ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തൊഴുവൻകോട് ശ്രീ മഹാചാമുണ്ഡേശ്വരി,തിരുവനന്തപുരം ജില്ല


തൊഴുവൻകോട് ശ്രീ മഹാചാമുണ്ഡേശ്വരി,തിരുവനന്തപുരം ജില്ല

ഭക്തിപ്രസാദമരുളും തൊഴുവൻകോട് ശ്രീ മഹാചാമുണ്ഡേശ്വരി*
*തിരുവനന്തപുരം ജില്ലയിലെ നഗരാതിർത്തിയിൽ വടക്ക്-കിഴക്കുമാറിയുള്ള പുരാതനമായ ശ്രീ മഹാചാമുണ്ഡിദേവി ക്ഷേത്രമാണ് തൊഴുവൻകോട്.*
വട്ടിയൂർക്കാവിനോട് ചേർന്നുള്ള ശാലീനസുന്ദരമായ പ്രദേശമാണ് തൊഴുവൻകോട്. ഒരു കാലത്ത് നിബിഡ വൃക്ഷങ്ങൾ നിറഞ്ഞു നിന്നിരുന്ന ഈ സ്ഥലം തൊഴുവൻകാട് എന്നാണ് അറിയപ്പെട്ടിരുന്നത്. പരാശക്തിയായ ചാമുണ്ഡിദേവി ഇവിടെ കുടികൊണ്ട് കഴിഞ്ഞപ്പോഴാണ് ഈ ദിവ്യസ്ഥാനം തൊഴുവൻകോട് എന്നായി മാറിയത്.
*ക്ഷേത്ര മഹാത്മ്യം*
തിരുവിതാംകൂർ രാജകുടുംബവും എട്ടുവീട്ടിൽ പിള്ളമാരും അമ്മയുടെ ഭക്തനും കളരി ആശാനുമായ മേക്കാട് പണിക്കരുമായും ബന്ധപ്പെട്ടതാണ് ക്ഷേത്രത്തിന്റെ ഐതിഹ്യം. എട്ടുവീട്ടിൽ പിള്ളമാരിൽപെട്ട കഴക്കൂട്ടത്ത് പിള്ളയുടെ ആശ്രിതനായിരുന്നു കളരിപണിക്കർ. അദ്ദേഹം ആരാധിച്ചിരുന്ന വിഗ്രഹമായിരുന്നു ചാമുണ്ഡേശ്വരിയുടേത്. കഴക്കൂട്ടത്ത് പിള്ളയെ വകവരുത്താനുള്ള ശ്രമം ദേവിയുടെ ശക്തികൊണ്ട് നടക്കാതെ വന്നപ്പോൾ പ്രാർത്ഥനയുടെ വഴിതേടി. പ്രാർത്ഥനയുടെ ഫലമായി ത്രിമൂർത്തികൾ പ്രതൃക്ഷപ്പെട്ടു. അവരുടെ ആവശ്യപ്രകാരം പിള്ളയുടെ ഭവനത്തിൽ നിന്നും ദേവി അകന്നു പോവുകയും ത്രിമൂർത്തികളാൽ കാട്ടിൽ കൂടിയിരുത്തപ്പെടുകയും ചെയ്‌തു. അങ്ങനെയാണ് തൊഴുവൻകോട്ടെ പ്രതിഷ്‌ഠയ്‌ക്ക് വഴിയായതെന്നാണ് ഐതിഹ്യം. പരമഭക്തനായ പണിക്കർ പിന്നീടുള്ള കാലം അമ്മയെ പൂജിച്ച് കഴിയുകയും ഒടുവിൽ യോഗീശ്വരനായി മാറുകയും ചെയ്‌തു.
*ക്ഷേത്ര വിശേഷം*
മാർത്താണ്ഡവർമ്മയുടെ ആരാധനാമൂർത്തിയായ ദേവിയെ കാണാൻ മഹാരാജാവ് മാസത്തിലൊരിക്കൽ ക്ഷേത്രത്തിൽ എത്തുമായിരുന്നു.
നഗരത്തിൽ നിന്നും വരുന്നവർ പടിഞ്ഞാറേ നട വഴിയാണ് അമ്പലത്തിൽ പ്രവേശിക്കുക. ക്ഷേത്രത്തോട് അടുക്കുന്തോറും വിസ്‌മയാവഹമായ കാഴ്‌ചകളാണ് ഭക്തരെ കാത്തിരിക്കുന്നത്. വർണപ്രഭയിൽ തെളിയുന്ന ബിംബങ്ങൾ, വലിയ ഗോപുരങ്ങൾ, മതിലുകൾ പോലും ആകർഷകം. അതിലൊന്നിൽ ഗീതോപദേശം ചെയ്യുന്ന ഭഗവാന്റെയും അർജ്ജുനന്റേയും ചിത്രം. കടഞ്ഞെടുത്ത ചന്ദനത്തടിപോലെ മതിലിൽ പറ്റിപിടിച്ചു വളരുന്ന വടവൃക്ഷത്തിന്റെ വേരുകൾ ആരെയും ആകർഷിക്കും. ശിൽപചാതുര്യം വിളങ്ങുന്ന തൂണുകൾ, കോവിൽ മണ്ഡപങ്ങൾ, ഭക്തിഭാവം തുളുമ്പുന്ന ബിംബങ്ങൾ എന്നിവയാൽ ഭക്തരെ ആത്മീയ നിർവൃതിയിൽ ആറാടിക്കും തൊഴുവൻകോട് അമ്പലം.
