ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തിരുർ ആലത്തിയൂർ വെള്ളാമശ്ശേരി ഗരുഡന്‍ കാവ്....*




തിരുർ ആലത്തിയൂർ വെള്ളാമശ്ശേരി ഗരുഡന്‍ കാവ്....*

🔔🔔
ഗരുഡനെ പൂജിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം -
തിരുർ ആലത്തിയൂർ വെള്ളാമശ്ശേരി ഗരുഡന്‍കാവ്‌...
ഗരുഡഭഗവാന്‌ ഒരു ക്ഷേത്രം അത്യപൂര്‍വ്വമാണ്‌. തിരുർ ആലത്തിയൂർ വെള്ളാമശ്ശേരി ഗരുഡന്‍കാവ്‌ ക്ഷേത്രം നൂറ്റാണ്ടുകളായി ഭക്തജനങ്ങള്‍ക്ക്‌ അഭയം നല്‍കി പരിലസിക്കുന്നു. മലപ്പുറം ജില്ലയില്‍ തിരൂര്‍ ചമ്രവട്ടം റോഡിലാണ്‌ ഈ ക്ഷേത്രം. ഗോപുരം കടന്ന്‌ ശ്രീലകത്ത്‌ നോക്കുമ്പോള്‍ കൂര്‍മാവതാരത്തിലുള്ള മഹാവിഷ്ണുവിനെ കാണാം. പ്രദക്ഷിണം വച്ച്‌ പുറകില്‍ ചെല്ലുമ്പോള്‍ ഭഗവാന്റെ വാഹനമായ ഗരുഡ പ്രതിഷ്ഠയും കാണാം. മണ്ഡലക്കാലത്ത്‌ നാഗങ്ങള്‍ മനുഷ്യരൂപം പൂണ്ട്‌ ഗരുഡന്റെ അനുഗ്രഹത്തിനായി എത്തുമെന്നാണ്‌ ഐതിഹ്യം. അതിനാല്‍ എല്ലാ മണ്ഡലക്കാല ഞായറാഴ്ചയും വിശേഷമാണ്‌. മൂന്ന്‌ ഞായറാഴ്ചകള്‍ മുടങ്ങാതെ ദര്‍ശനം നടത്തിയാല്‍ ഒരുവര്‍ഷത്തെ ദര്‍ശനഫലം സിദ്ധിക്കുമെന്നതാണ്‌ വിശ്വാസം. സര്‍പ്പാന്ധകനായ ഗരുഡന്‍ പ്രസാദിച്ചാല്‍ സര്‍പ്പകോപം ഇല്ലാതാകും. അതുകൊണ്ട്‌ സര്‍പ്പദോഷങ്ങള്‍ക്ക്‌ ഇവിടെ വഴിപാട്‌ നടത്തുന്നുണ്ട്‌. ത്വക്കുരോഗങ്ങള്‍, ശിശുരോഗങ്ങള്‍, വായ്പുണ്ണ്‌, പാണ്ഡ്‌, ചൊറി, ചിരങ്ങ്‌ തുടങ്ങി എല്ലാ രോഗങ്ങള്‍ക്കും പ്രത്യേകവഴിപാടുകള്‍ നടത്താറുണ്ട്‌. പക്ഷിരാജനായ ഗരുഡനെ പ്രസാദിപ്പിച്ച്‌ പക്ഷിപീഢകള്‍ക്ക്‌ ശമനം വരുത്തുന്നു. കൃഷിക്കും മറ്റുമുണ്ടാകുന്ന പക്ഷിദോഷങ്ങള്‍ക്കും ഇവിടെ വഴിപാട്‌ നടത്തുന്നതായി കാണുന്നു. മണ്ഡലം ഞായറാഴ്ചകള്‍ പ്രധാനമെങ്കിലും എല്ലാ ഞായറാഴ്ചകളും ഗരുഡന്‌ പ്രധാനമാണ്‌. മഞ്ഞപായസമാണ്‌ ഇവിടത്തെ പ്രധാന നൈവേദ്യം. മറ്റൊന്ന്‌ ഗരുഡ പഞ്ചാക്ഷരീ എണ്ണയുമാണ്‌. സര്‍പ്പദോഷം അനുഭവിക്കുന്ന ആളുകള്‍ പാമ്പിനെ ജീവനോടെ പിടിച്ച്‌ മണ്‍കുടത്തിലാക്കി ക്ഷേത്രപരിസരത്ത്‌ കൊണ്ടുവിടാറുണ്ട്‌. ഉഗ്രവിഷമുള്ള പാമ്പുകള്‍ പോലും പൂജാരി ഗരുഡപഞ്ചാക്ഷരീമന്ത്രം ഉരുവിട്ട്‌ തീര്‍ത്ഥജലം തളിക്കുന്നതോടെ ഇവ വേഗത്തില്‍ തെക്കോട്ട്‌ പോകുന്നു. പിന്നീട്‌ ഒരിക്കലും അവയെ കാണുന്നില്ല. ഇവ ഗരുഡന്റെ ഭക്ഷണമാകുന്നു എന്നതാണ്‌ ഐതിഹ്യം. ഒരിക്കല്‍ പോലും ക്ഷേത്രപരിസരത്ത്‌ പാമ്പിനെ കാണുകയോ വിഷബാധയുണ്ടായതായോ കേട്ടുകേള്‍വി പോലുമില്ല...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...