ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒന്നിലധികം ദേവതകളെ ഉപാസിയ്ക്കാമോ



ഒന്നിലധികം ദേവതകളെ ഉപാസിയ്ക്കാമോ?*
അതിന്റെ ആവശ്യകത ഉണ്ടോ ?
*പറയിപെറ്റ പന്തിരുകുലം*
*ഒരിയ്ക്കൽ പാക്കനാർ തന്റെ മൂത്ത ജേഷ്ഠനായ മേഴത്തൂർ അഗ്നിഹോത്രിയുടെ ഇല്ലത്ത് അദ്ധേഹത്തെ കാണുവാനായി പോയി*.
പാക്കനാർ ചെന്ന സമയം അദ്ദേഹം കാലത്ത് സന്ധ്യാവന്ദനം ചെയ്യുന്ന സമയം ആയിരുന്നുവത്രെ . *പടിയ്ക്കൽ കാത്തുനിന്ന പക്കനാരോട് അകത്ത് നിന്നും വന്ന അന്തർജ്ജനം ഇങ്ങിനെ പറഞ്ഞു . ജേഷ്ഠൻ ഇപ്പോൾ സഹസ്രാവർത്തി ചെയ്തു കൊണ്ടിരിയ്ക്കുകയാണ് . കാത്തിരുന്നാലും* .
ശരി അങ്ങിനെ ആകട്ടെ എന്ന് പറഞ്ഞു പാക്കനാർ മുറ്റത്ത്‌ ഇരുന്നു. ഈ സമയം പാക്കനാർ ചെറിയ ഒരു കമ്പെടുത്ത് മണ്ണിൽ ഒരു കുഴിയ്ക്കാൻ തുടങ്ങി. അങ്ങിനെ കുറച്ചു സമയം കഴിഞ്ഞു.
അന്തർജ്ജനം വീണ്ടും പുറത്തുവന്നു ഇങ്ങിനെ പറഞ്ഞു *ജേഷ്ഠന്റെ സഹസ്രാവർത്തി കഴിഞ്ഞിരിക്കുന്നു, ഇപ്പോൾ ശിവ പൂജ തുടങ്ങിയിരിക്കുന്നു*. കാത്തിരുന്നാലും. അങ്ങിനെ ആവട്ടെ എന്ന് പറഞ്ഞ *പാക്കനാർ അതുവരെ കുഴിച്ച കുഴിയുടെ പണി നിർത്തി ആ കുഴിയുടെ സമീപത്തു തന്റെ കയ്യിലുള്ള കമ്പ് കൊണ്ട് വേറെ ഒരു കുഴി കുത്താൻ ആരംഭിച്ചു*. വീണ്ടും സമയം കടന്നു പോയി. അന്തർജ്ജനം വീണ്ടും പുറത്തു വന്നു ഇങ്ങിനെ പറഞ്ഞു, ജേഷ്ഠന്റെ ശിവ പൂജയും കഴിഞ്ഞിരിയ്ക്കുന്നു ഇപ്പോൾ വിഷ്ണു പൂജ ആരംഭിച്ചു കാത്തിരുന്നാലും.
*ഇത് കേട്ട പാക്കനാർ യാതൊരു ഭാവഭേദവും കൂടാതെ അങ്ങിനെ ആവട്ടെ എന്ന് പറഞ്ഞു വേറെ ഒരു കുഴി കുത്താൻ ആരംഭിച്ചു*
ഇങ്ങിനെ അന്തർജനത്തിന്റെ അറിയിപ്പും പാക്കനാരുടെ കുഴികൾ കുത്തലും കുറച്ചു നാഴികകൾ കൂടി തുടർന്നു.
അവസാനം സന്ധ്യാ വന്ദനം കഴിഞ്ഞു അഗ്നിഹോത്രി പുറത്തു വന്നു. *പുറത്തു ഇറങ്ങി വന്ന അഗ്നിഹോത്രി കണ്ടത് മുറ്റത്ത്‌ കുഴികൾ കുത്തി കൊണ്ടിരിയ്ക്കുന്ന പക്കനാരെയാണ്*.
*ബുദ്ധിമാനായ തന്റെ അനുജൻ കാരണം കൂടാതെ ഇങ്ങിനെ ഒരു അസാധാരണ പ്രവർത്തി ചെയ്യില്ല എന്ന് ഊഹിച്ചെടുത്ത അഗ്നിഹോത്രി ഇങ്ങിനെ കുഴികൾ കുത്തിയതിന്റെ ഉദ്ദേശം എന്താണ് എന്ന് ചോദിച്ചു*.
പാക്കനാർ കുറച്ചു നേരം ആലോചിച്ചു ഇങ്ങിനെ മറുപടി നല്കി. *ഞാൻ ഇവിടെ എത്തിചെർന്നിട്ടു കുറച്ചു അധികം സമയം ആയിക്കഴിഞ്ഞിരിക്കുന്നു .ഈ കുഴികളെല്ലാം ജേഷ്ഠൻ ഇതുവരെ ചെയ്ത വിവിധ ദേവേ ദേവന്മ്മാരുടെ ഉപാസനകളുടെ സമയം കൊണ്ട് വേറെ വേറെ ആയി കുഴിച്ചതാണ്*.
എന്നാൽ ഇപ്പോൾ ഞാൻ ചിന്തിയ്ക്കുന്നത് ആദ്യം തന്നെ കുഴിച്ച കുഴിയിൽ തന്നെ വീണ്ടും താഴേയ്ക്ക് കുഴിച്ചിരുന്നെങ്കിൽ ഇപ്പോൾ വെള്ളം കണ്ടേനെ എന്നാണ്.
പാക്കനാരുടെ മറുപടിയിൽ നിന്നും ഗൂഡാർത്ഥം ഗ്രഹിച്ച അഗ്നിഹോത്രി ഇങ്ങിനെ മറുപടി നല്കി. "അനുജന്റെ ഈ ചിന്ത പിഴച്ചിട്ടില്ല", "തെറ്റിയിട്ടുമില്ല".
അനുജൻ പറഞ്ഞത് പോലെ ഒരു കുഴി കുഴിച്ചിരുന്നെകിൽ ഇപ്പോൾ വെള്ളം കണ്ടതിനെ. *എന്നാൽ അനുജൻ ഇപ്പോൾ കുഴിച്ചു കൊണ്ടിരിയ്ക്കുന്ന എല്ലാ കുഴികളും വീണ്ടും കുഴിച്ചു തുടങ്ങിയാലും എല്ലാ കുഴികളിലും ക്രമേണ വെള്ളം കിട്ടും*.
ഭൂമിയുടെ അടിയിൽ ഈ കുഴികളിലെ എല്ലാ ഉറവകളും തമ്മിൽ പരസ്പരം ബന്ധം ഉണ്ട്. എല്ലാ കുഴികളിലും വെള്ളം കിട്ടി തുടങ്ങിയാൽ പിന്നെ വെള്ളത്തിന്‌ ഒരു കാലത്തും ക്ഷാമവും വരാൻ ഇടയില്ല . *അതുകൊണ്ട് തന്നെ രണ്ടു മാർഗ്ഗവും തെറ്റല്ല*

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...