അനന്ത്‌നാഥ് സ്വാമി ക്ഷേത്രം, കൽപ്പറ്റ
കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 6 കിലോമീറ്റർ അകലെ പുലിയർമലയിൽ സ്ഥിതിചെയ്യുന്ന ഒരു ജൈന ക്ഷേത്രമാണ് അനന്തനാഥ സ്വാമി ക്ഷേത്രം. ജൈന മതത്തിലെ തീർഥങ്കരനായ അനന്തനാഥ് സ്വാമിക്ക് സമർപ്പിതമാണ് ഈ ക്ഷേത്രം.]പതിനാലാം തീർത്ഥങ്കരനായ അനന്തനാഥനാണ് ഇവിടത്തെ പ്രതിഷ്ഠ
വള്ളിയൂർക്കാവ് ക്ഷേത്രം
കേരളത്തിലെ വയനാട് ജില്ലയിലെ വള്ളിയൂർക്കാവിലുള്ള ഒരു ക്ഷേത്രമാണ് വള്ളിയൂർക്കാവ് ഭഗവതീ ക്ഷേത്രം (Valliyoorkav devi temple). കൽപ്പറ്റയിൽ നിന്നും 24 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്നും 31 കിലോമീറ്ററും മാനന്തവാടിയിൽ നിന്നും 5 കിലോമീറ്ററും അകലെയാണ് ഈ ദുർഗ്ഗാക്ഷേത്രം. ഈ ക്ഷേത്രം പരബ്രഹ്മസ്വരൂപിണിയായ ആദിപരാശക്തിക്ക് സമർപ്പിച്ചിരിക്കുന്നു. മഹാദേവിയെ മൂന്ന് പ്രധാന രൂപങ്ങളിൽ ഇവിടെ ആരാധിക്കുന്നു. വനദുർഗ്ഗ, ഭദ്രകാളി, ജലദുർഗ്ഗ എന്നീ ഭാവങ്ങളിലാണ് വള്ളിയൂരമ്മയെ ആരാധിക്കുക. വയനാട്ടിലെ ആദിവാസി സമുദായങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആരാധനാലയമാണ് ഈ ഭഗവതീ ക്ഷേത്രം. മെലേകാവിലെ സീതാദേവിയും ലവകുശന്മാരും രാമായണവുമായി ഈ ദേവീക്ഷേത്രത്തിനുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നു.
ഉത്സവം
മീനം ഒന്നിന് കൊടിയേറി എല്ലാ വർഷവും (മാർച്ച് /ഏപ്രിൽ മാസങ്ങളിൽ) നടക്കുന്ന 14 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം വയനാട്ടിലെ ഉത്സവങ്ങളിൽ വെച്ച് ഏറ്റവും പൊലിമയേറിയതാണ്. പണ്ടുകാലത്ത് ഉത്സവത്തിനോടനുബന്ധിച്ച് ഇവിടെ അടിമവ്യാപാരം നടക്കാറുണ്ടായിരുന്നു.[അവലംബം ആവശ്യമാണ്] ഇന്ന് വയനാട്ടിലെ ആദിവാസികളുടെ ഏറ്റവും വലിയ ഒത്തുചേരലാണ് ഈ ഉത്സവം. ഉത്സവവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും നിർവഹിക്കുന്നത് ആദിവാസികളാണ്. ആദിവാസി മൂപ്പൻ കൊണ്ടുവരുന്ന നീളമുള്ള മുളംതണ്ടിലാണ് ഉത്സവത്തിന്റെ കൊടിയേറ്റം. കൊയിലേരി എന്ന സ്ഥലത്തിന് വളരെ അടുത്താണ് ഈ ക്ഷേത്രം
ചരിത്രം
പണ്ട് കോട്ടയം രാജാക്കന്മാരുടെ ക്ഷേത്രമായിരുന്ന ഇവിടത്തെ ഉൽസവത്തിന്റെ സമയത്താണ് ആദിവാസികളെ അടിമകളായി വിറ്റിരുന്നത്. ദേവിയുടെ മുന്നിൽ വച്ച് എടുക്കുന്ന പ്രതിജ്ഞപാലിക്കാൻ ആടിമകൾ നിർബന്ധിതരായിരുന്നു.[2]
ഇതും കാണുക
കേരളത്തിൽ അടിമപ്പണിക്കായി ജന്മിമാർ വയനാട്ടിൽ പണിയരെ ഒരു വർഷത്തേക്ക് വിലയ്ക്കെടുത്തിരുന്നു. ഇങ്ങനെയുള്ളവർക്ക് നേരത്തെ പറഞ്ഞ് ഉറപ്പിക്കുന്ന ഒരു തുക നൽകും. ഈ തുകയാണ് നിൽപ്പുപണം. വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ ഉൽസവത്തിന് ക്ഷേത്രസന്നിധിയിൽ വച്ചാണ് കരാർ ഉറപ്പിക്കുന്നത്. നിൽപ്പുപണം വാങ്ങിക്കഴിഞ്ഞാർ കരാർ ലംഘിക്കാൻ പാടില്ലെന്നത് ഒരു അലിഖിതനിയമം ആയിരുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