ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആലത്തിയൂർ ഹനുമാൻ ക്ഷേത്രം

ആലത്തിയൂർ ഹനുമാൻ ക്ഷേത്രം
മനോജവം മാരുതതുല്യ വേഗം... കാറ്റിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന വായുപുത്രൻ ഹനുമാൻ , കരുത്തിന്റെയും ധൈര്യത്തിന്റെയും പര്യായമായി കണക്കാക്കപ്പെടുന്ന ഹനുമാന്റെ പ്രതിഷ്ഠയുള്ള പുരാതന ക്ഷേത്രമാണ് മലപ്പുറം ജില്ലയിലെ ആലത്തിയൂർ ഹനുമാൻ ക്ഷേത്രം. ഐതിഹ്യപ്രകാരം, ഏകദേശം 3000 വർഷങ്ങൾക്ക് മുൻപ് വസിഷ്ഠ മഹർഷിയാണ് ഈ ക്ഷേത്രത്തിൽ ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചത്. ആദ്യകാലങ്ങളിൽ ആലത്തിയൂർ ഗ്രാമ നമ്പൂതിരി, വെട്ടത്ത് രാജ , കോഴിക്കോട് സാമൂതിരി എന്നിവർ ചേർന്നാണ് ക്ഷേത്രം സംരക്ഷിച്ചു പോന്നിരുന്നത്. സർവവിധ ക്ഷേത്രാചാരങ്ങളോടും കൂടിയാണ് ക്ഷേത്രം സംരക്ഷിച്ചു വരുന്നത്.
കേരളത്തിലെ ഹനുമാൻ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആലത്തിയൂർ, ഇതിനു പിന്നിൽ മനോഹരമായൊരു ഐതിഹ്യമുണ്ട്. സീതയെത്തേടി ലങ്കയിലേക്ക് പോകുന്നതിനായി ഹനുമാൻ ചാടിയത് അനുസ്മരിപ്പിക്കാനായി ഇവിടെ പുരാതനമായ ഒരു തിട്ട സംരക്ഷിച്ചു വരുന്നു. മാത്രമല്ല, ക്ഷേത്രത്തിലെ പ്രതിഷ്ഠ ശ്രീരാമ സ്വാമിയുടേതാണ്. എന്നാൽ ക്ഷേത്രം അറിയപ്പെടുന്നതാകട്ടെ ഹനുമാന്റെ ക്ഷേത്രമെന്നും. അതുതന്നെയാണ് ഈ ഐതിഹ്യത്തിന്റെ പെരുമയും. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്തായി ആണ് ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്.
രാവണൻ അശോകവനികയിൽ തടവിൽ പാർപ്പിച്ചിരുന്ന സീതയെ കാണാനായി ഹനുമാൻ പുറപ്പെട്ടപ്പോൾ, അതിനുള്ള മുന്നൊരുക്കങ്ങളും നിർദ്ദേശങ്ങളും ശ്രീരാമൻ നൽകിയത് ഈ ക്ഷേത്ര പരിസരത്തു വസിച്ചാണ് എന്ന് ഐതിഹ്യം പറയുന്നു. ഇവിടുത്തെ ഹനുമാൻ പ്രതിഷ്ഠ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ഒരു കയ്യിൽ ദണ്ഡ് പിടിച്ച് ശ്രീരാമ വചനങ്ങൾ കേട്ടിരിക്കുന്ന ഹനുമാനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
ഈ ക്ഷേത്രത്തിനു കുറച്ചകലെയായി ലക്ഷ്മണ ക്ഷേത്രവും കാണാനാകും. സീതയെത്തേടി പോകുന്ന ഹനുമാനും ശ്രീരാമനും സ്വകാര്യസംഭാഷണത്തിനു വഴിയൊരുക്കി, ആ അവസരത്തിൽ ലക്ഷ്മണൻ അല്പം മാറി നിന്നതിനെ അനുസ്മരിച്ച് അല്പം അകലെയായി ലക്ഷ്മണക്ഷേത്രം പണിതിരിക്കുന്നത്.
ക്ഷേത്രത്തോടനുബന്ധിച്ച് പണ്ട്, ഹനുമാൻ ലങ്കയിലേക്ക് ചാടിയത് എന്ന സങ്കൽപ്പത്തിൽ ഒരു തിട്ട കാണാനാകും. ഈ തിട്ടയുടെ ഒരറ്റത്തായി കടലിന്റെ പ്രതീകമായി ഒരു വലിയ കരിങ്കല്ല് വെച്ചിട്ടുണ്ട്. വിശ്വാസികൾ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ അപ്പുറത്തേക്ക് ചാടുന്നു. ഇത് ക്ഷേത്രാചാരത്തിന്റെ ഭാഗമാണ്. ഇങ്ങനെ ചാടുന്നത് ഭാഗ്യം, ആരോഗ്യം, ദീർഘായുസ്സ്, ധനം എന്നിവ നൽകും എന്നാണ് ഭക്തരുടെ വിശ്വാസം. അതിനാൽ തന്നെ ആലത്തിയൂർ ഹനുമാൻ ദർശനത്തിനായി എത്തുന്ന ആരും ഈ ചടങ്ങു ഒഴിവാക്കാറില്ല.