*ചാമുണ്ഡേശ്വരി, മോഹിനിയക്ഷിയമ്മ എന്നീ രണ്ട് രണ്ട് പ്രധാന ദേവതകളാണുള്ളത്.* കൂടാതെ, ഗണപതി, യോഗീശ്വരൻ. വീരഭദ്രൻ, ഭൈരവൻ, കരിങ്കാളി, ദേവി, തമ്പുരാൻ, ഗന്ധർവൻ, യക്ഷി അമ്മ, നാഗർ, മറുത, ഭുവനേശ്വരി, ദുർഗ, ബ്രഹ്മരക്ഷസ് കൂടാതെ നവഗ്രഹ പ്രതിഷ്‌ഠയും ഗന്ധർവ്വനും കന്നിച്ചാവും ഉപദേവന്മാരായിട്ടുണ്ട്. രാവിലെ അഞ്ചരയ്‌ക്ക് നടതുറന്നാൽ ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിവരെയും വൈകിട്ട് നാലരയ്‌ക്ക് തുറന്നാൽ എട്ട് മണിവരെയും ദർശനമുണ്ടാകും.
*ശത്രുസംഹാരാർച്ചനയും സഹസ്രനാമാർച്ചനയും നവഗ്രഹാർച്ചനയും പ്രധാന വഴിപാടുകളാണ്. ഗണപതിക്കും നാഗർക്കും പ്രത്യേകം അർച്ചനയുണ്ട്. മംഗല്യപുഷ്‌പാർച്ചനയും പൊങ്കാല നിവേദ്യവുമുണ്ട്. അതിന് പുറമെ കോഴിയും ആടും പശുകുട്ടികളും നേർച്ചയായി ക്ഷേത്രത്തിൽ സ്വീകരിക്കും.*
പ്രതിഷ്‌ഠാ വാർഷികത്തോടനുബന്ധിച്ചുള്ള ക്ഷേത്രത്തിലെ ഉത്സവം പ്രസിദ്ധമാണ്. കുംഭമാസത്തിലെ കാർത്തികയ്‌ക്കാണ് പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ മഹോത്സവം. ഉത്സവകാലത്ത് പകൽ സമയത്ത് നട അടയ്‌ക്കില്ല. ഈ ദിവസങ്ങളിലെല്ലാം പൊങ്കാലയും അന്നദാനവുമുണ്ട്. അവസാന ദിവസം ഉച്ചയ്‌ക്കാണ് തിരുപൊങ്കാല മഹോത്സവം. ഉത്സവത്തോടനുബന്ധിച്ച് താലപ്പൊലിയും ഉരുൾ വഴിപാടും ഉണ്ടായിരിക്കും. താലപ്പൊലി നടക്കുന്ന സമയത്ത് ക്ഷേത്രത്തിനകത്ത് പുരുഷൻമാർക്ക് പ്രവേശനമുണ്ടായിരിക്കില്ല. ഉത്സവത്തിന്റെ സമാപന ദിവസം നടക്കുന്ന ഹാരാർപ്പണത്തിന് അഭൂതപൂർവ്വമായ തിരക്കാണ്. ആരെയും അതിശയിപ്പിക്കും വിധം ബൃഹത്തായ രണ്ട് പനിനീർ ഹാരങ്ങൾ മധുരയിൽ നിന്നും രണ്ട് ലോറികളിലായിട്ടാണ് ഇവിടെ കൊണ്ടുവരുന്നത്. ഹാരഘോഷയാത്രയ്‌ക്ക് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും താലപ്പൊലി, മുത്തുക്കുട, ബാന്റ്‌മേളം, നെയ്യാണ്ടിമേളം, പുലിക്കളി, കോൽക്കളി, മയിൽ നൃത്തം എന്നിവയുടെയും അകമ്പടിയുണ്ടാകും. അവിടെ നിന്നും ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരവാതിലിലൂടെ അകത്ത് പ്രവേശിച്ച് ശ്രീകോവിലിന് പ്രദക്ഷിണം വച്ച് അമ്മയേയും കരിങ്കാളി ദേവിയേയും ഹാരം അണിയിക്കുന്നു. ഉച്ചയ്‌ക്ക് ശേഷമുള്ള പൂജ കഴിഞ്ഞ് രാത്രി ഗുരുതിയോടെ നടയടക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...