ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പാലക്കാട് ശ്രീ ശനീശ്വര സ്വാമി ക്ഷേത്രം



പാലക്കാട്
ശ്രീ ശനീശ്വര സ്വാമി ക്ഷേത്രം
പാലക്കാട്‌ നഗരത്തിലാണ്‌ ചിരപുരാതനമായ വിത്തുണ്ണി ശനീശ്വരസ്വാമി ക്ഷേത്രം. ഇത്‌ തമിഴ്‌ വംശജരുടെ ക്ഷേത്രമാണ്‌. ശനീശ്വരക്ഷേത്രമെന്ന നിലയിലും വിശ്രുതമാണ്‌. എല്ലാ വിഭാഗം ജനങ്ങളും ആരാധനയ്ക്കെത്തുന്ന മഹാക്ഷേത്രവും പാലക്കാടിന്റെ യശസ്സിന്‌ മാറ്റു കൂടുന്നതാണ്‌ ഈ പ്രദേശത്തിന്റെ സംസ്കാരിക പൈതൃകം. പാലക്കാട്‌ -ഒറ്റപ്പാലം റൂട്ടില്‍ നൂറാണി ജംഗ്ഷനില്‍ വിത്തുണ്ണി റോഡരുകിലാണ്‌ ശനീശ്വരസ്വാമി ക്ഷേത്രം. വലിയ ചുറ്റുമതിലിനോട്‌ ചേര്‍ന്നുള്ള ഗോപുരം. ഗോപുര മുകളില്‍ പാര്‍വ്വതി പരമേശ്വരന്മാരുടെ ശില്‍പം. അതിന്‌ വലതുവശത്ത്‌ ക്ഷേത്രകുളം. വിസ്തൃതമായ മുറ്റത്ത്‌ പഴക്കമുള്ള ആല്‍മരം. ശ്രീകോവില്‍ പ്രധാന ദേവന്‍ ശിവന്‍. കിഴക്കോട്ട്‌ ദര്‍ശനം. ശ്രീകോവിലിന്‌ രണ്ടു വാതിലുകള്‍. കിഴക്കും തെക്കുമായി. നന്ദികേശന്‍ അകത്തും പുറത്തുമുണ്ട്‌. മദ്ധ്യഭാഗത്ത്‌ അംബികയും, തെക്ക്‌ വിനായകനും വടക്ക്‌ വള്ളിദേവയാനി സമേതനായ സുബ്രഹ്മണ്യസ്വാമിയുമുണ്ട്‌. പ്രധാനകോവിലിനു പിന്നില്‍ പടിഞ്ഞാറു ഭാഗത്ത്‌ ശനീശ്വരന്‍ പടിഞ്ഞാറോട്ട്‌ ദര്‍ശനമേകുന്നു. ശനീശ്വരസ്വാമിക്ക്‌ പ്രാധാന്യം. പടിഞ്ഞാറെ നടയില്‍ ഹനുമാന്‍, ചണ്ഡീകേശന്‍, ഭൈരവന്‍, വനദുര്‍ഗ്ഗ, ബ്രഹ്മാവ്‌, ലീംഗോത്ഭവന്‍, ദക്ഷിണാമൂര്‍ത്തി എന്നീ ഉപദേവന്മാരുമുണ്ട്‌. നാല്‌ പൂജ ശിവന്‌ ധാരയും വിനായകന്‌ അഭിഷേകവും ശനീശ്വരന്‌ എള്ളുനിവേദ്യവും, ചെറുനാരങ്ങാ മാലയും പിന്‍വിളക്കും വഴിപാടുകളാണ്‌. ഏഴരശനിക്കും, കണ്ഠകശനിക്കും പിന്‍വിളക്കുവയ്ക്കും. കടുത്ത ശനിദോഷമുള്ളവര്‍ പരിഹാരാര്‍ത്ഥം നടത്തുന്നതാണ്‌ ദ്രവ്യാഭിഷേകം. പാല്‍,തൈര്‌, തേന്‍, നെയ്യ്‌, ഇളനീര്‌, പനിനീര്‌, പഞ്ചാമൃതം, അരിപ്പൊടി, മഞ്ഞള്‍പൊടി, തിമണനപൊടി, നെല്ലിപ്പൊടി എന്നിവകൊണ്ടുള്ള അഭിഷേകം നടക്കും. അതുകഴിഞ്ഞാല്‍ പഞ്ചാമൃതം കൊണ്ടും ചന്ദനം കൊണ്ടും ഭസ്മം കൊണ്ടും അഭിഷേകവും നടക്കും. തമിഴ്‌ മാസം ഒന്നാം തീയതി കാലത്ത്‌ ഗണപതിഹോമം. മൃത്യൂഞ്ജയഹോമം, ഭഗവത്സേവ എന്നിവ നടക്കാറുണ്ട്‌. അന്ന്‌ നൂറുകണക്കിന്‌ ആളുകള്‍ പങ്കെടുക്കുന്ന അന്നദാനവും ഉണ്ടാകും. ഗണപതിക്ക്‌ ചതുര്‍ത്ഥി അഭിഷേകമുണ്ട്‌. മരിച്ചുപോയവരുടെ ശ്രാദ്ധദിവസം ബന്ധുജനങ്ങള്‍ ഇവിടെ ചതുര്‍ത്ഥിപൂജയും നടത്തിവരുന്നു. തുലാം മാസം പൗര്‍ണ്ണമി ദിവസം ശിവന്‌ അന്നാഭിഷേകമുണ്ട്‌. അന്നംകൊണ്ട്‌ ശിവന്‌ പടികെട്ടി അത്‌ അലങ്കരിച്ച്‌ വാദ്യാഘോഷത്തോടെ കുളത്തില്‍ കൊണ്ടുപോയി മുങ്ങും. ഇത്‌ വിശേഷ ചടങ്ങാണ്‌. എല്ലാ മാസവും കാര്‍ത്തിക ദിവസം കാര്‍ത്തികകാഭിഷേകമുണ്ട്‌. വിനായകചതുര്‍ത്ഥിയുംതിരുവാതിരയും പ്രധാനമാണ്‌. ഗുരു ദക്ഷിണാമൂര്‍ത്തിക്ക്‌ ഗുരുപകര്‍ച്ച ചെയ്യും. ഈ സമയത്ത്‌ ഭക്തര്‍കൊണ്ടുവരുന്ന നൂറ്റിയെട്ട്‌ ദ്രവ്യങ്ങള്‍ ഹോമകുണ്ഠത്തില്‍ അര്‍പ്പിക്കുന്നു. ശനിപകര്‍ച്ച മഹായജ്ഞവും നടക്കാറുണ്ട്‌. ഓരോ നക്ഷത്രങ്ങള്‍ക്കുമുള്ള ദോഷപരിഹാരത്തിനായി ഭക്തര്‍ ഹോമത്തിലും അര്‍ച്ചനയിലും പങ്കെടുക്കും. ഗുരുക്കളാണ്‌ ഹോമം നടത്തുന്നത്‌. ശനിയാഴ്ചകള്‍ വിശേഷമാണ്‌. അന്ന്‌ ഭക്തജനതിരക്ക്‌ ഉണ്ടാകും. തൈപ്പൂയവും വിശേഷമാണ്‌. പൈങ്കുനി ഉത്രം ഉത്സവത്തിന്‌ ഭക്തജനങ്ങള്‍ വ്രതമിരിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...