്രമത്തിനായി പണ്ട് അവിടെ വഴിയമ്പലമുണ്ടായിരുന്നു. ആലങ്ങാട്ട് (ആലുവ), ചെമ്പകശ്ശേരി (ആലപ്പുഴ) എന്നിവിടങ്ങളിലേക്കുള്ള ശർക്കര വ്യാപാരികൾ സ്ഥിരമായി തിരുവിതാംകൂറിലേക്ക് പോയിരുന്നതും ശാർക്കര വഴിയായിരുന്നു. ഒരിക്കൽ അതിലൊരു സംഘം ഇവിടെ വഴിയമ്പലത്തിൽ സന്ധ്യക്ക് വിശ്രമിച്ച് രാവിലെ യാത്രപുറപ്പെടാൻ തയ്യാറെടുക്കുമ്പോൾ ശർക്കരപ്പാത്രങ്ങളിലൊന്ന് ഇളകുന്നില്ലെന്ന് മനസ്സിലായി. വ്യാപരികൾക്ക് ശർക്കരപ്പാത്രം അവിടെ ഉപേക്ഷിക്കാനും കഴിഞ്ഞിരുന്നില്ല. പ്രശസ്തനായിരുന്ന കൃഷ്ണഭക്തൻ വില്വമംഗലത്തു സ്വാമിയാർഅവിടെ വരികയും അവരുടെ ദുഃഖനിവാരണം നടത്തിക്കൊടുക്കുകയും ചെയ്തു. ശർക്കരപ്പാത്രത്തിൽ ഉണ്ടായിരിക്കുന്ന ദേവി ചെതന്യമാണ് ഇതിനു കാരണമെന്നു അദ്ദേഹം മനസ്സിലാക്കി ആ ചെതന്യത്തെ ശർക്കരപാത്രത്തിൽ നിന്നും മാറ്റി കുടിയിരുത്തിയാണ് അദ്ദേഹം അവിടെ നിന്നും പോയത് [1].
ശർക്കരകുടങ്ങളിൽ നിന്നും വില്വമംഗലത്തു സ്വാമിയാർ മാറ്റി പ്രതിഷ്ഠിച്ച ദേവി ചൈതന്യം പിന്നീട് ശാർക്കര ദേവിയായി മാറി. തിരുവിതാംകൂർ രാജാക്കന്മാരുടെ സഹായത്തോടെ ദേവിക്ഷേത്രം നിർമ്മിക്കുകയും അവിടുത്തെ പ്രതിഷ്ഠ ശാർക്കര ദേവിയായും ക്ഷേത്രം ശാർക്കര ദേവീക്ഷേത്രമായും പിന്നീട് അറിയപ്പെട്ടു.
ക്ഷേത്ര നിർമ്മിതി
പൂജകൾ
ഇവിടുത്തെ പുജവിധികൾ രാവിലെ 4 മണിക്ക് മുതൽ തുടങ്ങുന്നതാണ്. രാവിലെ :
- 4:00 - നടതുറപ്പ്, നിർമ്മാല്യ ദർശനം
- 4:30 - അഭിഷേകം
- 5:00 - നിർമ്മാല്യം; ഗണപതി ഹോമം
- 6 :00 - പന്തീരടി പൂജ
- 6 :30 - നിവേദ്യവും ശീവേലിയും
- 7 :30 - ഉഷ പൂജ
- 10 :30 - ഉച്ച പൂജയും ശീവേലിയും
- 11 :30 - നട അടപ്പ്
വൈകിട്ട് :
- 5 :00 - നട തുറപ്പ്
- 6 :30 - ദീപാരാധന
- 7 :45 - അത്താഴപൂജയും ശീവേലിയും
- 8 :00 - നട അടപ്പ്
വിശേഷദിവസങ്ങൾ
* എല്ലാ വർഷവും ചിങ്ങം ഒന്നിന് സർവ്വൈശ്വര്യ പൂജ നാട്ടുകാരെല്ലാം ഒത്തു ഒരുമിച്ചു നടത്തുന്നു. * തുലാമാസത്തിൽ ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി മഹോത്സവം സംഗീത സദസ്സായി ആഘോഷിച്ചു, അവസാന ദിവസം കുട്ടികളുടെ വിദ്യാരംഭം നടത്തുന്നു. * വൃശ്ചികം ഒന്നാം തീയതി മുതൽ നാല്പത്തൊന്നു ദിവസം മണ്ഡലകാല ഉത്സവം, ഓരോ കുടുംബകാർ നടത്തുന്നു. ഈ ദിവസങ്ങളിൽ വിവിധ കലാപരുപാടികളും ചുറ്റു വിളക്കും കരിമരുന്നു പ്രയോഗവും ഉണ്ടായിരിക്കുന്നതാണ്. * കുംഭ മാസത്തിലേ മൂന്നാമത്തെ വെള്ളിയാഴ്ച നടക്കുന്ന കാളിയൂട്ടിന് ഒൻപതു ദിവസത്തെ ഉത്സവ പരുപാടികളും അതിനു ശേഷം അവസാന ദിവസം നിലത്തിൽ പോരോടുകൂടി അവസാനിക്കുന്നത് ആണ്. * മീനമാസത്തിലേ പൂരാടം നാളിൽ കൊടിയേറി പത്തു ദിവസം നീണ്ടു നിൽക്കുന്ന ഭരണി മഹോത്സവം അത്യാര്ഭാടപൂർവ്വം വിവിധ കലാപരുപാടികളോട് കൂടി നടക്കുന്നു. ഒൻപതാം ദിവസം ഇരുപത്തിരണ്ടു കരക്കാരുടെ ഉരുൾ മഹോത്സവം ( ഓരോ കരയിൽ നിന്ന് ദേവിയുടെ നടയിലേക്കു ശയന പ്രതിക്ഷണവും ഘോഷയാത്രയും നാദസ്വര മേളവും ) ഉണ്ടായിരികുന്നത് ആണ്. പത്താം ദിവസം രാവിലെ മുതൽ ഗരുഡൻ തൂക്കവും വൈകിട്ട് ദേവിയുടെ ആറാട്ട് ഘോഷയാത്രയും കഴിഞ്ഞു കൊടിയിറക്കി ഉത്സവം അവസാനിപ്പിക്കുന്നു. ഈ ഉത്സവമാണ് ശാർക്കര ഭരണി ഉത്സവം എന്ന് അറിയപ്പെടുന്നത്. ഭരണി മഹോത്സവത്തിനോട് അനുബന്ദിച്ചു മേട മാസത്തില്ലേ പത്താം ഉദയം വരെ ശാർക്കര മൈതാനത്തിൽ വിവിധ തരം മേളകളും സംഘടിപ്പിക്കാറുണ്ട്. * കർക്കിടക മാസത്തിൽ നിറപുത്തരി മഹോത്സവം നടക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