ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പൂര്‍ണ്ണത്രയീശന്‍:



പൂര്‍ണ്ണത്രയീശന്‍:
**************************
വൈകുണ്ഠത്തില്‍നിന്ന് സാക്ഷാല്‍ മഹാവിഷ്ണു അര്‍ജ്ജുനനു നല്‍കിയ വിഗ്രഹമാണ് സന്താനമൂര്‍ത്തീ സങ്കല്‍പ്പത്തിലുള്ള പൂര്‍ണ്ണത്രയീശന്‍. 2500ലേറെ വര്‍ഷത്തെ പഴക്കം പറയുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ എ.ഡി.947ല്‍ നടത്തിയതായി ചേരസാമ്രാജ്യ ചക്രവര്‍ത്തി യായിരുന്ന കോതരവിയുടെ ശാസനത്തില്‍ പറയുന്നു. അന്യം നിന്നുപോയ കുറിയൂര്‍ സ്വരൂപത്തിന്‍റെ കൈവശമായിരുന്ന ഈ ക്ഷേത്രം പിന്നീട് കൊച്ചി രാജവംശത്തിന്‍റെ അധീനതയിലായി. കൊച്ചിയിലെ രാജകുടുംബമായ പെരുമ്പടപ്പു സ്വരൂപത്തിന്‍റെ കുലദൈവമാണ് പൂർണ്ണത്രയീശൻ.
അകാലത്തില്‍ ഒമ്പത് സന്താനമരണങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്ന ഒരു ബ്രാഹ്മണദമ്പതികള്‍ ഉണ്ടായിരുന്നു. കടുത്ത നിരാശയില്‍ കഴിഞ്ഞുവരവേ, ബ്രാഹ്മണസ്ത്രീ പത്താമതും ഗര്‍ഭം ധരിച്ചു. തനിക്ക് ഈ കുഞ്ഞിനെയെങ്കിലും ജീവനോടെ നല്‍കണേ എന്നപേക്ഷിച്ചുകൊണ്ട് ആ സാധു ബ്രാഹ്മണന്‍ ഭഗവാന്‍ കൃഷ്ണന്‍റെ അടുത്തുചെന്നു. അപ്പോള്‍ അവിടെ ഉണ്ടായിരുന്നു അര്‍ജ്ജുനന്‍ കുട്ടിയെ രക്ഷിക്കാമെന്നേറ്റു. പ്രസവസമയത്ത്‌ ശരകൂടം തീര്‍ത്ത് കാവല്‍ നില്ക്കുകയും ചെയ്തു. എന്നിട്ടും ഫലമുണ്ടായില്ല. ഇത്തവണ കുട്ടിയെ ഒരുനോക്കു കാണാന്‍പോലും കഴിഞ്ഞില്ല. വാക്കുപാലിക്കാന്‍ കഴിയാത്തതില്‍ ദഃഖിതനായ അര്‍ജ്ജുനന്‍ അഗ്നിയില്‍ ചാടി മരിക്കാനൊരുങ്ങി. അതില്‍ നിന്നും അര്‍ജ്ജുനനെ കൃഷ്ണന്‍ പിന്തിരിപ്പിച്ചു. പിന്നീട്‌ രണ്ടുപേരും കൂടി കുട്ടിയെ അന്വേഷിച്ചിറങ്ങി. അങ്ങനെ ഒടുവില്‍ വൈകുണ്ഠത്തിലുമെത്തി. പത്തുകുട്ടികളും മഹാവിഷ്ണുവിന്‍റെ അടുക്കല്‍ കളിച്ചുനടക്കുന്നു. ശ്രീകൃഷ്ണനെയും അര്‍ജ്ജുനനേയും ഒരുമിച്ച്‌ കാണുന്നതിന്‌ വേണ്ടിയാണ്‌ ഇങ്ങനെ ചെയ്തതെന്ന്‌ മഹാവിഷ്ണു പറഞ്ഞു.
ബ്രാഹ്മണന്‍റെ പത്തുമക്കളേയും അര്‍ജ്ജുനനെ ഏല്‍പ്പിച്ചു. കൂടാതെ പൂജിക്കാന്‍ ഒരു വിഗ്രഹവും കൊടുത്തു. കുട്ടികളെ ബ്രാഹ്മണന്‌ കൊടുക്കുകയും വിഗ്രഹം തൃപ്പൂണിത്തുറയില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. സമീപത്തുനിന്നും പിഴുതെടുത്ത എള്ളു പിഴിഞ്ഞെടുത്ത എണ്ണകൊണ്ട്‌ വിളക്കു കത്തിക്കുകയും ചെയ്തു.
ഇവിടെ അഞ്ചുപൂജയുണ്ട്‌. ദിവസവും എഴുന്നെള്ളത്തിന്‌ ആനയുമുണ്ട്‌. പന്തിരുനാഴി വഴിപാട് പ്രധാനമാണ്. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേലന്‍ തന്‍റെ സതീര്‍ത്ഥ്യന്‌ അവല്‍ നല്‍കിയ ദിവസത്തെ അനുസ്മരിക്കുന്നതാണ്. കുംഭമാസത്തിലെ ഉത്രം നാളിലുള്ള അപ്പം വഴിപാട്‌ പ്രസിദ്ധം. ഉത്രം നാളിലെ ലക്ഷ്മി നാരായണവിളക്ക്‌ കണ്ട്‌ തൊഴുന്നതും ശ്രേയസ്കരമാണെന്ന്‌ വിശ്വാസം. അന്ന്‌ ഭഗവാന്‍റെ തിരുനാളാഘോഷമാണ്‌.
