ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

രായിരനെല്ലൂര്‍ നാറാണത്ത്‌ ഭ്രാന്താചല ക്ഷേത്രം: പാലക്കാട് ജില്ല



രായിരനെല്ലൂര്‍ നാറാണത്ത്‌ ഭ്രാന്താചല ക്ഷേത്രം:
(പാലക്കാട്‌ - മലപ്പുറം അതിര്‍ത്തിയില്‍ തിരുവേഗപ്പുറ പഞ്ചായത്തില്‍ )
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്ന് പട്ടാമ്പിക്ക് പോകുന്ന വഴിയില്‍ കൈപ്പുറത്തെത്തി ഇടത്തോട്ട് തിരിഞ്ഞ് നാട്ടുവഴിയിലൂടെ വീണ്ടും മൂന്ന് കിലോമീറ്ററോളം‍ ഉള്ളിലേക്ക് പോയാല്‍ പാലക്കാട് ജില്ലയിലെ ‘രായിരാം കുന്നെന്ന് ‘ (രായിരനെല്ലൂര്‍) അറിയപ്പെടുന്ന നാറാണത്ത് ഭ്രാന്തന്‍ കുന്നിന്റെ കീഴെയെത്താം.നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റുകയും പിന്നീടത് തള്ളി താഴേക്കിട്ട് ആര്‍ത്തട്ടഹസിക്കുകയും ചെയ്തിരുന്ന മല.
ദുര്‍ഗ്ഗാ ദേവിയുടെ ഒരു ക്ഷേത്രമുണ്ട് മലമുകളില്‍.
നാറാണത്ത് ഭ്രാന്തനുമുന്നില്‍ ശക്തിസ്വരൂപിണിയായ ദുര്‍ഗ്ഗാ ദേവി പ്രത്യക്ഷപ്പെട്ടത് ഈ മലമുകളില്‍ വെച്ചാണെന്നാണ് വിശ്വാസം. തുലാം ഒന്നിനാണ് ദുര്‍ഗ്ഗാദേവി നാറാണത്ത് ഭ്രാന്തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതെന്ന് കരുതപ്പെടുന്നു. ആമയൂര്‍ മനക്കാരാണ് കുന്നിന് മുകളില്‍ ദേവീക്ഷേത്രം പണിതതും പൂജനടത്തുന്നതുമൊക്കെ. തുലാം ഒന്നിന്ന് രായിരാംകുന്ന് കയറുന്നത് പുണ്യമാണെന്നാണ് ഭക്തജനവിശ്വാസം. സന്താനസൌഭാഗ്യത്തിനും, മംഗല്യസൌഭാഗ്യത്തിനും, മാറാരോഗനിവാരണത്തിനുമെല്ലാം വഴിപാട് നടത്തി നാറാണത്ത് ഭ്രാന്തനേയും വന്ദിച്ച് കുന്ന് കയറുന്നവരുടെ തിരക്കായിരിക്കും തുലാം ഒന്നിന്.
സന്താനസൌഭാഗ്യത്തിന് വേണ്ടി മലകയറുന്നവര്‍ ആണ്‍കുട്ടിക്ക് വേണ്ടി കിണ്ടിയും, പെണ്‍കുട്ടിക്ക് വേണ്ടി ഓടവും കമഴ്ത്തി പ്രാര്‍ത്ഥിച്ച് മലയിറങ്ങുകയും സന്താനപ്പിറവിക്ക് ശേഷം അവിടെച്ചെന്ന് കമഴ്ത്തി വെച്ചിരിക്കുന്ന ഈ ഓട്ടുപാത്രങ്ങളില്‍ നെയ്യ് നിറച്ച് മലര്‍ത്തി വെയ്ക്കുകയും വേണമെന്നാണ് വിശ്വാസം.
നാട്ടുപഴമ കാലത്തിന്റെ നിറക്കൂട്ടണിഞ്ഞ് കുന്നോളം കഥകള്‍...
കുന്നോളമുണ്ട് കഥകള്‍, ഓരോ കഥയ്ക്കും കാലംചാര്‍ത്തിയ നിറക്കൂട്ട്. പന്തിരുകുലത്തിന്റെ ഐതിഹ്യചരിത്രത്തില്‍ ഏറെപ്രസിദ്ധനാണ് നാറാണത്തു ഭ്രാന്തനെന്നറിയപ്പെട്ട തത്വജ്ഞാനിതന്നെ. ഐതിഹ്യവാഹിനിയായ നിളയുടെതീരത്ത് ഏറ്റവുമധികം സ്മാരകങ്ങളുള്ളതും നാറാണത്തുഭ്രാന്തനാണ്. നിളയുടെ കൈവഴിയായ തൂതയുടെ കരയിലെ ചെത്തല്ലൂര്‍ ഗ്രാമത്തിലായിരുന്നു നാറാണത്തുഭ്രാന്തന്റെ ബാല്യം. ചെത്തല്ലൂരിലെ നാരായണമംഗലത്ത് എന്നുകൂടി പേരുള്ള ആമയൂര്‍മനയ്ക്കലായിരുന്നു കുട്ടിക്കാലത്തെ കുസൃതികളത്രയും. തുടര്‍ന്ന് പണ്ഡിതഗ്രാമമെന്ന് പുകള്‍പെറ്റ തിരുവേഗപ്പുറയില്‍ വേദപഠനത്തിനെത്തിയതോടെയാണ് രായിരനല്ലൂര്‍ മലയും ഐതിഹ്യകഥകളുമായുള്ള ബന്ധം തുടങ്ങുന്നത്.
