ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

രാമവർമ്മ കുലശേഖരൻ പേരു പരിചയമുണ്ടൊ ?




രാമവർമ്മ കുലശേഖരൻ പേരു പരിചയമുണ്ടൊ ?
സോളമൻ ചക്രവർത്തിയെ അറിയുന്ന നമ്മൾ അശോകനെ അറിയുന്ന നമ്മൾ കേരളം അതിന്റെ ഇന്നേ വരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോയപ്പോൾ ഭരണം കയ്യാളിയിരുന്ന കേരള രാജാവിനെ എവിടെയൊ മറന്ന് വച്ചിരിക്കുന്നു 
ചേര രാജാവ്‌ ഉതിയൻ ചേരൽ ആതൻ മുതൽ പിണറായി വിജയൻ വരെ നീളുന്ന പേരുകളിൽ ഒരു ഭരണാധികാരിയുടെ മുൻപും ശേഷവും എന്ന് കാലഘട്ടത്തെ വേർത്തിരിക്കാമെങ്കിൽ അതിൽ ആദ്യം വരുന്നത്‌ രാമ വർമ്മ കുല ശേഖരന്റെ പേരായിരിക്കും
ധീരനായും
ഭീരുവായും പരാചിതനായും വേഷം കെട്ടിയാടുകയാണു കേരള ചരിത്രത്തിൽ രാമ വർമ്മ കുലശേഖരൻ 
മഹോദയ പുരം ആസ്ഥനമാക്കി എട്ടാം നൂറ്റാണ്ടിൽ രൂപപ്പെട്ട കുല ശേഖര രാജ വംശത്തിലെ അവസാന രാജാവാണു രാമ വർമ്മ കുല ശേഖരൻ, പതിനൊന്നാം നൂറ്റാണ്ടിൽ കുലശേഖരൻ അധികാരമേറ്റെടുക്കുംബോൾ വേണാട്ടു രാജാക്കന്മാരും സാമൂതിരിമാരും കുലശേഖരന്മാരുടെ സാമന്ത നാടു വാഴികളായിരുന്നു
കുലശേഖരന്മാരുടെ ശാപമായിരുന്നു ചോളന്മാർ, നൂറ്റാണ്ടുകളായി അവർ കേരളത്തെ അക്രമിച്ച്‌ കൊണ്ടിരിക്കുകയായിരുന്നു രാമ വർമ്മയുടെ കാലത്ത്‌ ചോള രാജാവ്‌ കുലോത്തുംഗൻ ഒന്നാമാൻ കുലശേഖരന്മാരുടെ വേണാട്‌ അക്രമിച്ചു കൊല്ലം നഗരം ചുട്ടെരിച്ചു, ജനങ്ങളെ കൊന്നൊടുക്കി തന്റെ പൂർവ്വ പിതാക്കന്മാർ പലരും പരാചയപ്പെട്ടിടത്ത്‌ വിജയിക്കാൻ രാമ വർമ്മ കുലശേഖരനുറച്ചു, ചോളന്മാർക്ക്‌ തിരിച്ചടി കൊടുക്കുന്നതിന്ന് തന്റെ സൈന്യത്തിലെ വലിയൊരു വിഭാഗത്തെ അദ്യേഹം ആത്മഹ്ത്യ ദളങ്ങളാക്കി, ചാവേറ്റു പട എന്ന് പേരിട്ട സെനികരുടെ മുദ്രാ വാക്യം കൊല്ലുക അല്ലെങ്കിൽ ചാകുക എന്നതായിരുന്നു, പക്ഷെ തുടർന്ന് നടന്ന സംഘട്ടങ്ങളിൽ ചോളന്മാർ കുല ശേഖരന്മാരുടെ തലസ്ഥാനമായിരുന്ന മഹോദയ പുരം ചുട്ടെരിച്ചു ,കേരളത്തിലെ ജനങ്ങളെ മുഴുവൻ കൊന്നൊടുക്കി മുന്നോട്ടു നീങ്ങുകായിരുന്നു ചോള സെന്യം, മഹോദയം പുരം വിട്ടോടിയ രാമ വർമ്മ ചോളന്മാർ ആദ്യം ചുട്ടെരിച്ച കൊല്ലം തിരിച്ചു പിടിച്ചു സെനിക ശക്തി സംഭരിച്ച ശേഷം വടക്കോട്ട്‌ നീങ്ങിയ ചോള സെനിയത്തെ പിന്തുടർന്ന് പരാചയപ്പെടുത്തി , 
പതിനൊന്നാം ശതകം മുഴുവൻ നീണ്ടു നിന്ന ഈ യുദ്ധം കേരളത്തിന്റെ സ്വഭാവ ഘടന അംബേ മാറ്റി മറിച്ചു 
*കേരളത്തിലെ സമസ്ഥ വിഭവങ്ങളും രാജ്യ രക്ഷക്കായി സംഭരിക്കപ്പെട്ടു 
*കേരളത്തിൽ നിർബന്ധിത സൈനിക സേവനം നടപ്പിലാക്കപ്പെട്ടു 
ബ്രാഹ്മണർ ഉൽപ്പെടെ വേദപഠനം ഉപേക്ഷിച്ച്‌ സ്വയ രക്ഷക്കായു ആയുധമേന്തി