ഇവിടെ നാല് ഉത്സവങ്ങള്‍. ചിങ്ങത്തില്‍ എട്ടുദിവസത്തെ ഉത്സവം. തിരുവോണം ആറാട്ടോടെ സമാപിക്കും. ഇത്‌ മൂശാരി ഉത്സവം എന്നറിയപ്പെടുന്നു. പണ്ട്‌ പുതിയ പഞ്ചലോഹവിഗ്രഹം തീര്‍ക്കാന്‍ പണ്ടാരപ്പിള്ളി മൂശാരിയെ ഏല്‍പ്പിച്ചു. മൂശാരി എത്ര ശ്രമിച്ചിട്ടും മൂശയില്‍ വിഗ്രഹം രൂപം കൊള്ളുന്നില്ല. ഒടുവില്‍ എല്ലാവരും കാണ്‍കെ മൂശയെ കെട്ടിപ്പിടിച്ച്‌ അയാള്‍ ദൈവത്തെ വിളിച്ചുകരഞ്ഞു. പിന്നെ മൂശാരിയെ കണ്ടവര്‍ ആരും തന്നെ ഇല്ല. ഭക്തനായ മൂശാരി വിഗ്രഹത്തില്‍ ലയിച്ചുവെന്ന്‌ കരുതുന്നു. മൂശാരിക്ക്‌ ലഭിച്ച അനുഗ്രഹത്തിന്‍റെ സ്മരണയ്ക്കായി ആരംഭിച്ചതാണ്‌ ഈ ഉത്സവം.
അമ്പലം അഗ്നിക്കിരയാക്കിയതിന്‍റെ ഓര്‍മ്മ പുതുക്കലാണ്‌ തുലാമാസത്തിലെ ഉത്സവം. വിഗ്രഹത്തിന്‌ കേട്‌ കൂടാതെ സൂക്ഷിക്കുകയും തീ അണഞ്ഞപ്പോള്‍ ശ്രീകോവില്‍ പുതുക്കിപ്പണിയുകയും വിഗ്രഹപ്രതിഷ്ഠ നടത്തുകയും ചെയ്തു. ഉത്സവത്തിന്‌ ക്ഷേത്രത്തിന്‌ ചുറ്റുമുള്ള വഴികളില്‍ കര്‍പ്പൂരക്കൂനകള്‍ കത്തിക്കുന്ന ചടങ്ങുമുണ്ട്‌.
പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം പ്രസിദ്ധമാണ്‌. തൃക്കേട്ട പുറപ്പാടായി പതിനഞ്ച്‌ ആനകളേയും എഴുന്നെള്ളിച്ചുനിര്‍ത്തുന്ന വര്‍ണാഭമായ ചടങ്ങ്‌. വില്വമംഗലത്ത്‌ സ്വാമിയാര്‍ ഉത്സവത്തിന് എത്തിയപ്പോള്‍ ഉണ്ണികൃഷ്ണന്‍ ആനപ്പുറത്ത്‌ ഓടിക്കളിക്കുന്ന രംഗം കണ്ടുവത്രേ. അന്നുമുതല്‍ക്കാണ്‌ തൃക്കേട്ട പുറപ്പാടിന്‌ പ്രാധാന്യം കൈവന്നത്‌.
കുംഭത്തില്‍ പറ ഉത്സവം. ഇത്‌ നങ്ങപ്പെണ്ണിന്‍റെ ഉത്സവമായി ആഘോഷിക്കുന്നു. 
നങ്ങ ഒരു ബ്രാഹ്മണ പെണ്‍കുട്ടിയായിരുന്നു. ക്ഷേത്രത്തിനടുത്തായിരുന്നു അവളുടെ താമസം. ക്ഷേത്രത്തിലെത്തി കുളിച്ചുതൊഴല്‍ അവള്‍ പതിവാക്കിയിരുന്നു. ഒരു ദിവസം അവളുടെ വിവാഹനിശ്ചയം നടന്നു. വരന്‍റെ വീട്‌ അകലെയായിരുന്നു. നിശ്ചയശേഷം നങ്ങ ദുഃഖിതയായി. വിവാഹം കഴിഞ്ഞാല്‍ ക്ഷേത്രദര്‍ശനം മുടങ്ങുമല്ലോ എന്നതായിരുന്നു അവളുടെ ചിന്ത. പിന്നീട്‌ ദര്‍ശനത്തിനെത്തുമ്പോഴെല്ലാം അവള്‍ ഈ സങ്കടം ഭഗവാനെ അറിയിച്ചുകൊണ്ടിരുന്നു. വിവാഹദിവസമായി. പതിവുപോലെ നങ്ങ ക്ഷേത്രദര്‍ശനത്തിനെത്തി. ശ്രീകോവിലിന്‌ മുന്നില്‍ പ്രാര്‍ത്ഥനയില്‍ ലയിച്ചുനിന്നു. അപ്പോള്‍ ശ്രീകോവിലിനുള്ളില്‍ നിന്നും രണ്ടുകൈകള്‍ നീണ്ടുവന്ന് അവളെ ശ്രീകോവിലിനുള്ളില്‍ കൂട്ടിക്കൊണ്ടുപോയി. അങ്ങനെ അവള്‍ ഭഗവാനില്‍ ലയിച്ചു. ഈ സംഭവത്തെ അനുസ്മരിപ്പിക്കുന്നതിനാണ്‌ അവസാനത്തെ ഉത്സവം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