ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഹൊയാ ബസിയു കാടുകൾ





ഹൊയാ ബസിയു കാടുകൾ 
(HOIA BASIU FOREST ,ONE OF THE MOST HAUNTED FORESTS IN WORLD )
ROMANIA ലെ Cluj-Napoca എന്ന സ്ഥലത്തിന് അടുത്തായി , 250 hectares പരന്നു കിടക്കുന്ന ഈ കാടുകൾ ലോകത്തിലെതന്നെ ഏറ്റവും ഭീകരമായി പ്രേതബാധ ഉള്ള കാടുകളിൽ ഒന്നായി ആണ് അറിയപ്പെടുന്നത്. റൊമാനിയാ യുടെ BERMUDA TRIANGLE എന്നൊരു വിളിപ്പേരും ഈ കാടിനുണ്ട് . വര്ഷം തോറും ഇവിടെ നടക്കുന്ന അനിഷ്ട സംഭവങ്ങളും , വിശദീകരിക്കാനാവാത്ത നിഗൂഢ സംഭവങ്ങളും തന്നെ ഇതിനെല്ലാം കാരണം.
ആത്‌മാക്കളെ കാണുക, ഒരു തെളിവും അവശേഷിപ്പിക്കാതെ ആൾക്കാർ അപ്രത്യക്ഷരാവുക, ഫോട്ടോസ് ൽ മുഖങ്ങൾ പ്രത്യക്ഷപ്പെടുക, തുടങ്ങ്യ പലപല സംഭവങ്ങളും ഇതിനു ബലം കൂട്ടുന്നു, അതുമാത്രമല്ല UFO യുടെ സാന്നിധ്യം ഉണ്ടെന്ന് ഏറെ പേരുകേട്ട ഒരു കാട് കൂടിയാണ് ഇത്.
ഈ കാടിനെപ്പറ്റിയും ചില വിചിത്ര സംഭവങ്ങളെ പറ്റിയും ഒന്ന് രണ്ടു വസ്തുതകൾ...
*ഇവിടെ കാഴ്ചക്കാരായി എത്തുന്നവർ ഏറെ പേരും തങ്ങളെ ആരോ നിരീക്ഷിക്കുന്നതായി ഒരു നെഗറ്റീവ് ഫീലിംഗ് തോന്നാറുണ്ട് എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
*ഇവിടെ വളരുന്ന ചെടികളും വൃക്ഷങ്ങളും ഒരു പ്രത്യേക ദിശയിൽ പ്രത്യേക രീതിയിലാണ് വളരാറുള്ളത്, ശാസ്ത്രം ഇതിനു ഇതുവരെ ഒരു നല്ല വിശദീകരണം നൽകിയിട്ടില്ലാ .(SEE PHOTOS )
*LOCAL ജനങ്ങൾക്കിടയിൽ ഇന്നും ആ കാടിനെപ്പറ്റി ഒട്ടേറെ കെട്ടുകഥകളും, മിത്തുകളും ഉള്ളതിനാൽ, അവരാരും ഒറ്റക്കോ അസമയത്തോ കാടിനുള്ളിലേക് കടക്കാറില്ല,പോയവരാരും തിരിച്ചു വന്നിട്ടില്ല എന്നൊരു വിശ്വാസം അവർക്കിടയിലുണ്ട്.
* എന്നാൽ കാലാകാലങ്ങളായി ആ കാടുകൾ സന്ദർശിച്ച ഒട്ടേറെ പേർ അവര്ക് പലർക്കും തലവേദന, അസ്വാസ്ഥ്യം, നെഗറ്റീവ് ഫീലിംഗ്‌സ്‌ , ദേഹമാസകലം വേദന, മൈഗ്രൈൻ ,എന്നിങ്ങനെ പല അസുഖങ്ങളും വന്നിട്ടുള്ളതായി റിപ്പോർട് ഉണ്ട്.
* ഈ കാടുകളിൽ 1960 കാലഘട്ടങ്ങളിൽ Alexandru Sift എന്ന BIOLOGIST നടത്തിയ ചില അന്വേഷണങ്ങളിൽ ഒട്ടേറെ ഡിസ്ക് രൂപത്തിൽ ഉള്ള പറക്കും തളികകൾ കണ്ടതായും ഫോട്ടോ എടുത്തതായും അവകാശപ്പെടുന്നു. 1968 അഗസ്റ് 18 നു മിലിറ്ററി ടെക്‌നിഷ്യൻ ആയ Emil Barnea ഇവിടെനിന്നും എടുത്ത ഒരു UFO യുടെ ഫോട്ടോ ലോകശ്രദ്ധ ആകര്ഷിച്ചതിൽ പിന്നെ ഇവിടേക്ക് സഞ്ചാരികളുടെയും അന്വേഷികളുടെയും ഒഴുക്ക് ആയിരുന്നു.
*അക്കൂട്ടത്തിൽ പല PARANORMAL അന്വേഷകരും നടത്തിയ അന്വേഷണത്തിലും ഇവിടം ഒത്തിരി PARANORMAL ആക്ടിവിറ്റീസ് ഉള്ളതായും ആത്മാക്കളുടെ PRESENCE ഉണ്ടന്ന്എം അവകാശപ്പെടുന്നു.
