വാല്മീകിയുടെ ജീവചരിത്രം
വനവാസകാലം ശ്രീരാമനു ഒട്ടേറെ ഋഷീശ്വരന്മാരെ കണ്ടുമുട്ടാനുള്ള അവസരം കൂടിയായിത്തീര്‍ന്നു. ലോകമംഗളത്തിനുവേണ്ടി സര്‍വസംഗപരിത്യാഗികളായി തപസനുഷ്‌ഠിക്കുന്നവരാണ് മഹര്‍ഷിമാര്‍. സത്യം സാക്ഷാത്‌കരിച്ചയാള്‍ എന്നതാണ് ഋഷി എന്ന വാക്കിനര്‍ഥം. സത്യമെന്നാല്‍ മൂന്നുകാലത്തിലും ഒരു മാറ്റവും കൂടാതെ നിലനില്‍ക്കുന്ന പരമതത്വമാണ്. അതായത് ബ്രഹ്‌മം. സത്യം ബൃഹദാകാരം (പ്രപഞ്ച രൂപം) ധരിച്ചതത്രേ ബ്രഹ്‌മം. ദേവന്മാര്‍ക്കുപോലും ആരാധ്യരായ മഹര്‍ഷിമാരുടെ സഹവാസവും ഉപദേശങ്ങളും സകലര്‍ക്കും ശ്രേയസ്‌കരംതന്നെ. ഭരദ്വാജന്‍, ശരഭങ്‌ഗന്‍, അത്രി, സുതീക്ഷ്‌ണന്‍, വാല്‌മീകി, അഗസ്‌ത്യന്‍ മുതലായ മഹര്‍ഷിമാരുടെ ആശ്രമങ്ങളാണ് ശ്രീരാമന്‍ മുഖ്യമായും സന്ദര്‍ശിച്ചത്. ഇക്കൂട്ടത്തില്‍ വാല്‌മീകി മഹര്‍ഷിയുടെ ജീവചരിത്രം പ്രത്യേകം പഠിക്കേണ്ടതാണ്.
രത്നാകരന്‍ എന്നതാണ് പൂര്‍വാശ്രമത്തില്‍ വാല്‌മീകിയുടെ പേര്. നീചമാര്‍ഗത്തില്‍ ചരിക്കുന്ന കാട്ടാളനായിരുന്നു അന്നദ്ദേഹം. സത്യധര്‍മ്മാദികള്‍ വെടിഞ്ഞ് ബ്രഹ്‌മകര്‍മ്മങ്ങള്‍ മറന്ന് ശുദ്രാചാരങ്ങളില്‍ മുഴുകിക്കഴിയുകയായിരുന്നു അയാള്‍. ലോകസമാധാനം ഭഞ്‌ജിക്കുന്നവരാണു ശുദ്രന്മാര്‍. കൊന്നും വെന്നും നേടുന്ന സുഖമത്രേ പരമസുഖം എന്ന് ഇക്കൂട്ടര്‍ കരുതുന്നു. കൊള്ളയും കൊലയും നിരപരാധികളെ ഹിംസിക്കുകയുമൊക്കെ ചെയ്യാന്‍ ഇവര്‍ക്ക് യാതൊരു അറപ്പുമില്ല. രത്നാകരന്‍ ഇങ്ങനെ ജീവിച്ചുപോരവെ, ഒരിക്കല്‍ സപ്‌തര്‍ഷികള്‍ അയാളുടെ മുന്നില്‍വന്നുപെട്ടു. മരീചി, അത്രി, അംഗിരസ്, പുലവാന്‍, പുലസ്‌ത്യന്‍, ക്രിതു, വസിഷ്‌ഠന്‍ ഈ ഏഴുപേരാണ് സപ്‌തര്‍ഷികള്‍ എന്നറിയപ്പെടുന്നവര്‍.
ആക്രമണോത്സുകനായെത്തിയ കാട്ടാളനില്‍ മാനസികമായ പരിവര്‍ത്തനമുണ്ടാക്കാന്‍ സപ്‌തര്‍ഷികള്‍ക്കുകഴിഞ്ഞു. സാധുക്കളായ തങ്ങളെ എന്തിനു ഉപദ്രവിക്കുന്നുവെന്ന് അവര്‍ അയാളോടു ചോദിച്ചു. ഭാര്യയെയും മക്കളെയും പോറ്റാനുളള തത്രപ്പാട് എന്നായിരുന്നു രത്നാകരന്റെ മറുപടി. അപ്പോള്‍ അയാളുടെ ഘോരപ്രവൃത്തിയുടെ പരിണതഫലം മഹര്‍ഷിമാര്‍ അയാള്‍ക്കു ബോധ്യപ്പെടുത്തിക്കൊടുത്തു.
