ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എപിക്യുയെൻ തടാകം (Lake Epecuen)*




എപിക്യുയെൻ തടാകം (Lake Epecuen)*
അര്ജന്റീനയുടെ തലസ്ഥാനം ആയ ബ്യുണസ് അയേഴ്സിൽ നിന്ന് 570 കിലോമീറ്റർ തെക്ക്പടിഞ്ഞാറ് ആയി സ്ഥിതി ചെയ്യുന്ന തടാകമാണ് എപിക്യുയെൻ തടാകം. എപിക്യുയെൻ എന്നു വച്ചാൽ നിത്യവസന്തം എന്നാണ് അർത്ഥം. ചാവുകടൽ കഴിഞ്ഞാൽ ഏറ്റവും കൂടിയ ലവണസാന്ദ്രതയുണ്ടായിരുന്ന ഒന്നാണ് ഇത്. ഇതിലുള്ള ധാതുസമ്പന്നമായ ജലത്തിന് ത്വക്ക് രോഗങ്ങൾ, വാതം, വിഷാദം എന്നിവയെല്ലാം മാറ്റാനുള്ള കഴിവുണ്ടത്രേ.
പ്രിയതമയുടെ വേർപ്പാടിൽ മനംനൊന്തുകരഞ്ഞ ഗ്രാമമുഖ്യന്റെ കണ്ണുനീരിൽ നിന്നാണ് ഈ ഗ്രാമം ഉണ്ടായത് എന്നാണ് വിശ്വാസം. അങ്ങിനെ ധാരാളം ധാതുലവണങ്ങൾ അടങ്ങിയിരിക്കുന്ന വെള്ളമായതിനാൽ യൂറോപ്പിൽ നിന്നും മറ്റും ധാരാളം സഞ്ചാരികൾ എവിടേക്ക് എത്തിത്തുടങ്ങി. തൽഫലമായി അവിടെ ഒരു ടൂറിസ്റ് മേഖല ഉയരുകയും എപിക്യുയെൻ വില്ല എന്ന പേരിൽ ഒരു ടൂറിസ്റ് ഗ്രാമം രൂപപ്പെടുകയും ചെയ്തു. 1920 - കളിൽ ഇങ്ങനെ പതിയെ വളർന്നു തുടങ്ങിയ ഗ്രാമം 1970 - ആയപ്പോൾ ഒരു ചെറു നഗരം തന്നെ ആയി മാറി. 1972 - ൽ ഇങ്ങോട്ട് ട്രെയിൻ സർവീസ് ആരംഭിക്കുകയും ഗ്രാമത്തെയും തടാകത്തെയും വേർതിരിക്കാനായി ഒരു മണൽ അണക്കെട്ട് നിർമിക്കുകയും ചെയ്തു. പതിനായിരകണക്കിന് ടൂറിസ്റ്റുകൾ, ധാതുക്കൾ ഖനനം ചെയ്യുന്ന ഒട്ടേറെ വ്യവസായങ്ങൾ, ഔഷധകുളി നടത്താൻ സൾഫേറ്റുകളുടെ പാക്കറ്റ് വ്യവസായം അങ്ങിനെ പലവിധത്തിൽ ഗ്രാമം അഭിവൃദ്ധിയുടെ പടവുകൾ കയറി.
ഈ ഗ്രാമം തഴച്ചുവളർന്നപ്പോൾ സമീപ ഗ്രാമമായ കർഹ്യൂവിലേക്കു പോയിരുന്ന ടൂറിസ്റ്റുകൾ ഇങ്ങോട്ട് വന്നു തുടങ്ങി.
1985 - ൽ സമീപ പ്രേദേശത്തെ മലനിരകളിൽ നീണ്ടുനിന്ന മഴയിൽ തടാകം നിറഞ്ഞൊഴുകി. മണൽതിട്ടകൾ തകർന്നു ഗ്രാമത്തിലേക്ക് ജലപ്രവാഹം ഉണ്ടായ ഫലമായി പ്രേദേശവാസികൾക്ക് കിട്ടാവുന്നത് എടുത്തു കർഹ്യൂവിലേക്കു നാട് വിടേണ്ടി വന്നു.
എട്ട് വർഷം കൊണ്ട് ഗ്രാമം 10 മീറ്റർ കനത്തിൽ വെള്ളത്തിനു അടിയിലായി. 25 വർഷം ഇങ്ങിനെ വെള്ളത്തിൽ മുങ്ങി കിടന്ന ഗ്രാമത്തിലെ വെള്ളം 2009 - ൽ ഇറങ്ങി തുടങ്ങി. എല്ലാ വസ്തുക്കളിലും കെട്ടിടങ്ങളിലും നിര്മിതികളിലും ഉപ്പ് അടിഞ്ഞുകൂടി ഒരു പ്രേതനഗരമായാണ് അത് പ്രേത്യക്ഷമായത്. ജലനിരപ്പ് ഉയർന്നത് വളരെ പതുക്കെ ആയിരുന്നതിനാൽ ആർക്കും ജീവഹാനി സംഭവിച്ചില്ലെങ്കിലും ആരും അങ്ങോട്ട്‌ തിരിച്ചു വന്നില്ല. ഒരാൾ ഒഴികെ., 87 വയസ്സുള്ള പാബ്ലോ നൊവാക്.
നരച്ചു മഞ്ഞു മൂടിയ പോലെ ഉപ്പ് അടിഞ്ഞു കിടക്കുന്ന തെരുവിൽ ഇലയില്ലാതെ മരിച്ചു നിൽക്കുന്ന മരങ്ങൾക്കിടയിൽ തന്റെ യൗവ്വനം കടന്നു പോയ സ്ഥലത്ത് ഇന്നും അയാൾ ഏകനായി ജീവിക്കുന്നു. ജനിച്ചു വളർന്ന സ്ഥലത്തുതന്നെ മരിക്കുവാനുള്ള ആഗ്രഹവ്യമായി തന്റെ രണ്ടു നായകളുമായി അവിടെ കഴിയുന്നു.
എപിക്യുയെന്നിൽ ഈ അവസ്ഥ ഉണ്ടായത് കാലാവസ്ഥാമാറ്റം കൊണ്ട് ഒന്നുമല്ലെങ്കിലും കാലാവസ്ഥാവ്യതിയാനത്താൽ സമുദ്രനിരപ്പ് ഉയരുകയൊക്കെ ചെയ്‌താൽ നമ്മുടെ തീരപ്രേദേശത്തെ പട്ടണങ്ങൾ എങ്ങിനെ ആയിത്തീരും എന്നറിയാൻ ഒന്ന് എപിക്യുയെൻവരെ പോയാൽ മതിയാകും.
കടപ്പാട്: 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...