ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

❉ഐരാവതം ഉപാസിച്ച ശിവന്‍❉




❉ഐരാവതം ഉപാസിച്ച ശിവന്‍❉
കലയുടേയും വാസ്തുവിദ്യാ ചാതുര്യത്തിന്റേയും വിരുന്നൊരുക്കിയ അതിമനോഹരമായ ക്ഷേത്രമാണ് ദാരാസുരത്തെ ഐരാവതേശ്വര ക്ഷേത്രം. കുതിരകള്‍ വലിക്കുന്ന വലിയ രഥത്തിന്റെ രൂപത്തിലുള്ള ശ്രീകോവിലിന് മുമ്പിലുള്ള മണ്ഡപം തന്നെ കാണാന്‍ ഏറെ കൗതുകമുള്ളതാണ്. ഇന്ദ്രന്റെ ആനയായ ഐരാവതം ദുര്‍വാസാവിന്റെ ശാപത്താലാണ് വെളുത്തനിറമായത്. ഐരാവതം ശാപമോചനത്തിനായി ശിവനെ ഈ ക്ഷേത്രത്തില്‍ ആരാധിച്ചുപോന്നു. മൃത്യുദേവനായ യമനും ശിവനെ ഇതുപോലെ ഉപാസിച്ചുപോന്നു. ഒരു ഋഷിയുടെ ശാപത്താല്‍ ചര്‍മ്മത്തിന് സദാ പുകച്ചില്‍ അനുഭവപ്പെട്ടിരുന്ന യമന്റെ രോഗം ഉപാസനാദേവനായ ഐരാവതേശ്വരന്‍ തന്നെ മാറ്റിക്കൊടുത്തു എന്നാണ് ഐതിഹ്യം. ക്ഷേത്രത്തില്‍ മുങ്ങിക്കുളിച്ച യമന്റെ അസ്വാസ്ഥ്യം അതോടെ മാറുകയും തീര്‍ത്ഥക്കുളം യമതീര്‍ത്ഥം എന്നറിയപ്പെടുകയും ചെയ്തു. കാവേരി നദിയിലെ പുണ്യജലമാണ് ക്ഷേത്രക്കുളത്തില്‍ എത്തുന്നത്. ഭക്തര്‍ ധാരാളമായി ഇവിടെ കുളിക്കാനെത്തുന്നു. ആദ്യകാലത്ത് രാജരാജേശ്വരം എന്നും രാജരാജപുരം എന്നും ഇവിടം അറിയപ്പെട്ടിരുന്നു. ഐരാവതം പൂജിച്ച ശിവലിംഗം ഐരാവതേശ്വരന്‍ എന്നറിയപ്പെടുന്നു. പുറത്തെ പ്രാകാരത്തിന്റെ ഉള്‍ച്ചുമരുകളിലാണ് അതിമനോഹരമായ ഒട്ടേറെ ശില്‍പ്പങ്ങള്‍ കാണാനാകുന്നത്. ക്ഷേത്രത്തിന്റെ നില നിരപ്പില്‍നിന്ന് ഒരു അടി ഉയരത്തിലാണ് ചുമരിലെ കൊത്തുവേലകള്‍. മനുഷ്യരൂപങ്ങള്‍ പല രീതിയില്‍ ആലേഖനം ചെയ്തിരിക്കുന്നതുകാണാം. ഭരതനാട്യത്തിന്റെ വിവിധരൂപങ്ങളും ആലേഖനം ചെയ്തിരിക്കുന്നു. ആന തേരുവലിക്കുന്ന രൂപത്തില്‍ പണിതിട്ടുള്ള പ്രധാന മണ്ഡപം രാജഗംഭീരം എന്നറിയപ്പെടുന്നു. വികസിച്ചു നില്‍ക്കുന്ന ഒരു താമരയ്ക്കുള്ളില്‍ ശിവനും പാര്‍വ്വതിയും നില്‍ക്കുന്ന രൂപത്തിലുള്ള ശില്‍പ്പമാണ് മുഖ്യ ശില്‍പ്പത്തിന് മുകള്‍ ഭാഗത്ത് കാണാനാകുക. രാവണന്‍ കൈലാസം എടുത്തുനില്‍ക്കുന്ന ശില്‍പ്പം അതിമനോഹരമായാണ് ആലേഖനം ചെയ്തിരിക്കുന്നത്. ബുദ്ധന്‍, ഭിക്ഷാടകന്‍, വീണ കയ്യില്‍ ഇല്ലാത്ത സരസ്വതി, അര്‍ദ്ധനാരീശ്വരന്‍, ബ്രഹ്മാവ്, സൂര്യന്‍ എന്നിവരുടെ ശില്‍പ്പങ്ങളും കാണാം. പ്രവേശന കവാടത്തിന്റെ ഇരുവശങ്ങളിലുമായി ശംഖനിധി എന്നും പത്മനിധി എന്നും പേരുള്ള ദ്വാരപാലകരുണ്ട്. ക്ഷേത്രത്തിന്റെ മുന്നിലായി കോണിയുടെ രൂപം തോന്നിക്കുന്ന മൂന്ന് പടവുകളുണ്ട്. കരിങ്കല്ലില്‍ തീര്‍ത്ത ഈ പടവുകളില്‍ കൈകൊണ്ട് കൊട്ടിയാല്‍ സംഗീതം ഉതിര്‍ക്കും. ഓരോ കേന്ദ്രങ്ങളിലുമായി കൊട്ടിയാല്‍ സപ്തസ്വരങ്ങള്‍ കേള്‍ക്കാനാകും. നിത്യവിനോദം എന്ന് മനസ്സില്‍ സങ്കല്‍പ്പിച്ചാണുപോല്‍ ഈ ക്ഷേത്രം നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ബലിപീഠത്തിനോട് ചേര്‍ന്ന് ഒരു ചെറിയ ശ്രികോവിലില്‍ ഗണപതി വിഗ്രഹം കാണാം. മുഖ്യദേവന്റെ പത്‌നി പെരിയനായകി എന്നും ദേവനായകി എന്നും അറിയപ്പെടുന്നു. ഐരാവതേശ്വര പ്രതിഷ്ഠയുടെ വടക്കുഭാഗത്ത് ഒറ്റയ്ക്ക് ഒരു മണ്ഡപത്തില്‍ നില്‍ക്കുന്ന നിലയിലാണ് ദേവി. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറേ കോണില്‍ ഒരു മണ്ഡപത്തില്‍ നാല് ശ്രീകോവിലുകള്‍ ഉണ്ട്. ഒന്നില്‍ യമരാജാവിന്റെ ബിംബമാണ് പ്രതിഷ്ഠ. ഇതിനോടു ചേര്‍ന്ന് വലിയ കരിങ്കല്ലുകളില്‍ പണിതീര്‍ത്ത സപ്തമാതാക്കളുടെ രൂപങ്ങളുമുണ്ട്. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണത്തുനിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ദാരാസുരം. രാവിലെ 6 മണിക്ക് നട തുറന്നാല്‍ രാത്രി 8.30 നാണ് അടയ്ക്കുക. സര്‍ക്കാര്‍ യുനെസ്‌കോയുടെ ലോകപൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ ക്ഷേത്രം.🙏
🙏