ശ്രീരാമസ്വാമിയുടെ പ്രതിഷ്ഠ നാലുകൈകളോട് കൂടിയ വിഷ്ണുവിന്റെ രൂപത്തിലാണ്. ഗണപതി, അയ്യപ്പൻ, ഭഗവതി, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ തുടങ്ങിയ ഉപദൈവങ്ങളെയും ഇവിടെ ആരാധിച്ചു പോരുന്നു. ക്ഷേത്രം ഹനുമാന്റെ പേരിലാണ് പ്രസിദ്ധം എങ്കിലും ഇവിടെ ഹനുമാന് നിത്യപൂജയില്ല, നിവേദ്യം മാത്രമേയുള്ളൂ.
ഹനുമാന്റെ അനുഗ്രഹത്തെക്കുറിച്ചുള്ള പറഞ്ഞുകേട്ട അറിവുകൾ വച്ചാണ് ആളുകൾ ഇവിടെ ദർശനത്തിനായി എത്തുന്നത്. വിശാലമായ ക്ഷേത്ര പരിസരവും ചിട്ടയോടെയുള്ള ആചാരങ്ങളും മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമ നൽകുന്നു. വെറ്റിലമാലയും വടമാലയും ഹനുമാന് സമർപ്പിക്കുന്നത് . ആഗ്രഹപൂർത്തീകരണത്തിനു സഹായിക്കുമെന്നാണ് വിശ്വാസം.

ആലത്തിയൂർ ഹനുമാൻ മറ്റൊരു കഥ
മലപ്പുറം ജില്ലയിലെ തൃപ്രങ്ങോട്‌ പഞ്ചായത്തിലാണ്‌ പുരാതനമായ ആലത്തിയൂര്‍ ശ്രീപെരും തൃക്കോവില്‍. ആലും അത്തിയും ഒന്നിച്ചു വളര്‍ന്നിരുന്ന സ്ഥലമായതുകൊണ്ട്‌ ആലത്തിയൂര്‍ എന്ന്‌ പേരുവന്നു എന്ന്‌ പറയപ്പെടുന്നു. അതുമാത്രമല്ല, ആലസ്തികം എന്നാല്‍ പ്രകാശം എന്ന അര്‍ത്ഥത്തില്‍ സ്ഥലപ്പേരുണ്ടായി എന്നും ഹനുമാന്റെ ദിവ്യപ്രകാശത്തെ പരാമര്‍ശിച്ചുകൊണ്ടാവാം സ്ഥലത്തിന്‌ ഈ പേരു വന്നതെന്ന്‌ പറയുന്നവരുണ്ട്‌. ഇത്‌ പരശുരാമ ഗ്രാമങ്ങളില്‍ ഒന്നായിരുന്നു. അങ്ങനെ ക്ഷേത്രം ആലത്തിയൂര്‍ ഗ്രാമത്തിലെ നമ്പൂതിരിമാരുടേതായി. മൂവായിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വസിഷ്ഠമഹര്‍ഷി പ്രതിഷ്ഠ നടത്തിയെന്ന്‌ ഐതിഹ്യം. സീതാന്വേഷണത്തിനായി പോകുന്ന തന്റെ ഭക്തനായ ഹനുമാന്‌ സീതാദേവിയോട്‌ പറയാനുള്ള അടയാളവാക്യം ചെവിയില്‍ പറഞ്ഞുകൊടുക്കുന്ന ഭാവമാണ്‌ ശ്രീരാമന്റേത്‌. തലയൊന്ന്‌ ചരിച്ചുപിടിച്ച്‌ എല്ലാം ശ്രദ്ധിച്ചുകേള്‍ക്കുന്ന ഭാവമാണ്‌ ഹനുമാന്റേത്‌. ഹനുമാനോട്‌ പറയുന്നത്‌ കേള്‍ക്കാതിരിക്കാന്‍ ലക്ഷ്മണനെ അല്‍പം ദൂരത്തേക്ക്‌ മാറ്റി നിര്‍ത്തിയിരിക്കുകയാണെന്ന്‌ തോന്നും പ്രധാന കോവിലിന്‌ പുറത്തുള്ള ലക്ഷ്മണക്ഷേത്രം കണ്ടാല്‍. വിഷ്ണുവിന്‌ പ്രത്യേകം ശ്രീകോവില്‍. ഗണപതിക്കും അയ്യപ്പനും ദുര്‍ഗ്ഗയ്ക്കും ഭഗവതിക്കും