ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാളികാവ് ശ്രീ ഭഗവതി ക്ഷേത്രം (മഞ്ചേരി)




കാളികാവ് ശ്രീ ഭഗവതി ക്ഷേത്രം (മഞ്ചേരി)
മലപ്പുറം ജില്ലയിലെ മഞ്ചേരി പട്ടണത്തിനു സമീപം മേലാക്കം എന്ന സ്ഥലത്താണ് കാളികാവ് ശ്രീ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. "ഭദ്രകാളിയാണ്" മുഖ്യ പ്രതിഷ്ഠ. കിഴക്ക് ദർശനം. ദേവി ഇവിടെ മാതൃഭാവത്തിലാണു കുടികൊള്ളുന്നത്. കേരളത്തിൽ ഏറ്റവും അധികം കളംപാട്ട് നടക്കുന്ന ക്ഷേത്രം എന്ന ഖ്യാതിയും ഈ ദേവീ ക്ഷേത്രത്തിനുണ്ട്.
ഐതിഹ്യം
ഒരു ബ്രാഹ്മണനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്നാണ് ഐതിഹ്യം. പണ്ട് ഈ ക്ഷേത്രം ഒരു ശാസ്താക്ഷേത്രമായിരുന്നു എന്നാണ് പഴമക്കാർ‌ പറയുന്നത്. അക്കാലത്ത് ഒരു ദിവസം തളിപ്പറമ്പിലുള്ള ചെമ്മലാശ്ശേരി മനയിൽ‌ നിന്നും ഒരു നമ്പൂതിരി മഞ്ചേരിയിൽ‌ എത്തി. കാൽ‌ നടയായിട്ടായിരുന്നു അദ്ദേഹത്തിൻ യാത്ര. ക്ഷേത്രത്തിലേക്ക് തിരിയുന്ന മേലാക്കം എന്ന സ്ഥലത്തെത്തിയപ്പോൾ‌ കുറച്ചാളുകൾ അവിടെയിരുന്ന് ചീട്ട് കളിക്കുന്നത് കണ്ടു, താനൊരു ബ്രാഹ്മണനാണെന്നും കുളിച്ച് സന്ധ്യാവന്ദനം നടത്താൻ‌ പറ്റിയ ക്ഷേത്രം വല്ലതും അടുത്തുണ്ടോ എന്നും അവരോട് ചോദിച്ചു. കളിയിൽ‌ മുഴുകിയ അവർ‌, ഇവിടെ നിന്നും അര കി. മീ പോയാൽ‌ ഒരു സ്ഥലമുണ്ടെന്നും,അവിടെ നിന്ന് “കാളീ“ എന്ന് മൂന്ന് പ്രാവശ്യം വിളിച്ചാൽ‌ മതി എന്നും പറഞ്ഞ് പരിഹാസത്തോടെ ബ്രാഹ്മണനെ യാത്രയാക്കി. പാവം ബ്രാഹ്മണൻ‌ പറഞ്ഞ സ്ഥലത്തെത്തിയപ്പോൾ‌ ”കാളീ“ എന്ന് മൂന്ന് പ്രാവശ്യം വിളിച്ചു. പെട്ടെന്ന് വിളീകേട്ടിട്ടെന്നവണ്ണം ഒരു സ്ത്രീ അയാളുടെ അരികിലെത്തി. അവർ‌ അയാൾക്ക് കുളം കാണിച്ച് കൊടുക്കുകയും സന്ധ്യാവന്ദനത്തിനു ശേഷം ഭക്ഷണം നൽകുകയും പിന്നീട് ഉറങ്ങാനുള്ള സൗകര്യവും ചെയ്തുകൊടുത്തു. പുലരാൻ‌ ഏഴരനാഴികയുള്ളപ്പോൾ കുളിയും തേവാരവും കഴിഞ്ഞ് ഇവിടെ നിന്നും പൊയ്ക്കൊള്ളുവാനും പോകാൻ‌ നേരത്ത് പറയണമെന്നും ആ സ്ത്രീ നിർദ്ദേശിച്ചു.
യാത്രചോദിക്കാനെത്തിയ ബ്രാഹ്മണനെ ആ സ്ത്രീ ഒരു പിടി കുരുമുളക് ഏൽപ്പിച്ചു എന്നിട്ട് ഇങ്ങോട്ട് പോരാൻ‌ വഴി പറഞ്ഞ് കൊടുത്തവർ‌ ഇരുന്ന സ്ഥലത്ത് അത് വിതറണമെന്നും നിർദ്ദേശിച്ചു. അപ്രകാരം ചെയ്തുകൊണ്ട് അയാൾ മടങ്ങിപ്പോവുകയും ചെയ്തു. വളരെ നാളുകൾക്കുശേഷം ബ്രാഹ്മണൻ‌ വീണ്ടും ഈ പ്രദേശത്ത് വന്നപ്പോഴാണ് അറിയാൻ‌ കഴിഞ്ഞത്- പണ്ട് തന്നെ പരിഹസിച്ചവരെല്ലാം വസൂരി വന്ന് മരണമടയുകയായിരുന്നു എന്ന്. ദേവീ ദർശ്ശനമാണ് തനിക്കുണ്ടായത് എന്ന് മനസ്സിലാക്കിയ ആ ബ്രാഹ്മണ ശ്രേഷ്ഠൻ‌ പിൽക്കാലത്ത് ഇവിടെ ക്ഷേത്രം പണികഴിപ്പിക്കുകയായിരുന്നു എന്നാണ് വിശ്വാസം.
ദേവി കിഴക്കോട്ട് ദർശ്ശനാമായിട്ടാണ് ഇരിക്കുന്നത്, ദേവവൃക്ഷം ക്ഷേത്രപരിസരത്ത് തന്നെയുണ്ട്. ചുറ്റമ്പലത്തിനുള്ളിലേക്കിറങ്ങിയാൽ‌ താഴ്ചയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, നാലമ്പലവും നടശ്ശാലയും മുഖമണ്ഡപവും എല്ലാം തന്നെ പുരാതന വാസ്തുശില്പ മാതൃകയിൽ‌ പണിതീർത്തവയാണ്. ക്ഷേത്രത്തിന് ഇടതുവശത്തായിട്ടാണ് പാട്ട്പുര സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്തായിട്ടാണ് കുളം.
നാലമ്പലത്തിനു പുറത്ത് പടിഞ്ഞാറോട്ട് ദർശ്ശനമായി അയ്യപ്പനും കിഴക്കോട്ട് ദർശനമായി ഗണപതിയും സ്ഥിതി ചെയ്യുന്നു.
പ്രധാനവഴിപാടുകൾ‌
അഭീഷ്ട കാര്യസിദ്ധിക്കായി ഭക്തർ‌ വഴിപാടായി ഉദയാസ്തമന പൂജ നടത്തി വരുന്നു. കളംപാട്ടാണ് ഇവിടത്തെ പ്രധാന വഴിപാട്, കാളികാവ് ഭഗവതി ക്ഷേത്രത്തിലെ കളംപാട്ട് ഏറെ പ്രസിദ്ധമാണ്. വർഷത്തിൽ‌ പത്ത് ദിവസമൊഴികെ എല്ലാദിവസവും കളംപാട്ട് നടക്കുന്ന ഏക ക്ഷേത്രമാണിത് .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...