*കേരളത്തിലുടനീളം കളരികൾ സ്ഥാപിക്കപ്പെട്ടു ജാതി വ്യത്യാസമില്ലാതെ മുഴുവൻ ജനങ്ങളും പരംബരാഗത്‌ തൊഴിലുകളുപേക്ഷിച്ച്‌ കളരി അഭ്യസിച്ചു 
*ജനങ്ങളുടെ വീക്ഷണത്തിൽ സ്വഭാവ ഘടനയിലും നൂറ്റാണ്ട്‌ നീണ്ടു നിന്ന യുദ്ധം പ്രകടമായ മാറ്റം വരുത്തി 
*ക്ഷേത്രങ്ങളും
ക്ഷേത്ര കലകളും നശിച്ചു തുടങ്ങി 
*ബ്രാഹ്മണന്മാരുടെ ഭൂമികൾ ചോൾന്മാരക്രമിക്കില്ല എന്ന കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ മുഴുവൻ ജനങ്ങളും കയ്യിലുള്ള ഭൂമി മുഴുവനും ബ്രാഹ്മണർക്ക്‌ തുച്ചം വിലയ്ക്ക്‌ വിറ്റു ഇതോടെ ജന്മി സംബ്രദായത്തിന്ന് തുടക്കം കുറിച്ചു 
*ക്ഷേത്രങ്ങളുടെ ഊരാളന്മാരായിരുന്ന നംബൂതിരിമാർ നോക്കാനാളില്ലാത്തതിനാൽ ക്ഷേത്ര സ്വത്തുക്കളെല്ലാം ദുർവ്വിനിയോഗം ചെയ്ത്‌ സംബന്നരായി തീർന്നു 
*യുദ്ധാനന്തരം മക്കത്തായം അസ്ഥമിച്ചു തൽസ്ഥാനത്ത്‌ മരു മക്കത്തായം സ്ഥാനം പിടിച്ചു 
*യുദ്ധത്തിന്ന് പോയവരുടെ വീട്ടിൽ അന്തിയുറങ്ങാൻ പോകുന്ന സംബന്ധമേർപ്പാടു തുടങ്ങിയതും ഈ നൂറ്റാണ്ടിലായിരുന്നു 
*ചേര ചോള യുദ്ധട്ട്തിന്റെ ഫലമായി
കേരളത്തിന്റെ വൈദേശിക വാണിജ്യ ബന്ധങ്ങാൽ തകർന്നു 
*യുദ്ധത്തിന്റെ അനന്തര ഫലമായി അഹിംസയിലധിഷ്ടിതമായിരുന്ന 
ബൗദ്ധ ജൈന മതങ്ങൾ നാടു നീങ്ങി 
*ഹിന്ദു സമുദായം ജാതികളായും ഉപജാതികളായും സംഘടിപ്പിക്കപ്പെട്ടു 
*യുദ്ധാനന്തരം വൻ ഭൂസ്വത്തുക്കൾക്‌ ഉടമകളായിരുന്ന ബ്രാഹ്മണൻന്മാർ സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ പ്രതിഷ്ടിക്കപ്പെട്ടു ബ്രാഹ്മണ വാഴ്ച്ചക്ക്‌ തുടക്കം കുറിച്ചു 
*കേരളത്തിന്റെ ഐക്യം തകർന്നു ജാതികളും ഉപജാതികളുമായി ആഭ്യന്തര ശൈഥല്യം പ്രത്യക്ഷപ്പെട്ടു 
*കേരളത്തിന്റെ രാഷ്ട്രിയ ഐക്യം തകർന്നു 
കുലശേഖര ഭരണത്തിന്ന് കീഴിൽ നാടു വാഴികളായിരുന്ന പലരും സ്വന്തം രാജ്യം.സ്ഥാപിച്ചു 
*ഇസ്ലാം മതം വ്യാപിക്കാൻ ആരംബിച്ചു
കേരളത്തിന്റെ സിംഹ ഭാഗവും ഭരിക്കുന്ന ചക്രവർത്തിയായി അധികാരമേറ്റ രാമ വർമ്മ കുലശേഖരൻ വേണാട്ടിലെ വെറുമൊരു നാടു വാഴിയായി അന്ത്യ കാലത്ത്‌
ജീവിതം മുഴുവൻ സംഘർഷഭരിതമായിരുന്ന പോലെ അദ്യേഹത്തിന്റെ അന്ത്യവും നാടകിയമാണു ഇന്നുമൊരു ഉത്തരം കിട്ടാത്ത കടം കഥയായി അവശേഷിക്കുന്ന മക്കയിൽ പോയി ഇസ്ലാം മതം സ്വീകരിച്ചെന്നും ബൗദ്ധ മതം സ്വീകരിച്ചെന്നും ഇരണിയിൽ കൊട്ടാരത്തിൽ വെച്ച്‌ മരണമടഞ്ഞെന്നും പല വാദങ്ങൾ ,കേരളത്തെ വിഴുങ്ങിയ യുദ്ധത്തിലെ നമ്മുടെ നായകന്റെ നാമം സ്വർണ്ണ ലിപികളാൽ രേഖപ്പെടുത്തി വെക്കേണ്ടതല്ലെ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...