ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാസർകോട് അനന്തേശ്വര വിനായക ക്ഷേത്രം




കാസർകോട്
അനന്തേശ്വര വിനായക ക്ഷേത്രം
മധുർ ക്ഷേത്രം കാസർഗോഡ്പട്ടണത്തിൽ നിന്നും 8 കിലോമീറ്റർ അകലെയാണ്. ചന്ദ്രഗിരിപ്പുഴയുടെപോഷകനദിയായ പയസ്വിനിപ്പുഴയുടെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മധൂർ ശ്രീ മദനന്തേശ്വര-സിദ്ധിവിനായകക്ഷേത്രം ഒരു ശിവക്ഷേത്രമാണെങ്കിലും ഗണപതിയുടെ പേരിൽ ആണ് അറിയപെടുന്നത്. പണ്ട് ഇവിടെ ശിവൻ മാത്രം ആണ് പ്രതിഷ്ഠ ഉണ്ടായിരുന്നത്. പരമശിവനെ പൂജിക്കാൻ ദിവസവും രാവിലെ പൂജരിമാർ വരുമായിരുന്നു. അവരുടെ കൂടെ വന്ന കുട്ടികൾ കളിയായി അമ്പലത്തിലേ ഒരു ചുമരിൽ ഗണപതി രൂപം ഉണ്ടാക്കി പൂജ നടത്തുകയും നിവേദ്യം ആയി പച്ച അപ്പം (വേവിക്കാത്ത അപ്പം) നേദിക്കുകയും ചെയ്യുമായിരുന്നു. ഇതു ഒരിക്കൽ വലിയ പൂജരിമാർ കാണുകയും പ്രശ്ന ചിന്തയിൽ അവിടെ ഗണപതി സാന്നിധ്യം കണ്ടതിനെ തുടർന്ന് ബാക്കി കാര്യം ചെയ്യുകയുകം ചെയ്തു. ഗണപതി വിഗ്രഹം ചുമരിൽ നിന്നും പുറത്തേക്ക് വന്നപോലെ ആണ് ഉള്ളത്. കുട്ടികൾ നിവേദിച്ച പോലെ ഇന്നും പച്ച അപ്പം തന്നെ ആണ് മഹാഗണപതിക്ക് പ്രധാനം. അവിടെത്തെ പ്രധാനപ്പെട്ട വേറെ പ്രസാദമാണ് ഉണ്ണിയപ്പം. പ്രധാന ഉത്സവം മൂടപ്പ സേവ അതായത് ഗണപതിയെ ഉണ്ണിയപ്പം കൊണ്ട് മൂടുന്ന ഉത്സവം ആണ് , ഭീമമായ ചെലവു മൂലം ഇതു സാധാരണയായി നടത്താറില്ല. ഇരുപതു കൊല്ലം മുൻപ്പ് ഒരിക്കൽ ആണ് അവസാനമായി ഇതു നടത്തിയത്. ടിപ്പു സുൽത്താൻ ഒരിക്കൽ ഈ അമ്പലത്തെ ആക്രമിച്ചിരുന്നു. തന്റെ കടന്നുകയറ്റത്തിനിടക്ക് ദാഹം തോന്നി ടിപ്പു ഇവിടത്തെ ക്ഷേത്രക്കിണറ്റിൽ നിന്നും വെള്ളം കുടിച്ചു എന്നും അദ്ദേഹത്തിന്റെ മനസ്സുമാറ്റി അദ്ദേഹം ക്ഷേത്രം നശിപ്പിക്കാതെ വിട്ടു എന്നുമാണ് ഐതിഹ്യം. ടിപ്പു തന്റെ വാളുകൊണ്ട് വരച്ച് ഉണ്ടാക്കി എന്നു വിശ്വസിക്കുന്ന ഒരു മുഖം‌മൂടി ഈ ക്ഷേത്രത്തിൽ ഉണ്ട്.