ഭദ്രകാളിക്കും പ്രതിഷ്ഠകളുണ്ട്‌. സമുദ്രം കടന്ന്‌ ഹനുമാന്‍ ലഹ്കയിലേക്ക്‌ ചാടിയതിന്റെ ഓര്‍മ്മയ്ക്കായി കല്ലുകൊണ്ടുകെട്ടിയ ഒരു തറ ഇവിടെയുണ്ട്‌. അതിന്റെ ഒരറ്റത്ത്‌ നീളത്തില്‍ ഒരു കരിങ്കല്ലുണ്ട്‌. ഈ കല്ല്‌ സമുദ്രമായി സങ്കല്‍പിച്ച്‌ ഭക്തര്‍ ഓടിവന്ന്‌ കല്ലില്‍ തൊടാതെ ചാടുന്നു. ഇങ്ങനെ ചാടുന്നത്‌ നല്ലതാണെന്നാണ്‌ വിശ്വാസം. ഒരു വഴിപാടുകണക്കെ കുട്ടികള്‍ ഉന്മേഷപൂര്‍വ്വം ചാടുന്നത്‌ കാണാം. ലങ്കയിലേക്ക്‌ പുറപ്പെട്ട ഹനുമാന്‌ ശക്തി പകര്‍ന്നത്‌ ദേവഗണങ്ങളായിരുന്നല്ലോ. ദേവകള്‍ അനുഗ്രഹിച്ചുനല്‍കിയ ശക്തിയാണ്‌ ഹനുമാനെ വിജയത്തിലെത്തിച്ചതെന്ന സങ്കല്‍പമാണ്‌ ഈ കല്ലിന്മേല്‍കൂടിയുള്ള ചാട്ടത്തിന്റെ പിന്നിലും. ക്ഷേത്രത്തില്‍ മൂന്നുപൂജയുണ്ട്‌. ഹനുമാന്‌ നിവേദ്യം മാത്രം. തന്ത്രം കറുത്തേടത്ത്‌. ഹനുമാന്‌ കുഴച്ച പൊതി അവല്‍ നിവേദ്യം. ദിവസവും രാവിലെയും വൈകിട്ടും നടക്കും. അവില്‍ വഴിപാട്‌ പൊതിക്കണക്കാണ്‌. ഏതാണ്ട്‌ മൂവായിരത്തോളം രൂപ ചെലവ്‌ വരുന്നതാണ്‌ ഈ വഴിപാട്‌. അരപൊതിയായോ കാല്‍ പൊതിയായോ അതുമല്ലെങ്കില്‍ മുപ്പതുരൂപ മാത്രം ചെലവ്‌ വരുന്ന ഒരു നാഴിയോ നടത്താം. അവല്‍ പ്രസാദത്തിനായി ജാതിമതഭേദമ്യേ ആളുകളെത്തും. അവല്‍ പ്രസാദം പതിനഞ്ചുദിവസം കേടുകൂടാതെയിരിക്കും. സീതാന്വേഷണത്തിനായി പുറപ്പെട്ട ഹനുമാന്റെ കൈയില്‍ ഈ ദേവഭക്ഷണം ഒരു പൊതിയാക്കി ശ്രീരാമന്‍ നല്‍കിയതായി പുരാണം ഉദ്ഘോഷിക്കുന്നു. ശ്വാസംമുട്ടിന്‌ പാളയും കയറും ഇവിടെ വഴിപാടായുണ്ട്‌. ശ്രീരാമസ്വാമിക്ക്‌ ചതുശ്ശതവും മറ്റ്‌ വഴിപാടുകളും നടത്തിവരുന്നു. മഹാകവി വള്ളത്തോളും കുഞ്ഞിക്കുട്ടന്‍ തമ്പുരാനുമൊക്കെ ഈ വിശേഷപ്പെട്ട അവല്‍ നേര്‍ച്ചയെപ്പറ്റി കവിത രചിച്ചിട്ടുണ്ട്‌. തുഞ്ചത്ത്‌ എഴുത്തച്ഛന്‍ ഈ ക്ഷേത്രത്തിലെ ഉപാസകനായിരുന്നുവെന്ന്‌ പറയപ്പെടുന്നു. തുഞ്ചന്‍പറമ്പിലെ കാഞ്ഞിരമരത്തില്‍ ഹനുമാന്റെ സാന്നിധ്യമുണ്ടായിരുന്നതുകൊണ്ടാണ്‌ ഇലകയ്ക്കാത്തതെന്ന്‌ പഴമ. തുലാംമാസത്തിലെ തിരുവോണത്തിന്‌ അവസാനിക്കത്തക്കവിധത്തില്‍ മൂന്നുദിവസമാണ്‌ പ്രധാന ഉത്സവം. മീനമാസത്തിലെ അത്തത്തിന്‌ പ്രതിഷ്ഠാദിന വാര്‍ഷികവും ആഘോഷിച്ചുവരുന്നു.
