ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കൊല്ലം ജില്ലയിലെതിരുമുല്ലവാരം ക്ഷേത്രം




തിരുമുല്ലവാരം ക്ഷേത്രം
*പ്രസിദ്ധമായ 108 മഹാവിഷ്ണു*ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമുല്ലവാരം ക്ഷേത്രം. കൊല്ലം ജില്ലയിലെ തിരുമുല്ലവാരം കടലോരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രാചീന കാലത്തുണ്ടായിരുന്ന മൂലക്ഷേത്രം കടലിൽ താഴ്ന്നതാണെന്നും ഇപ്പോഴുള്ളത് പിന്നീട് പുതുക്കി പണിതീർത്തതാണെന്നുമാണ് ഐതിഹ്യം. പരബ്രഹ്മത്തിന്റെ രണ്ടു ഭാവങ്ങളായ ഭഗവാൻ "മഹാവിഷ്ണുവും""പരമശിവനുമാണ്" പ്രധാന ആരാധനാ മൂർത്തികൾ. എങ്കിലും മഹാവിഷ്ണുവിനാണ് കൂടുതൽ പ്രാധാന്യം കല്പിച്ചിട്ടുള്ളത്. കിഴക്ക് ദർശനമായി മഹാവിഷ്ണുവും പടിഞ്ഞാറ് ദർശനമായി പരമശിവനും. വിഷ്ണുവിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ള ശ്രീകോവിൽ വട്ടത്തിൽ പണികഴിപ്പിച്ചിട്ടുള്ളതാണ്. ദിവസം മൂന്ന് പൂജകളുണ്ട്. തിരുവിതാംകൂർ ദേവസ്വത്തിന്റെ മേൽക്കോയ്മയിലുള്ളതാണ് ഈ ക്ഷേത്രം.
കൊല്ലം പട്ടണത്തിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് തിരുമുല്ലവാരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
*വിശ്വാസം*
കുലശേഖര കാലഘട്ടത്തിൽ കൊല്ലം തലസ്ഥാനമാക്കി നാടു ഭരിച്ചിരുന്ന രാജാവിന്റെ ആരാധനാമൂർത്തിയായിരുന്നു ഇവിടുള്ള മഹാവിഷ്ണു എന്നൊരു വിശ്വാസം പ്രബലമായുണ്ട്. ക്ഷേത്രക്കുളം കടലോരത്താണെങ്കിലും ക്ഷേത്രക്കുളത്തിലെ വെള്ളത്തിനും ക്ഷേത്രക്കിണറ്റിലെ വെള്ളത്തിനും ഉപ്പുരസമില്ലെന്നത് ശ്രദ്ധേയമാണ്. ഇവിടെ ബലിയിട്ടാൽ പരേതാത്മാക്കൾക്ക് മോക്ഷം കിട്ടുമെന്നാണ് വിശ്വാസം. ഇവിടുത്തെ മഹാവിഷ്ണുവിനെ മോക്ഷദായകനായ "പരമാത്മാവ്‌" ആയിട്ടാണ് സങ്കൽപ്പിചിരിക്കുന്നത്. "തിലഹോമമാണ്" ഭഗവാന്റെ ഇഷ്ടവഴിപാട്.
*ചരിത്രം*
പ്രാക്തനകാലത്ത് ഈ ക്ഷേത്രം ഒരു പ്രസിദ്ധമായ ബുദ്ധവിഹാരമായിരുന്നു. ശ്രീമൂലവാസം എന്ന പുകൾപെറ്റ ബുദ്ധകേന്ദ്രമായിരുന്നു ഇത് എന്ന് നിരവധി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. അഫ്‌ഗാനിസ്ഥാനിൽ നിന്ന് കണ്ടെടുത്ത ബുദ്ധപ്രതിമകളിൽ ദക്ഷിണപാഥേ ശ്രീമൂലവാസേ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഈ സ്ഥലത്തെ പറ്റിയാണ്. ഈ പ്രതിമകൾ ക്രീസ്തുവിനു മുൻപ് നിർമ്മിക്കപ്പെട്ടവയാണ്. വീരരാഘവന്റെ തരിസാപ്പള്ളി ചെപ്പേടുകളിലും ശ്രൂമീലവസ ക്ഷേത്രത്തിലേക്കു നൽകുന്ന സംഭാവനയെപ്പറ്റി വിവരണമുണ്ട്. കൊല്ലം ജില്ലയിൽ കര കടൽ കയറിയായിരിക്കാം ഈ പ്രദേശം നശിച്ചു പോയത് എന്നു ചരിത്രകാർന്മാർ അഭിപ്രയപ്പെടുന്നു.
*പിതൃപൂജയും തിലഹോമവും*
ഈ ക്ഷേത്രം പിതൃപൂജയ്ക്കും തിലഹോമത്തിനും പ്രസിദ്ധമാണ്. മേൽപ്പറഞ്ഞ പൂജകൾ നടത്തിയാൽ പിതൃക്കൾക്ക് മോക്ഷം ലഭിക്കുമെന്നും പിതൃദോഷം പരിഹരിക്കപ്പെടുമെന്നും ഉള്ള വിശ്വാസമാണ് ഇതിന്റെ കാരണം.
*ഉപദേവതകൾ*
മഹാദേവന്റെ ശ്രീകോവിലിൽ ശ്രീ പാർവതീദേവി, ഗണപതിഭഗവാൻ,ധർമശാസ്താവ്, ശ്രീമുരുകൻ എന്നിവരെ കൂടാതെ മറ്റുപദേവതകളായിഭുവനേശ്വരിദേവിയും രക്ഷസ്സുംകുടികൊള്ളുന്നുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

