ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കണ്ണൂർ തൊടീക്കളം ശിവക്ഷേത്രം



കണ്ണൂർ
തൊടീക്കളം ശിവക്ഷേത്രം
കണ്ണൂർ ജില്ലയിൽ ചിറ്റാരിപറമ്പ്‌ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തൊടീക്കളം ശിവ ക്ഷേത്രം._* _ചുമർ ‍ചിത്രകല കൊണ്ടു പ്രശസ്തമാണീ ആരാധനാലയം.കണ്ണവത്തുനിന്നും രണ്ട് കിലോമീറ്റർ അകലെയായാണ്‌ ഈ ക്ഷേത്രം നിലകൊള്ളുന്നത്. കേരള പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഒരു പുരാതന ക്ഷേത്രമാണിത്. ഇവിടത്തെ ചുമർചിത്രങ്ങൾ ജൈവാച്ചായക്കൂട്ടുകൾ ഉപയോഗിച്ച് വരച്ചതാണ്.കൽപ്പടവുകൾ അനവധിയുള്ള ഒരു കുളം ക്ഷേത്രസമീപത്തായിട്ടുണ്ട്. ക്ഷേത്രമുറ്റത്തുള്ള കൊടിമരത്തിന്റെ തറമാത്രമേ ഇന്നു നിലനിൽക്കുന്നുള്ളൂ. മതിൽക്കെട്ടുകൾ എല്ലാം തന്നെ ചെങ്കല്ലിൽ തീർത്തതാണ്.
പതിനാറാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു.പഴശ്ശിരാജ കുടുംബവുമായി ഈ ക്ഷേത്രത്തിനു ബന്ധമുണ്ട്‌. ധീരദേശാഭിമാനിയായ പഴശ്ശി കേരളവർമ്മ രാജയുടെ അനുയായികളിൽ പ്രധാനിയായ കണ്ണവത്തു നമ്പ്യാരെയും,നമ്പ്യാരുടെ ഇരുപത്തിനാലുകാരനായ മകനെയും ബ്രിട്ടീഷ്‌ പട്ടാളം 1801 -ൽ തൂക്കികൊന്ന കണ്ണവത്തിനടുത്താണ് തൊടീക്കളം ശിവക്ഷേത്രം.കോട്ടയം സ്വരൂപത്തിന്റെതായിരുന്നു ഈ ക്ഷേത്രം .തൊടീക്കളത്തെ ചുമർചിത്രങ്ങളോട് കൂടിയ ക്ഷേത്രം കോട്ടയം രാജവംശത്തിനു ചിത്രകലയോടുണ്ടായിരുന്ന താൽപര്യത്തിന് ഉദാഹരണമാണ്.

ചുമർചിത്രങ്ങൾ
ശ്രീകോവിലിന്റെ കിഴക്ക് വശത്തുള്ള ചിത്രങ്ങൾ

കാളി,ദുർഗ,ശിവൻ,നടരാജാൻ,ചതുർബാഹു വിഷ്ണു ,കൃഷ്ണൻ സിംഹാസനത്തിൽ ഇരിക്കുന്ന ഒരു കോട്ടയം രാജാവ് എന്നിവയാണ്.വരച്ച കാലത്തിനെയോ ചിത്രകാരനെ പറ്റിയോ അറിവില്ലാത്തതിനാൽ രാജാവ് ആരെന്ന് ഊഹിക്കാനേ വഴിയുള്ളൂ.
ശ്രീകോവിലിന്റെ തെക്ക്‌ വശത്തുള്ള ചിത്രങ്ങൾ
രാജരാജേശ്വരി ,അഘോരശിവൻ ,മോഹിനി, ദക്ഷിണാമൂർത്തിയും ശിഷ്യനും എന്നിവയാണ് തെക്കേ ഭിത്തിയിലെ ആദ്യചിത്രങ്ങൾ.മുകളിലും നടുക്കും താഴെയും എന്ന ക്രമത്തിൽ പത്തൊൻപതു ചിത്രങ്ങളിലായി രുക്മിണി സ്വയംവരവും ഇവിടെ വരച്ചിട്ടുണ്ട്.കുണ്ഡിന രാജാവായ ഭീഷ്മകനും ഭാര്യയും , കൃഷ്ണൻ , ബലഭദ്രൻ ,രുക്മിണിയുടെ പ്രേമാഭ്യർഥന കൃഷ്ണനെ അറിയിക്കുന്ന സന്ദേശഹരൻ, ക്ഷേത്രത്തിൽ എത്തിയ രുക്മിണിയെ തേരിൽ കയറ്റി കൊണ്ടുപോകാൻ തുനിയുന്ന കൃഷ്ണൻ,സഹായത്തിനെത്തിയ ബലഭദ്രൻ,ഇതു തടയാൻ വരുന്ന രുഗ്മി ,ഇവർ തമ്മിലുള്ള പോര് ,രുഗ്മിയുടെ പരാജയം,രുഗ്മിണീസ്വയംവരം ,സിംഹാസനത്തിൽ ഇരിക്കുന്ന രുക്മിണിയും കൃഷ്ണനും എന്നിവയാണ് സ്വയംവര ചിത്രീകരണത്തിൽ പ്രധാനം.ഇവയിൽ ഏറ്റവും മികച്ചത് അഗ്നിസാക്ഷിയായി നടത്തുന്ന സ്വയംവര ചിത്രമാണ്. മട്ടാഞ്ചേരി ചിത്രങ്ങളിലെ രേഖാചാരുതയും പുണ്ഡരീകപുരം ത്തെ വർണ്ണസൗകുമാര്യവും ഒന്നു ചേരുമ്പോഴത്തെ ലാവണ്യംതൊടീക്കളംചിത്രങ്ങൾ ൽ കാണാനാവും.ശൃംഗാര ഭാവത്തിന്റെ വശ്യമായ ആവിഷ്കാരം എന്ന് പറയാനാവുന്നതാണ് തൊടീക്കളത്തെ മോഹിനി ചിത്രം. പാർവതിയുടെ മടിയിൽ ഇരിക്കുന്ന ഗണപതി ,ശൈവസരസ്വതി ,ഗണപതീപൂജ, ശങ്കരാചാര്യർ എന്നിവയും തെക്കേഭിത്തിയിലെ ചിത്രങ്ങളാണ്‌.
ശ്രീകോവിലിന്റെ പടിഞ്ഞാറ് വശത്തുള്ള ചിത്രങ്ങൾ
നായാട്ടുനടതുന്ന ശാസ്താവ് ,രാമരാവണയുദ്ധം ,ശ്രീരാമപട്ടാഭിഷേകം ,വേണുഗോപാലം ,സീതാദേവി ,രാവണനും ഹനുമാനും കുംഭകർണനെ ഉണർത്തുന്നത്,രാവണന്റെ പതനം ,മണ്ഡോദരീവിലാപം.പനയന്നാർകാവിലെരാമായണം ചിത്രങ്ങൾ കഴിഞ്ഞാൽ തൊടീക്കളത്തെ രാമായണ ചിത്രങ്ങളാണ് കേരളീയ ക്ഷേത്രങ്ങളിലെ രാമായണ ചിത്രങ്ങളിൽ മികച്ചത് .
ശ്രീകോവിലിന്റെ വടക്ക് വശത്തുള്ള ചിത്രങ്ങൾ
പാഞ്ചാലീ സ്വയംവരം ,മഹിഷമർദിനി ദുർഗ ,ഏകാദശരുദ്രന്മാർ എന്നിവയാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...