ആലത്തിയൂരിലെ ഹനുമാൻ :
തിരൂരിലെ ആലത്തിയൂർ ഹനുമാനെപ്പറ്റിയും തുഞ്ചൻ പറമ്പിലെ കയ്പ്പില്ലാത്ത കാഞ്ഞിര മരത്തെപ്പറ്റിയും പ്രശസ്തരായ എം.ടി. വാസുദേവൻ നായർ, ഉറൂബ് തുടങ്ങിയവർ എഴുതിയിട്ടുണ്ട്.
അപ്പോൾ അത് അന്ധവിശാസജഡിലമായ കേവലഹിന്ദുക്കഥകളല്ല, ബുദ്ധിജീവികൾക്കും കൈകാര്യം ചെയ്യാവുന്ന വിഷയമാണെന്ന് സിദ്ധിയ്ക്കുന്നു.
അതുകൊണ്ട് എഴുതുന്നു.
ജയലളിത ഒരു തവണ തെരഞ്ഞെടുപ്പിൽ തോറ്റ് തുന്നംപാടിയത് ഓർമ്മയുണ്ടല്ലോ.
കരുണാനിധിയുടെ കിങ്കരന്മാർ അവരെ നിയമസഭയ്ക്കുള്ളിലിട്ടു വസ്ത്രാക്ഷേപം ചെയ്തു.
ഇടിച്ചു വീഴ്ത്തി നിലത്തിട്ടു ചവിട്ടി.
തോറ്റവനെ ജയിച്ചവർക്ക് എന്തും ചെയ്യാം എന്ന ദ്രാവിഡകാട്ടുനീതി തമിഴ് മക്കൾ ശരിവെക്കുകയും ചെയ്തു.
1996 മുതല്‍ അഞ്ച് വര്‍ഷത്തെ കരുണാനിധി ഭരണത്തില്‍ കേസുകളും അറസ്റ്റുകളുമൊക്കെയായി ജയലളിത നിരന്തരം വേട്ടയാടപ്പെട്ടിരുന്നു.
ആ സംഭവത്തെത്തുടർന്ന് തോറ്റവനെ കൊല്ലാക്കൊല ചെയ്യുന്നത് ഇന്ത്യയിലെ എല്ലാ നിയമസഭകളിലും ഒരു കീഴ് വഴക്കമായി മാറി.
കരുണാനിധി കരുണാവാരിധിയും പുരോഗമന ചിന്താഗതിക്കാരനും ശാസ്ത്രവാദിയും എഴുത്തുകാരനും കവിയും ബുദ്ധിജീവിയും ക്രാന്തദർശിയും തൂലികയെ പടവാളിനേക്കാളും ശക്തിയുള്ള ബ്രഹ്‌മാസ്‌ത്രമായി വിശ്വസിച്ചനും ജനനന്മ മാത്രം കാംക്ഷിച്ചവനും പിന്നെ സാംസ്കാരികോന്നതിയുടെ എന്തൊക്കെയാണോ അതെല്ലാമും ആയിരുന്നു.
ജയലളിത വെറും പച്ചപ്പെണ്ണായിരുന്നു.
സീരിയൽ കാണും.
അണിഞ്ഞൊരുങ്ങും.
ബുദ്ധിമതി.
പ്രായോഗികവാദി.
പണവും സ്വർണ്ണവും ഭൂസ്വത്തുക്കളും കണ്ടാൽ മതിമയങ്ങും.
സേവകസ്തുതിയിൽ മൂക്കുകുത്തിയും മലർന്നടിച്ചും വീഴും.
നല്ല അസ്സൽ ഇംഗിഷ് വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിലും പക്ഷേ, ദൈവഭക്തി കടുകട്ടി.
നിയമസഭയിൽ നിന്നും ചവിട്ടിക്കൂട്ടിയ പരിക്കോടെ എഴുന്നേറ്റു ജയലളിത പോയത് ആൾ ഇൻഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്സിലേക്കല്ല.
കോഴിക്കോട് നിന്നും ഇരുപത്തേഴു കിലോമീറ്ററകലെ പരപ്പനങ്ങാടിയിൽ "ജ്യോതിഷം" എന്ന ബോർഡും വെച്ച് ആരാലും അറിയപ്പെടാതെ ജീവിയ്ക്കുന്ന ഉണ്ണികൃഷ്ണൻ പണിക്കരുടെ അടുത്തേയ്ക്കായിരുന്നു.
പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കർ ആയമ്മയോടു പറഞ്ഞു :
"ദൈവങ്ങൾ മുപ്പത്തിമൂന്നു കോടിയാണ്. വെവ്വേറെ കണ്ടാൽ ഒരു ശക്തിയും ഇല്ല. ഒന്നിച്ചു നിന്നാൽ അതിലും വലിയ ശക്തി ഇല്ല. മുപ്പത്തിമൂന്നു കോടി ദേവകളും ശക്തി പകർന്നു നൽകിയിട്ടാണ് ഹനുമാൻ ലങ്കയിലേക്ക് ചാടിയതും സീതാന്വേഷണത്തിൽ വിജയിച്ചതും. മുപ്പത്തിമൂന്നു കോടി ദേവന്മാരുടേയും ശക്തിപകർന്നുകിട്ടിയ ഹനുമാൻ ശ്രീരാമന്റെ അടയാളവാക്യനിർദ്ദേശങ്ങൾക്കായി ലങ്കയിലേക്കുള്ള നൂറു യോജന ദൂരം ചാടിക്കടക്കാൻ തയ്യാറായി എന്തിനും പോന്നവനായി കാത്തുനിൽക്കുന്ന ഒരു പ്രതിഷ്ഠയുണ്ട്, കേരളത്തിൽ. അവിടെപ്പോയി ശ്രീരാമൻ വിജയത്തിനായി ആശ്രയിച്ച അതേ ഹനുമാനെ ആശ്രയിയ്ക്കുക. മറ്റു പോംവഴികളില്ല. മറ്റൊന്നും എനിയ്ക്കറിയില്ല."
പരപ്പനങ്ങാടി ഉണ്ണികൃഷണപ്പണിയ്ക്കരെ,
അയാളുടെ ജ്യോതിഷത്തെ,
മുപ്പത്തിമുക്കോടി ദേവകളെ,
അവന്മാരുടെ ശക്തി ഡെപ്യൂട്ടേഷനിൽ കിട്ടിയ ഹനുമാനെ,
ആ ഹനുമാന് ഏറ്റവും പ്രിയപ്പെട്ട അവിൽ കുഴച്ച നിവേദ്യത്തെ,
ആ ഹനുമാന്റെ മുഖത്തു ചന്ദനം ചാർത്തി മനോഹാരിത വരുത്തുന്ന പൂജാരിയുടെ അന്തസ്സാരശൂന്യതയെ,
സാമൂതിരിയുടെ ആരാലും അറിയപ്പെടാതെയും ശ്രദ്ധിയ്ക്കപ്പെടാതെയും കിടന്ന ശ്രീരാമക്ഷേത്രത്തെ,
അവിടെ ഹനുമാൻ ചാടിയതിന്റെ ഓർമ്മയ്ക്കും ഫലപ്രാപ്തിയ്ക്കുമായി ഭക്തജനങ്ങൾക്ക് ചാടിക്കടക്കാനുള്ള കല്ല് പതിച്ച തിണ്ടിനെ,
വിഗ്രഹാരാധനയുടെ പ്രാകൃതമായ കൊരങ്ങൻ സംസ്കാരത്തെ.... ഒക്കെ നമുക്ക് പുച്ഛിയ്ക്കാം.
മഹാകവി വള്ളത്തോളും കുഞ്ഞിക്കുട്ടന്‍ തമ്പുരാനുമൊക്കെ ഈ വിശേഷപ്പെട്ട അവില്‍ നേര്‍ച്ചയെപ്പറ്റി കവിത രചിച്ചിട്ടുണ്ട്‌. അവരെയും പുച്ഛത്തിൽ ഉൾപ്പെടുത്താം, ഇവന്മാരും എം ടി പോലെ, ഉറൂബ് പോലെ, സിംപ്ലി, ഹിന്ദുക്കളായിരുന്നല്ലോ.
പക്ഷെ, പരപ്പനങ്ങാടി ഉണ്ണികൃഷണപ്പണിയ്ക്കർ ജയലളിതക്ക് ഉപദേശിച്ചത് തമിഴ് നാടിനു പ്രേരകമായ, യോജിച്ച, ബാധകമായ, അൾട്ടിമേറ്റ് ജനാധിപത്യ സൂത്രവാക്യമാണ്.
1.മുപ്പത്തിമുക്കോടി ദേവകളെയും അവരുടൈയ സക്തിയെയും വാഴ്ത്തുങ്കൾ !
2.അവനുക്ക് പശിക്കിറത്; അവിൽ നിവേദ്യം കൊടുങ്കോ.
3.അവനുടയ മുഖം മനോഹരമാ പ്രസന്നമാ ഒഴുങ്കാ ഇരുക്കണം; അതുക്ക് ഏതാവത് സന്ദനം പൂശുങ്കോ.
ചിന്തിച്ചാൽ ഇത് പിൽക്കാലത്തു ജയലളിത നടപ്പാക്കിയ തനിത്തമിഴൻ ജനാധിപൈത്യ ടെക്‌നോളജി തന്നെയാണ്.
അതാണല്ലോ തമിഴ്‌നാട്ടിലെ കരുണാവാരിധിയുടെ ജനവും കേരളത്തിലെ മൊത്തം ജനവും ഇന്ത്യയിലെയും ലോകത്തേയും കേട്ടറിഞ്ഞ മുഴുവൻ ജനവും ഒരേ സ്വരത്തിൽ ജയലളിതയുടെ ഭരണത്തെപ്പറ്റി അദ്‌ഭുതപ്പെട്ടത് : ഇന്ത ജയലളിതാവുക്ക് എന്നമോ പൈത്യമാ ?
