ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വിജയിക്കാൻ വേണം ഈ പത്ത് കാര്യങ്ങൾ



വിജയിക്കാൻ വേണം ഈ പത്ത് കാര്യങ്ങൾ


പ്രചോദനാത്മക ഗ്രന്ഥം എന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയ ഒരു ഗ്രന്ഥമാണ് ഓഗ് മണ്ടിനോ (Og Mandino) രചിച്ച ‘ദ ഗ്രേറ്റസ്റ്റ് സേൽസ്മാൻ ഇൻ ദ വേൾഡ്’ (The Greatest Salesman in the World). അഞ്ചുകോടിയിലേറെ പ്രതികൾ വിറ്റഴിഞ്ഞ ഈ പുസ്തകം ഇരുപത്തഞ്ചിലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ജീവിതവിജയം നേടാനും സന്തോഷകരമായ ജീവിതവിജയം നയിക്കാനും ആഗ്രഹിക്കുന്നവർക്കൊക്കെയും ഓഗ് മണ്ടിനോയുടെ ആശയങ്ങൾ എന്നെന്നും പ്രചോദനമാണ്. ഓരോ വ്യക്തിയും ആശ്ചര്യകരമായ ഓരോ അദ്ഭുതമാണെന്നും ഓരോരുത്തർക്കും അവർ ആഗ്രഹിക്കുന്ന പാതകളിലൂടെ സഞ്ചരിച്ച് സമൃദ്ധമായ ജീവിതം നയിക്കാൻ കഴിയുമെന്നുമുള്ള ജീവിത വീക്ഷണമാണ് മണ്ടിനോ തന്റെ രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും അവതരിപ്പിക്കുന്നത്.

ഒട്ടകങ്ങളെ മേയ്ച്ച് നടന്നിരുന്ന ഹഫീദ് എന്ന ബാലൻ പിന്നീട് അതിസമ്പന്നനായി വളർന്നതിന്റെ രഹസ്യങ്ങൾ വിവരിക്കുന്നതിലൂടെയാണ് ഓഗ് മണ്ടിനോ വിജയിക്കാൻ അനിവാര്യമായ പത്ത് കാര്യങ്ങൾ വായനക്കാർക്ക് പറഞ്ഞു തരുന്നത്. താൻ പറയുന്ന ആശയങ്ങൾ വായിക്കാൻ മാത്രമുള്ളവ അല്ലെന്നും പ്രായോഗികമാക്കുന്നതിലൂടെ മാത്രമേ വിജയിക്കാൻ കഴിയൂ എന്നും അദ്ദേഹം പ്രത്യേകം ഓർമ്മിപ്പിക്കുന്നുണ്ട്. പത്ത് വിജയമന്ത്രങ്ങളുടെ സംഗ്രഹം ഇതാണ്.

1. ഒരോ ദിവസവും പുതുതായി തുടങ്ങുക. പഴയ പരാജയങ്ങൾ മറന്ന് പുതിയ കാര്യങ്ങൾ ചെയ്യുന്ന ശീലം ഉണ്ടാക്കുക. വിജയവും പരാജയവും തമ്മിലുള്ള വ്യത്യാസം ശീലങ്ങളിലുള്ള വ്യത്യാസമാണ്.

2. നിങ്ങൾ നിങ്ങളെതന്നെയും മറ്റുള്ളവരെയും സ്നേഹിക്കുക.

3. വിജയിക്കുന്നതുവരെ ദൗത്യത്തിൽ നിന്നും പിന്മാറരുത്. ഇടയ്ക്കുണ്ടാകുന്ന പരാജയങ്ങളൊക്കെ നമ്മെ വിജയത്തിലേക്ക് കൂടുതൽ അടുപ്പിക്കും.

4. ഓരോ വ്യക്തിയും പ്രകൃതിയുടെ അദ്ഭുതമാണ്. നാം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്യത്തിൽ നാം വിജയിക്കും.

5. ഓരോ ദിവസവും തന്റെ ജീവിതത്തിലെ അവസാന ദിവസം എന്നതുപോലെ കരുതി പ്രവർത്തിക്കുക. വർത്തമാന കാലത്തിൽ ജീവിക്കുക.

6. വികാരങ്ങളെ നിയന്ത്രിക്കുക. അമിത വികാരങ്ങൾ വിജയത്തിന് തടസ്സമാണ്.

7. ചിരിക്കുന്നത് ഒരു ശീലമാക്കുക. ചിരി ആരോഗ്യവും ആയുസ്സും വർധിപ്പിക്കും.

8. അവസരങ്ങളെ നഷ്ടപ്പെടുത്തരുത്. അറിവും കഴിവും വളർത്താൻ ഉതകുന്ന ഏതൊരു സാധ്യതകളെയും പ്രയോജനപ്പെടുത്തുക.

9. പ്രവർത്തനമില്ലാത്ത സ്വപ്നങ്ങൾ ഒരു ഫലവും നൽകില്ല. ചെയ്യേണ്ട കാര്യങ്ങൾ അതത് ദിവസം ചെയ്യുക. ഉത്തരവാദിത്തങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്നത് വിജയത്തിന് തടസ്സമാണ്.

10. ജീവിതത്തിൽ നല്ല വഴികാട്ടികൾ ആവശ്യമാണ്. നിങ്ങൾ ഒരു ദൈവവിശ്വാസി ആണെങ്കിൽ നിങ്ങൾക്ക് ഒരു നല്ല മാർഗ്ഗം കാണിച്ചുതരാൻ ദൈവത്തോട് പ്രാർഥിക്കുക.

ഓഗ് മണ്ടിനോയുടെ അഭിപ്രായത്തിൽ പ്രയത്നിച്ച് പരാജയപ്പെടുന്നതിൽ ലജ്ജിക്കേണ്ടതില്ല. പരാജപ്പെടാത്തവരായി ആരെങ്കിലും ഉണ്ടെങ്കിൽ അവർ ജീവിതത്തിൽ ഒന്നും പ്രവർത്തിക്കാത്തവരാണ്.

അറിവുകൾക്കായി പിന്തുടരുക

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...