ഏതു പ്രവൃത്തിക്കും പ്രതിപ്രവര്‍ത്തനമുണ്ട്. അതാണ് കര്‍മ്മഫലം. സത്‌കര്‍മ്മത്തിനു പുണ്യവും ദുഷ്‌കര്‍മ്മത്തിനു പാപവുമാണ് അനുഭവിക്കേണ്ടിവരുക. ഏതൊരാളും സ്വന്തം കര്‍മ്മഫലം സ്വയം അനുഭവിക്കുകയേയുള്ളൂ. ഒരാളും മറ്റൊരാളുടെ പാപം പങ്കിട്ടെടുക്കാന്‍ ഒരിക്കലും തയാറാവുകയില്ല. അത് എത്രപ്രിയപ്പെട്ടവരായാലും എന്തൊക്കെ പ്രയോജനം നേടിയവരായാലും ശരി. അതിനാല്‍ ഏവരും അവരവരുടെ സദ്‌ഗതിക്കുവേണ്ട പ്രവൃത്തികളാണു ചെയ്യേണ്ടത്.
ഈ സത്യം ഗ്രഹിച്ച രത്നാകരന്‍ ദുര്‍മാര്‍ഗത്തില്‍നിന്നും പിന്തിരിയാന്‍ ഉടന്‍ സന്നദ്ധനായി. അനീതി, അക്രമം തുടങ്ങിയ അധര്‍മ്മകര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും മനസിലാക്കേണ്ട വിലപ്പെട്ട പാഠമാണിത്. ഇത് ഉള്‍ക്കൊളളാനായാല്‍ തെറ്റു ചെയ്യാന്‍ ഒരാള്‍ പോലും ഒരുമ്പെടുകയില്ല, എന്നുമാത്രമല്ല, ശ്രേയികരമായ പ്രവൃത്തികള്‍ മാത്രം ചെയ്യാന്‍ തയാറാവുകയും ചെയ്യും.
ഇങ്ങനെ ഉത്‌കൃഷ്‌ടമായ ഒരു ജീവിതചര്യയാണ് മുനിമാര്‍ തുടര്‍ന്നു രത്നാകരന് ഉപദേശിച്ചുകൊടുത്തത്. ലോകസംഗ്രഹത്തിനായി ജീവിതം സമര്‍പ്പിച്ച മഹാത്മാക്കളുടെ കര്‍ത്തവ്യമാണത്. എത്ര നിഷ്‌ഠൂരമായ പാപകര്‍മ്മം ചെയ്‌തവനാണെങ്കിലും ആരെല്ലാം ഉപേക്ഷിച്ച് സത്യമാര്‍ഗത്തില്‍ ജീവിക്കാന്‍ ഒരാള്‍ സന്നദ്ധനായാല്‍, ലോകരക്ഷകന്മാര്‍ അയാളെ കൈവെടിയുകയില്ല. കാരണം, ഏത് പുണ്യശാലിക്കും മോശം ഭൂതകാലം ഉണ്ടായിരിക്കുമെന്നതുപോലെ, എത്രവലിയ പാപിക്കും ഉജ്‌ജ്വലമായ ഭാവിക്ക് അര്‍ഹതയുണ്ട്. ശിഷ്‌ടജീവിതം ശോഭനമാക്കാന്‍ ആ വ്യക്‌തിമാത്രം തീരുമാനിച്ചാല്‍ മതി. ഇതിന്റെ അടിസ്‌ഥാനത്തില്‍ സപ്‌തര്‍ഷികള്‍ രത്നാകരനു രാമനാമജപത്തിനുള്ള ഒരു ഉപായം ഉപദേശിച്ചുകൊടുത്തു.
രാമനാമം ജപിച്ച് ഈശ്വര സാക്ഷാത്‌കാരം നേടി കവിയും ഋഷിയുമായി പുനര്‍ജനിച്ചു രത്നാകരന്‍. പിന്നീട് അദ്ദേഹം വാല്‌മീകി എന്നു അറിയപ്പെട്ടു. യഥാര്‍ഥത്തിലിത് ഒരു ആയുഷ്‌കാലത്തുതന്നെ പലജന്മങ്ങള്‍ സാധ്യമാണെന്നതിന്റെ പ്രതീകാത്മകമായ ആവിഷ്‌കരണമാണ്. ജീവിതത്തിന്റെ ഏത് ഘട്ടത്തിലുംവച്ച് ഏതൊരാള്‍ക്കും കൂടുതല്‍ ഉത്‌കൃഷ്‌ട വ്യക്‌തിയായി പുനര്‍ജനിക്കാന്‍ കഴിയും. ഈ സത്യത്തിന്റെ പ്രഘോഷണമാണ് വാല്‍മീകിയുടെ ജീവചരിത്രം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