ആഹ്..അതിരിയ്ക്കട്ടെ...
അങ്ങനെ ജയലളിത വഴി ചോദിച്ചു ചോദിച്ചു പോയി, തിരൂർ ആലത്തിയൂർ ഹനുമാൻ ക്ഷേത്രത്തിലേയ്ക്ക്.
ആ ഭക്തിയിലാണ് തമിഴ് മക്കൾ ഒന്നടങ്കം മുട്ടുകുത്തി വീണത്.
പിന്നീടുണ്ടായത് ചരിത്രം.
ഒരേയൊരു നയാപൈസാവൈ കൊടുത്താൽ എന്തപ്പൊരുളൈയാവത് വാങ്ക മുടിയും ?
ചെല്ലപ്പിള്ളൈയ്‌യാർ കോവിൽ ഉണ്ടിയിൽ പോട്ടാൽ പുണ്ണിയം വാങ്കലാം.
അതിനായാലും കൈയ്യിൽ ഒരു പൈസ വേണ്ടേ ?
അത് പോലും ഇല്ലാതിരുന്ന ഒരു ദരിദ്രജനത.
ദാരിദ്ര്യത്തിന്റെ നിറകുടമായ അങ്ങനത്തെ ഒരു സംസ്ഥാനത്താണ് സ്നേഹത്തിന്റെ തങ്കക്കുടമായ ജയലളിത അരിയും സാരിയും സൈക്കിളും ടീവിയും താലിമാലയും എണ്ണയും സോപ്പും ഉച്ചയ്ക്ക് ഊണും മരുന്നും വിദ്യാഭ്യാസവും വാരിക്കോരിക്കൊടുത്തത്.
എവിടന്നു എടുത്തു കൊടുത്തു ?
ഉള്ളവന്റെ അടുത്ത് നിന്ന് തട്ടിച്ചായാലും മോഷ്ടിച്ചായാലും എടുത്തു.
ഇല്ലാത്തവന് കൊടുത്തു.
ജന്മമെടുത്ത എല്ലാറ്റിനും അനിവാര്യമായ മരണം കീഴടക്കുന്നതുവരെ പ്രപഞ്ചത്തിലെ സകല സമ്പത്തിന്റെയും അധിപയായി ലക്ഷ്മീദേവിയെപ്പോലെ തമിഴ്‍നാടിന്റെ ഉടമയായി അവർ ചിരകാലം വാണു.
അങ്ങോട്ട് തൊഴാൻ കച്ചകെട്ടി നിൽക്കുന്ന ദൈവങ്ങളിൽ നിന്നും വിഭിന്നനായി ഇങ്ങോട്ടു കൈകൂപ്പി തൊഴുന്ന ഹനുമാൻ ആലത്തിയൂർ അമ്പലത്തിന്റെ ശ്രീകോവിലിനു പുറത്താണ്.
കോവിലിന്റെ ഉള്ളിൽ സാക്ഷാൽ ശ്രീരാമനാണ്.
അങ്ങേരെ ആരും മൈൻഡ് ചെയ്യാറില്ല.
ശക്തി മുഴുവനും ഇങ്ങേർക്കാണല്ലോ.
ഹനുമാന് ഇഷ്ടപ്പെടാതിരിക്കരുതല്ലോ എന്ന് പേടിച്ചു അങ്ങേരുടെ സ്വാമിയെക്കൂടി ഭക്തജനങ്ങൾ തൊഴുന്നു എന്ന് മാത്രം.
ഡെപ്യൂട്ടേഷനിൽ ഇൻചാർജ് മാത്രമായ ഒ. പനീർ സെൽവം പോലെയുള്ള ഹനുമാനെ പൂജിയ്ക്കേണ്ടതില്ലല്ലോ..
അതുകൊണ്ട്, ഹനുമാന് ഇവിടെ പൂജയില്ല, നിവേദ്യം മാത്രമേയുള്ളൂ.
ആലത്തിയൂർ ആലസ്തിക/ആലക്തിക ഊരാണ്.
ജീവിത വഴികളിലേക്ക് പ്രകാശം വിതറുന്ന, പ്രകാശം ചിതറുന്ന ഒരു ഊര്...
ആലസ്തികം എന്നാല്‍ പ്രകാശം എന്നാണ് അര്‍ത്ഥം.
ആലക്തികം എന്നാണു വൈദ്യുതിയ്ക്ക് സംസ്കൃതം.
മലയാളവും.
