ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഏലൂര്‍ നാറാണത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.


ഏലൂര്‍ നാറാണത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.

സന്താന സൗഭാഗ്യത്തിനായി മാത്രമുള്ള കേരളത്തിലെ ക്ഷേത്രം : ഈ ക്ഷേത്രത്തിന്റെ ഐതീഹ്യത്തെ കുറിച്ചറിയാം*
ശാസ്ത്രവും ടെക്‌നോളജിയും പുരോഗമിച്ചാലും വിശ്വാസങ്ങള്‍ക്ക് ഒരു മാറ്റവും ഇല്ല. വിശ്വാസങ്ങളാണ് മനുഷ്യനെ ജീവിയ്ക്കാന്‍ പ്രേരിപ്പിക്കുന്നതും. വിശ്വാസങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഇഴ ചേര്‍ന്നു കിടക്കുന്ന ഒരു ക്ഷേത്രമുണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തില്‍ . സന്താന സൗഭാഗ്യമില്ലാത്തവര്‍ക്ക് മാത്രമുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്. തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള മേജര്‍ ക്ഷേത്രമാണ് ഏലൂര്‍ നാറാണത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.
നാറാണത്തമ്പലത്തില്‍ ദര്‍ശനം നടത്തി ക്ഷേത്രശ്രീകോവിലിന് മുന്നിലെ മണ്ഡപത്തില്‍ ഒരു തൊട്ടില്‍ കെട്ടിയാല്‍ ആ ദമ്പതികള്‍ക്ക് അടുത്ത വര്‍ഷം ആകുമ്പോഴേക്കും ഒരു കുഞ്ഞു പിറക്കും എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. എറണാകുളം ജില്ലയില്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള മേജര്‍ ക്ഷേത്രമാണ് ഏലൂര്‍ നാറാണത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. പതിനാലാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിലാണ് ഈ മഹാക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് ഐതീഹ്യം.
ചതുര്‍ബാഹുവായ നാരായണനാണ് ഇവിടത്തെ പ്രതിഷ്ഠ. കൃഷ്ണശിലയിലുള്ള വിഗ്രഹം പ്രതിഷ്ഠിച്ചത് നാറാണത്ത് ഭ്രാന്തനാണ്. അമ്പലപ്പുഴ പാര്‍ത്ഥസാരഥിയെയും നാറാണത്ത് തന്നെയാണ് പ്രതിഷ്ഠിച്ചത്. അവിടത്തെ പോലെ ഇവിടെയും എന്നും ക്ഷേത്രപരിസരത്ത് ഒരു ഭ്രാന്തന്‍ ഉണ്ടായിരുന്നു. ഇന്നും ഉണ്ട് എന്നതും വിചിത്രമാണ്.
രാവിലെ 5 മുതല്‍ 11 വരെയും വൈകിട്ട് 5 മുതല്‍ 8 വരെയും ആണ് ക്ഷേത്രദര്‍ശന സമയം. സന്തതികള്‍ ഇല്ലാത്ത ദമ്പതികള്‍ തൊട്ടില്‍ കെട്ടി കുട്ടിയുണ്ടായ ശേഷം ചോറൂണ്, തുലാഭാരം എന്നിവ നടത്താം എന്ന് നേരുകയും അടുത്ത വര്‍ഷം തന്നെ അത് നടത്താനുള്ള ഭാഗ്യം ഉണ്ടാവുകയും ചെയ്ത അനവധി പേരാണ് ഇത് ശരിവയ്ക്കുന്നത്. അനപത്യദുഃഖം തീരാന്‍ സന്താനഗോപാല മൂര്‍ത്തിയായ ഭഗവാന്‍ അവരെ അനുഗ്രഹിക്കുന്നു.
ഇവിടുത്തെ പ്രധാന വഴിപാടുകള്‍ – തൃക്കൈവെണ്ണ, വിഷ്ണുപൂജ, കളഭാഭിഷേകം, മുഴുക്കാപ്പ്, പട്ട് ചാര്‍ത്തല്‍, കദളിപ്പഴം, ഉണ്ണിയപ്പം, പാല്‍പ്പായസ നേദ്യം, തുളസിമാല എന്നിവയാണ്. കിഴക്കോട്ട് ദര്‍ശനമായ ഭഗവാനെ തൊഴുന്നതിന് മുന്‍പ് പുറത്ത് ഉപദേവതമാരായ അയ്യപ്പനെയും, നാഗരാജ നാഗയക്ഷി, നവഗ്രഹങ്ങള്‍ എന്നിവയെ തൊഴുത് വേണം നാറാണത്തപ്പനെ തൊഴാന്‍. നാലമ്പലത്തിനുള്ളിലാണ് ഉപദേവതയായ ഗണപതി. ക്ഷേത്രത്തിന് നാല് പ്രദക്ഷിണം ആണ് വയ്‌ക്കേണ്ടത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