കണ്ണന്‍ചിറ വിഷ്ണുമായ ക്ഷേത്രം

kannanchira sree vishnumaya temple (history) ശ്രീമാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ വിശ്വവിഖ്യാതമായ ഐതിഹ്യമാലയില്‍ പരാമര്‍ശമുള്ള ഏകമൂലസ്ഥാനവും വിഷ്ണുമായ സന്നിധിയുമായ കണ്ണന്‍ചിറ വിഷ്ണുമായ ക്ഷേത്രം ഏറെ പുകള്‍പേറ്റതത്രേ! പുണ്യപുരാതനമായ ഈ സന്നിധിയില്‍ നിന്നുമാണ് മറ്റ് ചാത്തന്‍ സ്വാമിമഠങ്ങളുടെ ഉത്ഭവം. അതുകൊണ്ടു തന്നെയാണ് കണ്ണന്‍ചിറ മൂലസ്ഥാനമായി അറിയപ്പെടുന്നതും. ഭൂലോക വൈണ്ഠമായ ഗുരുപവനപുരിക്കടുത്ത് സ്ഥിതിചെയ്യുമ്പോള്‍ തന്നെ സ്ഥല മാഹാത്മ്യ മേറുന്നു. ശ്രീ പരമേശ്വരന്‍ ഭൂതഗണങ്ങളുമായി പള്ളിവേട്ടയ്ക്കു പോകുമ്പോള്‍ കാനനമദ്ധ്യത്തില്‍ ഊഞ്ഞാലാടികൊണ്ടിരിക്കുന്ന "കൂളിവാക" എന്ന അതി സുന്ദരിയായ കാനനസ്തീയെ കാണുകയും ദേവന്‍ അനുരക്തനാവുകയും ചെയ്യുന്നു. എന്നാല്‍ സംഹാര മൂര്‍ത്തിയുടെ തേജസ്സിനെ ഉള്‍ക്കൊള്ളുവാന്‍ കെല്പില്ലാത്തവളാണ് താനെന്നറിഞ്ഞ സംഭ്രമിച്ച പാര്‍വ്വതി ഭക്തരായ കൂളിവാക പര്‍വ്വത നന്ദിനിയെ പ്രത്യക്ഷപ്പെടുത്തി തന്‍റെ ധര്‍മ്മ സങ്കടമുണര്‍ത്തുന്നു. അനന്തരം സാക്ഷാല്‍ പാര്‍വതീദേവി തന്നെ കൂളിവാകയായി കൈലാസ നാഥനുമായി സംഗമിയ്ക്കുകയും കാനനവാസനായ സത്രുസംഹാരമൂര്‍ത്തിയായ് വിഷ്ണുമായ അവതരിക്കുകയും ച...