ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മണ്ഡോദരി യുടെ കഥ


മണ്ഡോദരി യുടെ കഥ
ഉറങ്ങിക്കിടന്ന സാത്വികയായ മണ്‌ഡോദരിയെ സീതയാണോയെന്നു ഹനുമാന്‍ സംശയിക്കാനെന്തു കാരണം? സീതയ്ക്കും മണ്‌ഡോദരിക്കും തമ്മില്‍ രൂപസാദൃശ്യം ഉണ്ടാകാനുള്ള കാരണം ആനന്ദരാമായണത്തില്‍ പറയുന്നന്നതിങ്ങനെയാണ്. രാവണന്റെ മാതാവ് കൈകസി വലിയ ശിവഭക്തയായിരുന്നു. നിത്യവും ശിവപൂജ നടത്തിയിട്ടേ അവര്‍ ജലപാനം ചെയ്യുകയുള്ളൂ. ചെറിയൊരു ശിവലിംഗം വച്ചായിരുന്നു അവരുടെ പൂജ. ഒരിക്കല്‍ വാസുകിയുടെ നിശ്വാസത്തില്‍ ഇളകിയ ലിംഗം പാതാളത്തിലേക്കു താണുപോയി. കൈകസിക്കു വിഷമമായി. വേഗം രാവണനെ വിളിപ്പിച്ചു കൈലാസത്തില്‍ചെന്ന് ശിവനോട് ആത്മലിംഗം ചോദിച്ചുവാങ്ങിക്കൊണ്ടുവരാന്‍ പറഞ്ഞു. കൈലാസത്തിലെത്തിയ രാവണന്‍ കഠിനമായി തപസ്സുചെയ്തു ശിവനെ പ്രത്യക്ഷപ്പെടുത്തി. നിനക്കെന്തു വരം വേണമെന്നു ചോദിച്ചു ''രണ്ടുവരം'' രാവണന്‍ പറഞ്ഞു. ''ശരി ചോദിച്ചോളൂ'' ഒന്നാമത്തെ വരം അവിടത്തെ ആത്മലിംഗം തരണം. പിന്നെ രാവണന്‍ ചോദിക്കാന്‍ മടിക്കുന്നു ''എന്തായാലും ചോദിക്കാം'' ശിവന്‍ ധൈര്യം കൊടുത്തു. ''പാര്‍വതിയെ എനിക്കു തരണം.'' ഇതുകേട്ട് പാര്‍വതിയും ശിവനും പുഞ്ചിരിച്ചു. ''ശരി കൊണ്ടുപൊയ്‌ക്കൊള്ളു.'' ശിവന്‍ ചെറിയൊരു ലിംഗം രാവണനു കൊടുത്തിട്ടു പറഞ്ഞു. '' ഇത് കൈയില്‍ വച്ചുകൊണ്ട് നടക്കണം. നല്ല ഭാരമുണ്ട്. ഒരിക്കലും തറയില്‍വയ്ക്കരുത്. പാര്‍വതി പിന്നാലെ നടന്നുവരും. നിനക്കിവളെ വേണ്ട എന്നുതോന്നിയാല്‍ ഇവിടെ തിരിച്ചകൊണ്ടാക്കണം.'' രാവണന്‍ ശിവലിംഗം കൈയില്‍ വാങ്ങി പിന്നാലെവരുന്ന പാര്‍വതിയേയും കൂട്ടി നടന്നു. പാര്‍വതി ഇതിനകം മഹാവിഷ്ണുവിനെ സ്മരിച്ചു. ആപത്തില്‍ സ്മരിക്കേണ്ടത് നാരായണനെയാണല്ലോ. ശിവലിംഗം ചെറുതാണെങ്കിലും വല്ലാത്ത ഭാരം. താഴെവയ്ക്കാന്‍ പാടില്ല. അല്പനേരം ഏല്‍പിക്കാന്‍ ആരുമില്ല. ഭാരം കൂടിക്കൂടിവരുന്നു. രാവണന്‍ വിഷമിച്ചു. പടിഞ്ഞാറേ കടല്‍ക്കരയില്‍ എത്തി. അവിടെ ഒരു ബ്രാഹ്മണ വടു ധ്യാനിച്ചുകൊണ്ടിരിക്കുന്നു. രാവണനെ കണ്ടയുടനെ വടു ചോദിച്ചു. ''അല്ലാ ഇത് രാവണനല്ലേ? എവിടെ നിന്നു വരുന്നു? കൈയിലുള്ള ഈ കളിപ്പാട്ടം ആരുതന്നു?'' അതുകേട്ട് രാവണന്‍ ഇതു ശിവന്റെ ആത്മലിംഗമാണെന്നും മാതാവിന് പൂജിക്കാന്‍ ശിവന്‍ സമ്മാനിച്ചതാണെന്നും അറിയിച്ചു. അപ്പോള്‍ ആ ബ്രഹ്മചാരി ചോദിച്ചു. ''കൈലാസത്തിലെ ഈ ദാസിയെ അമ്മയ്ക്കു ജോലിക്കാരിയായി കൊണ്ടുപോകയാണോ?'' രാവണനു കോപം വന്നു. ''എന്താ തനിക്കു കണ്ണുകണ്ടുകൂടെ? ഇത് പാര്‍വതിയാണ്. ശിവന്‍ എനിക്കു സമ്മാനിച്ചതാണ്.'' ബ്രഹ്മചാരി വാ പൊത്തിച്ചിരിച്ചു. ''ഇവര്‍ പാര്‍വതിയുടെ ദാസിയാണ്. കൈലാസത്തില്‍വച്ച് ഞാന്‍ കണ്ടിട്ടുള്ളതുകൊണ്ടാണ് ചോദിച്ചത്. രാവണന്‍ വീരപരാക്രമിയാണെന്ന് എനിക്കറിയാം. എന്നാല്‍ തീരെ ബുദ്ധിയില്ല എന്ന് ഇപ്പോള്‍ മനസ്സിലായി. ഹേ വീരാ, ആരെങ്കിലും സ്വന്തം ഭാര്യയെ ചോദിച്ചാലുടന്‍ മറ്റൊരാള്‍ക്ക് വിട്ടുകൊടുക്കുമോ? ശിവന്‍ പറഞ്ഞാലും പാര്‍വതിക്കിഷ്ടമില്ലെങ്കില്‍ നിങ്ങളുടെ കൂടെ വരുമോ? രാവണനെ ശിവനും പാര്‍വതിയും ചേര്‍ന്ന് പറ്റിച്ചുവിട്ടു. പാര്‍വതിയെ ചോദിച്ചപ്പോള്‍ അവിടത്തെ ദാസിയായ പാര്‍വതിയെ വേഷം കെട്ടിച്ച് കൂടെ വിട്ടു. ഇവളുടെ പേരും പാര്‍വതിയെന്നുതന്നെ അല്ലേ?'' എന്നു വടു ചോദിച്ചപ്പോള്‍ പാര്‍വതി തലകുലുക്കി. രാവണന്‍ നിശ്ശബ്ദനായി. പറഞ്ഞതു ശരിയാകാം. ഇതു ദാസിയായിരിക്കും. ഇങ്ങനെ സംശയിക്കുന്നതിനിടയില്‍ വടു പിന്നെയും പറഞ്ഞു. ''പാര്‍വതിയെ ഇപ്പോള്‍ പാതാളത്തില്‍ അസുരശില്പിയായ മയന്റെ അടുത്ത് ഒളിപ്പിച്ചുവച്ചിരിക്കുന്നു. സംശയമുണ്ടെങ്കില്‍ കൈലാസത്തില്‍ പോയി ചോദിക്കാമല്ലോ. രാവണാ, വേഗം