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

കണ്ണന്‍ചിറ വിഷ്ണുമായ ക്ഷേത്രം

kannanchira sree vishnumaya temple (history) ശ്രീമാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ വിശ്വവിഖ്യാതമായ ഐതിഹ്യമാലയില്‍ പരാമര്‍ശമുള്ള ഏകമൂലസ്ഥാനവും വിഷ്ണുമായ സന്നിധിയുമായ കണ്ണന്‍ചിറ വിഷ്ണുമായ ക്ഷേത്രം ഏറെ പുകള്‍പേറ്റതത്രേ! പുണ്യപുരാതനമായ ഈ സന്നിധിയില്‍ നിന്നുമാണ് മറ്റ് ചാത്തന്‍ സ്വാമിമഠങ്ങളുടെ ഉത്ഭവം. അതുകൊണ്ടു തന്നെയാണ് കണ്ണന്‍ചിറ മൂലസ്ഥാനമായി അറിയപ്പെടുന്നതും. ഭൂലോക വൈണ്ഠമായ ഗുരുപവനപുരിക്കടുത്ത് സ്ഥിതിചെയ്യുമ്പോള്‍ തന്നെ സ്ഥല മാഹാത്മ്യ മേറുന്നു. ശ്രീ പരമേശ്വരന്‍ ഭൂതഗണങ്ങളുമായി പള്ളിവേട്ടയ്ക്കു പോകുമ്പോള്‍ കാനനമദ്ധ്യത്തില്‍ ഊഞ്ഞാലാടികൊണ്ടിരിക്കുന്ന "കൂളിവാക" എന്ന അതി സുന്ദരിയായ കാനനസ്തീയെ കാണുകയും ദേവന്‍ അനുരക്തനാവുകയും ചെയ്യുന്നു. എന്നാല്‍ സംഹാര മൂര്‍ത്തിയുടെ തേജസ്സിനെ ഉള്‍ക്കൊള്ളുവാന്‍ കെല്പില്ലാത്തവളാണ് താനെന്നറിഞ്ഞ സംഭ്രമിച്ച പാര്‍വ്വതി ഭക്തരായ കൂളിവാക പര്‍വ്വത നന്ദിനിയെ പ്രത്യക്ഷപ്പെടുത്തി തന്‍റെ ധര്‍മ്മ സങ്കടമുണര്‍ത്തുന്നു. അനന്തരം സാക്ഷാല്‍ പാര്‍വതീദേവി തന്നെ കൂളിവാകയായി കൈലാസ നാഥനുമായി സംഗമിയ്ക്കുകയും കാനനവാസനായ സത്രുസംഹാരമൂര്‍ത്തിയായ് വിഷ്ണുമായ അവതരിക്കുകയും ച...