മിന്നൽപ്പിണർ പോലെ ലങ്കയിലേക്ക് ചാടിയ ഹനുമാന്റെ മുഖപ്രസാദത്തിലെ ദിവ്യപ്രകാശത്തെ പരാമര്‍ശിച്ചുകൊണ്ടാവാം സ്ഥലത്തിന്‌ ആലത്തിയൂർ എന്ന പേരു വന്നതെന്ന്‌ പറയുന്നവരുണ്ട്‌. ഇത്‌ പരശുരാമൻ സ്ഥാപിച്ച ഗ്രാമങ്ങളില്‍ ഒന്നായിരുന്നു. അങ്ങനെ ക്ഷേത്രം ആലത്തിയൂര്‍ ഗ്രാമത്തിലെ നമ്പൂതിരിമാരുടേതായി. മൂവായിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ (ക്രി.പി. 1000) വസിഷ്ഠമഹര്‍ഷി പ്രതിഷ്ഠ നടത്തിഎന്നും ചരിത്രം രേഖപ്പെടുത്തിയിരിയ്ക്കുന്നു.
സീതാന്വേഷണത്തിനായി പോകുന്ന തന്റെ ശിങ്കിടി ഭക്തനായ ഹനുമാന്‌ സീതാദേവിയോട്‌ പറയാനുള്ള അടയാളവാക്യം ചെവിയില്‍ പറഞ്ഞുകൊടുക്കുന്ന ഭാവമാണ്‌ ശ്രീരാമന്റേത്‌. തലയൊന്ന്‌ ചരിച്ചുപിടിച്ച്‌ എല്ലാം ശ്രദ്ധിച്ചുകേള്‍ക്കുന്ന ഭാവമാണ്‌ ഹനുമാന്റേത്‌.
ഹനുമാനോട്‌ പറയുന്നത്‌ കേള്‍ക്കാതിരിക്കാന്‍ ലക്ഷ്മണനെ അല്‍പം ദൂരത്തേക്ക്‌ മാറ്റി നിര്‍ത്തിയിരിക്കുകയാണെന്ന്‌ തോന്നും പ്രധാന കോവിലിന്‌ പുറത്തുള്ള ലക്ഷ്മണക്ഷേത്രം കണ്ടാല്‍.
ദിവസവും രാവിലെയും വൈകിട്ടും ഹനുമാന് അവില്‍ നിവേദ്യം നടക്കും.
അവില്‍ വഴിപാട്‌ പൊതിക്കണക്കാണ്‌.
ഏതാണ്ട്‌ ആറായിരത്തോളം രൂപ ചെലവ്‌ വരുന്നതാണ്‌ ഈ ഒരു പൊതി അവിൽ വഴിപാട്‌.
അര പൊതിയായോ കാല്‍ പൊതിയായോ അതുമല്ലെങ്കില്‍ അറുപതുരൂപ മാത്രം ചെലവ്‌ വരുന്ന ഒരു നാഴിയോ നടത്താം.
ആശങ്കപ്പെടാനില്ല.
ഹനുമാന് നമ്മുടെ വക അത് മതി.
ബാക്കി ഭക്തരും നടത്തുന്നുണ്ടല്ലോ.
അവല്‍ പ്രസാദത്തിനായി ജാതിമതഭേദമെന്യേ ആളുകളെത്തും.
അതീവരുചികരമായ ഒരു പാചകപ്രക്രിയയാണ് ഈ അവില്‍ പ്രസാദം.
അമ്പലപ്പുഴ പാൽപ്പായസം പോലെ ലോകമെങ്ങും പ്രശസ്തമാകേണ്ടിയിരുന്ന ഒന്നാണ് അത്.
പക്ഷെ, അതിന്റെ ഗുണഭോക്താവ് വെറുമൊരു കൊരങ്ങനായിപ്പോയി.
ദൈവമാകാതെ, വെറും സേവകനായിപ്പോയി.
ഇത് പതിനഞ്ചിരുപത് ദിവസം വരെ കേടുകൂടാതെയിരിക്കും.
ദിവ്യാദ്‌ഭുതമാണോ, ശാസ്ത്രീയതയാണോ, എന്തോ, എതോ, നല്ല മധുരമുള്ള ഈ പ്രസാദം ഇൻസുലിൻ തെറാപ്പി ചെയ്യുന്ന പ്രമേഹരോഗികൾക്ക് ബ്ലഡ് ഷുഗർ ഉയർത്തുകയില്ല എന്നതാണ് ഇതിന്റെ പാചകത്തിന്റെ ഒരു വിശേഷം.
പളനി ആണ്ടവന്റെ പഞ്ചാമൃതത്തിനു പോലും ആ വൈശിഷ്ട്യമില്ല.
അത് അധികം തിന്നാൽ പ്രമേഹം കോപിയ്ക്കും.
സീതാന്വേഷണത്തിനായി പുറപ്പെട്ട ഹനുമാന്റെ കൈയില്‍ ഈ ദേവഭക്ഷണം ഒരു പൊതിയാക്കി ശ്രീരാമന്‍ നല്‍കിയതായി രാമായണത്തിൽ പറയുന്നുണ്ട്.
