ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തൃശ്ശൂർ ജില്ലയിൽ കൊടകര പഞ്ചായത്തിൽ പൂനിലാർകാവ് ഭഗവതിക്ഷേത്രം



പൂനിലാർകാവ് ഭഗവതിക്ഷേത്രം
തൃശ്ശൂർ ജില്ലയിൽ കൊടകര പഞ്ചായത്തിൽ കൊടകര പട്ടണത്തിൽ നിന്നും അരകിലോമീറ്റർ വടക്ക് ഭാഗത്താണ് പൂനിലാർകാവ് ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ പരബ്രഹ്മശക്തിയായ "ദുർഗ്ഗാഭഗവതി" ആണ്. മാതൃഭാവമായ ‘വനദുർഗ്ഗ’ സങ്കൽപ്പത്തിൽ കിഴക്ക് ദർശനം. 108 ദുർഗ്ഗാലയങ്ങളിൽ വച്ച് പ്രസിദ്ധമായ ‘പൂണൂലിയമ്മ’ എന്ന നാമവും ഈ മഹാദേവിയ്ക്ക് ഉണ്ട്. പ്രതിഷ്ഠാദിനം ഇടവമാസത്തിൽ മകയിരം നക്ഷത്രം ആണ്. ഈ ക്ഷേത്രത്തിന് 2000 വർഷത്തെ പഴക്കമുണ്ട് എന്നാണ് പറയപ്പെടുന്നത്.
ഐതിഹ്യം 
ഈ ക്ഷേതത്തിന്റെ ഉൽപ്പത്തിയെപ്പറ്റി കേട്ടിട്ടുള്ളത് ഇങ്ങനെയാണ്: അവതാരപുരുഷനായ ശ്രീപരശുരാമൻതന്റെ യാത്രാ വേളയിൽ ഇന്ന് ഈ ക്ഷേത്രം നിൽക്കുന്ന സ്ഥലത്തുകൂടി പോകുന്ന സമയത്ത് അതിമനോഹരമായ ഒരു ദിവ്യ തേജസ്സ് കണ്ടു. പ്രസ്തുത തേജസ്സ് ശൈവമോ, വൈഷ്ണവമോ, ശാക്തേയമോ എന്നറിയുന്നതിനായി അടുത്തുള്ള ഒരു പാറയിൽ ശില സ്ഥാപിച്ച് ശൈവമന്ത്രങ്ങളെ ഉരുവിട്ട് ആ തേജസ്സിനെ ആവാഹിച്ചു. എന്നാൽ പ്രസ്തുത തേജസ്സിന് മാറ്റമൊന്നും കണ്ടില്ല. അനന്തരം വേറൊരു ശിലസ്ഥാപിച്ച് വൈഷ്ണവശക്തിയെ ആവാഹിച്ചു. അപ്പോഴും തേജസ്സിന് മാറ്റമൊന്നും കണ്ടില്ല. പിന്നീട് ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ് എന്നീ ദേവന്മാരെയും ശിലയിൽ ആവാഹിച്ചു. എന്നിട്ടും മാറ്റമൊന്നും കാണാതെ ജഗദംബയായ ആദിപരാശക്തിയെ ധാനിച്ച് ഒരു ശിലയിലേക്ക് ആവാഹിച്ചു. ഉടൻ താൻ കണ്ടിരുന്ന തേജസ്സ് ശിലയിൽ ലയിക്കുകയും ഭൂമിയിൽ നിന്നു അതിശക്തയായി ജലം പൊന്തിവരുകയും അതോടെ സ്വയംഭൂവായി ദേവി പ്രത്യക്ഷപ്പെടുകയും ചെയ്തു. അങ്ങനെ ഭാര്ഗ്ഗവ രാമനാൽ പ്രതിഷ്ഠിച്ച ശിലകളെ അധികരിച്ച് ഇവിടെ ക്ഷേത്രം ഉണ്ടായതിനാൽ ഈ ക്ഷേത്രം “പൂനിലാർക്കാവ്” എന്നു പ്രസിദ്ധമായി.
🕉മറ്റ് പ്രതിഷ്ഠകൾ 
ക്ഷേത്രമതിൽക്കകത്ത് തെക്ക് വശത്ത് ശ്രീ ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശ്രീ ഗണപതി ഭഗവാൻ ചുറ്റമ്പലത്തിനകത്ത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് കുടികൊള്ളുന്നു. സുബ്രഹ്മണ്യ ക്ഷേത്രം കുന്നുംതൃകോവിൽ എന്ന കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്നു. കുന്നതൃകോവിലിന്റെ പിൻവശത്ത് ശ്രീ മഹാദേവന്റെ ക്ഷേത്രമുണ്ട്. ശിവക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വിഷ്ണു ക്ഷേത്രത്തിന്റെ മതിൽക്കകത്ത് പരശുരാമൻ കിടക്കാൻ ഉപയോഗിച്ച ഒറ്റപ്പാളിക്കല്ലും, തലയ്ക്ക് വച്ച ഉരുളൻ കല്ലും ഇന്നും കിടക്കുന്നു. പരശുരാമൻഇവിടെ കുറെ കാലം തപസ്സനുഷ്ടിക്കുകയുണ്ടായി. അദ്ദേഹം വസിച്ചിരുന്ന ഗുഹയും ‘മുനിയറ’ എന്ന പേരിൽ ഇന്നും പൂനിലാർക്കാവ്ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരത്തിന് തൊട്ട് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
പൂജകൾ 
പൂനിലാർക്കാവ് ദേവിക്ഷേത്രത്തിൽ ആണ്ട് വിശേഷങ്ങളിൽ മുഖ്യമായവ തൃക്കാർത്തിക, ആറാട്ടുപുഴ പൂരംപറപ്പുറപ്പാട്, ഉത്രം വിളക്ക്, നവരാത്രി, വാവാറാട്ട്, കൊടകര ഷഷ്ടി എന്നിവയാണ്. ഈ ക്ഷേത്രത്തിന്റെ തൊട്ട് പടിഞ്ഞാറ് ഭാഗത്ത് സർപ്പക്കാവ് സ്ഥിതി ചെയ്യുന്നു. കന്നി മാസത്തിൽ ബ്രഹ്മശ്രീ പാമ്പുംമേയ്ക്കാട് ജാതവേദൻ നമ്പൂതിരിപാടിന്റെ മുഖ്യകർമ്മികത്വത്തിൽ “സർപ്പബലി” നടത്തുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...