ഇവിടത്തെ ഗണപതി പ്രതിഷ്ഠക്ക് നല്ല വലിപ്പമുണ്ട്. ആദ്യകാലത്ത് ഈ രൂപം ഉയരത്തിൽ വലുതാകുകയായിരുന്നു. ഒരിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്ന ഒരു കന്നഡസ്ത്രീ ഇവിടത്തെ ഗണപതിനടയിൽ വന്നശേഷം 'ഉയരത്തിൽ വളരരുത്, വീതിയിൽ വളരൂ' എന്നു പറയുകയും തുടർന്ന് വീതിയിൽ വലുതാകാൻ തുടങ്ങുകയുമായിരുന്നത്രേ. ഇന്നും വിഗ്രഹം വളരുന്നുണ്ടെന്ന് ഭക്തർ വിശ്വസിക്കുന്നു. ശിവൻ കിഴക്കോട്ടും ഗണപതി തെക്കോട്ടും അഭിമുഖമായി വാഴുന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച്‌ സിദ്ധി, ബുദ്ധി, തടസങ്ങൾ എന്നിവയുടെ പ്രതീകമാണ് വിഘ്നേശ്വരൻ അഥവാ ഗണപതി എന്ന സങ്കൽപ്പം.
തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. എല്ലാ ദിക്കിൽ നിന്നുമുള്ള ഭക്തജങ്ങൾ ഇവിടെ പല ഉത്സവങ്ങൾക്കും ഒത്തുകൂടുന്നു. ഇന്ന് ഈ ക്ഷേത്രത്തിന്റെ ഭരണാധികാരം സർക്കാരിനാണ്. യുവ വടുക്കൾക്ക് ഈ ക്ഷേത്രത്തിൽ വേദ ക്ലാസുകൾ നടത്തുന്നു.
*വഴിപാടുകൾ*
ഭക്തജനങ്ങൾ മഹാഗണപതിക്ക് സാധാരണയായി "ഉദയാസ്തമന"പൂജ നടത്തുന്നു. മധുരിലെ പ്രശസ്തമായ പ്രസാദമായ "അപ്പം" വളരെ രുചികരമാണ്. അപ്പം എല്ലാ ദിവസവും ഇവിടെ പാകം ചെയ്യുന്നു. പ്രാർത്ഥനകൾ അർപ്പിക്കുന്ന എല്ലാവർക്കും കൌണ്ടറുകളിൽ നിന്നും പ്രസാദം ലഭ്യമാണ്. ഇവിടെ നടത്തുന്ന പ്രത്യേക പൂജകളിൽ "സഹസ്രാപ്പം" (ആയിരം അപ്പം)പ്രധാനമാണ്. ഗണപതിക്ക് ആയിരം അപ്പങ്ങൾ നൈവേദ്യം അർപ്പിക്കുന്നതാണ് ഈ പൂജ. പൂജയ്ക്കുശേഷം പൂജ അർപ്പിക്കുന്ന ആൾക്ക് ഈ ആയിരം അപ്പങ്ങൾ വീട്ടിൽ കൊണ്ടുപോകാം. പ്രതാന ഉത്സവം മൂടപ്പ സേവ എന്നാ ഗണപതിയെ ഉണ്ണിയപ്പം കൊണ്ട് മൂടുന്ന ഉത്സവം ആണ് ,ഇതു സാധാരണ ആയി നടത്താറില്ല ,കാരണം ഇതിനു വരുന്ന ഭീമമായ ചെലവും മറ്റും ആണ് കാരണം ഇരുപതു കൊല്ലം മുൻപ്പ് ഒരിക്കൽ ആണ് അവസാനമായി ഇതു നടത്തിയത് .. ഗണേശ ചതുർത്ഥിയും മധുർ ബേടിയും ആണ് ക്ഷേത്രത്തിൽ ഏറ്റവും തിരക്കുള്ള സമയങ്ങൾ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...