തന്റെ സ്വാമി ശ്രീരാമനെ കാണാൻ വരുന്ന ഭക്തരെ തൊഴുതു നിൽക്കുന്ന ഹനുമാൻ ശ്രീകോവിലിന്റെ പുറത്തു വെറുമൊരു സേവകനോ കാഴ്ചക്കാരനോ ആണ്.
ജനാധിപത്യത്തിൽ എന്നെ ആരും പൂജിയ്ക്കേണ്ട.
ഞാൻ വെറുമൊരു സമ്മതിദായകൻ.
എന്റെ വോട്ട് എന്റെ സ്വാമിയ്ക്കുള്ളതാണ്.
വരുന്നവരെല്ലാം എന്റെ സ്വാമിയ്ക്കു തുല്യം.
എല്ലാവരും എല്ലാം സ്വാമിയോട് പറഞ്ഞാൽ മതി എന്നാണു മൂപ്പരുടെ തത്വശാസ്ത്രം.
തന്നെ ഒന്ന് ഓർമ്മിപ്പിയ്ക്കാൻ അൽപ്പം അവിലും തന്നേക്കുക.
ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ അല്ലയോ ഭക്താ, അങ്ങ് തന്നെ സ്വയം എഴുന്നള്ളിയിരുന്നാലും.
അടിയന് ഫുഡ്, ക്ലോത്ത് ആൻഡ് ഷെൽട്ടർ മതി എന്നതു തന്നെയാകുന്നു ഈ തത്വശാസ്ത്രം.
പുറം തൃക്കോവിലിൽ നില്ക്കുന്ന ഹനുമാന്റെ പെരും തൃക്കോവിൽ എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ മുൻ‌കാല സൂക്ഷിപ്പുകാരിൽ ആലത്തിയൂർ ഗ്രാമ നമ്പൂതിരി, വെട്ടത്ത് രാജ, കോഴിക്കോട് സാമൂതിരി എന്നിവർ ഉൾപ്പെടുന്നു.
ഹനുമാൻ അല്ലെങ്കിൽ ആഞ്ജനേയൻ അഞ്ജന എന്ന വാനരസ്ത്രീയുടെ പുത്രനാണ്.
രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമായ വാനരനാണ് ഹനുമാൻ.
സപ്തചിരംജീവികളിൽ ഒരാളാണ് ഹനുമാൻ.
രാക്ഷസരാജാവായ രാവണന്റെ തടവിൽ നിന്നും രാമന്റെ ഭാര്യയായ സീതയെ കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്.
രാമ-രാവണയുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതിനായി ഹനുമാൻ ഹിമാലയത്തിൽ നിന്നും ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാ പർവ്വതം കൊണ്ട് വരികയും ചെയ്തു.
ഉത്തമവിശ്വാസവും സംഘടിതശക്തിയും ദൃഢപ്രയത്നവും മനോബലവും കനത്ത ആത്മവിശ്വാസവും കൈമുതലാക്കിയാൽ അസാദ്ധ്യമായി ഒന്നുമില്ല എന്ന് ഹനുമാൻ തെളിയിയ്ക്കുന്നു.
സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നുണ്ട്..
സീതയെക്കാളും ശ്രീരാമന് വിശ്വാസം ഹനുമാനെയാണ്.
സീതാദേവി സുചരിതയാണ് എന്ന് ആകാശപരിശോധനാവീക്ഷണത്തിൽ മനസ്സിലാക്കി ഹനുമാൻ ഉറപ്പിച്ചു റിപ്പോർട്ട് ചെയ്തിട്ടും ശ്രീരാമൻ അഗ്നി പരീക്ഷണത്തിന് ഉത്തരവിട്ടത് ജനാധിപത്യത്തെ മാത്രം മാനിച്ചായിരുന്നല്ലോ.
വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ശക്തികൊണ്ടും, രാമനോടുള്ള, യജമാനനോടുള്ള, വിശ്വാസ്യതകൊണ്ടും അതുല്യനാണ്.
ചങ്കു കീറിക്കാണിച്ചാലും ചെമ്പരുത്തിപ്പൂവ് എന്ന് പറയുന്ന ലോകത്തിൽ ഹനുമാന്റെ നെഞ്ചു പിളർന്നാൽ ശ്രീരാമനും സീതയും ഇരിയ്ക്കുന്നത് കാണാം.
തുഞ്ചന്റെ മലയാള ഭാഷാ രാമായണത്തിൽ ഹനുമാന്റെ ശക്തിവർണ്ണനയിൽ അതിശയോക്തി കലർത്തിയിട്ടുണ്ടെങ്കിലും ഹനുമാൻ ദൈവമാണ്, ദേവഗണത്തിലുൾപ്പെട്ടതാണ്, ദേവതയാണ് എന്നുള്ള പരാമർശമില്ല. രാമായണത്തിന്റെ സംസ്കൃത വേർഷനടക്കം ഒരിടത്തും അങ്ങനെ ഒരു പ്രസ്താവമില്ല എന്നതും ചിന്തനീയമാണ്..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...