*പല രാത്രികളിലും വെളിച്ചം കൊണ്ടുള്ള ഒരു ഗോളം ഇവിടെ ഒഴുകി നടക്കുന്നതായി കണ്ടവർ ഏറെ ഉണ്ട്.
* പലർക്കും ഇവിടെ സഞ്ചരിക്കുമ്പോൾ മരണപ്പെട്ടതോ മുറിവേറ്റതോ ആയ സ്ത്രീകൾ അവരെ വിളിക്കുന്നതായി കേട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദേഹത്തു ആരോ മാന്തി ഉണ്ടായ പാടുകളും നിത്യസംഭവങ്ങൾ ആണ്
*പല ആള്കാരുടെയും തിരോധാനവും ആയ ബന്ധപ്പെട്ട് ഈ കാടുകൾ മറ്റൊരു DIMENSION ലെക് ഉള്ള ഒരു GATEWAY ആണെന്ന് വിശ്വസിക്കുന്നവർ ഒരുപാടാണ്. അത്തരത്തിൽ ഒരു കേസ് ആണ് അവിടെ കാണാതായ ഒരു 5 വയസ്സുകാരിയുടെ കഥ .
ഒരിക്കൽ കാടിനുള്ളിലേക് നടന്നുപോയ ഒരു പെൺകുട്ടി പിന്നെ 5 വർഷക്കാലം കാണാതായി എന്നും ഒടുവിൽ 5 വർഷത്തിന് ശേഷം തിരികെ വന്നപ്പോൾ, പോയതിൽ നിന്നും ഒരു വെറും മണിക്കൂറുകളുടെ ഗാപ് ൽ ഉള്ള വെത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും ആ കുട്ടി ഇട്ടിരുന്ന അതെ ഡ്രസ്സ് ആയിരുന്നു വന്നപ്പോളും എന്നും പറയപ്പെടുന്നു. .
*50 വർഷങ്ങൾ ആയി ഇവിടെ HAUNTING STORIES പൊലീസിന് റിപ്പോർട്ട് ചെയ്യാറുണ്ട്.
*ഇതിനെല്ലാം ആക്കം കൂട്ടാനായി ഈ അടുത്ത് നടന്ന ഒരു കണ്ടുപിടിത്തവും ഉണ്ട്. കാടിന് ഏകദേശം മധ്യത്തിൽ ആയി വൃത്താകൃതിയിൽ ഒരു സ്ഥലം ഉണ്ട് (ഫോട്ടോ ശ്രദ്ധിക്കുക)
ആ സ്ഥലത്തിന്റെ മണ്ണിനു ചുറ്റുമുള്ള മണ്ണിനേക്കാൾ കാര്യമായ വെത്യാസങ്ങളോ ജലത്തിന്റെ ലഭ്യതക്കുറവോ ഒന്നും ഇല്ലെങ്കിലും, വിചിത്രമായി അവിടെ വൃത്താകൃതിയിൽ മരങ്ങൾ ഒന്നും വളരാറില്ല. SCIENTIFICAL ആയ ഇതിനൊരു വിശദീകരണവും നല്കാൻ ശാസ്ത്രജ്ഞന്മാർക്ക് കഴിയുന്നില്ല . അവിടം ആണ് ഈ വിചിത്ര സംഭവങ്ങൾക്കും , ആത്മാക്കളുടെയും ഉറവിടം എന്ന് വിശ്വസിക്കുന്നവരും വാദിക്കുന്നവരും ഉണ്ട്. അതൊരു EXTRA DIMENTIONAL PORTAL ആണെന്നും വാദിക്കുന്നവർ ഉണ്ട്.
കറങ്ങി നടക്കുന്ന പ്രകാശ ഗോളങ്ങളും, വിചിത്രമായി വളരുന്ന മരങ്ങളും, ആത്മാക്കളുടെ സ്വരങ്ങളും, അകാരണമായ മൂടൽ മഞ്ഞും, സഞ്ചാരികൾക്കു ഉണ്ടാകുന്ന വിചിത്രമായ നെഗറ്റീവ് ഫീലിങ്സ് ഉം ദേഹത്തു ഉണ്ടാകുന്ന പാടുകളും എല്ലാം കൂട്ടി വായിക്കുമ്പോൾ, ഭൂമിയിൽ മനുഷ്യന് ചുരുളഴിക്കാനാവാത്ത നിഗൂഢതകളുടെ കൂട്ടത്തിൽ ഒന്നുകൂടി. സ്വതവേ നിഗൂഢതകൾക്ക് പേര് കേട്ട റൊമാനിയ ലെ കാടുകളിൽ ആണല്ലോ ഡ്രാക്കുള മിത്തുകളുടെ ഉല്പത്തിയും, HOIA BASIU കാടുകൾ ഇന്നും ഒട്ടേറെ സഞ്ചാരികൾക്കും നമ്മളെപ്പോലെ രഹസ്യാന്വേഷികൾക്കും ഒരേസമയം ജിജ്ജാസയും ഭയവും നൽകി നിലകൊള്ളുന്നു .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...