'അസ്തമയംവരെ കഠിനാധ്വാനംചെയ്ത് ജീവിതഭ്രാന്തിന്റെ കല്ല് സ്വപ്നത്തിന്റെ മലമുകളിലേക്ക് ഉരുട്ടിക്കയറ്റി, അന്തിക്കത് താഴേക്ക് തട്ടി എറിയേണ്ടിവരുന്ന പാവം മനുഷ്യനെച്ചൊല്ലിയാണ് തത്വജ്ഞാനിയായ ഭ്രാന്തന്‍ ചിരിച്ചതെന്ന്' കവി ആലങ്കോട് ലീലാകൃഷ്ണന്‍ 'നിളയുടെ തീരങ്ങളിലൂടെ' എന്നപുസ്തകത്തില്‍ നിരീക്ഷിക്കുന്നു.
ഒരു തുലാം ഒന്നിന് വനദുര്‍ഗയായ ഭഗവതി നാറാണത്തുഭ്രാന്തനുമുന്നില്‍ പ്രത്യക്ഷയായെന്നാണ് വിശ്വാസം. ഈ വിശ്വാസവുമായി എല്ലാ തുലാം ഒന്നിനും വിശ്വാസികള്‍ രായിരനല്ലൂര്‍ മലകയറും. പതിവുമട്ടിലുള്ള പ്രതിഷ്ഠയില്ലാത്ത ക്ഷേത്രത്തില്‍ ഭഗവതിയുടെ പാദമുദ്രയിലാണ് പൂജ. 'നാറാണത്തു ഭ്രാന്തന്‍ ശ്രീ ദ്വാദശാക്ഷരിട്രസ്റ്റാ'ണ് ക്ഷേത്രകാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. തന്റെ ഭ്രാന്തന്‍ചിന്തകള്‍കൊണ്ട് ലോകത്തെ അമ്പരപ്പിച്ച 'നാറാണത്ത്' ക്ഷേത്ര സങ്കല്പത്തിലും വ്യത്യസ്തകാഴ്ചപ്പാട് പുലര്‍ത്തിയതാവാം എന്ന് വിശ്വാസികള്‍ കരുതുന്നു. ഇവിടെ സാമ്പ്രദായികമായ ഉത്സവവിശേഷങ്ങള്‍ പതിവില്ലെന്ന് ട്രസ്റ്റ്‌സെക്രട്ടറി പറഞ്ഞു.
ക്ഷേത്രം അശുദ്ധമായാല്‍ പുണ്യാഹം പതിവില്ല; പകരം പഞ്ചഗവ്യം തളിക്കലാണ് രീതി. പ്രകൃതിഉപാസനയുടെ അടിസ്ഥാനമാവണം ഇതെല്ലാമെന്ന് കരുതപ്പെടുന്നു.
കൊപ്പം വളാഞ്ചേരി റൂട്ടില്‍ നടുവട്ടം ബസ് സ്റ്റോപ്പിലിറങ്ങി ചെങ്കുത്തായ മലകയറിയാല്‍ ക്ഷേത്രത്തിലെത്താം. ഈ സ്റ്റോപ്പിലിറങ്ങിയാല്‍ മലകയറാന്‍ പടവുകള്‍ തീര്‍ത്തിട്ടുണ്ട്. തുലാം ഒന്നിനാവട്ടെ നാല് ദിക്കില്‍നിന്നും തീര്‍ഥാടകര്‍ മലമുകളിലേക്കൊഴുകും. മുകളില്‍ വിശാലമായ മൈതാനമാണ്. ഒരുഭാഗത്ത് നാറാണത്തുഭ്രാന്തന്റെ പടുകൂറ്റന്‍ ശില്പമുണ്ട്. കീഴ്മുറി പുത്തന്‍വീട്ടില്‍ സുരേന്ദ്രകൃഷ്ണന്‍ ഒരു വ്യാഴവട്ടംമുമ്പ് തീര്‍ത്തതാണിത്.
രായിരനല്ലൂരില്‍നിന്ന് കുറച്ചുമാറി തിരുവേഗപ്പുറയിലെ ഭ്രാന്താചലംക്ഷേത്രവും നാറാണത്തുഭ്രാന്തന്റെ ഐതിഹ്യസ്മരണ ഉണര്‍ത്തുന്നു. ഭ്രാന്തന്‍ പൂജിച്ചാരാധിച്ചിരുന്ന ശിവലിംഗമാണ് ഈ ക്ഷേത്രത്തിലേത് എന്നാണ് വിശ്വാസം. 25 അടിയിലേറെ ഉയരവും രണ്ടേക്കര്‍ വിസ്തൃതിയുമുള്ള ശിലാകൂടമാണ് ഭ്രാന്താചലം. പാറക്കെട്ടില്‍ വളര്‍ന്നുനില്‍ക്കുന്ന കാഞ്ഞിരത്തില്‍ ചങ്ങലക്കണ്ണികള്‍ ഇപ്പോഴുമുണ്ട്. ഇത് ഭ്രാന്തനെ ബന്ധിച്ചതാണെന്നും അല്ല ഭണ്ഡാരം ബന്ധിച്ചിരുന്നതാണെന്നും പറയുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