കൈലാസത്തില്‍ ചെന്ന് ഈ ദാസിയെ തിരിച്ചുകൊടുക്ക്. പാതാളത്തില്‍ നിന്ന് മയന്റെ പക്കലുള്ള പാര്‍വതിയെ വീണ്ടെടുക്ക്. രാവണന്‍ കുഴങ്ങി. ഭാരമുള്ള ഈ ശിവലിംഗം ഇനിയും ചുമക്കണോ? കൈലാസമെടുത്ത തനിക്കീ ചെറിയ ശിവലിംഗം താങ്ങാന്‍ കഴിയുന്നില്ല. ''നിങ്ങള്‍ അരനാഴികയ്ക്കകം വരാമെങ്കില്‍ ഇതു ഞാന്‍ വച്ചുകൊണ്ട് ഇവിടെ നില്‍ക്കാം. പക്ഷേ വേഗം വരണം.'' വടു പറഞ്ഞു. രാവണന്‍ ആ ലിംഗത്തെ വടുവിനെ ഏല്‍പ്പിച്ച് പാര്‍വതിയേയുംകൊണ്ട് കൈലാസത്തിലേക്കു പറന്നു. ശിവന്റെ അടുത്തെത്തി പരിഭവത്തോടെ പറഞ്ഞു. ''എനിക്കീ ദാസിയെ വേണ്ട. യഥാര്‍ത്ഥ പാര്‍വതിയെ മതി. ഞാന്‍ കണ്ടുപിടിച്ചോളാം.'' രാവണന്‍ വടു നിന്ന സ്ഥലത്ത് എത്തിയപ്പോള്‍ അവിടെ ആരുമില്ല. ശിവലിംഗം നിലത്തിരിക്കുന്നു. രാവണന്‍ അതിളക്കിയെടുക്കാന്‍ ശ്രമിക്കുന്തോറും ഭൂമിയിലേക്കു താണുകൊണ്ടിരുന്നു. ഒടുവില്‍ അതവിടെ വിട്ടിട്ട് പാതാളത്തിലേക്കു പാഞ്ഞു. ഇതിനകം വിഷ്ണു തന്റെ ശരീരത്തില്‍ അണിഞ്ഞിരുന്ന കളഭം ഉരുട്ടിയെടുത്ത് പാര്‍വതിയെപ്പോലൊരു സ്ത്രീയെ സൃഷ്ടിച്ചു. കണ്ടാല്‍ ലക്ഷ്മിയെപ്പോലെ. പാതാളത്തിലെത്തി മയനു പുത്രിയായി നല്‍കി. മക്കളില്ലാതിരുന്ന മയന് സന്തോഷമായി. അവള്‍ക്ക് മണ്ഡോദരിയെന്നും പേരിട്ടു. രാവണന്‍ വന്നുചോദിച്ചാല്‍ വിവാഹം കഴിച്ചുകൊടുക്കണം എന്നും വിഷ്ണു നിര്‍ദ്ദേശിച്ചിരുന്നു. അങ്ങനെയാണ് മണ്ഡോദരി രാവണന്റെ പത്‌നിയായത്. ശിവന്‍ കൊണ്ടുവന്ന ശിവലിംഗം ഭൂമിയിലേക്കു താണനിലയില്‍ ഇന്നും കാണാം. ഈ സ്ഥലം ഗോകര്‍ണം എന്നറിയപ്പെടുന്നു. ഈ കഥ തന്നെ മറ്റൊരുരൂപത്തിലും പറഞ്ഞുവരുന്നു. ഇതില്‍ പാര്‍വതിയെ ചോദിക്കുന്നതായി പറയുന്നില്ല. വിഷ്ണുവിനു പകരം ഗണപതിയാണ് വടു രൂപത്തില്‍ വന്ന് ശിവലിംഗം താഴെവയ്പിച്ചത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...