ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പെരുനാട് പുതുക്കടയ്ക്കും ളാഹയ്ക്കും ഇടയിലുള്ള തമ്പുരാട്ടിക്കാവ്..





തമ്പുരാട്ടിക്കാവ്.....
********************
പെരുനാട് പുതുക്കടയ്ക്കും ളാഹയ്ക്കും ഇടയിലുള്ള സ്വയംഭൂ ക്ഷേത്രം ആണ് തമ്പുരാട്ടിക്കാവ്. വർഷങ്ങൾക്കു മുൻപ് പന്തളം കൊട്ടാരത്തിൽ നിന്നും വന്ന ശബരിമല ദർശന സംഘാംങ്ങൾ വിരിവെച്ചുറങ്ങുകയും നേരം വെളുത്ത് പുറപ്പെടാൻ തുടങ്ങുമ്പോൾ കൂടെ ഉണ്ടായിരുന്ന ഇളയ തമ്പുരാട്ടിയുടെ വസ്ത്രത്തിൽ ചുമപ്പു നിറം കാണാനിടയായി .അത് കുട്ടി ആദ്യമായി ൠതുമതി ആയ ലക്ഷണം ആണെന്ന് ഗുരുസ്വാമി വിലയിരുത്തി. ഇളയതമ്പുരാട്ടിയുടെ യാത്ര അവിടെ അവസാനിപ്പിച്ച്‌ ഒരു പാറയിൽ കയറ്റിയിരുത്തി യാത്ര തുടർന്നു. തലേദിവസം തേക്കിലയുടെനാമ്പിലയിൽ കിടന്നുറങ്ങിയതിന്റെ ചുവപ്പ് കറയാണ് വസ്ത്രത്തിൽ കണ്ടത്. തെറ്റിദ്ധരിച്ച് കുട്ടിയെ വനത്തിൽ ഇരുത്തിപോയ സംഘാംഗങ്ങൾ ദർശനം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാനില്ല. രാത്രിയിൽ വന്യജീവി ഉപദ്രവം ഉണ്ടാവുന്ന സാഹചര്യത്തിൽ കുട്ടി പാർവതി ദേവിയെ കഠിനമായി പ്രാർത്ഥിക്കുകയും ദേവി പ്രത്യക്ഷപെട്ടൂ വന്യജീവകളെ ശിലയാക്കിമാറ്റുകയും ഇളയതമ്പുരാട്ടി ശിലയിൽ വിലയം പ്രാപിക്കുകയും ചെയിതു. ആ ശില അഞ്ചു തലയുള്ള അനന്തന്റെ രൂപത്തിൽ ഇന്ന് നില നില്ക്കുന്നു. അതിൽ ദേവിരൂപവും കാണാം.അഭീഷ്ടകാര്യസിദ്ധിയുള്ള ദേവിയായി അറിയപ്പെടുന്ന തമ്പുരാട്ടികവിലമ്മ ഉഗ്രശക്തി സ്വരൂപിണിയാണ്. ഇന്നലെ വരെ പറഞ്ഞുകേട്ട് കഥകളിൽ മാത്രം അറിഞ്ഞിരുന്ന ചുരുക്കം ചില നാട്ടുകാരാൽ പരിപാലിക്കപെട്ടുപോന്ന ക്ഷേത്രം ഇപ്രാവ്യശ്യം നടന്ന വിഷു ഉത്സവത്തിൽ ശബരിമല രാജപ്രതിനിധിയും പന്തളം കൊട്ടാരം പ്രധിനിധികളും പന്തളം കൊട്ടാരത്തിലെ താളിയോല ഗ്രന്ഥശേഖരത്തിൽ നിന്നും യാദൃശ്ചികമായി കണ്ടെത്തിയ തമ്പുരാട്ടികവിലമ്മയുടെ താളിയോല ഗ്രന്ഥം ക്ഷേത്രം തന്ത്രിക്ക് കൈമാറി. അത്യപൂർവമായ ആ ചടങ്ങ് നാളിതുവരെ പറഞ്ഞു മാത്രം കേട്ടിരുന്ന കഥക്ക് ആധികാരികതയും വിശ്വാസവും ഉണ്ടാക്കുന്ന ഒന്നായി. ഈ
ക്ഷേത്രം ലോകപ്രശസ്തമാകുന്നതിന്റെ തുടക്കം ആയി ആചാര്യൻമാർ ഇതിനെ വിലയിരുത്തുന്നു.🙏
--------------------------
ദേവീ ശരണം.....🙏
🌸


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

കണ്ണന്‍ചിറ വിഷ്ണുമായ ക്ഷേത്രം

kannanchira sree vishnumaya temple (history) ശ്രീമാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ വിശ്വവിഖ്യാതമായ ഐതിഹ്യമാലയില്‍ പരാമര്‍ശമുള്ള ഏകമൂലസ്ഥാനവും വിഷ്ണുമായ സന്നിധിയുമായ കണ്ണന്‍ചിറ വിഷ്ണുമായ ക്ഷേത്രം ഏറെ പുകള്‍പേറ്റതത്രേ! പുണ്യപുരാതനമായ ഈ സന്നിധിയില്‍ നിന്നുമാണ് മറ്റ് ചാത്തന്‍ സ്വാമിമഠങ്ങളുടെ ഉത്ഭവം. അതുകൊണ്ടു തന്നെയാണ് കണ്ണന്‍ചിറ മൂലസ്ഥാനമായി അറിയപ്പെടുന്നതും. ഭൂലോക വൈണ്ഠമായ ഗുരുപവനപുരിക്കടുത്ത് സ്ഥിതിചെയ്യുമ്പോള്‍ തന്നെ സ്ഥല മാഹാത്മ്യ മേറുന്നു. ശ്രീ പരമേശ്വരന്‍ ഭൂതഗണങ്ങളുമായി പള്ളിവേട്ടയ്ക്കു പോകുമ്പോള്‍ കാനനമദ്ധ്യത്തില്‍ ഊഞ്ഞാലാടികൊണ്ടിരിക്കുന്ന "കൂളിവാക" എന്ന അതി സുന്ദരിയായ കാനനസ്തീയെ കാണുകയും ദേവന്‍ അനുരക്തനാവുകയും ചെയ്യുന്നു. എന്നാല്‍ സംഹാര മൂര്‍ത്തിയുടെ തേജസ്സിനെ ഉള്‍ക്കൊള്ളുവാന്‍ കെല്പില്ലാത്തവളാണ് താനെന്നറിഞ്ഞ സംഭ്രമിച്ച പാര്‍വ്വതി ഭക്തരായ കൂളിവാക പര്‍വ്വത നന്ദിനിയെ പ്രത്യക്ഷപ്പെടുത്തി തന്‍റെ ധര്‍മ്മ സങ്കടമുണര്‍ത്തുന്നു. അനന്തരം സാക്ഷാല്‍ പാര്‍വതീദേവി തന്നെ കൂളിവാകയായി കൈലാസ നാഥനുമായി സംഗമിയ്ക്കുകയും കാനനവാസനായ സത്രുസംഹാരമൂര്‍ത്തിയായ് വിഷ്ണുമായ അവതരിക്കുകയും ച...